Fri, 20 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Corporations

നി​യ​മ​സ​ഭ ചേരുംമുന്പേ ബോ​ർ​ഡ്, കോ​ർ​പ​റേ​ഷ​ൻ പു​നഃസം​ഘ​ട​ന പൂ​ർ​ത്തി​യാ​ക്കാ​ൻ നീ​ക്കം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​​​ണ്‍​ഗ്ര​​​സി​​​നു​​​ള്ളി​​​ൽ നി​​​ന്നും ഘ​​​ട​​​ക​​​ക​​​ക്ഷി​​​ക​​​ൾ​​​ക്കി​​​ട​​​യി​​​ൽ നി​​​ന്നും വി​​​മ​​​ർ​​​ശ​​​നം രൂ​​​ക്ഷ​​​മാ​​​യ​​​തി​​​നു പി​​​ന്നാ​​​ലെ ബോ​​​ർ​​​ഡ്, കോ​​​ർ​​​പറേ​​​ഷ​​​ൻ പു​​​നഃ​​​സം​​​ഘ​​​ട​​​ന അ​​​തി​​​വേ​​​ഗം പൂ​​​ർ​​​ത്തി​​​യാ​​​ക്കാ​​​ൻ നീ​​​ക്കം. 30 ന് ​​​നി​​​യ​​​മ​​​സ​​​ഭാ സ​​​മ്മേ​​​ള​​​നം ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​തി​​​നുമു​​​ന്പ് വി​​​ഭ​​​ജ​​​നം പൂ​​​ർ​​​ത്തി​​​യാ​​​ക്കി പു​​​തി​​​യ അ​​​ധ്യ​​​ക്ഷ​​​​​​രെ നി​​​യ​​​മി​​​ക്കാ​​​നാ​​​ണ് നീ​​​ക്കം.

യു​​​ഡി​​​എ​​​ഫി​​​നു​​​ള്ളി​​​ൽ കോ​​​ണ്‍​ഗ്ര​​​സി​​​നും ഘ​​​ട​​​ക​​​ക​​​ക്ഷി​​​ക​​​ൾ​​​ക്കു​​​മു​​​ള്ള ചെ​​​യ​​​ർ​​​മാ​​​ൻ സ്ഥാ​​​ന​​​ങ്ങ​​​ൾ സം​​​ബ​​​ന്ധി​​​ച്ച് ഏ​​​ക​​​ദേ​​​ശം ധാ​​​ര​​​ണ​​​യി​​​ലെ​​​ത്തി. എ​​​ന്നാ​​​ൽ ആ​​​ർ​​​എ​​​സ്പി ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള ഘ​​​ട​​​ക​​​ക​​​ക്ഷി​​​ക​​​ൾ അ​​​തൃ​​​പ്തി അ​​​റി​​​യി​​​ച്ച​​​തോ​​​ടെ യു​​​ഡി​​​എ​​​ഫി​​​നു​​​ള്ളി​​​ൽ വീ​​​ണ്ടും ചി​​​ല ച​​​ർ​​​ച്ച​​​ക​​​ൾ ന​​​ട​​​ത്തി​​​യേ​​​ക്കും.

ക​​​ഴി​​​ഞ്ഞ സ​​​ർ​​​ക്കാ​​​ർ നി​​​യ​​​മി​​​ച്ച​​​വ​​​ർ ഇ​​​പ്പോ​​​ഴും ബോ​​​ർ​​​ഡു​​​ക​​​ളു​​​ടെ ത​​​ല​​​പ്പ​​​ത്ത് തു​​​ട​​​രു​​​ന്ന​​​ത് യു​​​ഡി​​​എ​​​ഫ് പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്കി​​​ട​​​യി​​​ൽ അ​​​തി​​​ശ​​​ക്ത​​​മാ​​​യ വി​​​മ​​​ർ​​​ശ​​​ന​​​ത്തി​​​ന് ഇ​​​ട​​​യാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്.

കെ​​​പി​​​സി​​​സി ഭാ​​​ര​​​വാ​​​ഹികളുടെ യോ​​​ഗ​​​ത്തി​​​ൽ ഡി​​​സി​​​സി അ​​​ധ്യ​​​ക്ഷ​​​ന്മാ​​​രും ഭാ​​​ര​​​വാ​​​ഹി​​​ക​​​ളും നി​​​യ​​​മ​​​നം വൈ​​​കു​​​ന്ന​​​തി​​​നെ​​​തി​​​രേ ശ​​​ക്ത​​​മാ​​​യ വി​​​മ​​​ർ​​​ശ​​​നം ഉ​​​ന്ന​​​യി​​​ച്ചു. നി​​​യ​​​മ​​​ന ന​​​ട​​​പ​​​ടി​​​ക​​​ൾ ഒ​​​ച്ചി​​​ഴ​​​യു​​​ന്ന വേ​​​ഗ​​​ത്തി​​​ലാ​​​ണെ​​​ന്ന പ​​​രാ​​​തി​​​യും ഉ​​​യ​​​ർ​​​ന്നി​​​രു​​​ന്നു.

Latest News

Corehub Up