Sun, 9 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Cultural

ഇന്ന് ലോ​ക ത​ദ്ദേ​ശീ​യ ദി​നം: വി​ദ്യാ​ഭ്യാ​സ​വും സാം​സ്‌​കാ​രി​ക ഉ​ന്ന​മ​ന​വും പ്ര​ധാ​ന ല​ക്ഷ‍്യമെന്ന് മ​ന്ത്രി കെ.എ. തു​ള​സി​

തി​​രു​​വ​​ന​​ന്ത​​പു​​രം: മ​​​​ണ്ണി​​​​ൽ ച​​​​വി​​​​ട്ടി​​​​നി​​​​ന്ന് പ്ര​​​​കൃ​​​​തി​​​​യെ നെ​​​​ഞ്ചോ​​​​ട് ചേ​​​​ർ​​​​ക്കു​​​​ന്ന ഒ​​​​രു ജ​​​​ന​​​​ത​​യു​​​​ടെ അ​​​​തി​​​​ജീ​​​​വ​​​​ന​​​​മാ​​​​ണ് ലോ​​​ക ത​​​ദ്ദേ​​​ശീ​​​യ ദി​​​ന​​ത്തി​​ൽ ആ​​ഘോ​​ഷി​​ക്കു​​ന്ന​​തെ​​ന്ന് പ​​​ട്ടി​​​ക​​​ജാ​​​തി-​​പ​​​ട്ടി​​​ക​​​വ​​​ർ​​​ഗ, പി​​​ന്നാക്ക ക്ഷേ​​​മ​​മ​​ന്ത്രി കെ.​​എ. തു​​ള​​സി. ത​​ദ്ദേ​​ശീ​​യ ജ​​ന​​ത​​യു​​ടെ വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​വും സാം​​​​സ്‌​​​​കാ​​​​രി​​​​ക ഉ​​​​ന്ന​​​​മ​​​​ന​​​​വു​​മാ​​ണ് സ​​ർ​​ക്കാ​​രി​​ന്‍റെ പ്ര​​​​ധാ​​​​ന ല​​​​ക്ഷ്യ​​​​ങ്ങ​​​​ളെ​​ന്നും മ​​ന്ത്രി ലോ​​​ക ത​​​ദ്ദേ​​​ശീ​​​യ ദി​​​ന സ​​ന്ദേ​​ശ​​ത്തി​​ൽ ചൂ​​ണ്ടി​​ക്കാ​​ട്ടി.

ദാ​​​​രി​​​​ദ്ര്യ​​​​വും അ​​​​ര​​​​ക്ഷി​​​​താ​​​​വ​​​​സ്ഥ​​​​യും ഇ​​​​ല്ലാ​​​​ത്ത, എ​​​​ല്ലാ​​​​വ​​​​ർ​​​​ക്കും തു​​​​ല്യ അ​​​​വ​​​​കാ​​​​ശ​​​​മു​​​​ള്ള ഒ​​​​രു സ​​​​മൂ​​​​ഹ​​​​ത്തെ കെ​​​​ട്ടി​​​​പ്പ​​​​ടു​​​​ക്കാ​​​​നും ഈ ​​ ​​മ​​​​നു​​​​ഷ്യ​​​​രെ നെ​​​​ഞ്ചോ​​​​ട് ചേ​​​​ർ​​​​ത്തു​​​​പി​​​​ടി​​​​ക്കാ​​​​നും ഈ ​​​​ദി​​​​നാ​​​​ച​​​​ര​​​​ണ​​ത്തി​​ൽ സാ​​ധി​​ക്ക​​ണം.

കേ​​​​ര​​​​ളം ഈ ​​​​വ​​​​ർ​​​​ഷം ‘ജ​​​​ന​​​​ന​​​​സു​​​​ര​​​​ക്ഷ ആ​​​​രോ​​​​ഗ്യ ജീ​​​​വ​​​​നം’ എ​​​​ന്ന ല​​​​ക്ഷ്യ​​​​ത്തോ​​​​ടെ​​​​യാ​​​​ണ് ത​​​​ദ്ദേ​​​​ശീ​​​​യ​​​​ദി​​​​നം ആ​​​​ച​​​​രി​​​​ക്കു​​​​ന്ന​​​​ത്. ത​​​​ദ്ദേ​​​​ശീ​​​​യ ജ​​​​ന​​​​ത​​​​യു​​​​ടെ ആ​​​​രോ​​​​ഗ്യ സം​​​​ര​​​​ക്ഷ​​​​ണ​​​​ത്തി​​​​ൽ അ​​​​വ​​​​രു​​​​ടെ പാ​​​​ര​​​​മ്പ​​​​ര്യ അ​​​​റി​​​​വു​​​​ക​​​​ൾ​​​​ക്കും പാ​​​​ര​​​​മ്പ​​​​ര്യ വൈ​​​​ദ്യ​​​​ന്മാ​​​​ർ​​​​ക്കും വ​​​​ലി​​​​യ പ​​​​ങ്കു​​​​ണ്ട്.

ആ​​​​ധു​​​​നി​​​​ക വൈ​​​​ദ്യ​​​​ശാ​​​​സ്ത്രം പോ​​​​ലും വി​​​​സ്‌​​​​മ​​​​യി​​​​ക്കു​​​​ന്ന ഈ ​​​​പാ​​​​ര​​​​മ്പ​​​​ര്യ അ​​​​റി​​​​വു​​​​ക​​​​ളെ നാം ​​​​സം​​​​ര​​​​ക്ഷി​​​​ക്കേ​​​​ണ്ട​​​​തു​​​​ണ്ട്. ഊ​​​​രു​​​​ക​​​​ളി​​​​ലെ ഗ​​​​ർ​​​​ഭി​​​​ണി​​​​ക​​​​ൾ​​​​ക്കും ന​​​​വ​​​​ജാ​​​​ത​​​​ശി​​​​ശു​​​​ക്ക​​​​ൾ​​​​ക്കും കാ​​​​ലാ​​​​കാ​​​​ല​​​​ങ്ങ​​​​ളാ​​​​യി താ​​​​ങ്ങാ​​​​യി നി​​​​ന്നി​​​​രു​​​​ന്ന പാ​​​​ര​​​​മ്പ​​​​ര്യ വൈ​​​​ദ്യ​​​​ന്മാ​​​​രെ ആ​​​​ദ​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​നൊ​​​​പ്പം, ആ​​​​ധു​​​​നി​​​​ക മെ​​​​ഡി​​​​ക്ക​​​​ൽ ക്യാ​​​​മ്പു​​​​ക​​​​ൾ, രോ​​​​ഗ​​​​നി​​​​ർ​​​​ണ​​​​യ ക്ലി​​​​നി​​​​ക്കു​​​​ക​​​​ൾ, ല​​​​ഹ​​​​രി​​​​വി​​​​രു​​​​ദ്ധ പ്ര​​​​ചാ​​​​ര​​​​ണ​​​​ങ്ങ​​​​ൾ, ശു​​​​ചി​​​​ത്വ പ​​​​രി​​​​പാ​​​​ടി​​​​ക​​​​ൾ എ​​​​ന്നി​​​​വ ഊ​​​​ർ​​​​ജി​​​​ത​​​​മാ​​​​ക്കി ഗോ​​​​ത്ര​​​​സ​​​​മൂ​​​​ഹ​​​​ത്തെ സ​​​​മ്പൂ​​​​ർ​​​​ണ ആ​​​​രോ​​​​ഗ്യ​​​​ത്തി​​​​ലേ​​​​ക്ക് ന​​​​യി​​​​ക്കാ​​​​നു​​​​ള്ള പ​​​​ദ്ധ​​​​തി​​​​ക​​​​ളാ​​​​ണ് ആ​​​​വി​​​​ഷ്ക​​​​രി​​​​ച്ച് ന​​​​ട​​​​പ്പി​​​​ലാ​​​​ക്കു​​​​ന്ന​​​​തെ​​ന്നും മ​​ന്ത്രി പ​​റ​​ഞ്ഞു.

Latest News

Corehub Up