Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : DULQUER SALMAN

ഹൃ​ദ​യം വേ​ദ​നി​ക്കു​ന്നു​വെ​ന്ന് ദു​ൽ​ഖ​ർ, അവരുടെ ശബ്ദം കേൾക്കാൻ ഭരണകൂടം തയ്യാറാകണമെന്ന് ആ​സി​ഫ് അ​ലി  

ഡ​ൽ​ഹി​യി​ലെ ജ​ന്ത​ർ മ​ന്ത​റി​ൽ ന​ട​ക്കു​ന്ന വി​ദ്യാ​ർ​ത്ഥി ​പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി​ദു​ൽ​ഖ​ർ സ​ൽ​മാ​നും ആ​സി​ഫ് അ​ലി​യും. വി​ദ്യാ​ർ​ഥി​ക​ൾ നേ​രി​ടു​ന്ന അ​നി​ശ്ചി​ത​ത്വ​വും പ്ര​തി​സ​ന്ധി​ക​ളും ഹൃ​ദ​യം ത​ക​ർ​ക്കു​ന്ന​താ​ണെ​ന്ന് കു​റി​ച്ച ദു​ൽ​ഖ​ർ സ​ഹാ​നു​ഭൂ​തി​യി​ലൂ​ടെ​യാ​ണ് ക​രു​ത്തു​റ്റ ഭാ​വി കെ​ട്ടി​പ്പ​ടു​ക്കേ​ണ്ട​തെ​ന്നും ഓ​ർ​മി​പ്പി​ച്ചു.

ചി​ല വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് മു​ന്നോ​ട്ട് പോ​കാ​ൻ ഒ​രു വ​ഴി​യു​മി​ല്ലെ​ന്ന് തോ​ന്നു​മ്പോ​ൾ, മ​റ്റു ചി​ല​ർ എ​ല്ലാം അ​വ​സാ​നി​പ്പി​ക്കാ​ൻ പോ​ലും തീ​രു​മാ​നി​ക്കു​ന്നു എ​ന്ന​റി​യു​മ്പോ​ൾ എ​ന്‍റെ ഹൃ​ദ​യം കൂ​ടു​ത​ൽ വേ​ദ​നി​ക്കു​ന്നു. ആ ​വേ​ദ​ന​യും ക​ട​ങ്ങ​ളും പേ​റി മാ​താ​പി​താ​ക്ക​ൾ അ​വ​രു​ടെ പ്ര​തീ​ക്ഷ​ക​ൾ നി​ല​നി​ർ​ത്താ​ൻ ശ്ര​മി​ക്കു​ന്നു.

എ​ല്ലാ അ​ഭി​പ്രാ​യ​ങ്ങ​ൾ​ക്കും അ​പ്പു​റം, അ​നു​ക​മ്പ​യും ബ​ഹു​മാ​ന​വും അ​ർ​ഹി​ക്കു​ന്ന സ്വ​പ്ന​ങ്ങ​ളും, അ​ഭി​ലാ​ഷ​ങ്ങ​ളും, കു​ടും​ബ​ങ്ങ​ളും, പ്ര​തീ​ക്ഷ​ക​ളു​മു​ള്ള വ്യ​ക്തി​ക​ളു​ണ്ട്. അ​ർ​ത്ഥ​വ​ത്താ​യ സം​ഭാ​ഷ​ണ​ങ്ങ​ൾ, സ​മാ​ധാ​ന​പ​ര​മാ​യ പ​രി​ഹാ​ര​ങ്ങ​ൾ, ജ്ഞാ​ന​വും സ​ഹാ​നു​ഭൂ​തി​യും വ​ഴി ന​യി​ക്ക​പ്പെ​ടു​ന്ന തീ​രു​മാ​ന​ങ്ങ​ൾ എ​ന്നി​വ​യി​ലാ​ണ് എ​ന്‍റെ പ്ര​തീ​ക്ഷ. വി​ഭ​ജ​ന​ത്തി​ലും അ​ക്ര​മ​ത്തി​ലും കെ​ട്ടി​പ്പ​ടു​ക്ക​പ്പെ​ട്ട ഭാ​വി​യേ​ക്കാ​ൾ ധാ​ര​ണ​യി​ൽ കെ​ട്ടി​പ്പ​ടു​ക്ക​പ്പെ​ട്ട ഭാ​വി എ​പ്പോ​ഴും ശ​ക്ത​മാ​യി​രി​ക്കും". ദു​ൽ​ഖ​റി​ന്‍റെ വാ​ക്കു​ക​ൾ. ഇ​ൻ​സ്റ്റാ​ഗ്രാം സ്റ്റോ​റി​യി​ലൂ​ടെ​യാ​യി​രു​ന്നു താ​ര​ത്തി​ന്‍റെ പി​ന്തു​ണ.

"ഡ​ൽ​ഹി​യി​ലും രാ​ജ്യ​ത്തു​ട​നീ​ള​വും സ​മ​രം​ചെ​യ്യു​ന്ന വി​ദ്യാ​ർ​ത്ഥി​ക​ളും യു​വ​ജ​ന​ങ്ങ​ളും ഈ ​നാ​ടി​ന്‍റെ ഭാ​വി വാ​ഗ്ദാ​ന​ങ്ങ​ൾ കൂ​ടി​യാ​ണ്. അ​വ​ർ​ക്ക് പ​റ​യാ​നു​ള്ള​ത് കേ​ൾ​ക്കു​ക എ​ന്ന​ത് ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണ്. അ​വ​ർ​ക്കൊ​പ്പം അ​ണി​ചേ​രേ​ണ്ട​ത് പൊ​തു​സ​മൂ​ഹ​ത്തി​ന്‍റെ ക​ട​മ​യും'. ആ​സി​ഫ് അ​ലി കു​റി​ച്ചു.

നീ​റ്റ് ഉ​ൾ​പ്പെ​ടെ​യു​ള്ള വി​വി​ധ മ​ത്സ​ര​പ​രീ​ക്ഷ​ക​ളി​ലെ ക്ര​മ​ക്കേ​ടു​ക​ൾ​ക്കെ​തി​രെ കോ​ക്രോ​ച്ച് ജ​ന​താ പാ​ർ​ട്ടി​യു​ടെ (സി​ജെ​പി) നേ​തൃ​ത്വ​ത്തി​ൽ രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് പ്ര​തി​ഷേ​ധം തു​ട​രു​ക​യാ​ണ്. കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി ധ​ർ​മേ​ന്ദ്ര പ്ര​ധാ​ൻ രാ​ജി വ​യ്ക്കു​ന്ന​ത് വ​രെ പ്ര​തി​ഷേ​ധം തു​ട​രാ​നാ​ണ് സ​മ​ര​ക്കാ​രു​ടെ തീ​രു​മാ​നം. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ബി​ജെ​പി നേ​താ​വി​ന്‍റെ പ്ര​തി​ക​ര​ണം.

Kerala

സി​നി​മാ​താ​ര​ങ്ങ​ളു​ടെ വീ​ട്ടി​ലെ ഇ​ഡി റെ​യ്ഡ്; ശ​ബ​രി​മ​ല വി​വാ​ദം വ​ഴി​തി​രി​ച്ചു വി​ടാ​നാ​ണെ​ന്ന സു​രേ​ഷ് ഗോ​പി​യു​ടെ വാ​ദം ത​ള്ളി ദേ​വ​ൻ

തൃ​ശൂ​ർ: ശ​ബ​രി​മ​ല വി​വാ​ദം വ​ഴി​തി​രി​ച്ചു വി​ടാ​നാ​ണ് സി​നി​മാ​താ​ര​ങ്ങ​ളു​ടെ വീ​ട്ടി​ൽ ഇ​ഡി റെ​യ്ഡ് ന​ട​ത്തി​യ​തെ​ന്ന കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ് ഗോ​പി​യു​ടെ വാ​ദം ത​ള്ളി ബി​ജെ​പി സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം ദേ​വ​ൻ. അ​ത് തെ​റ്റാ​യ വാ​ദ​മാ​ണെ​ന്നും അ​ങ്ങ​നെ ചി​ന്തി​ക്കു​ന്ന​ത് നോ​ൺ​സെ​ൻ​സ് ആ​ണെ​ന്നും ദേ​വ​ൻ പ​റ​ഞ്ഞു.

ശ​ബ​രി​മ​ല വി​വാ​ദം വ​ഴി തി​രി​ച്ചു​വി​ടാ​ൻ മാ​ധ്യ​മ​ങ്ങ​ൾ ശ്ര​മി​ക്കു​മെ​ന്നും തോ​ന്നു​ന്നി​ല്ല. സു​രേ​ഷ് ഗോ​പി പ​റ​ഞ്ഞ​ത് അ​ദ്ദേ​ഹ​ത്തി​ന്റെ അ​ഭി​പ്രാ​യ​മാ​ണെ​ന്നും ദേ​വ​ൻ പ​റ​ഞ്ഞു. മാ​ധ്യ​മ​ങ്ങ​ളും ഹൈ​ക്കോ​ട​തി​യു​മാ​ണ് ഈ ​വി​ഷ​യ​ത്തി​ൽ ജാ​ഗ്ര​ത കാ​ണി​ക്കു​ന്ന​തെ​ന്നും ദേ​വ​ൻ പ​റ​ഞ്ഞു.

ശ​ബ​രി​മ​ല​യി​ലേ​ത് വി​വാ​ദ​മ​ല്ല, പ​ക​ൽ കൊ​ള്ള​യാ​ണ്. കൊ​ള്ള ന​ട​ന്ന​ത് ശ​ബ​രി​മ​ല​യി​ൽ മാ​ത്ര​മ​ല്ല മ​റ്റു ക്ഷേ​ത്ര​ങ്ങ​ളി​ലു​മാ​ണ്. കൊ​ള്ള ന​ട​ത്തു​ന്ന​വ​ർ ത​ന്നെ ഇ​തി​നെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ച്ചാ​ൽ ശ​രി​യാ​വി​ല്ല. ഹൈ​ക്കോ​ട​തി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ സ്വ​ത​ന്ത്ര ഏ​ജ​ൻ​സി അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും ദേ​വ​ൻ പ​റ​ഞ്ഞു.

ദു​ൽ​ഖ​ർ സ​ൽ​മാ​ൻ അ​ട​ക്ക​മു​ള്ള താ​ര​ങ്ങ​ളു​ടെ വീ​ടു​ക​ളി​ൽ എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ​ഡി) റെ​യ്ഡ് ന​ട​ത്തി​യ​ത് ശ​ബ​രി​മ​ല സ്വ​ർ​ണ​പ്പാ​ളി വി​വാ​ദം മു​ക്കാ​നാ​കാ​മെ​ന്ന് സു​രേ​ഷ് ഗോ​പി പ​റ​ഞ്ഞി​രു​ന്നു. സ്വ​ർ​ണ​പ്പാ​ളി വി​വാ​ദം മൂ​ടി​ക്കെ​ട്ടാ​നു​ള്ള ശ്ര​മ​മാ​യാ​ണ് ഈ ​റെ​യ്ഡ് ന​ട​ന്ന​തെ​ന്ന സം​ശ​യം ത​നി​ക്കു​ണ്ടെ​ന്നും സു​രേ​ഷ് ഗോ​പി പ​റ​ഞ്ഞി​രു​ന്നു.

Kerala

ഓ​പ്പ​റേ​ഷ​ന്‍ നും​കൂ​ര്‍: ദു​ൽ​ഖ​റി​ന്‍റെ​യും പൃ​ഥ്വി​രാ​ജി​ന്‍റെ​യും വീ​ട്ടി​ൽ ക​സ്റ്റം​സ് പ​രി​ശോ​ധ​ന

കൊ​ച്ചി: പൃ​ഥ്വി​രാ​ജി​ന്‍റെ​യും ദു​ൽ​ഖ​റി​ന്‍റെ​യും വീ​ടു​ക​ളി​ല​ട​ക്കം 30 ഇ​ട​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന​യു​മാ​യി ക​സ്റ്റം​സ്. ഓ​പ്പ​റേ​ഷ​ൻ നും​കൂ​ർ എ​ന്നു പേ​രി​ട്ട് ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​ർ രാ​ജ്യ​വ്യാ​പ​ക​മാ​യി ഇ​ന്ന് ന​ട​ത്തു​ന്ന റെ​യ്ഡി​ൽ കേ​ര​ള​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം, കൊ​ച്ചി, കോ​ട്ട​യം, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ക്കു​ന്നു​ണ്ട്.

കേ​ര​ള​ത്തി​ലെ പ്ര​മു​ഖ​രാ​യ വ്യ​വ​സാ​യി​ക​ളു​ടെ വീ​ടു​ക​ളി​ലും കാ​ർ ഷോ​റൂ​മു​ക​ളി​ലും പ​രി​ശോ​ധ​ന ന​ട​ക്കു​ന്നു​ണ്ട്.

വി​ല കൂ​ടി​യ ആ​ഢം​ബ​ര വാ​ഹ​ന​ങ്ങ​ൾ ഭൂ​ട്ടാ​നി​ൽ നി​ന്നും ര​ജി​സ്റ്റ​ർ ചെ​യ്ത് നി​കു​തി വെ​ട്ടി​ക്കു​ന്ന​വ​രെ ക​ണ്ടെ​ത്തു​ന്ന പ​രി​ശോ​ധ​ന​യാ​ണ് ഓ​പ്പ​റേ​ഷ​ൻ നും​കൂ​ർ. ഇ​ത്ത​ര​ത്തി​ൽ വാ​ഹ​ന​ങ്ങ​ൾ കൈപ്പ​റ്റി​യ ഉ​പ​ഭോ​ക്താ​ക്ക​ളെ തേ​ടി​യാ​ണ് ഇ​ന്ന് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. നും​കൂ​ർ എ​ന്നാ​ൽ ഭൂ​ട്ടാൻ ഭാ​ഷ​യി​ൽ വാ​ഹ​നം എ​ന്നാ​ണ് അ​ർ​ഥം.

പൃ​ഥ്വി​രാ​ജി​ന്‍റെ തി​രു​വ​ന​ന്ത​പു​ര​ത്തെ വീ​ട്ടി​ൽ ക​സ്റ്റം​സ് പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും വാ​ഹ​ന​ങ്ങ​ളൊ​ന്നും ക​ണ്ടെ​ത്താ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ മ​ട​ങ്ങി പോ​യെ​ന്നാ​ണ് വി​വ​രം. കൊ​ച്ചി​യി​ൽ തേ​വ​ര​യി​ലെ പൃ​ഥ്വി​രാ​ജി​ന്‍റെ ഫ്ലാ​റ്റി​ലും പ​ന​മ്പ​ള്ളി ന​ഗ​റി​ലെ ദു​ൽ​ഖ​റി​ന്‍റെ വീ​ട്ടി​ലും പ​രി​ശോ​ധ​ന തു​ട​രു​ക​യാ​ണ്.

റോ​യ​ൽ ഭൂ​ട്ടാ​ൻ ആ​ർ​മി ഉ​പേ​ക്ഷി​ച്ച 150 വാ​ഹ​ന​ങ്ങ​ൾ നി​യ​മ​വി​രു​ദ്ധ​മാ​യി ഇ​ന്ത്യ​യി​ലേ​ക്ക് ക​ട​ത്തി ഹി​മാ​ച​ൽ പ്ര​ദേ​ശി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത് നാ​ലി​ര​ട്ടി വി​ല​യ്ക്കു വി​റ്റ​ഴി​ച്ചെ​ന്ന വാ​ർ​ത്ത നേ​ര​ത്തെ പു​റ​ത്തു​വ​ന്നി​രു​ന്നു. ഇ​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാണ് ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് റ​വ​ന്യു ഇ​ന്‍റ​ലി​ജ​ൻ​സും (ഡി​ആ​ർ​ഐ) ക​സ്റ്റം​സും കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്.

ലാ​ൻ​ഡ് ക്രൂ​സ​ർ, ലാ​ൻ​ഡ് റോ​വ​ർ, ടാ​റ്റ എ​സ്‌​യു​വി​ക​ൾ, മ​ഹീ​ന്ദ്ര–​ടാ​റ്റ ട്ര​ക്കു​ക​ൾ എ​ന്നി​വ​യും ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന വാ​ഹ​ന​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടു​ന്നു. ഭൂ​ട്ടാ​നി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത വാ​ഹ​നം പി​ന്നീ​ട് ഹി​മാ​ച​ൽ പ്ര​ദേ​ശി​ലെ​ത്തി​ക്കു​ന്നു. അ​വി​ടെ നി​ന്നു​മാ​ണ് കേ​ര​ള​ത്തി​ലേക്ക് എ​ത്തു​ന്ന​ത്.

ഹി​മാ​ച​ൽ പ്ര​ദേ​ശി​ലെ എ​ച്ച്പി–52 റ​ജി​സ്ട്രേ​ഷ​ൻ ന​മ്പ​റി​ലാ​ണ് കൂ​ടു​ത​ൽ വാ​ഹ​ന​ങ്ങ​ളും ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള​ത്. അ​വി​ട​ത്തെ ര​ജി​സ്ട്രേ​ഷ​ൻ അ​തോ​റി​റ്റി​യു​ടെ എ​ൻ​ഒ​സി ഉ​ൾ​പ്പെ​ടെ​യാ​ണ് കേ​ര​ള​ത്തി​ൽ കാ​റു​ക​ൾ വി​ൽ​ക്കു​ന്ന​ത്.

കേ​ര​ള​ത്തി​ൽ എ​ത്തി​ച്ച പ​ല വാ​ഹ​ന​ങ്ങ​ളും റീ ​ര​ജി​സ്റ്റ​ർ ചെ​യ്ത് ‘കെ​എ​ൽ’ ന​മ്പ​റു​ക​ളാ​ക്കി​യി​ട്ടു​ണ്ട്. അ​ഞ്ച് ല​ക്ഷം രൂ​പ​യി​ൽ താ​ഴെ വി​ല​യ്ക്കാ​ണ് ഭൂ​ട്ടാ​ൻ പ​ട്ടാ​ളം വാ​ഹ​ന​ങ്ങ​ൾ ഒ​രു​മി​ച്ച് വി​റ്റ​ത്. ഇ​ത്ത​രം വാ​ഹ​ന​ങ്ങ​ൾ കേ​ര​ള​ത്തി​ൽ 40 ല​ക്ഷം രൂ​പ​യ്ക്ക് വ​രെ വി​റ്റ​ഴി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് ല​ഭി​ച്ച വി​വ​രം.

Movies

ല​ക്കി ഭാ​സ്ക​റി​ന് ശേ​ഷം ദു​ൽ​ഖ​റി​ന്‍റെ അ​ടു​ത്ത തെ​ലു​ങ്ക് ചി​ത്രം; കാ​ന്ത ടീ​സ​ർ

തെ​ലു​ങ്ക് ചി​ത്രം ല​ക്കി ഭാ​സ്ക​റി​ന് ശേ​ഷം ദു​ൽ​ഖ​ർ സ​ൽ​മാ​ൻ നാ​യ​ക​നാ​യെ​ത്തു​ന്ന കാ​ന്ത​യു​ടെ ആ​ദ്യ ടീ​സ​ർ എ​ത്തി. ദു​ൽ​ഖ​റി​ന്‍റെ പി​റ​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ചാ​ണ് ടീ​സ​ർ റി​ലീ​സ്. സെ​ൽ​വ​മ​ണി സെ​ൽ​വ​രാ​ജ് ആ​ണ് ഈ ​ചി​ത്രം ര​ചി​ച്ചു സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.

ദു​ൽ​ഖ​ർ സ​ൽ​മാ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വേ​ഫേ​റ​ർ ഫി​ലിം​സ്, റാ​ണ ദ​ഗ്ഗു​ബാ​ട്ടി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്പി​രി​റ്റ് മീ​ഡി​യ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ഈ ​ബ​ഹു​ഭാ​ഷാ ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

Latest News

Corehub Up