Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Dam

മുല്ലപ്പെരിയാർ: ടി.കെ. ശിവരാജൻ തമിഴ്നാട് സിഡിഎസ്ഇ വിദഗ്ധ അംഗം

ന്യൂ​ഡ​ൽ​ഹി: മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ടി​ന്‍റെ സ​മ​ഗ്ര സു​ര​ക്ഷ പ​രി​ശോ​ധ​ന വി​ദ​ഗ്ധ സ​മി​തി​യി​ൽ കേ​ര​ള​ത്തി​ന്‍റെ പ്ര​തി​നി​ധി​യാ​യി​രു​ന്ന ടി.​കെ. ശി​വ​രാ​ജ​ൻ ത​മി​ഴ്നാ​ട് സ​ർ​ക്കാ​രി​ൽ ഉ​ന്ന​ത പ​ദ​വി സ്വീ​ക​രി​ച്ചു. ത​മി​ഴ്നാ​ട് സ​മ​ഗ്ര ഡാം ​സു​ര​ക്ഷാ നി​ർ​ണ​യ​സ​മി​തി (സി​ഡി​എ​സ്ഇ) വി​ദ​ഗ്ധ അം​ഗ​മാ​യാ​ണ് ശി​വ​രാ​ജ​ന് നി​യ​മ​നം.

കേ​ന്ദ്ര ജ​ല​ക​മ്മി​ഷ​ൻ മു​ൻ ചീ​ഫ് എ​ൻ​ജി​നി​യ​റാ​യ ശി​വ​രാ​ജ​നെ ജ​നു​വ​രി​യി​ലാ​ണ് മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ടി​ന്‍റെ സ​മ​ഗ്ര സു​ര​ക്ഷാ സ​മി​തി​യി​ലെ കേ​ര​ള അം​ഗ​മാ​യി നി​യ​മി​ച്ച​ത്. ജൂ​ണി​ൽ കേ​ര​ള​ത്തി​ന്‍റെ സ​മ്മ​ത​മി​ല്ലാ​തെ കേ​ന്ദ്ര​സ​ർ​ക്കാ​ർ ശി​വ​രാ​ജ​നെ വി​ദ​ഗ്ധ സ​മി​തി​യി​ൽ​നി​ന്ന് മാ​റ്റി ഉ​ത്ത​ർ​പ്ര​ദേ​ശ് സ്വ​ദേ​ശി​യെ നി​യ​മി​ച്ച​ത് വ​ൻ പ്ര​തി​ഷേ​ധം ഉ​യ​ർ​ത്തി​യി​രു​ന്നു.

National

കാര്‍ ഡാമിലേക്കു വീണ് അഞ്ചു പേർ മരിച്ചു

രാ​​​ജ്ഗ​​​ഡ്(​​​മ​​​ധ്യ​​​പ്ര​​​ദേ​​​ശ്): അ​​​മി​​​തവേ​​​ഗ​​​ത്തി​​​ലെ​​​ത്തി​​​യ കാ​​​ര്‍ ഡാ​​​മി​​​ലേ​​​ക്കു വീ​​​ണ് അ​​​ഞ്ചു​​​പേ​​​ര്‍ക്ക് ദാ​​​രു​​​ണാ​​​ന്ത്യം.

രാ​​​ജ്ഗ​​​ഢി​​​ലെ ഭി​​​ല്‍കേ​​​ഡി ജം​​​ഗ്ഷ​​​നി​​​ലാ​​​ണു സം​​​ഭ​​​വം.​​​മ​​​രി​​​ച്ച​​​വ​​​രെ​​​ല്ലാം തൊ​​​ട്ട​​​ടു​​​ത്ത ജി​​​ല്ല​​​യാ​​​യ ഷാ​​​ജാ​​​പു​​​രി​​​ല്‍നി​​​ന്നു​​​ള്ള​​​വ​​​രാ​​​ണ്.

പോ​​​ലീ​​​സ് ന​​​ട​​​ത്തി​​​യ തെ​​​ര​​​ച്ചി​​​ല്‍ കാ​​​ര്‍ ക​​​ണ്ടെ​​​ടു​​​ത്തു. അ​​​ഞ്ചു​​​പേ​​​രും കാ​​​റി​​​നു​​​ള്ളി​​​ല്‍ മ​​​രി​​​ച്ച​​​ നി​​​ല​​​യി​​​ലാ​​​യി​​​രു​​​ന്നു.

Kerala

മുല്ലപ്പെരിയാര്‍: പാ​ര്‍ല​മെ​ന്‍റ​റി സ​മി​തി​ യോ​ഗത്തിൽ നിലപാടിലുറച്ച് കേരളവും തമിഴ്‌നാടും

മൂ​ന്നാ​ര്‍: മു​ല്ല​പ്പെ​രി​യാ​ര്‍ വി​ഷ​യ​ത്തി​ല്‍ തിങ്കളാഴ്ച മൂ​ന്നാ​ര്‍ വൈ​ബ്‌​ റി​സോ​ര്‍ട്ടി​ല്‍ ന​ട​ന്ന അ​ന്ത​ര്‍സം​സ്ഥാ​ന ച​ര്‍ച്ച​യി​ല്‍ ത​ങ്ങ​ളു​ടെ മു​ന്‍ നി​ല​പാ​ടു​ക​ളി​ല്‍ ഉ​റ​ച്ച് കേ​ര​ള​വും ത​മി​ഴ്‌​നാ​ടും.
കേ​ന്ദ്ര ജ​ല​ശ​ക്തി മ​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​ലു​ള്ള പാ​ര്‍ല​മെ​ന്‍റ​റി സ​മി​തി​യു​ടെ യോ​ഗ​മാ​ണ് ഇ​ന്ന​ലെ ന​ട​ന്ന​ത്.

കേ​ര​ള​ത്തി​ന് സു​ര​ക്ഷ​യും ത​മി​ഴ്‌​നാ​ടി​ന് ജ​ല​വും എ​ന്ന​താ​യി​രു​ന്നു കേ​ര​ള​ത്തി​ന്‍റെ നി​ല​പാ​ടെ​ങ്കി​ല്‍, ജ​ല​നി​ര​പ്പ് ഉ​യ​ര്‍ത്ത​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണ് ത​മി​ഴ്‌​നാ​ട് ഉ​ന്ന​യി​ച്ച​ത്. വി​ഷ​യ​ത്തി​ല്‍ പ്ര​ശ്‌​ന​പ​രി​ഹാ​ര​ത്തി​നാ​ണ് കേ​ന്ദ്ര​ജ​ല​ വി​ഭ​വ ​വ​കു​പ്പ് മ​ന്ത്രാ​ല​യം ശ്ര​മി​ക്കു​ന്ന​തെ​ന്ന് ക​മ്മി​റ്റി ചെ​യ​ര്‍മാ​ന്‍ രാ​ജീ​വ് പ്ര​താ​പ് റൂ​ഡി എം​പി വ്യ​ക്ത​മാ​ക്കി.

കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലു​ള്ള വി​ഷ​യ​മാ​യ​തി​നാ​ല്‍ ഇ​രു സം​സ്ഥാ​ന​ങ്ങ​ള്‍ക്കും പ​റ​യാ​നു​ള്ള​തു കേ​ള്‍ക്കു​ക മാ​ത്ര​മാ​ണു ചെ​യ്യു​ന്ന​ത്. ദ​ക്ഷി​ണേ​ന്ത്യ​യി​ലെ ജ​ന​ങ്ങ​ള്‍ക്ക് ഗു​ണ​ക​ര​മാ​യ തീ​രു​മാ​ന​മാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ര​ണ്ടു സം​സ്ഥാ​ന​ങ്ങ​ളു​ടെ​യും ആ​ശ​ങ്ക​ക​ള്‍ കേ​ട്ടെ​ങ്കി​ലും പാ​ര്‍ല​മെ​ന്‍റ​റി സ്റ്റാ​ൻഡിംഗ് ക​മ്മി​റ്റി ഇ​ക്കാ​ര്യ​ത്തി​ല്‍ അ​ഭി​പ്രാ​യം പ​റ​യു​ന്നി​ല്ല. ര​ണ്ടു സം​സ്ഥാ​ന​ങ്ങ​ളും ഒ​രു​പോ​ലെ​യാ​ണ്.​ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ​യും കു​ടി​വെ​ള്ള​വു​മാ​ണ് പ്ര​ധാ​ന​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കേ​ര​ള​ത്തി​ന്‍റെ ആ​ശ​ങ്ക​ക​ളും ആ​വ​ശ്യ​ങ്ങ​ളും ക​മ്മി​റ്റി​ക്കു മു​ന്‍പി​ല്‍ വ​ള​രെ വ്യ​ക്ത​മാ​യി അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്ന് സ​മി​തി അം​ഗ​മാ​യ ജെ​ബി മേ​ത്ത​ര്‍ എം​പി പ​റ​ഞ്ഞു. ത​മി​ഴ്‌​നാ​ടി​ന് വെ​ള്ള​വും കേ​ര​ള​ത്തി​ന് സു​ര​ക്ഷ​യും എ​ന്ന ഉ​റ​ച്ച നി​ല​പാ​ടി​ലാ​ണ് കേ​ര​ളം യോ​ഗ​ത്തി​ല്‍ സം​സാ​രി​ച്ച​തെ​ന്നും ജെ​ബി മേ​ത്ത​ര്‍ കൂ​ട്ടി​ച്ചേ​ര്‍ത്തു.

ഇ​ടു​ക്കി സ​ബ് ക​ള​ക്ട​ര്‍ വി.​എം. ആ​ര്യ, കേ​ന്ദ്ര പാ​ര്‍ല​മെ​ന്‍റ​റി സ​മി​തി അം​ഗ​ങ്ങ​ള്‍, കേ​ന്ദ്ര​-സം​സ്ഥാ​ന ജ​ല​വി​ഭ​വ വ​കു​പ്പു​ക​ളി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു. സ​മി​തി​യം​ഗ​ങ്ങ​ള്‍ പി​ന്നീ​ട് ഇ​ടു​ക്കി അ​ണ​ക്കെ​ട്ടും സ​ന്ദ​ര്‍ശി​ച്ചു.

Kerala

മു​ല്ല​പ്പെ​രി​യാ​റി​ല്‍ പു​തി​യ ഡാം ​പ​ണി​യും: മ​ന്ത്രി മോ​ന്‍​സ് ജോ​സ​ഫ്

കോ​ട്ട​യം: മു​ല്ല​പ്പെ​രി​യാ​റി​ല്‍ പു​തി​യ ഡാം ​പ​ണി​യു​മെ​ന്ന് മ​ന്ത്രി മോ​ന്‍​സ് ജോ​സ​ഫ്. ത​മി​ഴ്‌​നാ​ട് സ​ര്‍​ക്കാ​രു​മാ​യി അ​ഭി​പ്രാ​യ സ​മ​ന്വ​യ​മു​ണ്ടാ​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യാ​ണെ​ന്നും സു​പ്രീം​കോ​ട​തി മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ച് മാ​ത്ര​മേ എ​ന്തെ​ങ്കി​ലും ചെ​യ്യാ​ന്‍ സാ​ധി​ക്കൂ എ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

കേ​ര​ള​ത്തി​ന് സു​ര​ക്ഷ ത​മി​ഴ്‌​നാ​ടി​ന് വെ​ള്ളം എ​ന്ന​ത് ത​ന്നെ​യാ​ണ് സ​ര്‍​ക്കാ​രി​ന്റെ നി​ല​പാ​ട് എ​ന്നും മോ​ന്‍​സ് ജോ​സ​ഫ് വ്യ​ക്ത​മാ​ക്കി. ക​മ്പം എം​എ​ല്‍​എ അ​ട​ക്ക​മു​ള്ള​വ​ര്‍ ജ​ല​നി​ര​പ്പ് ഉ​യ​ര്‍​ത്തി കൂ​ടു​ത​ല്‍ വെ​ള്ളം വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ന്ന​തി​നി​ട​യി​ലാ​ണ് കേ​ര​ള​ത്തി​ലെ പു​തി​യ ജ​ല​വി​ഭ​വ വ​കു​പ്പ് മ​ന്ത്രി മോ​ന്‍​സ് ജോ​സ​ഫ് മു​ല്ല​പ്പെ​രി​യാ​ര്‍ സം​ബ​ന്ധി​ച്ച നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്.

മു​ല്ല​പ്പെ​രി​യാ​റി​ല്‍ പു​തി​യ അ​ണ​ക്കെ​ട്ട് വേ​ണ​മെ​ന്ന നി​ല​പാ​ട് മോ​ന്‍​സ് ജോ​സ​ഫ് ആ​വ​ര്‍​ത്തി​ച്ചു. ത​മി​ഴ്‌​നാ​ട്ടി​ലെ പു​തി​യ സ​ര്‍​ക്കാ​രു​മാ​യി അ​ഭി​പ്രാ​യ​മു​ണ്ടാ​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യാ​ണ്. മു​ഖ്യ​മ​ന്ത്രി ഇ​ക്കാ​ര്യം ധ​രി​പ്പി​ക്കു​മെ​ന്നും മോ​ന്‍​സ് ജോ​സ​ഫ് പ​റ​ഞ്ഞു.

 

Kerala

സുരക്ഷാ ഉദ്യോ​​ഗസ്ഥരുടെ മുന്നറിയിപ്പ് കേട്ടില്ല, ഡാമിൽ കുളിക്കാനിറങ്ങിയ റെയിൽവേ ഉദ്യോഗസ്ഥൻ മുങ്ങിമരിച്ചു

കൊല്ലം: തെന്മല ഡാം റിസര്‍വോയറില്‍ കുളിക്കാനിറങ്ങിയ വിനോദസഞ്ചാരി മുങ്ങിമരിച്ചു. തമിഴ്നാട് വിരുദനഗര്‍ സ്വദേശിയും റെയില്‍വേ ഉദ്യോഗസ്ഥനുമായ തവമണി (34) ആണ് മരിച്ചത്.

ശനിയാഴ്ച ഉച്ചയോടെ തെന്മല പരപ്പാര്‍ ഡാം റിസര്‍വോയറിന് സമീപമുള്ള കളക്കുന്നിലായിരുന്നു സംഭവം. തമിഴ്നാട്ടില്‍ നിന്ന് മുപ്പതംഗ വിനോദ സഞ്ചാര സംഘത്തോടൊപ്പമാണ് തവമണി തെന്മലയിലെത്തിയത്.

കളക്കുന്നില്‍ ജീപ്പ് സവാരിക്ക് എത്തിയ സംഘം റിസര്‍വോയറിലെ കാഴ്ചകള്‍ കാണുന്നതിനിടയില്‍ തവമണിയും മറ്റൊരാളും വെള്ളത്തില്‍ ഇറങ്ങാന്‍ ശ്രമിക്കുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥരുടെ കര്‍ശന നിര്‍ദ്ദേശം അവഗണിച്ചാണ് ഇറങ്ങിയത്.

അപകടത്തില്‍പ്പെട്ടത് ശ്രദ്ധയില്‍പ്പെട്ട ഉടന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ വെള്ളത്തില്‍ ചാടി രണ്ടുപേരെയും കരയ്‌ക്കെത്തിച്ചു. ഒപ്പമുള്ളയാളെ രക്ഷിക്കാനായെങ്കിലും തവമണിയുടെ ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം തെന്മല സര്‍ക്കാര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. 

Kerala

വി​നോ​ദ സ​ഞ്ചാ​രി​ക​ൾ​ക്ക് മു​ന്നി​ൽ കൂ​റ്റ​ൻ രാ​ജ​വെ​മ്പാ​ല; വ​ന​പാ​ല​ക​രെ​ത്തി പി​ടി​കൂ​ടി

കോ​ത​മം​ഗ​ലം: ഭൂ​ത​ത്താ​ൻ​കെ​ട്ട് ഡാ​മി​നു സ​മീ​പ​ത്തു നി​ന്ന് കൂ​റ്റ​ൻ രാ​ജ​വെ​മ്പാ​ല​യെ പി​ടി​കൂ​ടി. ഭൂ​ത​ത്താ​ൻ​കെ​ട്ട് വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ത്തി​ലെ വാ​ച്ച് ട​വ​റി​നു സ​മീ​പ​ത്തു​കൂ​ടി ന​ട​ന്നു വ​രി​ക​യാ​യി​രു​ന്ന വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ മു​ന്നി​ലേ​ക്കാ​ണ് രാ​ജ​വെ​മ്പാ​ല ഇ​ഴ​ഞ്ഞെ​ത്തി​യ​ത്.

സ​ഞ്ചാ​രി​ക​ൾ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് അ​ധി​കൃ​ത​ർ പാ​മ്പു​പി​ടു​ത്ത വി​ദ​ഗ്ധ​ൻ മാ​ർ​ട്ടി​ൻ മേ​യ്ക്ക​മാ​ലി​യെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. മാ​ർ​ട്ടി​ൻ എ​ത്തി പാ​മ്പി​നെ പി​ടി​കൂ​ടി വ​ന​പാ​ല​ക​ർ​ക്ക് കൈ​മാ​റി. തു​ട​ർ​ന്ന് ഉ​ൾ​വ​ന​ത്തി​ൽ തു​റ​ന്നു വി​ട്ടു.

National

അണക്കെട്ട് തീരുന്നു; ര​വി ന​ദി​യി​ലെ അ​ധി​ക​ജ​ലം ഇ​നി പാ​ക്കി​സ്ഥാ​നി​ലേ​ക്ക് ഒ​ഴു​കി​ല്ല

ശ്രീ​ന​ഗ​ർ: സി​ന്ധു ന​ദീ​ജ​ല ക​രാ​ർ മ​ര​വി​പ്പി​ച്ച​തി​നു പി​ന്നാ​ലെ പാ​ക്കിസ്ഥാനിലേക്കുള്ള ജ​ല​ല​ഭ്യ​ത കു​റ​യ്ക്കാ​ൻ നിർണാ​യ​ക നീ​ക്ക​വുമായി ഇന്ത്യ. ര​വി ന​ദി​യി​ൽനി​ന്നു​ള്ള അ​ധി​ക​ജ​ലം പാക്കിസ്ഥാനി​ലേ​ക്ക് ഒ​ഴു​ക്കു​ന്ന​തു പൂ​ർണ​മാ​യും അവസാനിപ്പിക്കാനാ​ണ് ഇ​ന്ത്യ​യു​ടെ തീ​രു​മാ​നം.

പ​ഞ്ചാ​ബ്-​ജ​മ്മു കാഷ്മീ​ർ അ​തി​ർ​ത്തി​യി​ലു​ള്ള ഷാ​പു​ർ ക​ണ്ടി അ​ണ​ക്കെ​ട്ടിന്‍റെ നി​ർമാ​ണം അ​വ​സാ​ന ഘ​ട്ട​ത്തി​ലാ​ണെ​ന്നും മാ​ർ​ച്ചോ​ടെ ഇ​തു പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​കു​മെ​ന്നും ജ​മ്മു കാഷ്മീർ മ​ന്ത്രി ജാ​വേ​ദ് അ​ഹ​മ്മ​ദ് റാ​ണ അ​റി​യി​ച്ചു.

തറക്കല്ലിട്ടത് ഇന്ദിരാഗാന്ധി

അ​ഞ്ചു പ​തി​റ്റാ​ണ്ടു​ക​ൾ​ക്കു മു​മ്പ്, 1979ൽ ​വി​ഭാ​വ​നം ചെ​യ്ത പ​ദ്ധ​തി​യാ​ണി​ത്. 1982ൽ ​അ​ന്ന​ത്തെ പ്ര​ധാ​ന​മ​ന്ത്രി ഇ​ന്ദി​രാ​ഗാ​ന്ധി​യാ​ണ് അണക്കെട്ടിനു തറക്കല്ലിട്ടത്. എ​ന്നാ​ൽ, പ​ഞ്ചാ​ബും ജ​മ്മു കാഷ്മീരും ത​മ്മി​ലു​ണ്ടാ​യ ത​ർ​ക്ക​ങ്ങ​ളെ​ത്തു​ട​ർ​ന്നു നി​ർമാ​ണം വ​ർ​ഷ​ങ്ങ​ളോ​ളം മുടങ്ങിക്കിടക്കുകയായിരുന്നു. പി​ന്നീ​ട് 2008ൽ ​കേ​ന്ദ്ര സ​ർ​ക്കാ​ർ ഇ​തി​നെ ദേ​ശീ​യ പ​ദ്ധ​തി​യാ​യി പ്ര​ഖ്യാ​പി​ച്ചു. 3,394.49 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് അ​ണ​ക്കെ​ട്ട് നി​ർമാണം പൂർത്തിയാക്കുന്നത്.

നി​ല​വി​ൽ മാ​ധോ​പു​ർ വ​ഴി പാക്കിസ്ഥാനിലേക്ക് ഒ​ഴു​കു​ന്ന ര​വി ന​ദി​യി​ലെ ജലം അ​ണ​ക്കെ​ട്ട് യാ​ഥാ​ർഥ്യ​മാ​കു​ന്ന​തോ​ടെ ഇ​ന്ത്യ​ക്കു പൂർണമായും ഉ​പ​യോ​ഗി​ക്കാ​നാ​കും.

ജ​മ്മു കാഷ്മീരിലെ ക​ഠു​വ, സാം​ബ തു​ട​ങ്ങി​യ വ​ര​ൾ​ച്ചാ​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ലെ കൃ​ഷി​ക്കും കു​ടി​വെ​ള്ള​ത്തി​നു​മാ​യാ​ണ് ഈ ​വെ​ള്ളം പ്ര​ധാ​ന​മാ​യും വ​ഴി​തി​രി​ച്ചു​വി​ടു​ക. പ​ഞ്ചാ​ബി​ലെ 5,000 ഹെ​ക്ട​റി​ലും ജ​മ്മു കാഷ്മീരിലെ 32,173 ഹെ​ക്ട​റി​ലും ജ​ല​സേ​ച​ന സൗ​ക​ര്യം ല​ഭ്യമാകും.

പാക്കിസ്ഥാൻ വിഷമിക്കും

ഭീ​ക​ര​വാ​ദ​ത്തോ​ടു​ള്ള പാ​ക്കിസ്ഥാന്‍റെ നില​പാ​ടി​ൽ പ്ര​തി​ഷേ​ധി​ച്ച് 2025 ഏ​പ്രി​ലി​ലാ​ണ് സി​ന്ധു ന​ദീ​ജ​ല ക​രാ​ർ ഇന്ത്യ മ​ര​വി​പ്പിക്കുന്നത്. ഇ​തിനു പി​ന്നാ​ലെ സ​വാ​ൽ​കോ​ട്ട്, ര​ത്‌​ലെ തു​ട​ങ്ങി​യ വി​വി​ധ ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​ക​ളു​ടെ നി​ർമാ​ണ​വും കേന്ദ്രസർക്കാർ വേ​ഗ​ത്തി​ലാ​ക്കി​യി​ട്ടു​ണ്ട്.

ര​വി ന​ദി​ക്കു മേ​ൽ ഇ​ന്ത്യക്കു പൂ​ർണ അ​വ​കാ​ശ​മു​ള്ള​തി​നാ​ൽ പു​തി​യ അ​ണ​ക്കെ​ട്ടി​ന്‍റെ പ്ര​വ​ർ​ത്ത​നം രാ​ജ്യാ​ന്ത​ര നി​യ​മ​ങ്ങ​ളു​ടെ ലം​ഘ​ന​മാ​കില്ല സർക്കാർവൃത്തങ്ങൾ ചൂ​ണ്ടി​ക്കാ​ട്ടി. വേ​ന​ൽ​ക്കാ​ലം ആ​രം​ഭി​ക്കാ​നി​രി​ക്കെ ഇ​ന്ത്യ​യു​ടെ ​നീ​ക്കം പാ​ക്കിസ്ഥാന്‍റെ കാ​ർ​ഷി​ക മേ​ഖ​ല​യ്ക്കു വ​ലി​യ തി​രി​ച്ച​ടി​യാ​കും.

Kerala

ഇ​ടു​ക്കി ഡാ​മി​നും ക​ള​ക്ട​റേ​റ്റി​നും വ്യാ​ജ ബോം​ബു ഭീ​ഷ​ണി; പ​രി​ശോ​ധ​ന ന​ട​ത്തി ബോം​ബ് സ്‌​ക്വാ​ഡ്

തൊ​ടു​പു​ഴ: ഇ​ടു​ക്കി ഡാ​മി​നും ക​ള​ക്ട​റേ​റ്റി​നും മു​ട്ടം ജി​ല്ലാ കോ​ട​തി​യി​ലും മു​ല്ല​പ്പെ​രി​യാ​ര്‍ ഡാ​മി​നും വ്യാ​ജ ബോം​ബു ഭീ​ഷ​ണി. ഇ​ന്നു രാ​വി​ലെ​യോ​ടെ​യാ​ണ് ഇ ​മെ​യി​ല്‍ വ​ഴി ബോം​ബു ഭീ​ഷ​ണി​യെ​ത്തി​യ​ത്. തു​ട​ര്‍​ന്ന് ക​ള​ക്ട്രേ​റ്റി​ല്‍ ബോം​ബ് സ്‌​ക്വാ​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി.

ബോം​ബ് സ്‌​ക്വാ​ഡ് ജി​ല്ലാ ചാ​ര്‍​ജ് ഓ​ഫീ​സ​ര്‍ പി. ​മ​നോ​ജ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ഞ്ചം​ഗ സം​ഘ​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. മാ​ഗി, ഡോ​ളി തു​ട​ങ്ങി​യ നാ​യ​ക​ളെ ഉ​പ​യോ​ഗി​ച്ചും പ​രി​ശോ​ധ​ന ന​ട​ത്തി.

പോ​ലീ​സി​നു പു​റ​മെ ഫ​യ​ര്‍​ഫോ​ഴ്‌​സ് സം​ഘ​വും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു. ഏ​താ​നും ദി​വ​സം മു​മ്പ് ജി​ല്ലാ കോ​ട​തി​യി​ല്‍ വ്യാ​ജ ബോം​ബു ഭീ​ഷ​ണി​യെ​ത്തി​യി​രു​ന്നു.

Kerala

മം​ഗ​ലം ഡാ​മി​ൽ വീ​ണ്ടും ക​ടു​വ​യി​റ​ങ്ങി; ഭീ​തി​യി​ൽ നാ​ട്ടു​കാ​ർ

പാ​ല​ക്കാ​ട്: മം​ഗ​ലം ഡാം ​ഓ​ടം​തോ​ട് വീ​ണ്ടും ക​ടു​വ ഇ​റ​ങ്ങി​യ​താ​യി ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി. ഇ​ന്ന് പു​ല​ർ​ച്ചെ നാ​ല​ര​യോ​ടെ​ റ​ബ​ർ ടാ​പ്പി​ങ്ങി​ന് പോ​കും വ​ഴി ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​യാ​യ ധ​ർ​മ​ജ​ൻ ആ​ണ് ക​ടു​വ​യെ ക​ണ്ട​ത്.

ന​ന്ന​ങ്ങാ​ടി വേ​ലം കു​ന്നി​ലേ​യ്ക്ക് പോ​കു​ന്ന​തി​നി​ടെ​യാ​ണ് ക​ടു​വ​യെ ക​ണ്ട​തെ​ന്ന് ധ​ര്‍​മ​ജ​ൻ പ​റ​ഞ്ഞു. വ​നം​വ​കു​പ്പി​നെ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന് വ​ന​പാ​ല​ക​ര്‍ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

ക​ഴി​ഞ്ഞ ദി​വ​സം പ്ര​ദേ​ശ​ത്ത് യു​വാ​വ് ക​ടു​വ​യു​ടെ അ​ല​ര്‍​ച്ച കേ​ട്ട​താ​യും വ​നം​വ​കു​പ്പി​നെ വി​വ​ര​മ​റി​യി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ത​ന്നെ പു​ലി​യു​ടേ​തെ​ന്ന് സം​ശ​യി​ക്കു​ന്ന കാ​ൽ​പ്പാ​ട് ക​ണ്ടെ​ത്തി​യ​താ​യും നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

Kerala

മം​ഗ​ലം ഡാ​മി​ന​ടു​ത്ത് പു​ലി​യി​റ​ങ്ങി; ഭീ​തി​യി​ൽ നാ​ട്ടു​കാ​ർ

പാ​ല​ക്കാ​ട്: മം​ഗ​ലം ഡാ​മി​ന​ടു​ത്ത് പു​ലി​യി​റ​ങ്ങി​യ​താ​യി നാ​ട്ടു​കാ​ർ. തി​ങ്ക​ളാ​ഴ്ച രാ​ത്രി വ​ല‍​യി​ൽ കു​ടു​ങ്ങി​യ നി​ല​യി​ൽ ക​ണ്ട പു​ലി ര​ക്ഷ​പ്പെ​ട്ട​താ​യാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്. ഓ​ട​ൻ​തോ​ട്ടി​ലെ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ എ​സ്റ്റേ​റ്റി​ലെ വ​ല​യി​ലാ​ണ് പു​ലി കു​രു​ങ്ങി​യ​ത്.

പു​ലി​യെ ക​ണ്ട നാ​ട്ടു​കാ​ർ വ​നം വ​കു​പ്പി​നെ വി​വ​രം അ​റി​യി​ച്ചി​രു​ന്നു. എ​ന്നാ​ൽ വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ത്തും മു​ൻ​പ് പു​ലി വ​ല പൊ​ട്ടി​ച്ച് ഓ​ടി​യെ​ന്നും പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​ഞ്ഞു.

പു​ലി​യെ ക​ണ്ടെ​ത്താ​നാ​യി​ പ്ര​ദേ​ശ​ത്ത് നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കാ​ൻ ആ​ർ​ആ​ർ​ടി സം​ഘ​ത്തെ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. കൂ​ട് സ്ഥാ​പി​ക്ക​ണം എ​ന്നാ​ണ് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

ര​ണ്ടാ​ഴ്ച മു​ൻ​പും പ്ര​ദേ​ശ​ത്ത് പു​ലിയെ ക​ണ്ടി​രു​ന്നതാ​യും നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. അ​ന്നും വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ത്തും മു​ൻ​പ് പു​ലി ര​ക്ഷ​പ്പെ​ട്ടി​രു​ന്നു. തു​ട​ർ​ന്ന് പ്ര​ദേ​ശ​ത്ത് വ​നം വ​കു​പ്പ് സി​സി​ടി​വി ക്യാ​മ​റ സ്ഥാ​പി​ച്ചി​രു​ന്നു. എ​ന്നാ​ൽ പു​ലി​യു​ടെ ദ്യ​ശ്യ​ങ്ങ​ൾ ഒ​ന്നും പി​ന്നീ​ട് ല​ഭി​ച്ചി​രു​ന്നി​ല്ല.

Kerala

മം​ഗ​ലം​ ഡാ​മി​ൽ വെ​ള്ള​ച്ചാ​ട്ടം കാ​ണാ​ൻ എ​ത്തി​യ കൗ​മാ​ര​ക്കാ​ര​ൻ മു​ങ്ങി മ​രി​ച്ചു

തൃ​ശൂ​ർ: മം​ഗ​ലം ​ഡാ​മി​ൽ ആ​ലി​ങ്ക​ൽ വെ​ള്ള​ച്ചാ​ട്ടം കാ​ണാ​ൻ എ​ത്തി​യ 17 കാ​ര​ൻ മു​ങ്ങി മ​രി​ച്ചു. തൃ​ശൂ​ർ കാ​ള​ത്തോ​ട് ച​ക്കാ​ല​ത്ത​റ അ​ക്‌​മ​ൽ(17) ആ​ണ് മ​രി​ച്ച​ത്.

തി​പ്പി​ലി​ക്ക​യം വെ​ള്ള​ക്കെ​ട്ടി​ൽ ആ​ണ് അ​ക്മ​ൽ മു​ങ്ങി മ​രി​ച്ച​ത്. ഇ​ന്ന് കാ​ല​ത്ത് ആ​ലി​ങ്ക​ൽ വെ​ള്ള​ച്ചാ​ട്ടം കാ​ണാ​ൻ എ​ത്തി​യ​താ​ണ് തൃ​ശൂ​ർ ഭാ​ഗ​ത്തു​നി​ന്നു​ള്ള അ​ഞ്ചം​ഗ​സം​ഘം. ഫോ​ട്ടോ എ​ടു​ക്കാ​ൻ വേ​ണ്ടി പാ​റ​ക്കെ​ട്ടി​ൽ ക​യ​റി​യ​പ്പോ​ൾ തെ​ന്നി​വീ​ഴു​ക​യാ​യി​രു​ന്നു.

കൂ​ടെ​യു​ണ്ടാ​യി​രു​ന്ന​വ​ർ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് മം​ഗ​ലം ഡാം ​പോ​ലീ​സും അ​ഗ്നി​ര​ക്ഷാ​സേ​ന​യും നാ​ട്ടു​കാ​രും കൂ​ടെ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ പ​ത്ത​ര​യോ​ടെ ആ​ണ് മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത​ത്.

Kerala

മു​ല്ല​പ്പെ​രി​യാ​റി​ൽ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നു; ഷ​ട്ട​റു​ക​ൾ തു​റ​ക്കു​ന്ന​തി​നു മു​ന്പാ​യി ആ​ദ്യ പ്ര​ള​യ മു​ന്ന​റി​യി​പ്പ് ന​ൽ​കി

കു​മ​ളി: ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന​തോ​ടെ മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ട് തു​റ​ക്കാ​നൊ​രു​ങ്ങി ത​മി​ഴ്നാ​ട്. സ്പി​ൽ​വേ ഷ​ട്ട​റു​ക​ൾ തു​റ​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യി ത​മി​ഴ്നാ​ട് ആ​ദ്യ പ്ര​ള​യ മു​ന്ന​റി​യി​പ്പ് ന​ൽ​കി. മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ടി​ൽ ജ​ല​നി​ര​പ്പ് 140 അ​ടി​യാ​യി ഉ​യ​ർ​ന്നി​രി​ക്കു​ക​യാ​ണ്. വൈ​കി​ട്ട് ആ​റോ​ടെ​യാ​ണു ജ​ല​നി​ര​പ്പ് 140 അ​ടി​യി​ലെ​ത്തി​യ​ത്.

വെ​ള്ളം കൊ​ണ്ടു​പോ​കു​ന്ന​ത് ത​മി​ഴ്നാ​ട് നി​ർ​ത്തി​വ​ച്ച​തും ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ മ​ഴ ല​ഭി​ച്ച​തു​മാ​ണു ജ​ല​നി​ര​പ്പ് ഉ​യ​രാ​ൻ കാ​ര​ണം. അ​ണ​ക്കെ​ട്ടി​ലെ അ​നു​വ​ദ​നീ​യ സം​ഭ​ര​ണ​ശേ​ഷി 142 അ​ടി​യാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണു ജ​ല​നി​ര​പ്പ് 140ൽ ​എ​ത്തി​യ​പ്പോ​ൾ ആ​ദ്യ പ്ര​ള​യ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യ​ത്.

പെ​രി​യാ​റി​ൽ ജ​ല​നി​ര​പ്പ് താ​ഴ്ന്ന നി​ല​യി​ലാ​യ​തി​നാ​ൽ അ​ണ​ക്കെ​ട്ടി​ന്‍റെ ഷ​ട്ട​റു​ക​ൾ തു​റ​ക്കേ​ണ്ട സാ​ഹ​ച​ര്യം ഉ​ണ്ടാ​യാ​ലും ആ​ശ​ങ്ക​പ്പെ​ടാ​നി​ല്ല. 24നു ​ജ​ല​നി​ര​പ്പ് 138.65 അ​ടി​യാ​യി വ​ർ​ധി​ച്ച​തോ​ടെ ത​മി​ഴ്നാ​ട് വെ​ള്ളം കൊ​ണ്ടു​പോ​കു​ന്ന​തു പു​ന​രാ​രം​ഭി​ച്ചു. സെ​ക്ക​ൻ​ഡി​ൽ 400 ഘ​ന​യ​ടി വെ​ള്ള​മാ​ണ് 24നു ​തു​റ​ന്നു​വി​ട്ട​ത്. ജ​ല​നി​ര​പ്പ് 136ൽ ​എ​ത്തി​യ​പ്പോ​ൾ ആ​ദ്യ ജാ​ഗ്ര​താ നി​ർ​ദേ​ശ​വും 138ൽ ​ര​ണ്ടാ​മ​ത്തെ ജാ​ഗ്ര​താ നി​ർ​ദേ​ശ​വും ന​ൽ​കി​യി​രു​ന്നു.

International

കു​നാ​ർ ന​ദി​യി​ൽ ഡാം ​നി​ർ​മി​ക്കു​ന്നു; പാ​ക്കി​സ്ഥാ​നി​ലേ​ക്കു​ള്ള വെ​ള്ളം ത​ട​യാ​നൊ​രു​ങ്ങി അ​ഫ്ഗാ​നി​സ്ഥാ​ൻ

കാബൂൾ: കു​നാ​ർ ന​ദി​യി​ൽ ഡാം ​നി​ർ​മി​ച്ച് പാ​ക്കി​സ്ഥാ​നി​ലേ​ക്കു​ള്ള വെ​ള്ള​മൊ​ഴു​ക്ക് ത​ട​യാ​നൊ​രു​ങ്ങി അ​ഫ്ഗാ​നി​സ്ഥാ​ൻ. ഇ​തു​സം​ബ​ന്ധി​ച്ച് താ​ലി​ബാ​ൻ ഭ​ര​ണ​കൂ​ടം ഉ​ത്ത​ര​വി​ട്ടു. ജ​ല​വി​ഭ​വ മ​ന്ത്രി മു​ല്ല അ​ബ്ദു​ൾ ല​ത്തീ​ഫ് മ​ൻ​സൂ​ർ എ​ക്സ് പോ​സ്റ്റി​ലാ​ണ് ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ച്ച​ത്.

ഡാം ​നി​ര്‍​മാ​ണ​ത്തി​നാ​യി വി​ദേ​ശ ക​മ്പ​നി​ക​ളെ കാ​ത്തി​രി​ക്കാ​തെ ആ​ഭ്യ​ന്ത​ര ക​മ്പ​നി​ക​ളു​മാ​യി ച​ര്‍​ച്ച ന​ട​ത്താ​നാ​ണ് മ​ന്ത്രാ​ല​യം ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. പാ​ക്കി​സ്ഥാ​നു​മാ​യി അ​തി​ര്‍​ത്തി പ​ങ്കി​ടു​ന്ന ബ്രോ​ഗി​ല്‍​ചു​ര​ത്തോ​ട് ചേ​ര്‍​ന്നു​ള്ള ഹി​ന്ദു​കു​ഷ് പ​ര്‍​വ​ത​നി​ര​ക​ളി​ല്‍ നി​ന്നാ​ണ് കു​നാ​ര്‍ ന​ദി ഉ​ദ്ഭ​വി​ക്കു​ന്ന​ത്.

പാ​ക്കി​സ്ഥാ​നി​ലെ കാ​ബൂ​ൾ ന​ദി​യി​ൽ ചേ​രു​ന്ന പ്ര​ധാ​ന ന​ദി​യാ​ണ് ഇ​ത്. കു​നാ​റി​ൽ നി​ന്നു​ള്ള ജ​ലം കു​റ​യു​ന്ന​ത് പാ​ക് മേ​ഖ​ല​ക​ളെ സാ​ര​മാ​യി ബാ​ധി​ക്കും.

Latest News

Corehub Up