x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​നോ​ദ സ​ഞ്ചാ​രി​ക​ൾ​ക്ക് മു​ന്നി​ൽ കൂ​റ്റ​ൻ രാ​ജ​വെ​മ്പാ​ല; വ​ന​പാ​ല​ക​രെ​ത്തി പി​ടി​കൂ​ടി


Published: March 3, 2026 08:46 PM IST | Updated: March 3, 2026 08:46 PM IST

കോ​ത​മം​ഗ​ലം: ഭൂ​ത​ത്താ​ൻ​കെ​ട്ട് ഡാ​മി​നു സ​മീ​പ​ത്തു നി​ന്ന് കൂ​റ്റ​ൻ രാ​ജ​വെ​മ്പാ​ല​യെ പി​ടി​കൂ​ടി. ഭൂ​ത​ത്താ​ൻ​കെ​ട്ട് വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ത്തി​ലെ വാ​ച്ച് ട​വ​റി​നു സ​മീ​പ​ത്തു​കൂ​ടി ന​ട​ന്നു വ​രി​ക​യാ​യി​രു​ന്ന വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ മു​ന്നി​ലേ​ക്കാ​ണ് രാ​ജ​വെ​മ്പാ​ല ഇ​ഴ​ഞ്ഞെ​ത്തി​യ​ത്.

സ​ഞ്ചാ​രി​ക​ൾ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് അ​ധി​കൃ​ത​ർ പാ​മ്പു​പി​ടു​ത്ത വി​ദ​ഗ്ധ​ൻ മാ​ർ​ട്ടി​ൻ മേ​യ്ക്ക​മാ​ലി​യെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. മാ​ർ​ട്ടി​ൻ എ​ത്തി പാ​മ്പി​നെ പി​ടി​കൂ​ടി വ​ന​പാ​ല​ക​ർ​ക്ക് കൈ​മാ​റി. തു​ട​ർ​ന്ന് ഉ​ൾ​വ​ന​ത്തി​ൽ തു​റ​ന്നു വി​ട്ടു.

Tags : king cobra caught bhoothathankettu dam tourists

Recent News

Corehub Up