വേളമാനൂര്‍: എന്‍ഡോസള്‍ഫാന്‍ തളിച്ചതിന്റെ ഫലമായി കാസര്‍ഗോട്ടെ ജനങ്ങള്‍ ഇന്നും അനുഭവിക്കുന്ന ജനനവൈകല്യങ്ങളും ശാരീരിക മാനസിക പ്രയാസങ്ങളും നാടകത്തിലൂടെ ദയാബായി സ്നേഹാശ്രമത്തിന്റെ വേദിയിലവതരിപ്പിച്ചു. എന്‍ഡോസള്‍ഫാന്‍ മരുന്നല്ല വിഷമാണെന്ന ബോധവത്കരണമാണു ദയാബായി ഫൗണ്ടേഷന് നടത്തുന്നത്. കുട്ടിക്കാലത്ത് വായനയിലൂടെ അറിഞ്ഞ ഗാന്ധിജിയുടെ ത്യാഗമനോഭാവവും റാണി ലക്ഷ്മി ഭായിയുടെ പോരാട്ട വീര്യവുമാണു തന്നെ സ്വാധീനിച്ചതെന്നും അതിലൂടെയാണു മേഴ്സി മാത്യു എന്ന താന്‍ ദയബായി ആയി മാറിയതെന്നും അവര്‍ അനുസ്മരിച്ചു.
നാഗസാക്കിയിലും ഹിരോഷിമയിലും അണുബോംബ് ഇട്ടതിന്റെ പ്രതിഷേധ സൂചകമായി ദയാബായി വര്‍ഷങ്ങളായി ഓഗസ്റ്റ് ആറ് മുതല്‍ ഒമ്പത് വരെ കടുത്ത ഉപവാസത്തിലാണ്. സ്നേഹാശ്രമത്തിലെ അച്ഛനമ്മമാരെ കാണാനെത്തിയ ദയാബായിയെ പകല്‍ക്കുറി ഗവ. ഹയര്‍സെക്കന്‍ഡറി സ്ക്കൂളിലെ എന്‍എസ്എസ് കേഡറ്റുകള്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്കി വരവേറ്റു. ഗാന്ധിഭവന് സ്ഥാപകനും സാരഥിയുമായ ഡോ. പുനലൂര്‍ സോമരാജന് ദയാബായിക്ക് ഗാന്ധിഭവന് കുടുംബത്തിന്റെ ഹൃദയാദരം സമര്‍പ്പിച്ചു.
സ്നേഹാശ്രമം ചെയര്മാന് ബി. പ്രേമാനന്ദ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ഗാന്ധിഭവന് ചെയര്‍ പേഴ്സണ്‍ ഡോ. ഷാഹിദാകമാല്‍, സിഇഒ ഡോ. വിന്‍സന്റ്് ഡാനിയല്‍, ട്രസ്റ്റി പ്രസന്നാ സോമരാജന്, സ്നേഹാശ്രമം ഡയറക്ടര്‍ പത്മാലയം ആര്. രാധാകൃഷ്ണന്, വര്‍ക്കിംഗ് ചെയര്മാന് തിരുവോണം രാമചന്ദ്രന്‍പിള്ള ,സെക്രട്ടറി പി.എം. രാധാകൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു.\
കവി ബാബു പാക്കനാര്‍, കവി ഓരനെല്ലൂര്‍ ബാബു, സാമൂഹിക പ്രവര്‍ത്തകരായ മണിവര്ണന്, പുഷ്ക്കിന്ലാല് , പകല്‍ക്കുറി ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അധ്യപകരായ യു പി. വിനീത, ആര്. ഷീജ, എസ്. ഷീല എന്നിവര്‍ പ്രസംഗിച്ചു. എന്‍ഡോ സള്ഫാന് ഇരകളുടെ പുനരധിവാസത്തിനായി ഗാന്ധിഭവന് സ്നേഹാശ്രമം കുടുംബം 10,000 രൂപ സംഭാവനയായി നല്കി. കെ.എം. രാജേന്ദ്രകുമാര്‍ , ജി. രാമചന്ദ്രന് പിള്ള, ബി.സുനില്‍കുമാര്‍, പള്ളിക്കല്‍ മോഹന്‍, ഡോ. രവിരാജ് തുടങ്ങിയവര്‍ നേതൃത്വം നല്കി.