x
ad
Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ന്‍​ഡോ​സ​ള്‍​ഫാ​ന്‍ ദു​രി​ത ബാ​ധി​ത​രു​ടെ ക​ഥ അ​വ​ത​രി​പ്പി​ച്ച് ദ​യാ​ബാ​യി

വെബ് ഡെസ്ക്
Published: August 7, 2026 02:16 AM IST | Updated: August 7, 2026 02:16 AM IST

ഗാ​ന്ധി​ഭ​വ​ന്‍ സ്നേ​ഹാ​ശ്ര​മ​ത്തി​ന്‍റെ ഉ​പ​ഹാ​രം ദ​യാ​ബാ​യി​ക്ക് സ​മ്മാ​നി​ക്കു​ന്നു.

വേ​ള​മാ​നൂ​ര്‍: എ​ന്‍​ഡോ​സ​ള്‍​ഫാ​ന്‍ ത​ളി​ച്ച​തി​ന്‍റെ ഫ​ല​മാ​യി കാ​സ​ര്‍​ഗോട്ടെ ജ​ന​ങ്ങ​ള്‍ ഇ​ന്നും അ​നു​ഭ​വി​ക്കു​ന്ന ജ​ന​ന​വൈ​ക​ല്യ​ങ്ങ​ളും ശാ​രീ​രി​ക മാ​ന​സി​ക പ്ര​യാ​സ​ങ്ങ​ളും നാ​ട​ക​ത്തി​ലൂ​ടെ ദ​യാ​ബാ​യി സ്‌​നേ​ഹാ​ശ്ര​മ​ത്തി​ന്‍റെ വേ​ദി​യി​ല​വ​ത​രി​പ്പി​ച്ചു. എ​ന്‍​ഡോ​സ​ള്‍​ഫാ​ന്‍ മ​രു​ന്ന​ല്ല വി​ഷ​മാ​ണെ​ന്ന ബോ​ധ​വ​ത്ക​ര​ണ​മാ​ണു ദ​യാ​ബാ​യി ഫൗ​ണ്ടേ​ഷ​ന്‍ ന​ട​ത്തു​ന്ന​ത്. കു​ട്ടി​ക്കാ​ല​ത്ത് വാ​യ​ന​യി​ലൂ​ടെ അ​റി​ഞ്ഞ ഗാ​ന്ധി​ജി​യു​ടെ ത്യാ​ഗ​മ​നോ​ഭാ​വ​വും റാ​ണി ല​ക്ഷ്മി ഭാ​യി​യു​ടെ പോ​രാ​ട്ട വീ​ര്യ​വു​മാ​ണു ത​ന്നെ സ്വാ​ധീ​നി​ച്ച​തെ​ന്നും അ​തി​ലൂ​ടെ​യാ​ണു മേ​ഴ്‌​സി മാ​ത്യു എ​ന്ന താ​ന്‍ ദ​യ​ബാ​യി ആ​യി മാ​റി​യ​തെ​ന്നും അ​വ​ര്‍ അ​നു​സ്മ​രി​ച്ചു.

നാ​ഗ​സാ​ക്കി​യി​ലും ഹി​രോ​ഷി​മ​യി​ലും അ​ണു​ബോം​ബ് ഇ​ട്ട​തി​ന്‍റെ പ്ര​തി​ഷേ​ധ സൂ​ച​ക​മാ​യി ദ​യാ​ബാ​യി വ​ര്‍​ഷ​ങ്ങ​ളാ​യി ഓ​ഗ​സ്റ്റ് ആ​റ് മു​ത​ല്‍ ഒ​മ്പ​ത് വ​രെ ക​ടു​ത്ത ഉ​പ​വാ​സ​ത്തി​ലാ​ണ്. സ്‌​നേ​ഹാ​ശ്ര​മ​ത്തി​ലെ അ​ച്ഛ​ന​മ്മ​മാ​രെ കാ​ണാ​നെ​ത്തി​യ ദ​യാ​ബാ​യി​യെ പ​ക​ല്‍ക്കു​റി ഗ​വ. ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​ക്കൂ​ളി​ലെ എ​ന്‍​എ​സ്എ​സ് കേ​ഡ​റ്റു​ക​ള്‍ ഗാ​ര്‍​ഡ് ഓ​ഫ് ഓ​ണ​ര്‍ ന​ല്‍​കി വ​ര​വേ​റ്റു. ഗാ​ന്ധി​ഭ​വ​ന്‍ സ്ഥാ​പ​ക​നും സാ​ര​ഥി​യു​മാ​യ ഡോ. ​പു​ന​ലൂ​ര്‍ സോ​മ​രാ​ജ​ന്‍ ദ​യാ​ബാ​യി​ക്ക് ഗാ​ന്ധി​ഭ​വ​ന്‍ കു​ടും​ബ​ത്തി​ന്‍റെ ഹൃ​ദ​യാ​ദ​രം സ​മ​ര്‍​പ്പി​ച്ചു.

സ്‌​നേ​ഹാ​ശ്ര​മം ചെ​യ​ര്‍​മാ​ന്‍ ബി. ​പ്രേ​മാ​ന​ന്ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ല്‍ ഗാ​ന്ധി​ഭ​വ​ന്‍ ചെ​യ​ര്‍ പേ​ഴ്‌​സ​ണ്‍ ഡോ. ​ഷാ​ഹി​ദാ​ക​മാ​ല്‍, സി​ഇ​ഒ ഡോ. ​വി​ന്‍​സ​ന്‍റ്് ഡാ​നി​യ​ല്‍, ട്ര​സ്റ്റി പ്ര​സ​ന്നാ സോ​മ​രാ​ജ​ന്‍, സ്‌​നേ​ഹാ​ശ്ര​മം ഡ​യ​റ​ക്ട​ര്‍ പ​ത്മാ​ല​യം ആ​ര്‍. രാ​ധാ​കൃ​ഷ്ണ​ന്‍, വ​ര്‍​ക്കിം​ഗ് ചെ​യ​ര്‍​മാ​ന്‍ തി​രു​വോ​ണം രാ​മ​ച​ന്ദ്ര​ന്‍​പി​ള്ള ,സെ​ക്ര​ട്ട​റി പി.​എം. രാ​ധാ​കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.\

ക​വി ബാ​ബു പാ​ക്ക​നാ​ര്‍, ക​വി ഓ​ര​നെ​ല്ലൂ​ര്‍ ബാ​ബു, സാ​മൂ​ഹി​ക പ്ര​വ​ര്‍​ത്ത​ക​രാ​യ മ​ണി​വ​ര്‍​ണ​ന്‍, പു​ഷ്‌​ക്കി​ന്‍​ലാ​ല്‍ , പ​ക​ല്‍​ക്കു​റി ഗ​വ.​ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ അ​ധ്യ​പ​ക​രാ​യ യു ​പി. വി​നീ​ത, ആ​ര്‍. ഷീ​ജ, എ​സ്. ഷീ​ല എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. എ​ന്‍​ഡോ സ​ള്‍​ഫാ​ന്‍ ഇ​ര​ക​ളു​ടെ പു​ന​ര​ധി​വാ​സ​ത്തി​നാ​യി ഗാ​ന്ധി​ഭ​വ​ന്‍ സ്‌​നേ​ഹാ​ശ്ര​മം കു​ടും​ബം 10,000 രൂ​പ സം​ഭാ​വ​ന​യാ​യി ന​ല്‍​കി. കെ.​എം. രാ​ജേ​ന്ദ്ര​കു​മാ​ര്‍ , ജി. ​രാ​മ​ച​ന്ദ്ര​ന്‍ പി​ള്ള, ബി.​സു​നി​ല്‍​കു​മാ​ര്‍, പ​ള്ളി​ക്ക​ല്‍ മോ​ഹ​ന്‍, ഡോ. ​ര​വി​രാ​ജ് തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

Tags : Nattuvishesham Local News Dayabai endosulfan victims

Recent News

Corehub Up