Kerala
പത്തനംതിട്ട: പ്രളയബാധിതർക്കൊപ്പം സർക്കാരുണ്ടാകുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. പ്രളയത്തിൽ ജീവനോപാധികൾ നഷ്ടപ്പെട്ട വ്യാപാരികൾക്ക് അടിയന്തര സഹായം നൽകുന്നത് സർക്കാരിന്റെ പരിഗണനയിലാണെന്ന് തിരുവല്ല ദുരിതാശ്വാസ ക്യാമ്പ് സന്ദർശിക്കവെ ചെന്നിത്തല വ്യക്തമാക്കി.
നാശനഷ്ടങ്ങൾ കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും അർഹതപ്പെട്ട ഫണ്ട് ലഭ്യമാക്കാൻ കേന്ദ്രത്തെ സമീപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേന്ദ്ര സഹായത്തെക്കുറിച്ചുള്ള കാര്യങ്ങൾ അടുത്ത മന്ത്രിസഭായോഗം വിശദമായി ചർച്ച ചെയ്യും.
പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുമെന്നും ദുരന്തമേഖലയ്ക്കുള്ള ഫണ്ടിൽ നിന്ന് സംസ്ഥാനത്തെ ഒഴിവാക്കിയതിനെതിരെ കേന്ദ്രത്തെ സമീപിക്കുമെന്നും ചെന്നിത്തല അറിയിച്ചു. ഈ സമയത്ത് പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾക്ക് മറുപടി നൽകാനില്ലെന്നും രാഷ്ട്രീയ തർക്കങ്ങൾ ഉന്നയിക്കേണ്ട സാഹചര്യമല്ല ഇതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേന്ദ്രത്തിൽ നിന്ന് അർഹമായ സഹായം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
Kerala
കോഴിക്കോട്: നാലു പതിറ്റാണ്ടു കാലം രഹസ്യമായി സൂക്ഷിച്ച കൊലപാതക വിവരങ്ങള്‍ പ്രതിതന്നെ സ്റ്റേഷനിലെത്തി വെളിപ്പെടുത്തിയതില്‍ കൊല്ലപ്പെട്ടവരില്‍ ഒരാളെ പോലീസ് തിരിച്ചറിഞ്ഞു.
1986ല്‍ കോഴിക്കോട് കൂടരഞ്ഞിയില്‍ കൊല്ലപ്പെട്ടത് കണ്ണൂര്‍ ഇരിട്ടി വെളിമാനം സ്വദേശിയായ മോഹനന് ആണെന്ന മലപ്പുറം വേങ്ങര സ്വദേശി മുഹമ്മദിന്റെ വെളിപ്പെടുത്തല്‍ ശരിയാണെന്ന് ഒരു വര്‍ഷത്തിനുശേഷമാണു തിരുവമ്പാടി പോലീസ് കണ്ടെത്തിയിരിക്കുന്നത്.
വര്‍ഷങ്ങള്‍ക്കു മുമ്പ് താന്‍ രണ്ടു പേരെ കൊലപ്പെടുത്തിയിട്ടുണ്ടെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുഹമ്മദ് മലപ്പുറം വേങ്ങര പോലീസ് സ്റ്റേഷനിലെത്തി വെളിപ്പെടുത്തുകയായിരുന്നു.
കൂടരഞ്ഞി കൊലപാതകത്തിനു പുറമേ കോഴിക്കോട് വെള്ളയില്‍ ബീച്ചില്‍വച്ച് മറ്റൊരാളെയും കൊലപ്പെടുത്തിയ കേസില്‍ കൂട്ടുപ്രതിയാണെന്നും മുഹമ്മദ് വെളിപ്പെടുത്തിയിരുന്നു. ഇതേക്കുറിച്ച് പോലീസിനു തുമ്പ് ലഭിച്ചിട്ടില്ല. കൂടരഞ്ഞി കൊലപാതകം നടന്നത് തിരുവമ്പാടി പോലീസ് സ്റ്റേഷന്റെ പരിധിയിലായതിനാല്‍ വേങ്ങര പോലീസ് കേസ് തിരുവമ്പാടി പോലീസിനു കൈമാറുകയായിരുന്നു.
പോലീസ് മുഹമ്മദലിയെ അറസ്റ്റ് ചെയ്യുകയും ഇയാളെ കോടതി ജയിലിടയ് ക്കുകയും ചെയ്തിരുന്നു. പ്രതിയുടെ വെളിപ്പെടുത്തല്‍ ആദ്യ ഘട്ടത്തില്‍ അവിശ്വസനീയമായി തോന്നിയെങ്കിലും നടത്തിയ കൃത്യമായ അന്വേഷണത്തില്‍ കാണാതായ ആളും പ്രതി പറഞ്ഞ ലൊക്കേഷനുകളും തമ്മില്‍ കൃത്യമായ ബന്ധം കണ്ടെത്താന്‍ കഴിഞ്ഞു. കേസില്‍ കൂടുതല്‍ ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കാനുള്ള ശ്രമത്തിലാണു പോലീസ്.
ഒരു മകന്റെ മരണവും രണ്ടാമത്തെ മകന് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റതും ഉള്‍പ്പെടെ തന്റെ ജീവിതത്തിലുണ്ടായ അനിഷ്ടകരമായ സംഭവങ്ങളാണ് മുഹമ്മദിന്റെ കുറ്റസമ്മതത്തിനു കാരണമായത്. കൊലപാതകം സംഭവിച്ച കാലത്ത് മുഹമ്മദലിക്ക് 14 വയസായിരുന്നു പ്രായം.
1986ല്‍ കൂടരഞ്ഞിയില്വച്ച് ഇര തനിക്കെതിരേ ലൈംഗികാതിക്രമത്തിനു മുതിര്‍ന്നതാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നാണു മുഹമ്മദ് പോലീസിനോടു വെളിപ്പെടുത്തിയത്. ആക്രമണം പ്രതിരോധിക്കുന്നതിനിടെ ഇയാളെ വെള്ളത്തിലേക്ക് തള്ളിയിടുകയും തുടര്‍ന്ന് വെള്ളത്തില്‍ ചവിട്ടിത്താഴ്ത്തി മരണം ഉറപ്പാക്കുകയുമായിരുന്നുവെന്നുമുള്ള മുഹമ്മദിന്റെ വെളിപ്പെടുത്തല്‍ കേന്ദ്രീകരിച്ച് വിശദമായ അന്വേഷണമാണു പോലീസ് നടത്തിയത്. 1980കളുടെ മധ്യത്തില്‍ മലബാര്‍ മേഖലയില്‍നിന്നു കാണാതായ ആളുകളുടെ വിവരങ്ങള്‍ തിരുവമ്പാടി പോലീസ് ശേഖരിച്ചു.
സംഭവം നടന്ന സമയത്ത് മുഹമ്മദ് കൂടരഞ്ഞിയിലെ ദേവസ്യ എന്ന ആളുടെ വീട്ടില്‍ ജോലിക്ക് എത്തിയതായിരുന്നു. അപസ്മാരം ഉണ്ടായിരുന്നതിനാല്‍ മോഹനന്റേത് സ്വാഭാവിക മരണമാണെന്നായിരുന്നു നാട്ടുകാരുടെ അഭിപ്രായം.
അപസ്മാരം വന്ന് തോട്ടില്‍ വീണു മരിച്ചതാകാം എന്ന നിഗമനത്തില്‍ പോലീസ് കേസ് അവസാനിപ്പിക്കുകയും ചെയ്തു. അല്പകാലം മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം പിന്നീട് സംസ്കരിച്ചു. മുഹമ്മദിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ മരിച്ചത് ആരാണെന്നു കണ്ടെത്താനുള്ള ശ്രമം തിരുവമ്പാടി പോലീസ് ആരംഭിച്ചു. മരണമടഞ്ഞത് ഇരിട്ടി സ്വദേശിയാണെന്ന സംശയം ദേവസ്യ പങ്കുവച്ചിരുന്നു.
മരിച്ചയാളുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും കോഴിക്കോട് മെഡിക്കല്‍ കോളജില്‍നിന്ന് അന്വേഷണ സംഘം ശേഖരിച്ചു. മരിച്ചത് പാലക്കാട് സ്വദേശിയാണെന്ന സംശയവും ഉയര്‍ന്നിരുന്നു. ഇതനുസരിച്ച് പോലീസ് പാലക്കാടും ഇരിട്ടിയിലും അന്വേഷണം നടത്തി. ഒടുവില്‍ മരിച്ചത് പാലക്കാട് സ്വദേശിയല്ലെന്ന് ഉറപ്പിക്കുകയായിരുന്നു.
Kerala
കൊച്ചി: തെരുവുനായ്ക്കളുടെ ആക്രമണത്തിനിരയായവര്‍ക്കു നഷ്ടപരിഹാരം നിശ്ചയിക്കാന്‍ സുപ്രീംകോടതി നിര്‍ദേശപ്രകാരം രൂപീകരിച്ച ജസ്റ്റീസ് എസ്. സിരിജഗന് കമ്മിറ്റിയുടെ പ്രവര്‍ത്തനം നിലച്ചു.
കമ്മീഷന് അധ്യക്ഷന്‍ ജസ്റ്റീസ് എസ്. സിരിജഗന്റെ മരണത്തെത്തുടര്‍ന്ന് എറണാകുളത്തെ കമ്മീഷന്റെ ഓഫീസ് അടച്ചുപൂട്ടിയ നിലയിലാണ്. ഇവിടെയുണ്ടായിരുന്ന ഉദ്യോഗസ്ഥരെ കൊച്ചി കോര്പറേഷന് തിരികെ വിളിച്ചു. പുതിയ പരാതികളും അപേക്ഷയിലുള്ള പരാതികളും ജില്ലാ ലീഗൽ സര്‍വീസ് അഥോറിറ്റികളില്‍ അറിയിക്കാമെന്ന് വാതിലില്‍ എഴുതിവച്ചിട്ടുണ്ടെങ്കിലും അതോടൊപ്പം നല്‍കിയിരിക്കുന്ന ഫോണ്‍നമ്പര്‍ പ്രവര്‍ത്തനരഹിതമാണ്.
പതിനായിരത്തോളം അപേക്ഷകളാണ് കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ തെരുവുനായ ആക്രമണവുമായി ബന്ധപ്പെട്ട് കമ്മീഷനിലെത്തിയത്. ഇതില്‍ വെറും 1144 അപേക്ഷകള്‍ മാത്രമേ തീര്‍പ്പ് കല്പ്പിക്കാനായുള്ളൂ. അവ്യക്തത നിലനില്‍ക്കുന്നതിനാല്‍ ഏഴായിരത്തിലേറെ അപേക്ഷകരുടെ പ്രതീക്ഷ നിലവില്‍ അസ്തമിച്ച അവസ്ഥയിലാണ്.
2016 ലെ സുപ്രീംകോടതിയുടെ ഉത്തരവുപ്രകാരം നായ്ക്കളുടെ ആക്രമണത്തില്‍ പരിക്കേല്‍ക്കുകയോ ജീവന് നഷ്ടമാകുകയോ സംഭവിച്ചവര്‍ക്കു നഷ്ടപരിഹാരം നിശ്ചയിക്കുന്നതിനായാണ് സംസ്ഥാനസര്‍ക്കാര്‍ ജസ്റ്റീസ് സിരിജഗന് കമ്മിറ്റിക്ക് രൂപം നല്‍കിയത്.
2001ല്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ആനിമല്‍ ബര്‍ത്ത് കണ്ട്രോള് നിയമത്തിനെതിരേ കേരളത്തില്‍നിന്നുള്‍പ്പെടെ ലഭിച്ച ഹര്‍ജികള്‍ പരിഗണിച്ചാണു നഷ്ടപരിഹാരം നിശ്ചയിക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ 2016 ല്‍ ജസ്റ്റീസ് സിരിജഗന് കമ്മിറ്റിക്ക് രൂപം നല്കി.
സംസ്ഥാന നിയമവകുപ്പ് സെക്രട്ടറിയും ആരോഗ്യവകുപ്പ് ഡയറക്ടറും കമ്മിറ്റിയില്‍ അംഗങ്ങളാണ്. 2023 ല്‍ എബിസി നിയമത്തില്‍ മാറ്റം വന്നതോടെ 2024 മേയില്‍ ഇതുമായി ബന്ധപ്പെട്ട കേസുകളെല്ലാം സുപ്രീംകോടതി റദ്ദാക്കി. ഇതോടെ സിരിജഗന് കമ്മിറ്റിയുടെ നിയമസാധുതയും ഇല്ലാതായി.
നിയമസാധുതയില്ലാത്തതിനാല്‍ ജുഡീഷല്‍ അധികാരങ്ങള്‍ പ്രയോഗിക്കാന്‍ കഴിയാത്ത സാഹചര്യത്തിലായി കമ്മിറ്റി. ഒട്ടേറെ അപേക്ഷയില്‍ അതത് തദ്ദേശസ്ഥാപനങ്ങള്‍ക്ക് കത്തു നല്‍കിയിരിക്കുകയാണ്. അവിടെനിന്നുള്ള മറുപടിയുടെ അടിസ്ഥാനത്തില്‍ ബന്ധപ്പെട്ട കക്ഷികളെ വിളിച്ചുവരുത്തി ഹിയറിംഗ് നടത്തി വേണം നഷ്ടപരിഹാരം നിര്‍ദേശിക്കാന്‍.
അധികാരം നഷ്ടമായതോടെ പുതിയ അപേക്ഷകള്‍ സ്വീകരിക്കുകയല്ലാതെ അപേക്ഷയിലുള്ള ഒരു നടപടിയും എടുക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇതിനിടെയാണ് ആകസ്മികമായി കമ്മീഷന് അധ്യക്ഷന്‍ സിരിജഗന് മരിക്കുന്നത്.
District News
പാലക്കാട്: പ്രകൃതിക്ഷോഭത്തെ തുടർന്ന് 2024 ജൂലൈ 29 നും 30 നും വടക്കഞ്ചേരി, പാളയം, ആര്യങ്കടവ് മേഖലകളിലുണ്ടായ അതിതീവ്രമഴയുടെ ഫലമായി നാശനഷ്ടങ്ങൾ സംഭവിച്ചവർക്ക് നഷ്ടപരിഹാരം നൽകുന്നതിനുള്ള ഫണ്ട് രണ്ടു മാസത്തിനുള്ളിൽ അനുവദിക്കണമെന്നു മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സണ്‍ ജസ്റ്റിസ് അലക്സാണ്ടർ തോമസ് റവന്യു പ്രിൻസിപ്പൽ സെക്രട്ടറിക്ക് നിർദ്ദേശം നൽകി.
പാലക്കാട് ജില്ലാ കളക്ടറിൽ നിന്നും കമ്മീഷൻ റിപ്പോർട്ടു വാങ്ങി. വടക്കഞ്ചേരിയിൽ പെയ്ത അതിതീവ്രമഴയിൽ ആര്യങ്കടവ് വഴി ഒഴുകുന്ന പുഴ കര കവിഞ്ഞെന്നും എല്ലാ വീടുകളിലും വെള്ളം കയറിയെന്നും റിപ്പോർട്ടിൽ പറയുന്നു.
തുടർന്ന് ദുരിതബാധിതർക്ക് നൽകിയ നഷ്ടപരിഹാരത്തിന്റെ കണക്ക് ഹാജരാക്കാൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകി. 145 അപേക്ഷകൾ ലഭിച്ചതിൽ 9 അപേക്ഷകർക്ക് 4,50,000 രൂപ ധനസഹായം സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്നും നൽകിയതായി ജില്ലാ കളക്ടർ അറിയിച്ചു. 136 അപേക്ഷകൾ അംഗീകരിച്ചിട്ടുണ്ട്.
ഇവർക്ക് നഷ്ടപരിഹാരം നൽകണമെങ്കിൽ 68,85,000 രൂപ ദുരന്ത പ്രതികരണനിധിയിൽ നിന്നും അനുവദിക്കണം. ദുരന്തപ്രതികരണനിധിയിൽ നിന്നും ജില്ലയ്ക്ക് അനുവദിച്ച ഫണ്ട് തികയില്ലെന്നും റിപ്പോർട്ടിൽ പറഞ്ഞു. ഫണ്ട് ലഭ്യമാക്കാനുള്ള ശുപാർശ സർക്കാരിനു സമർപ്പിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറഞ്ഞു.
Kerala
കൊച്ചി: എന്‍ഫോഴ്സ്മെന്റ് (ഇഡി) ഡയറക്ടറേറ്റ് കണ്ടുകെട്ടിയ പോപ്പുലര്‍ ഫിനാന്‍സ് ഉടമകളുടെ 65.07 കോടി രൂപയുടെ സ്വത്തുക്കള്‍ വിറ്റഴിച്ചു തട്ടിപ്പിന് ഇരയായ നിക്ഷേപകർക്കു വിതരണം ചെയ്യാന്‍ കൊച്ചിയിലെ കള്ളപ്പണ നിരോധന നിയമ (പിഎംഎല്‍എ) കോടതി അനുമതി നല്കി. സ്വത്തുക്കള്‍ വിറ്റഴിച്ച് വഞ്ചിതരായ നിക്ഷേപകര്‍ക്കു നല്‍കണമെന്ന ഹര്‍ജി ഹൈക്കോടതി പരിഗണിച്ചിരുന്നു.
ഹൈക്കോടതിയുടെ നിര്‍ദേശം പരിഗണിച്ച പിഎംഎല്‍എ കോടതിയില്‍ നടപടിക്ക് എതിര്‍പ്പില്ലെന്ന് ഇഡി അറിയിച്ചു. പത്തനംതിട്ട ആസ്ഥാനമായ പോപ്പുലര്‍ ഫിനാന്‍സ് ലിമിറ്റഡ് ഉടമകളുടെ സ്വത്തുക്കള്‍ 2021ലാണ് കണ്ടുകെട്ടിയത്.
മുന്‍ മാനേജിംഗ് ഡയറക്ടര്‍ തോമസ് ഡാനിയേല്‍, മകളും മുന്‍ ഡയറക്ടറുമായ റിനു മറിയം തോമസ് എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.
33.20 കോടി രൂപയുടെ നിക്ഷേപങ്ങളും 31.87 കോടിയുടെ ഭൂസ്വത്തുക്കളുമാണ് കണ്ടുകെട്ടിയിട്ടുള്ളത്.
ഇവ സംസ്ഥാനസര്‍ക്കാരിനായി ചീഫ് സെക്രട്ടറിയെ പ്രതിനിധീകരിച്ച് എറണാകുളം ജില്ലാ കളക്ടര്‍ക്കു കൈമാറും. ബാനിംഗ് ഒഫ് അണ്‍റെഗുലേറ്റഡ് ഡിപ്പോസിറ്റ്സ് (ബഡ്സ് ) ആക്ട് 2019 പ്രകാരമാണ് സ്വത്തുക്കള്‍ വിറ്റഴിച്ച് അര്‍ഹരായ നിക്ഷേപകര്‍ക്ക് കൈമാറുക.
Kerala
തൃശൂർ: വയനാട് ദുരിതബാധിതർക്കായി കോണ്‍ഗ്രസ് നിർമിച്ചുനൽകുന്ന വീടുകളുടെ തറക്കല്ലിടൽ 26ന് ഉച്ചയ്ക്കു 2.30നു ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി നിർവഹിക്കും. കൽപ്പറ്റ മേപ്പാടിയിൽ 3.24 ഏക്കർ സ്ഥലം ഏറ്റെടുത്തിട്ടുണ്ട്. ഈയാഴ്ചതന്നെ 2.18 ഏക്കർ സ്ഥലംകൂടി ഏറ്റെടുക്കും.
ആകെ 5.42 ഏക്കറിൽ 1100 ചതുരശ്രയടി വിസ്തീർണമുള്ള 50 വീടുകളുടെ നിർമാണമാണ് ആദ്യഘട്ടത്തിൽ ആരംഭിക്കുകയെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു. ആറുമാസത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കും.
യൂത്ത് കോണ്‍ഗ്രസ് ഒരുകോടി രൂപ നൽകി. കെപിസിസിയുടെ നേതൃത്വത്തിൽ ജനങ്ങളിൽനിന്നു പിരിച്ചതും എഐസിസി, അധ്യാപക- പെൻഷൻ സംഘടനകൾ എന്നിവർ സ്വരൂപിച്ചതുമായ പണവും നിർമാണത്തിന് ഉപയോഗിക്കും. ചടങ്ങിൽ എഐസിസി ജനറൽ സെക്രട്ടറിമാരായ പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാൽ, വി.ഡി. സതീശൻ, സാദിഖലി ശിഹാബ് തങ്ങൾ, പി.കെ. കുഞ്ഞാലിക്കുട്ടി, പി.ജെ. ജോസഫ് എന്നിവർ പങ്കെടുക്കും.
മേപ്പാടി കുന്നന്പറ്റയിലാണ് ആദ്യഘട്ടത്തിൽ വീടു നിർമിക്കുക. ഏഴാഞ്ചിറയിൽ അഞ്ച് ഏക്കർകൂടി ഏറ്റെടുത്ത് ബാക്കി അന്‍പതു വീടുകളുടെ നിർമാണം ആരംഭിക്കും. എട്ടു സെന്റിൽ 25 ലക്ഷം രൂപ ചെലവിലാണു വീടുകൾ നിർമിക്കുക. ദുരിതബാധിതരായവർ, പാഡികളിൽ താമസിച്ചിരുന്നവർ, സാങ്കേതികകാരണങ്ങളാൽ സർക്കാർപട്ടികയിൽനിന്ന് ഒഴിവാക്കപ്പെട്ടവർ എന്നിവരാണു ഗുണഭോക്താക്കൾ.
മണ്ണിന്റെ ഘടന, നീരൊഴുക്ക്, പാരിസ്ഥിതിക പരിശോധനകൾ പൂർത്തിയാക്കി. ഏറ്റവും മികച്ച സൗകര്യങ്ങളോടെയുള്ള വീടുകളാകും കൈമാറുക. മുണ്ടക്കൈയിലെ ദുരിതബാധിതരുടെ കച്ചവടസ്ഥലങ്ങൾക്കുണ്ടായ നാശനഷ്ടങ്ങൾ കണക്കിലെടുത്ത് 40 വ്യാപാരികൾക്ക് അഞ്ചുലക്ഷം വീതം ചടങ്ങിൽ നൽകും.
ഷാഫി പറമ്പില്‍ എംപി, എ.പി. അനില്‍ കുമാര്‍, ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Kerala
കൊച്ചി: ഉരുൾപൊട്ടൽ ദുരന്തത്തിൽ കിടപ്പാടം നഷ്ടപ്പെട്ട കുടുംബങ്ങൾക്കായി എറണാകുളം - അങ്കമാലി അതിരൂപതയുടെ നേതൃത്വത്തിൽ നിർമിച്ച ഏഴു വീടുകൾ കൈമാറി.
വിലങ്ങാട്ടെ ദുരിതബാധിതർക്കാണ് വീടുകൾ നിർമിച്ചുനൽകിയത്. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ അതിരൂപത നടപ്പാക്കുന്ന പുനരധിവാസ പദ്ധതിയുടെ ഭാഗമായി ആദ്യഘട്ടത്തിൽ നിർമിച്ച ഏഴു വീടുകളാണ് പൂർത്തീകരിച്ചു കൈമാറിയത്. ചൂരൽമല ദുരന്തത്തിൽ ഭവനരഹിതരായവർക്കുള്ള അതിരൂപതയുടെ പത്തു വീടുകളുടെ നിർമാണം അന്തിമഘട്ടത്തിലാണ്.
എറണാകുളം-അങ്കമാലി അതിരൂപതയിലെ ഇടവകകളിൽനിന്നുള്ള സാന്പത്തികസഹായങ്ങളോടെയും താമരശേരി രൂപത സാമൂഹ്യ പ്രവർത്തന വിഭാഗത്തിന്റെ സഹകരണത്തോടെയുമാണ് സഹൃദയ പുനരധിവാസ പദ്ധതി നടപ്പാക്കുന്നത്. 17 ഭവനങ്ങളുടെ നിർമാണങ്ങൾക്കുപുറമെ, ജീവനോപാധി വികസനപദ്ധതികളും ഇതിന്റെ ഭാഗമായി നടപ്പാക്കുന്നുണ്ടെന്ന് സഹൃദയ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിൽ പറഞ്ഞു.
ഏഴു വീടുകളുടെ ആശീർവാദകർമം എറണാകുളം- അങ്കമാലി അതിരൂപത മെത്രാപ്പോലീത്തൻ വികാരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനിയും താമരശേരി രൂപത വികാരി ജനറാൾ മോൺ. ജോയ്സ് വയലിലും ചേർന്നു നിർവഹിച്ചു.
കേരള സോഷ്യൽ സർവീസ് ഫോറം ഡയറക്ടർ ഫാ. ജേക്കബ് മാവുങ്കൽ, എറണാകുളം-അങ്കമാലി അതിരൂപത വികാരി ജനറാൾ മോൺ. ആന്റോ ചേരാംതുരുത്തി, സഹൃദയ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിൽ, അസോ. ഡയറക്ടർ ഫാ. ആന്റണി പുതിയാപറമ്പിൽ, അസി. ഡയറക്ടർ ഫാ. സിബിൻ മനയംപിള്ളി, വിലങ്ങാട് ഫൊറോന വികാരി ഫാ. വിൽസൺ മുട്ടത്തുകുന്നേൽ, മഞ്ഞക്കുന്ന് ഇടവക വികാരി ഫാ. ബോബി പൂത്തുങ്കൽ തുടങ്ങിയവർ പങ്കെടുത്തു.
താമരശേരി രൂപത സോഷ്യൽ സർവീസ് ഡയറക്ടർ ഫാ. സായി പാറൻകുളങ്ങര, പ്രോഗ്രാം കോ- ഓർഡിനേറ്റർമാരായ ആൽബിൻ, സിദ്ധാർഥ് തുടങ്ങയവർ നേതൃത്വം നൽകി.
International
ന്യൂയോർക്ക്: ലോകത്തെ പിടിച്ചുലച്ച അമേരിക്കൻ ശതകോടീശ്വരൻ ജെഫ്രി എപ്സ്റ്റീന്റെ ലൈംഗിക അതിക്രമ പരമ്പരയിൽ ഒരു ഇന്ത്യൻ യുവതിയും ഇരയായതായി പുതിയ വെളിപ്പെടുത്തൽ. കഴിഞ്ഞ വെള്ളിയാഴ്ച യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ട എപ്സ്റ്റീൻ ഫയലുകളിലാണ് നിർണായക സൂചനകൾ.
എപ്സ്റ്റീന്റെ ഇരകൾക്കായി വാദിക്കുന്ന പ്രമുഖ അഭിഭാഷക ബ്രിട്ടാനി ഹെൻഡേഴ്സൺ 2020 ജനുവരിയിൽ അയച്ച ഇമെയിലിലാണ് ഇന്ത്യയിലുള്ള യുവതിയെക്കുറിച്ചു പരാമർശിക്കുന്നത്.
പീഡനത്തിനിരയായവർക്ക് ആറ് സെഷൻ സൗജന്യ തെറാപ്പി നൽകുന്നതിനെക്കുറിച്ച് സംസാരിക്കവെയാണ് നിലവിൽ ഇന്ത്യയിലുള്ള തന്റെ ക്ലയന്റിന് അവിടെ ചികിത്സ ലഭ്യമാണോ എന്ന് അവർ അന്വേഷിച്ചത്.
പേര് വെളിപ്പെടുത്താത്ത യുവതി നിലവിൽ ഇന്ത്യയിലാണ് താമസിക്കുന്നത്. അവർക്ക് അവിടെ തെറാപ്പി ലഭിക്കാൻ എന്തെങ്കിലും മാർഗമുണ്ടോ? ആറ് സൗജന്യ സെഷനുകൾക്ക് അവർ അർഹയാണോ തുടങ്ങിയ വിവരങ്ങളാണ് ഹെൻഡേഴ്സന്റെ ഇമെയിൽ ഉള്ളടക്കം.
ദുബായിലെ ഇന്ത്യൻ മോഡൽ
പുറത്തുവന്ന രേഖകളിൽ മറ്റൊരു ഭാഗത്തും ഇന്ത്യൻ വനിതയെക്കുറിച്ചു പരാമർശമുണ്ട്. 2009ൽ ഒരാൾ എപ്സ്റ്റീന് അയച്ച ഇമെയിലിൽ ദുബായിൽ താമസിക്കുന്ന ഒരു സുന്ദരിയായ ഇന്ത്യൻ മോഡലിനെക്കുറിച്ച് പറയുന്നുണ്ട്. മോഡലിന്റെ വീഡിയോ ലിങ്കും ഇമെയിലിനൊപ്പം ഉണ്ടായിരുന്നുവെങ്കിലും നിലവിൽ അതു ലഭ്യമല്ല.
അധികാരവും പണവും ഉപയോഗിച്ചു പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ഉൾപ്പെടെ വൻതോതിൽ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ അമേരിക്കൻ സാമ്പത്തിക വിദഗ്ധനായിരുന്നു ജെഫ്രി എപ്സ്റ്റീൻ. ന്യൂയോർക്കിലെ ജയിലിൽ വിചാരണ കാത്തുകഴിയവെ 2019 ഓഗസ്റ്റിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടു. മരണം ആത്മഹത്യയാണെന്ന് അധികൃതർ സ്ഥിരീകരിച്ചെങ്കിലും ഇതിനെച്ചൊല്ലി നിരവധി ഗൂഢാലോചനാ സിദ്ധാന്തങ്ങൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട്.
Kerala
വയനാട്: വയനാട് മുണ്ടക്കൈ-ചൂരൽമലയിലെ ദുരന്തബാധിതരുടെ കടങ്ങൾ എഴുതി തള്ളാൻ സർക്കാര്‍ തീരുമാനം. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിൽ ആണ് സുപ്രധാന തീരുമാനം കൈക്കൊണ്ടത്.
പതിനെട്ട് കോടി ഏഴുപത്തിയഞ്ച് ലക്ഷത്തിലധികം രൂപയാണ് എഴുതി തള്ളുക. കടം സർക്കാർ ഏറ്റെടുക്കുമെന്നും തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിൽ നിന്ന് നൽകുമെന്നും മന്ത്രി കെ. രാജൻ വ്യക്തമാക്കി.
തെരഞ്ഞെടുപ്പിന് മുൻപ് നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ കഴിയും എന്നാണ് പ്രതീക്ഷയെന്നും മന്ത്രി വ്യക്തമാക്കി.
Kerala
കല്‍പ്പറ്റ: ഉപജീവന ബത്ത വിതരണം സര്‍ക്കാര്‍ നിര്‍ത്തിവച്ചത് വയനാട് പുഞ്ചിരിമട്ടം ഉരുള്‍ ദുരന്ത ബാധിത കുടുംബങ്ങള്‍ക്ക് കനത്ത പ്രഹരമായി. ബത്ത നിലച്ചത് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ താത്കാലികമായി പുനരധിവസിപ്പിച്ച കുടുംബങ്ങളുടെ ദൈനംദിന ജീവിതത്തിന്റെ താളം തെറ്റിക്കുകയാണ്. സ്ഥിരം പുനരധിവാസം യാഥാര്‍ഥ്യമാകുന്നതുവരെ ഉപജീവന ബത്ത വിതരണം തുടരണമെന്നാണ് ദുരന്തബാധിതരുടെ ആവശ്യം.
ദുരന്തഭൂമിയില്‍നിന്നു മാറ്റിപ്പാര്‍പ്പിച്ച ഓരോ കുടുബത്തിലെയും രണ്ടംഗങ്ങള്‍ക്ക് ദിവസം 300 രൂപ വീതമാണ് സര്‍ക്കാര്‍ ഉപജീവന ബത്ത നല്‍കിയിരുന്നത്. ഉരുള്‍പൊട്ടലിനു പിന്നാലെ മൂന്നു മാസത്തേക്ക് പ്രഖ്യാപിച്ച ബത്ത സമ്മര്‍ദങ്ങളെത്തുടര്‍ന്ന് ഒമ്പത് മാസത്തേക്കുകൂടി നീട്ടി ഉത്തരവായിരുന്നു. 1,186 പേരായിരുന്നു ഗുണഭോക്താക്കള്‍. ഡിസംബര്‍ വരെ ലഭിച്ച ബത്ത ജനുവരിയില്‍ ദുരന്തബാധിതരുടെ അക്കൗണ്ടില്‍ എത്തിയില്ല.
ബത്ത വിതരണം പുനരാരംഭിക്കുന്നതിന് മുഖ്യമന്ത്രിക്കും ജില്ലാ ദുരന്ത നിവാരണ അഥോറിറ്റി ചെയര്‍പേഴ്സണായ കളക്ടര്‍ക്കും ചൂരല്‍മല ജനശബ്ദം ആക്ഷന്‍ കമ്മിറ്റി കത്ത് നല്‍കുമെന്ന് ചെയര്മാന് നസീര്‍ ആലയ്ക്കലും കണ്‍വീനര്‍ ഷാജിമോന്‍ ചൂരല്‍മലയും പറഞ്ഞു. ദുരന്തബാധിതരെ സംഘടിപ്പിച്ച് അടുത്ത ദിവസം കളക്ടറേറ്റ് പടിക്കല്‍ ഉപവാസം സംഘടിപ്പിക്കുമെന്ന് അവര്‍ അറിയിച്ചു.
തേയില, ഏലം തോട്ടങ്ങളുമായി ബന്ധപ്പെട്ടു തൊഴില്‍ ചെയ്തിരുന്നവരാണ് ഉരുള്‍ ദുരന്തത്തില്‍ ജീവനോപാധി നഷ്ടമായവരില്‍ അധികവും. പുഞ്ചിരിമട്ടം ഉരുള്‍പൊട്ടല്‍ മുണ്ടക്കൈ, ചൂരല്‍മല, അട്ടമല പ്രദേശങ്ങളിലാണ് വിനാശം വിതച്ചത്. ദുരന്ത ബാധിതരില്‍ ഭൂരിപക്ഷത്തിനും താത്കാലിക പുനരധിവാസം നടന്ന ഇടങ്ങളില്‍ തൊഴിലെടുത്ത് വരുമാനം ഉണ്ടാക്കാന്‍ കഴിയുന്നില്ല.
തോട്ടം മേഖലയില്‍ ചെയ്തുവന്നതല്ലാതെ തൊഴിലുകള്‍ പലര്‍ക്കും പരിചിതമല്ല. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ അനുവദിച്ച ഉപജീവനബത്ത വലിയ സഹായമായിരുന്നുവെന്ന് ദുരന്തബാധിതര്‍ പറയുന്നു.
ദുരന്തബാധിതരുടെ പുനരധിവാസത്തിന് കല്‍പ്പറ്റയ്ക്കടുത്ത് എല്‍സ്റ്റന്‍ എസ്റ്റേറ്റില്‍നിന്നു സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമിയില്‍ ടൗണ്‍ഷിപ്പിന്റെ നിര്‍മാണം നടന്നുവരികയാണ്. ടൗണ്‍ഷിപ്പിലെ വീടുകള്‍ ഫെബ്രുവരിയില്‍ ഗുണഭോക്താക്കള്‍ക്കു കൈമാറുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. വിവിധ പാര്‍ട്ടികളും സന്നദ്ധ പ്രസ്ഥാനങ്ങളും പ്രഖ്യാപിച്ച ഭവന പദ്ധതികളും നിര്‍മാണഘട്ടത്തിലാണ്.
കോണ്‍ഗ്രസ് പ്രഖ്യാപിച്ച വീടുകളടെ ആദ്യഘട്ടം നിര്‍മാണത്തിന് സ്ഥലമെടുപ്പ് ഈയിടെയാണ് നടന്നത്. എന്നിരിക്കേ ഓരോ ദുരന്ത ബാധിത കുടുബത്തിനും സ്വന്തം വീടാകുന്നതുവരെ ഉപജീവന ബത്ത അനുവദിക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്ന് ജനശബ്ദം ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു. താത്കാലികമായി പുനരധിവസിപ്പിച്ചവര്‍ക്ക് വീട്ടുവാടക ലഭിക്കുന്നുണ്ടെന്ന് അവര്‍ വ്യക്തമാക്കി.
International
കൊളംബോ: ശ്രീലങ്കയിൽ മൂന്നു പതിറ്റാണ്ടുകളോളം നീണ്ട ആഭ്യന്തര യുദ്ധകാലത്ത് സൈനികരുടെ ലൈംഗികാതിക്രമങ്ങൾക്ക് ഇരയായവർക്ക് ഇപ്പോഴും നീതി ലഭിച്ചിട്ടില്ലെന്ന് ഐക്യരാഷ്ട്ര സഭയുടെ റിപ്പോർട്ട്.
സ്ഥിതിഗതികൾ ശാന്തമായി 17 വർഷത്തിനുശേഷമെങ്കിലും നീതി നടപ്പാക്കാൻ ശ്രീലങ്കൻ സർക്കാർ തയാറാകണമെന്ന് ‘ഞങ്ങൾക്ക് എല്ലാം നഷ്ടപ്പെട്ടു, നീതി ലഭിക്കുമെന്ന പ്രതീക്ഷ പോലും’ എന്ന് നാമകരണം ചെയ്തിട്ടുള്ള റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു.
മനുഷ്യാവകാശ ലംഘനങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുക്കാനോ പ്രായശ്ചിത്തം ചെയ്യാനോ കൂട്ടാക്കാത്തതു മൂലം ഇപ്പോഴും ഉണങ്ങാത്ത ശാരീരിക മുറിവുകളും മാനസികാസ്വാസ്ഥ്യവും ആത്മഹത്യാ പ്രവണതയും നേരിടുന്നവർ അനേകമാണ്. അന്താരാഷ്ട്ര നിയമമനുസരിച്ച്, ലൈംഗിക കുറ്റകൃത്യങ്ങൾ ചെയ്തവരെ ശിക്ഷിക്കാൻ ശ്രീലങ്കയ്ക്ക് ബാധ്യതയുണ്ട്. കൂടാതെ, രാജ്യം പരസ്യമായി മാപ്പു പറയണമെന്ന ആവശ്യവും റിപ്പോർട്ടിലുണ്ട്.
എൽടിടിഇയുടെ നേതൃത്വത്തിൽ ശ്രീലങ്കയിൽ പ്രത്യേക തമിഴ് മേഖലയ്ക്കുവേണ്ടി നടന്ന 30 വർഷം നീണ്ട സൈനികനീക്കങ്ങൾ നേതാവായ വേലുപ്പിള്ള പ്രഭാകരൻ കൊല്ലപ്പെട്ടതോടുകൂടി 2009ൽ അവസാനിക്കുകയായിരുന്നു.
International
ന്യൂയോർക്ക്: ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീന്റെ വീട്ടിൽ ഡോണൾഡ് ട്രംപ് മണിക്കൂറുകൾ ചെലവഴിച്ചിരുന്നതായി പുതിയ വെളിപ്പെടുത്തലുകൾ. എപ്സ്റ്റീന്റെ കുറ്റകൃത്യങ്ങളെക്കുറിച്ച് ട്രംപിന് അറിയാമായിരുന്നുവെന്ന് വ്യക്തമാക്കുന്ന രേഖകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
എപ്സ്റ്റീന്റെ ഇരകൾക്കൊപ്പം ഡോണൾഡ് ട്രംപ് മണിക്കൂറുകൾ ചെലവിട്ടുവെന്ന് ഇ - മെയിലിലെ കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്. 2011ൽ തന്റെ പങ്കാളിയായ ഗിസ്ലെയ്ൻ മാക്സ്വെല്ലിനും എഴുത്തുകാരനായ മൈക്കൽ വുൾഫിനും എപ്സ്റ്റീൻ അയച്ച മെയിലുകളാണ് പുറത്തുവിട്ടിരിക്കുന്നത്. ജനപ്രതിനിധി സഭാംഗങ്ങളായ ഡെമോക്രാറ്റുകളാണ് ഇതുമായി ബന്ധപ്പെട്ട നിർണായക ഇ-മെയിലുകൾ പുറത്തുവിട്ടത്.
എന്നാൽ പുതിയ ആരോപണങ്ങളടക്കം നിഷേധിക്കുകയാണ് വൈറ്റ് ഹൗസ് ചെയ്തത്. പ്രസിഡന്റിനെ കരിതേക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നാണ് വൈറ്റ് ഹൗസിന്റെ പ്രതികരണം. എപ്സ്റ്റീനുമായോ മാക്സ്വെല്ലുമായോ ബന്ധപ്പെട്ട് ട്രംപിനെതിരെ ക്രിമിനൽ കുറ്റങ്ങൾ ചുമത്തിയിട്ടില്ലെന്നും വൈറ്റ് ഹൗസ് ചൂണ്ടിക്കാട്ടി.