Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Degree

ഒ​ന്നാം വ​ർ​ഷ ബി​രു​ദം;ഒ​ന്നാം ഘ​ട്ട അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു

 

കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല​യു​ടെ 2026-27 അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ലെ ഒ​ന്നാം വ​ർ​ഷ ബി​രു​ദ (FYUGP) പ്ര​വേ​ശ​ന​ത്തി​നു​ള്ള ഒ​ന്നാം​ഘ​ട്ട അ​ലോ​ട്ട്മെ​ന്‍റ് സ​ർ​വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റി​ൽ (https://admissions.keralauniversity.ac.in/fyugp2026 ) പ്ര​സി​ദ്ധീ​ക​രി​ച്ചു.
അ​പേ​ക്ഷാ ന​മ്പ​റും പാ​സ്വേ​ർ​ഡും ഉ​പ​യോ​ഗി​ച്ച് പ്രൊ​ഫൈ​ലി​ൽ ലോ​ഗി​ൻ ചെ​യ്ത് അ​ലോ​ട്ട്മെ​ന്‍റ് പ​രി​ശോ​ധി​ക്കാം.

അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച​വ​ർ നി​ശ്ചി​ത സ​ർ​വ​ക​ലാ​ശാ​ല അ​ഡ്മി​ഷ​ൻ ഫീ​സ് പ്രൊ​ഫൈ​ലി​ൽ നി​ന്നും ഓ​ൺ​ലൈ​നാ​യി ഒ​ടു​ക്കി (Transaction Success എ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള ര​സീ​തി​ന്‍റെ പ്രി​ന്‍റ് ഔ​ട്ട് എ​ടു​ത്ത് സൂ​ക്ഷി​ക്ക​ണം) അ​ലോ​ട്ട്മെ​ന്‍റ് മെ​മ്മോ ഡൗ​ൺ​ലോ​ഡ് ചെ​യ്ത ശേ​ഷം കോ​ള​ജി​ൽ ഹാ​ജ​രാ​യി
പെ​ർ​മ​ന​ന്‍റ്/​ടെ​മ്പ​റ​റി അ​ഡ്മി​ഷ​ൻ എ​ടു​ക്ക​ണം.

കോ​ള​ജ് പ്ര​വേ​ശ​നം 18.06.2026, 19.06.2026, 20.06.2026 & 22.06.2026 തീ​യ​തി​ക​ളി​ൽ (ഓ​രോ കോ​ഴ്‌​സി​നെ​യും സം​ബ​ന്ധി​ച്ച വി​ശ​ദ​മാ​യ ഷെ​ഡ്യൂ​ൾ വെ​ബ്‌​സൈ​റ്റി​ൽ ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്). വി​വ​ര​ങ്ങ​ൾ​ക്ക്
സ​ർ​വ​ക​ലാ​ശാ​ല പ​ത്ര​കു​റി​പ്പു​ക​ളും അ​ഡ്മി​ഷ​ൻ വെ​ബ്സൈ​റ്റും ശ്ര​ദ്ധി​ക്കു​ക.
(https://admissions.keralauniversity.ac.in/bed2026) ഹെ​ൽ​പ്പ് ലൈ​ൻ ന​മ്പ​ർ :
8281883053 (Whatsapp also), ഇ​മെ​യി​ൽ: [email protected].

പ്രാ​ക്ടി​ക്ക​ൽ

2026 മാ​ർ​ച്ചി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ ക​രി​യ​ർ റി​ലേ​റ്റ​ഡ് സി​ബി​സി​എ​സ്എ​സ് ബി​സി​എ 2 (b) (332) (സ​പ്ലി​മെ​ന്‍റ​റി –2021 – 2023 അ​ഡ്മി​ഷ​ൻ, മേ​ഴ്സി​ചാ​ൻ​സ് – 2013 & 2017 – 2020 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ 22 ന് ​അ​താ​ത് സെ​ന്‍റ​റു​ക​ളി​ൽ വ​ച്ച് ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

സൂ​ക്ഷ്മ​പ​രി​ശോ​ധ​ന

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ കേ​ന്ദ്രം 2025 ഒ​ക്ടോ​ബ​റി​ൽ ന​ട​ത്തി​യ മൂ​ന്ന്, നാ​ല് സെ​മ​സ്റ്റ​ർ ബി​എ പ​രീ​ക്ഷ​യു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​ട്ടു​ള്ള വി​ദ്യാ​ർ​ത്ഥി​ക​ൾ ഫോ​ട്ടോ പ​തി​ച്ച തി​രി​ച്ച​റി​യ​ൽ
കാ​ർ​ഡും ഹാ​ൾ​ടി​ക്ക​റ്റു​മാ​യി 18 മു​ത​ൽ 25 വ​രെ​യു​ള്ള പ്ര​വൃ​ത്തി ദി​ന​ങ്ങ​ളി​ൽ ഇ​ജെ V സെ​ക്ഷ​നി​ൽ ഹാ​ജ​രാ​ക​ണം.

Latest News

Corehub Up