Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Delivery

പ്ര​സ​വ​ത്തി​ന് പി​ന്നാ​ലെ യു​വ​തി മ​രി​ച്ചു; ചി​കി​ത്സ പി​ഴ​വെ​ന്ന് ബ​ന്ധു​ക്ക​ൾ

കൊ​ച്ചി: വ​ട​ക്ക​ന്‍ പ​റ​വൂ​രി​ല്‍ പ്ര​സ​വ​ത്തി​ന് പി​ന്നാ​ലെ യു​വ​തി മ​രി​ച്ചു. പ​റ​വൂ​ര്‍ പ​ട്ട​ണം സ്വ​ദേ​ശി കാ​വ്യ​യാ​ണ് മ​രി​ച്ച​ത്.

ചൊ​വ്വാ​ഴ്ച വൈ​കീ​ട്ടാ​ണ് കാ​വ്യ മ​ര​ണ​പ്പെ​ടു​ന്ന​ത്. ഡി​സം​ബ​ര്‍ 24-ാം തി​യ​തി​യാ​ണ് പ​റ​വൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ കാ​വ്യ​യെ ര​ണ്ടാ​മ​ത്തെ പ്ര​സ​വ​ത്തി​നാ​യി അ​ഡ്മി​റ്റ് ചെ​യ്ത​ത്.

കാ​വ്യ​യ്ക്ക് കാ​ര്യ​മാ​യ ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ളു​ണ്ടാ​യി​രു​ന്നി​ല്ലെ​ന്ന് ബ​ന്ധു​ക്ക​ള്‍ പ​റ​യു​ന്നു. പ്ര​സ​വ​ത്തി​ന് പി​ന്നാ​ലെ കാ​വ്യ​യ്ക്ക് വ​ലി​യ രീ​തി​യി​ല്‍ ര​ക്ത​സ്രാ​വ​മു​ണ്ടാ​യി. അ​ന്ന് വൈ​കു​ന്നേ​ര​ത്തോ​ടെ കാ​വ്യ​യ്ക്ക് ഹൃ​ദ​യാ​ഘാ​ത​വു​മു​ണ്ടാ​യി. പി​ന്നീ​ട് കാ​വ്യ​യെ വെ​ന്‍റി​ലേ​റ്റ​റി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.

ചി​കി​ത്സാ പി​ഴ​വെ​ന്നാ​ണ് ബ​ന്ധു​ക്ക​ളു​ടെ ആ​രോ​പ​ണം. സം​ഭ​വ​ത്തി​ൽ അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്ത് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Latest News

Corehub Up