x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഭ​ർ​ത്താ​വി​ന്‍റെ പി​റ​ന്നാ​ൾ ദി​ന​ത്തി​ൽ ത​ന്നെ പെ​ൺ​കു​ഞ്ഞി​ന് ജ​ന്മം ന​ൽ​കി ദു​ർ​ഗ കൃ​ഷ്ണ


Published: November 5, 2025 09:37 AM IST | Updated: November 5, 2025 09:37 AM IST

ഭ​ർ​ത്താ​വി​ന്‍റെ പി​റ​ന്നാ​ൾ ദി​ന​ത്തി​ൽ പെ​ൺ​കു​ഞ്ഞി​ന് ജ​ന്മം ന​ൽ​കി ദു​ർ​ഗ കൃ​ഷ്ണ. ന​ടി ത​ന്നെ​യാ​ണ് കു​ഞ്ഞ് പി​റ​ന്ന വി​വ​രം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വി​വ​രം പ​ങ്കു​വ​ച്ച​ത്.

ഭ​ർ​ത്താ​വി​ന്‍റെ പി​റ​ന്നാ​ൾ ദി​ന​ത്തി​ലാ​ണ് ഞ​ങ്ങ​ളു​ടെ കു​ഞ്ഞ് ഞ​ങ്ങ​ളെ കാ​ണാ​ൻ തീ​രു​മാ​നി​ച്ച​തെ​ന്ന് പി​റ​ന്നാ​ളാ​ശം​സ​ക​ൾ നേ​ർ​ന്നു​കൊ​ണ്ടു​ള്ള പോ​സ്റ്റി​ൽ ദു​ർ​ഗ കൃ​ഷ്ണ കു​റി‍​ച്ചു.

‘എ​ന്‍റെ ജീ​വി​ത​ത്തി​ലെ സ്നേ​ഹ​ത്തി​ന് ജ​ന്മ​ദി​നാ​ശം​സ​ക​ൾ. ത​ന്‍റെ ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും മ​നോ​ഹ​ര​മാ​യ അ​ധ്യാ​യ​ത്തി​ലേ​ക്ക് കാ​ലെ​ടു​ത്തു​വ​യ്ക്കാ​ൻ പോ​കു​ന്ന മ​നു​ഷ്യ​ൻ. ഈ ​വ​ർ​ഷം നി​ങ്ങ​ളു​ടെ ജ​ന്മ​ദി​ന​ത്തി​ന് കൂ​ടു​ത​ൽ പ്ര​ത്യേ​ക​ത​യു​ണ്ട്. നി​ങ്ങ​ളു​ടെ ജ​ന്മ​ദി​നം മാ​ത്ര​മ​ല്ല ഇ​ന്ന്..

ന​മ്മു​ടെ കു​ഞ്ഞ് ന​മ്മ​ളെ കാ​ണാ​ൻ തീ​രു​മാ​നി​ച്ച ദി​വ​സം കൂ​ടി​യാ​ണി​ന്ന്. ജ​ന്മ​ദി​ന​ത്തി​ൽ ത​ന്നെ നി​ങ്ങ​ളൊ​രു അ​ച്ഛ​നാ​കു​ന്നു എ​ന്ന​ത് എ​നി​ക്ക് ഒ​രു​പാ​ട് സ​ന്തോ​ഷം ത​രു​ന്നു.

 

എ​ന്‍റെ ഓ​രോ ഹൃ​ദ​യ​മി​ടി​പ്പി​ലും ഈ ​യാ​ത്ര​യി​ലെ ഓ​രോ നി​മി​ഷ​ത്തി​ലും നി​ങ്ങ​ൾ എ​ന്‍റെ ശ​ക്തി​യാ​യി​രു​ന്നു. ന​മ്മു​ടെ കു​ഞ്ഞി​നെ നി​ങ്ങ​ൾ കൈ​ക​ളി​ൽ എ​ടു​ക്കു​ന്ന​തു കാ​ണാ​ൻ കാ​ത്തി​രി​ക്കു​ക​യാ​ണ് ഞാ​ൻ. ജീ​വി​തം ന​മു​ക്ക് ര​ണ്ടു​പേ​ർ​ക്കും ന​ൽ​കു​ന്ന ഏ​റ്റ​വും മി​ക​ച്ച സ​മ്മാ​ന​മാ​ണി​ത്. ജ​ന്മ​ദി​നാ​ശം​സ​ക​ൾ, എ​ന്‍റെ പ്രി​യ​ത​മ​നേ.

2021 ഏ​പ്രി​ലി​ൽ ആ​യി​രു​ന്നു ദു​ർ​ഗ കൃ​ഷ്ണ​യും നി​ര്‍​മാ​താ​വും ബി​സി​ന​സു​കാ​ര​നു​മാ​യ അ​ർ​ജു​നും വി​വാ​ഹി​ത​രാ​യ​ത്. ക​ഴി​ഞ്ഞ ജൂ​ൺ മാ​സ​ത്തി​ലാ​ണ് താ​ൻ അ​മ്മ​യാ​കാ​ൻ ഒ​രു​ങ്ങു​ന്നു​വെ​ന്ന സ​ന്തോ​ഷ വാ​ർ​ത്ത ദു​ർ​ഗ കൃ​ഷ്ണ ആ​രാ​ധ​ക​രെ അ​റി​യി​ച്ച​ത്.

Tags : Durga Krishna Delivery Movie News

Recent News

Corehub Up