Sun, 9 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Demanded

തീ​​​​​​രാബാ​​​​​​ധ്യ​​​​​​ത​​​​​​യി​​​​​​ലും ചോ​​​​​​രു​​​​​​ന്ന വ​​​​​​രു​​​​​​മാ​​​​​​നം

യാ​​​​​​ത്ര​​​​​​ക്കാ​​​​​​രെ കു​​​​​​ത്തി​​​​​​നി​​​​​​റ​​​​​​ച്ച് ശ്വാ​​​​​​സംമു​​​​​​ട്ടി കി​​​​​​ത​​​​​​ച്ചോ​​​​​​ടു​​​​​​ന്ന കെ​​​​​​എ​​​​​​സ്ആ​​​​​​ര്‍​ടി​​​​​​സി ബ​​​​​​സു​​​​​​ക​​​​​​ള്‍ കാ​​​​​​ണു​​​​​​മ്പോ​​​​​​ള്‍ നി​​​​​​കു​​​​​​തി​​​​​​ദാ​​​​​​യ​​​​​​ക​​​​​​രു​​​​​​ടെ ഉ​​​​​​ള്ളി​​​​​​ലു​​​​​​യ​​​​​​രു​​​​​​ന്ന ചി​​​​​​ല ചോ​​​​​​ദ്യ​​​​​​ങ്ങ​​​​​​ളു​​​​​​ണ്ട്. ഇ​​​​​​ത്ര​​​​​​യ​​​​​​ധി​​​​​​കം യാ​​​​​​ത്ര​​​​​​ക്കാ​​​​​​രു​​​​​​ണ്ടാ​​​​​​യി​​​​​​ട്ടും ഈ ​​​​​​പ്ര​​​​​​സ്ഥാ​​​​​​ന​​​​​​മെ​​​​​​ങ്ങ​​​​​​നെ ന​​​​​​ഷ്‌​​​​​​ട​​​​​​ത്തി​​​​​​ലാ​​​​​​യി? കെ​​​​​​എ​​​​​​സ്ആ​​​​​​ര്‍​ടി​​​​​​സി​​​​​​യെ ലാ​​​​​​ഭ​​​​​​ത്തി​​​​​​ലാ​​​​​​ക്കാ​​​​​​ന്‍ ക​​​​​​ഴി​​​​​​യി​​​​​​ല്ലേ? അ​​​​​​തി​​​​​​നു​​​​​​ള്ള ഉ​​​​​​ത്ത​​​​​​രം പ​​​​​​ല അ​​​​​​വ​​​​​​സ​​​​​​ര​​​​​​ങ്ങ​​​​​​ളി​​​​​​ലും കെ​​​​​​എ​​​​​​സ്ആ​​​​​​ര്‍​ടി​​​​​​സി മു​​​​​​ന്‍ സി​​​​​​എം​​​​​​ഡി​​​​​​മാ​​​​​​ര്‍ വ്യ​​​​​​ക്ത​​​​​​മാ​​​​​​ക്കി​​​​​​യി​​​​​​ട്ടു​​​​​​ണ്ട്. “തൊ​​​​​​ട്ട​​​​​​തി​​​​​​നും പി​​​​​​ടി​​​​​​ച്ച​​​​​​തി​​​​​​നു​​​​​​മെ​​​​​​ല്ലാം ക​​​​​​മ്മീ​​​​​​ഷ​​​​​​ന്‍. കോ​​​​​​ര്‍​പ​​​​​​റേ​​​​​​ഷ​​​​​​ന്‍റെ പൈ​​​​​​സ ക​​​​​​ക്കു​​​​​​ന്ന​​​​​​വ​​​​​​ര്‍​ക്കെ​​​​​​തി​​​​​​രേ ന​​​​​​ട​​​​​​പ​​​​​​ടി​​​​​​യെ​​​​​​ടു​​​​​​ത്താ​​​​​​ല്‍ പോ​​​​​​ലും അ​​​​​​തി​​​​​​ലും ഇ​​​​​​ട​​​​​​പെ​​​​​​ടു​​​​​​ന്ന രാ​​​​​​ഷ്‌​​​ട്രീ​​​യാ​​​​​​തി​​​​​​പ്ര​​​​​​സ​​​​​​രം. കം​​​പ്യൂ​​​​​​ട്ട​​​​​​റൈ​​​​​​സേ​​​​​​ഷ​​​​​​ന്‍ പൂ​​​​​​ര്‍​ണ​​​​​​മാ​​​​​​യി ന​​​​​​ട​​​​​​പ്പാ​​​​​​ക്കാ​​​​​​ത്ത​​​​​​തി​​​​​​നാ​​​​​​ല്‍ ഇ​​​​​​പ്പോ​​​​​​ഴു​​​​​​മു​​​​​​ള്ള വ​​​​​​രു​​​​​​മാ​​​​​​നച്ചോ​​​​​​ര്‍​ച്ച, പ്ര​​​​​​ഫ​​​​​​ഷ​​​​​​ണ​​​​​​ലി​​​​​​സ​​​​​​മി​​​​​​ല്ലാ​​​​​​യ്മ.”

കെ​​​​​​എ​​​​​​സ്ആ​​​​​​ര്‍​ടി​​​​​​സി ബ​​​​​​സു​​​​​​ക​​​​​​ള്‍ അ​​​​​​ല​​​​​​ഞ്ഞോ​​​​​​ടു​​​​​​മ്പോ​​​​​​ഴും വ​​​​​​രു​​​​​​മാ​​​​​​ന​​​​​​ച്ചോ​​​​​​ര്‍​ച്ച പ​​​​​​ല​​​​​​വി​​​​​​ധ​​​​​​ത്തി​​​​​​ലാ​​​​​​ണ്. 2024-25 സാ​​​​​​മ്പ​​​​​​ത്തി​​​​​​കവ​​​​​​ര്‍​ഷ​​​​​​ത്തെ പ്രൊ​​​​​​വി​​​​​​ഷ​​​​​​ണ​​​​​​ല്‍ അ​​​​​​ക്കൗ​​​​​​ണ്ട്സ് പ്ര​​​​​​കാ​​​​​​രം കെ​​​​​​എ​​​​​​സ്ആ​​​​​​ര്‍​ടി​​​​​​സി​​​​​​യു​​​​​​ടെ പ്ര​​​​​​തി​​​​​​ദി​​​​​​ന ന​​​​​​ഷ്‌​​​​​ടം ശ​​​​​​രാ​​​​​​ശ​​​​​​രി 4.33 കോ​​​​​​ടി രൂ​​​​​​പ​​​​​​യാ​​​​​​ണ്. കെ​​​​​​എ​​​​​​സ്ആ​​​​​​ര്‍​ടി​​​​​​സി​​​​​​യു​​​​​​ടെ ആ​​​​​​സ്തി 6000 കോ​​​​​​ടി​​​​​​യും ബാ​​​​​​ധ്യ​​​​​​ത 17,000 കോ​​​​​​ടി​​​​​​യി​​​​​​ലു​​​​​​മേ​​​​​​റെ​​​​​​യാ​​​​​​ണ്.

കെ​​​​​​എ​​​​​​സ്ആ​​​​​​ര്‍​ടി​​​​​​സി​​​​​​ക്ക് ല​​​​​​ഭ്യ​​​​​​മാ​​​​​​കു​​​​​​ന്ന പ്ര​​​​​​തി​​​​​​മാ​​​​​​സ ശ​​​​​​രാ​​​​​​ശ​​​​​​രി ടി​​​​​​ക്ക​​​​​​റ്റ്, ടി​​​​​​ക്ക​​​​​​റ്റി​​​​​​ത​​​​​​ര വ​​​​​​രു​​​​​​മാ​​​​​​ന​​​​​​ത്തി​​​​​​ന്‍റെ 85 ശ​​​​​​ത​​​​​​മാ​​​​​​ന​​​​​​ത്തി​​​​​​ല​​​​​​ധി​​​​​​കം തു​​​​​​ക​​​​​​യും ഡീ​​​​​​സ​​​​​​ല്‍, ക​​​​​​ണ്‍​സോ​​​​​​ര്‍​ഷ്യം വാ​​​​​​യ്പ, ഓ​​​​​​വ​​​​​​ര്‍​ഡ്രാ​​​​​​ഫ്റ്റ് വാ​​​​​​യ്പ തി​​​​​​രി​​​​​​ച്ച​​​​​​ട​​​​​​വു​​​​​​ക​​​​​​ള്‍, സ്പെ​​​​​​യ​​​​​​ര്‍ പാ​​​​​​ര്‍​ട്‌​​​​​​സ്, ജീ​​​​​​വ​​​​​​ന​​​​​​ക്കാ​​​​​​രു​​​​​​ടെ പ്ര​​​​​​തി​​​​​​ദി​​​​​​ന അ​​​​​​ല​​​​​​വ​​​​​​ന്‍​സു​​​​​​ക​​​​​​ള്‍, എം​​​​​​പാ​​​​​​ന​​​​​​ല്‍ ജീ​​​​​​വ​​​​​​ന​​​​​​ക്കാ​​​​​​രു​​​​​​ടെ ശ​​​​​​മ്പ​​​​​​ളം തു​​​​​​ട​​​​​​ങ്ങി​​​​​​യ ചെ​​​​​​ല​​​​​​വു​​​​​​ക​​​​​​ള്‍​ക്കാ​​​​​​യി മാ​​​​​​ത്ര​​​​​​മാ​​​​​​ണ് വി​​​​​​നി​​​​​​യോ​​​​​​ഗി​​​​​​ക്കേ​​​​​​ണ്ടി​​​​​​വ​​​​​​രു​​​​​​ന്ന​​​​​​ത്.

പ്ര​​​​​​തി​​​​​​ദി​​​​​​ന വ​​​​​​രു​​​​​​മാ​​​​​​ന​​​​​​ത്തി​​​​​​ല്‍നി​​​​​​ന്നു 1.19 കോ​​​​​​ടി രൂ​​​​​​പ ക​​​​​​ണ്‍​സോ​​​​​​ര്‍​ഷ്യം തി​​​​​​രി​​​​​​ച്ച​​​​​​ട​​​​​​വി​​​​​​ലേ​​​​​​ക്കും ഏ​​​​​​ക​​​​​​ദേ​​​​​​ശം 4.50 കോ​​​​​​ടി രൂ​​​​​​പ​​​​​​യോ​​​​​​ളം ഡീ​​​​​​സ​​​​​​ല്‍ ചെ​​​​​​ല​​​​​​വി​​​​​​നു​​​​​​മാ​​​​​​യി നീ​​​​​​ക്കി​​​​​​വ​​​​​​യ്‌​​​​​​ക്കേ​​​​​​ണ്ട​​​​​​തി​​​​​​നാ​​​​​​ല്‍ ജീ​​​​​​വ​​​​​​ന​​​​​​ക്കാ​​​​​​രു​​​​​​ടെ നെ​​​​​​റ്റ് ശ​​​​​​മ്പ​​​​​​ള​​​​​​ത്തി​​​​​​നും സ്പെ​​​​​​യ​​​​​​ര്‍ പാ​​​​​​ര്‍​ട്‌​​​​​​സി​​​​​​നും എം​​​​​​എ​​​​​​സി​​​​​​ടി ന​​​​​​ഷ്‌​​​​​ട​​​​​​പ​​​​​​രി​​​​​​ഹാ​​​​​​ര​​​​​​ത്തി​​​​​​നും തു​​​​​​ക ക​​​​​​ണ്ടെ​​​​​​ത്താ​​​​​​ന്‍ ക​​​​​​ഴി​​​​​​യാ​​​​​​ത്ത കോ​​​​​​ര്‍​പ​​​​​​റേ​​​​​​ഷ​​​​​​ന്‍ ക​​​​​​ടു​​​​​​ത്ത സാ​​​​​​മ്പ​​​​​​ത്തി​​​​​​ക പ്ര​​​​​​തി​​​​​​സ​​​​​​ന്ധി​​​​​​യി​​​​​​ലേ​​​​​​ക്ക് നീ​​​​​​ങ്ങി. ഇ​​​​​​തോ​​​​​​ടെ ഓ​​​​​​രോ വ​​​​​​ര്‍​ഷ​​​​​​വും സ​​​​​​ര്‍​ക്കാ​​​​​​ര്‍ ഖ​​​​​​ജ​​​​​​നാ​​​​​​വി​​​​​​ല്‍നി​​​​​​ന്ന് കെ​​​​​​എ​​​​​​സ്ആ​​​​​​ര്‍​ടി​​​​​​സി​​​​​​യെ തീ​​​​​​റ്റി​​​​​​പ്പോ​​​​​​റ്റാ​​​​​​നാ​​​​​​യി ചെ​​​​​​ല​​​​​​വ​​​​​​ഴി​​​​​​ക്കു​​​​​​ന്ന തു​​​​​​ക​​​​​​യും വ​​​​​​ര്‍​ധി​​​​​​ച്ചു.

വ​​​​​രു​​​​​മാ​​​​​നം പോ​​​​​കു​​​​​ന്ന വ​​​​​ഴി‌

2026 ഏ​​​​​​പ്രി​​​​​​ലി​​​​​​ല്‍ ടി​​​​​​ക്ക​​​​​​റ്റ് ഇ​​​​​​ന​​​​​​ത്തി​​​​​​ല്‍ കോ​​​​​​ര്‍​പ​​​​​​റേ​​​​​​ഷ​​​​​​ന് ല​​​​​​ഭി​​​​​​ച്ച വ​​​​​​രു​​​​​​മാ​​​​​​നം 227.63 കോ​​​​​​ടി രൂ​​​​​​പ​​​​​​യാ​​​​​​ണ്. ക​​​​​​ഴി​​​​​​ഞ്ഞ അ​​​​​​ഞ്ചു വ​​​​​​ര്‍​ഷ​​​​​​ത്തി​​​​​​നി​​​​​​ടെ സം​​​​​​സ്ഥാ​​​​​​ന സ​​​​​​ര്‍​ക്കാ​​​​​​ര്‍ പ​​​​​​ര​​​​​​സ്യ ഇ​​​​​​ന​​​​​​ത്തി​​​​​​ല്‍ 3,87,66,151 രൂ​​​​​​പ കോ​​​​​​ര്‍​പ​​​​​​റേ​​​​​​ഷ​​​​​​ന് ന​​​​​​ല്‍​കി​​​​​​യി​​​​​​ട്ടു​​​​​​ണ്ട്. കെ​​​​​​എ​​​​​​സ്ആ​​​​​​ര്‍​ടി​​​​​​സി നേ​​​​​​രി​​​​​​ട്ട് ബ​​​​​​സു​​​​​​ക​​​​​​ളി​​​​​​ല്‍ പ​​​​​​ര​​​​​​സ്യം ചെ​​​​​​യ്തു തു​​​​​​ട​​​​​​ങ്ങി​​​​​​യ​​​​​​തി​​​​​​ലൂ​​​​​​ടെ വ​​​​​​ലി​​​​​​യൊ​​​​​​രു തു​​​​​​ക വ​​​​​​രു​​​​​​മാ​​​​​​ന​​​​​​മാ​​​​​​യി ല​​​​​​ഭി​​​​​​ക്കു​​​​​​ന്നു​​​​​​ണ്ട്. 2021ല്‍ 1.31 ​​​​​​കോ​​​​​​ടി​​​​​​യാ​​​​​​യി​​​​​​രു​​​​​​ന്ന പ​​​​​​ര​​​​​​സ്യ​​​​​​വ​​​​​​രു​​​​​​മാ​​​​​​നം 2022ല്‍ 8.53 ​​​​​​കോ​​​​​​ടി​​​​​​യാ​​​​​​യും 2024ല്‍ ​​​​​​അ​​​​​​ത് 8.77 കോ​​​​​​ടി​​​​​​യാ​​​​​​യും ഉ​​​​​​യ​​​​​​ര്‍​ന്നു. 2025ല്‍ 7.51 ​​​​​​കോ​​​​​​ടി രൂ​​​​​​പ​​​​​​യാ​​​​​​ണ് പ​​​​​​ര​​​​​​സ്യ ഇ​​​​​​ന​​​​​​ത്തി​​​​​​ല്‍ നേ​​​​​​രി​​​​​​ട്ട് സ​​​​​​മാ​​​​​​ഹ​​​​​​രി​​​​​​ച്ച​​​​​​ത്.

ഒ​​​​​​രു വ​​​​​​ശ​​​​​​ത്ത് വ​​​​​​രു​​​​​​മാ​​​​​​നം കൂ​​​​​​ടു​​​​​​മ്പോ​​​​​​ള്‍ മ​​​​​​റു​​​​​​വ​​​​​​ശ​​​​​​ത്ത് അ​​​​​​തി​​​​​​ലും വ​​​​​​ലി​​​​​​യ തു​​​​​​ക​​​​​​യാ​​​​​​ണ് കെ​​​​​​എ​​​​​​സ്ആ​​​​​​ര്‍​ടി​​​​​​സി​​​​​​യു​​​​​​ടെ ബാ​​​​​​ധ്യ​​​​​​ത​​​​​​ക​​​​​​ള്‍.​​​​​ ഇ​​​​​​ന്ധ​​​​​​നം, വാ​​​​​​യ്പാ തി​​​​​​രി​​​​​​ച്ച​​​​​​ട​​​​​​വ്, സ്പെ​​​​​​യ​​​​​​ര്‍ പാ​​​​​​ര്‍​ട്സ് എ​​​​​​ന്നീ ഇ​​​​​​ന​​​​​​ങ്ങ​​​​​​ളി​​​​​​ല്‍ ഓ​​​​​​രോ മാ​​​​​​സ​​​​​​വും ചെ​​​​​​ല​​​​​​വ​​​​​​ഴി​​​​​​ക്കേ​​​​​​ണ്ടിവ​​​​​​രു​​​​​​ന്ന കോ​​​​​​ടി​​​​​​ക​​​​​​ള്‍​ക്ക് ക​​​​​​ണ​​​​​​ക്കി​​​​​​ല്ല.

2026 ജൂ​​​​​​ണ്‍ 15 മു​​​​​​ത​​​​​​ല്‍ 19 വ​​​​​​രെ​​​​​​യു​​​​​​ള്ള കാ​​​​​​ല​​​​​​യ​​​​​​ള​​​​​​വി​​​​​​ല്‍ കെ​​​​​​എ​​​​​​സ്ആ​​​​​​ര്‍​ടി​​​​​​സി​​​​​​ക്ക് ഇ​​​​​​ന്ധ​​​​​​നം, വാ​​​​​​യ്പാ തി​​​​​​രി​​​​​​ച്ച​​​​​​ട​​​​​​വ്, സ്പെ​​​​​​യ​​​​​​ര്‍ പാ​​​​​​ര്‍​ട്സ് എ​​​​​​ന്നീ ഇ​​​​​​ന​​​​​​ങ്ങ​​​​​​ളി​​​​​​ല്‍ ചെ​​​​​​ല​​​​​​വാ​​​​​​യ തു​​​​​​ക​​​​​​യും അ​​​​​​ക്കാ​​​​​​ല​​​​​​യ​​​​​​ള​​​​​​വി​​​​​​ല്‍ ല​​​​​​ഭി​​​​​​ച്ച വ​​​​​​രു​​​​​​മാ​​​​​​ന​​​​​​വും ചേ​​​​​​ര്‍​ത്തു​​​​​​വ​​​​​​ച്ചാ​​​​​​ല്‍ വ​​​​​​രു​​​​​​മാ​​​​​​ന​​​​​​മെ​​​​​​ല്ലാം ഏ​​​​​​തു​​​​​​ വ​​​​​​ഴി​​​​​​യേ ചോ​​​​​​ര്‍​ന്നു​​​​​​പോ​​​​​​കു​​​​​​ന്നു​​​​​​വെ​​​​​​ന്നു വ്യ​​​​​​ക്ത​​​​​​മാ​​​​​​കും. ഇ​​​​​​തി​​​​​​നു പു​​​​​​റ​​​​​​മെ​​​​​​യാ​​​​​​ണ് ശ​​​​​​മ്പ​​​​​​ളം, പെ​​​​​​ന്‍​ഷ​​​​​​ന്‍ അ​​​​​​ട​​​​​​ക്ക​​​​​​മു​​​​​​ള്ള ആ​​​​​​വ​​​​​​ശ്യ​​​​​​ങ്ങ​​​​​​ള്‍​ക്ക് വേ​​​​​​ണ്ടിവ​​​​​​രു​​​​​​ന്ന കോ​​​​​​ടി​​​​​​ക​​​​​​ള്‍.

ചെ​​​​​​ല​​​​​​വ് (2026 ജൂ​​​​​​ണ്‍ 15-19)

ഇ​​​​​​ന്ധ​​​​​​നം : 28,54,05,025

വാ​​​​​​യ്പാ തി​​​​​​രി​​​​​​ച്ച​​​​​​ട​​​​​​വ് : 5,95,65,000

സ്പെ​​​​​​യ​​​​​​ര്‍ പാ​​​​​​ര്‍​ട്സ് : 3,36,80,972

ആ​​​​​​കെ ചെ​​​​​​ല​​​​​​വ് : 37,86,50,997

വ​​​​​​രു​​​​​​മാ​​​​​​നം (2026 ജൂ​​​​​​ണ്‍ 15-19)

ടി​​​​​​ക്ക​​​​​​റ്റ് വ​​​​​​രു​​​​​​മാ​​​​​​നം : 41,73,18,209

 ടി​​​​​​ക്ക​​​​​​റ്റി​​​​​​ത​​​​​​ര വ​​​​​​രു​​​​​​മാ​​​​​​നം: 4,55,76,112

ആ​​​​​​കെ വ​​​​​​രു​​​​​​മാ​​​​​​നം : 46,28,94,321

Latest News

Corehub Up