x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലീഗിൽനിന്നു നാലു മന്ത്രിമാർക്കു സാധ്യത; അഞ്ചാം മന്ത്രി വേണമെന്ന് ആവശ്യപ്പെടും


Published: May 15, 2026 11:41 PM IST | Updated: May 15, 2026 11:41 PM IST

മ​​​ല​​​പ്പു​​​റം: യു​​​ഡി​​​എ​​​ഫ് സ​​​ർ​​​ക്കാ​​​രി​​​ൽ മു​​​സ്‌​​​ലിം ലീ​​​ഗി​​​നു നാ​​​ലു മ​​​ന്ത്രി​​​സ്ഥാ​​​നം ല​​​ഭി​​​ക്കാ​​​ൻ സാ​​​ധ്യ​​​ത. അ​​​തേ​​​സ​​​മ​​​യം അ​​​ഞ്ചു മ​​​ന്ത്രി​​​സ്ഥാ​​​ന​​​ങ്ങ​​​ൾ വേ​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യ​​​ത്തി​​​ൽ ഉ​​​റ​​​ച്ചു​​നി​​​ൽ​​​ക്കാ​​​നാ​​​ണ് മു​​​സ്‌​​​ലിം ലീ​​​ഗി​​​ന്‍റെ തീ​​​രു​​​മാ​​​നം.

അ​​​ഞ്ചി​​​ൽ കൂ​​​ടു​​​ത​​​ൽ മ​​​ന്ത്രി​​സ്ഥാ​​​നം ആ​​​വ​​​ശ്യ​​​പ്പെ​​​ട​​​ണ​​​മെ​​​ന്ന് പാ​​​ർ​​​ട്ടി​​​യി​​​ൽ നിർദേശമുണ്ടാ​​​യെ​​​ങ്കി​​​ലും മു​​​ന്ന​​​ണി നേ​​​തൃ​​​ത്വ​​​ത്തെ സ​​​മ്മ​​​ർ​​​ദ​​​ത്തി​​​ലാ​​​ക്കേ​​​ണ്ട​​​തി​​​ല്ലെ​​​ന്ന നി​​​ല​​​പാ​​​ടി​​​ലാ​​​ണു പാ​​​ർ​​​ട്ടി നേ​​​തൃ​​​ത്വം.ആ​​​രെ​​​ല്ലാം മ​​​ന്ത്രി​​​മാ​​​രാ​​​ക​​​ണം എ​​​ന്ന​​​തു സം​​​ബ​​​ന്ധി​​​ച്ച് ലീ​​​ഗി​​​ൽ അ​​​വ​​​സാ​​​ന വ​​​ട്ട ച​​​ർ​​​ച്ച​​​ക​​​ൾ ന​​​ട​​​ക്കു​​​ക​​​യാ​​​ണ്. അ​​​ഞ്ച് എം​​​എ​​​ൽ​​​എ​​​മാ​​​ർ​​​ക്ക് ഒ​​​രു മ​​​ന്ത്രി എ​​​ന്ന ഫോ​​​ർ​​​മു​​​ല​​​യാ​​​ണ് കോ​​​ണ്‍ഗ്ര​​​സ് മു​​​ന്നോ​​​ട്ടു​​​വ​​​ച്ചി​​​ട്ടു​​​ള്ള​​​തെ​​​ന്നാ​​​ണു സൂ​​​ച​​​ന.

അ​​​തേ​​​സ​​​മ​​​യം നാ​​​ലു മ​​​ന്ത്രി​​സ്ഥാ​​​ന​​​ങ്ങ​​​ൾ​​​ക്കൊ​​​പ്പം ഡെ​​​പ്യൂ​​​ട്ടി സ്പീ​​​ക്ക​​​ർ​​സ്ഥാ​​​ന​​​മോ ചീ​​​ഫ് വി​​​പ്പ്സ്ഥാ​​​ന​​​മോ​​​കൂ​​​ടി വേ​​​ണ​​​മെ​​​ന്ന നി​​​ല​​​പാ​​​ട് കോ​​​ണ്‍ഗ്ര​​​സ് നേ​​​തൃ​​​ത്വ​​​ത്തെ മു​​​സ്‌​​​ലിം ലീ​​​ഗ് അ​​​റി​​​യി​​​ച്ചി​​​ട്ടു​​​ണ്ട്. ലീ​​​ഗി​​​ൽ​​​നി​​​ന്ന് പി.​​​കെ. കു​​​ഞ്ഞാ​​​ലി​​​ക്കു​​​ട്ടി മ​​​ന്ത്രി​​​സ്ഥാ​​​ന​​​ത്തു​​​ണ്ടാ​​​കും. മ​​​റ്റു​​​ള്ള​​​വ​​​ർ ആ​​​രെ​​​ല്ലാ​​​മാ​​​ണെ​​​ന്ന് ഇ​​​ന്നോ നാ​​​ളെ​​​യോ പ്ര​​​ഖ്യാ​​​പി​​​ക്കും.

മൂ​​​ന്നു ത​​​വ​​​ണ എം​​​എ​​​ൽ​​​എ ആ​​​യ പി.​​​കെ. ബ​​​ഷീ​​​ർ സാ​​​ധ്യ​​​താ​​പ​​​ട്ടി​​​ക​​​യി​​​ലു​​​ണ്ട്. കെ.​​​എം. ഷാ​​​ജി​​​യെ ആ​​​ണ് മൂ​​​ന്നാ​​​മ​​​താ​​​യി പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​ത്. യു​​​വ​​​മു​​​ഖം എ​​​ന്ന നി​​​ല​​​യി​​​ൽ എ​​​ൻ. ഷം​​​സു​​​ദ്ദീ​​​നും സാ​​​ധ്യ​​​താ​​പ​​​ട്ടി​​​ക​​​യി​​​ലു​​​ണ്ട്. പാ​​​ല​​​ക്കാ​​​ട്ടു​​​നി​​​ന്ന് ഒ​​​രു മ​​​ന്ത്രി വേ​​​ണ​​മെ​​ന്ന ച​​​ർ​​​ച്ച​​​യും ഷം​​​സു​​​ദ്ദീ​​​നെ പ​​​രി​​​ഗ​​​ണി​​​ക്കാ​​​ൻ കാ​​​ര​​​ണ​​​മാ​​​ണ്. അ​​​ഞ്ചാ​​​മ​​​തൊ​​​രു മ​​​ന്ത്രി​​​സ്ഥാ​​​നം ല​​​ഭി​​​ച്ചാ​​​ൽ ആ​​​രെ പ​​​രി​​​ഗ​​​ണി​​​ക്ക​​​ണ​​​മെ​​​ന്ന ച​​​ർ​​​ച്ച ന​​​ട​​​ക്കു​​​ക​​​യാ​​​ണ്.

കാ​​​സ​​​ർ​​​ഗോ​​​ട്ടു​​​നി​​​ന്നു​​​ള്ള എ.​​​കെ.​​​എം. അ​​​ഷ്റ​​​ഫ് പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ലു​​​ണ്ട്. കോ​​​ഴി​​​ക്കോ​​​ട്ടു​​​നി​​​ന്നു​​​ള്ള എം​​​എ​​​ൽ​​​എ​​​മാ​​​രി​​​ൽ ഒ​​​രാ​​​ൾ​​​ക്ക് മ​​​ന്ത്രി​​സ്ഥാ​​​നം ന​​​ൽ​​​ക​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യ​​​വും ഉ​​​യ​​​ർ​​​ന്നി​​​ട്ടു​​​ണ്ട്. പാ​​​റ​​​ക്ക​​​ൽ അ​​​ബ്ദു​​​ള്ള, റ​​​സാ​​​ഖ് മാ​​​സ്റ്റ​​​ർ എ​​​ന്നി​​​വ​​​രി​​​ൽ ആ​​​രു വേ​​​ണ​​​മെ​​​ന്ന​​​തി​​​ൽ പാ​​​ർ​​​ട്ടി​​​യി​​​ൽ ആ​​​ശ​​​യ​​​ക്കു​​​ഴ​​​പ്പ​​​മു​​​ണ്ട്. അ​​​ഞ്ചാ​​​മ​​​ത് മ​​​ന്ത്രി​​​യെ നി​​​ശ്ച​​​യി​​​ക്കു​​​ന്ന​​​ത് യു​​​ഡി​​​എ​​​ഫ് നേ​​​തൃ​​​ത്വ​​​വു​​​മാ​​​യു​​​ള്ള ച​​​ർ​​​ച്ച​​​യ്ക്കു ശേ​​​ഷ​​​മാ​​​യി​​​രി​​​ക്കും.

Tags : Four ministers Muslim League demanded

Recent News

Corehub Up