Sat, 7 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : DemocratsVictory

ആ​പ്പി​ളി​നും മെ​റ്റ​യ്ക്കും ഇ​ലോ​ൺ മാ​സ്കി​നു​മെ​തി​രെ അ​ന്വേ​ഷ​ണ​ത്തി​ന് ഡെ​മോ​ക്രാ​റ്റു​ക​ൾ 

വാ​ഷിം​ഗ്ട​ൺ: യു​എ​സ് ഇ​ട​ക്കാ​ല തെ​ര​ഞ്ഞെ​ടു​പ്പി​ലെ വി​ജ​യ​ത്തി​ന് പി​ന്നാ​ലെ ട്രം​പ് ഭ​ര​ണ​കൂ​ട​വു​മാ​യി അ​ടു​ത്ത ബ​ന്ധം പു​ല​ർ​ത്തി​യ മു​ൻ​നി​ര കോ​ർ​പ്പ​റേ​റ്റ് ക​മ്പ​നി​ക​ൾ​ക്കെ​തി​രെ സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണ​ത്തി​ന് ഒ​രു​ങ്ങി ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി. ആ​പ്പി​ൾ, മെ​റ്റ, ഇ​ലോ​ൺ മസ്കിന്‍റെ സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​യാ​ണ് പ്ര​ധാ​ന​മാ​യും അ​ന്വേ​ഷ​ണ പ​രി​ധി​യി​ൽ വ​രു​ന്ന​ത്.

ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ വൈ​റ്റ് ഹൗ​സ് ബോ​ൾ​റൂം പ​ദ്ധ​തി​ക്കാ​യി ആ​പ്പി​ളും എ​ൻ​വി​ഡി​യ​യും 2.5 കോ​ടി ഡോ​ള​ർ (25 ദ​ശ​ല​ക്ഷം) വീ​തം സം​ഭാ​വ​ന ന​ൽ​കി​യ സം​ഭ​വം അ​ന്വേ​ഷി​ക്കും. മൊ​ത്തം 33.3 കോ​ടി ഡോ​ള​റാ​ണ് സ്വ​കാ​ര്യ പ​ങ്കാ​ളി​ത്ത​ത്തി​ലൂ​ടെ പ​ദ്ധ​തി​ക്കാ​യി സ​മാ​ഹ​രി​ച്ച​ത്.

യു​എ​സ് ഇ​മി​ഗ്രേ​ഷ​ൻ ആ​ൻ​ഡ് ക​സ്റ്റം​സ് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​രീ​ക്ഷി​ക്കു​ന്ന ആ​പ്ലി​ക്കേ​ഷ​നു​ക​ൾ ആ​പ്പ് സ്റ്റോ​റി​ൽ ന​ൽ​കി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി​ക​ൾ, ഡാ​റ്റാ സെ​ന്‍റ​ർ വി​ക​സ​ന​ത്തി​നാ​യി പ്രാ​ദേ​ശി​ക സ​ർ​ക്കാ​രു​ക​ളി​ൽ നി​ന്ന് നോ​ൺ-​ഡി​സ്ക്ലോ​ഷ​ർ ക​രാ​റു​ക​ളി​ൽ ഒ​പ്പു​വെ​പ്പി​ച്ചെ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ, വെ​ന​സ്വേ​ല​ൻ പ്ര​സി​ഡ​ന്‍റ് നി​ക്കോ​ളാ​സ് മ​ഡൂ​റോ​യെ പി​ടി​കൂ​ടാ​നു​ള്ള സൈ​നി​ക നീ​ക്ക​ത്തി​ന്‍റെ പ്ലാ​നിം​ഗി​നാ​യി മ​സ്കി​ന്‍റെ 'ഗ്രോ​ക്ക്' എ​ഐ ചാ​റ്റ്ബോ​ട്ട് ഉ​പ​യോ​ഗി​ച്ചു​വെ​ന്ന ആ​രോ​പ​ണം എ​ന്നി​വ​യെ​ല്ലാം അ​ന്വേ​ഷ​ണ പ​രി​ധി​യി​ലു​ണ്ട്. 

സെ​ന​റ്റ​ർ റി​ച്ചാ​ർ​ഡ് ബ്ലൂ​മെ​ന്താ​ൽ ക​മ്പ​നി​ക​ളോ​ട് സം​ഭാ​വ​നാ വി​വ​ര​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ട് നോ​ട്ടീ​സ് അ​യ​ച്ചു ക​ഴി​ഞ്ഞു. വ​രും മാ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ക​മ്പ​നി​ക​ൾ​ക്ക് നോ​ട്ടീ​സ് ല​ഭി​ച്ചേ​ക്കും. ഡോ​ണ​ൾ​ഡ് ട്രം​പ് ജൂ​നി​യ​റി​ന്‍റെ '1789 കാ​പ്പി​റ്റ​ൽ' എ​ന്ന ഇ​ൻ​വെ​സ്റ്റ്‌​മെ​ന്‍റ് ഫേം, ​മ​സ്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള 'ഡി​പ്പാ​ർ​ട്ട്‌​മെ​ന്‍റ് ഓ​ഫ് ഗ​വ​ൺ​മെ​ന്‍റ് എ​ഫി​ഷ്യ​ൻ​സി' എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട സ​ർ​ക്കാ​ർ ക​രാ​റു​ക​ളും അ​ന്വേ​ഷ​ണ പ​രി​ധി​യി​ലു​ണ്ട്. 

Latest News

Corehub Up