തൃശൂര്‍: ദേവസ്വം സ്പെഷല്‍ പ്ലീഡര്‍ നിയമനം ദേവസ്വംമന്ത്രിയാണ് തീരുമാനിച്ചതെന്നും മുഖ്യമന്ത്രിയും അദ്ദേഹവും അക്കാര്യം വിശദീകരിച്ചിട്ടുണ്ടെന്നും വൈദ്യുതി മന്ത്രി സണ്ണി ജോസഫ് പറഞ്ഞു.
മന്ത്രി കെ. മുരളീധരന് നേരത്തേ പറഞ്ഞതിനു വിരുദ്ധമായാണ് മന്ത്രി പ്രതികരിച്ചത്. മുഖ്യമന്ത്രിക്കു വിഷയം വിട്ടുകൊടുത്തെന്നായിരുന്നു ദേവസ്വം മന്ത്രിയുടെ നിലപാട്.
വിഷയത്തില്‍ അവര്‍ ഇടപെടുന്നതിനാല്‍ കൂടുതല്‍ പ്രതികരണത്തിനില്ല. ഏതെങ്കിലും കാര്യങ്ങള്‍ ശ്രദ്ധയില്‍പെടുത്തിയാല്‍ പരിശോധിക്കും. വീഴ്ചയോ അപാകതയോ ഉണ്ടെന്നുതോന്നിയാല്‍ പരിഹരിക്കും.
സര്‍ക്കാർകാര്യങ്ങള്‍ പാര്‍ട്ടിതലത്തില്‍ ചര്‍ച്ചചെയ്യാറില്ല, സര്‍ക്കാര്‍തലത്തിലാണ് അതൊക്കെ പരിശോധിക്കുക. നിയമനങ്ങളില്‍ ജാഗ്രത പാലിക്കുമെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.