ആറ്റിങ്ങൽ: ജലപാതയുടെ ഭാഗമായ മുരുക്കുംപുഴയിലെ വികസന പ്രവർത്തനങ്ങൾ നിർത്തിവച്ചു. വരാൻ പോകുന്ന സാധ്യതകൾ മുന്നിൽകണ്ടg നിക്ഷേപമിറക്കിയ സ്വകാര്യ നിക്ഷേപകർ പ്രതിസന്ധിയിലെന്ന് ആക്ഷേപം.
കഠിനംകുളം കായലിൽ മുരുക്കുംപുഴ കടവിലെ ബൃഹത്തായ വികസന പദ്ധതികളാണ് അനിശ്ചിതത്വത്തിലായി രിക്കുന്നത്. ഇവിടെ ആധുനിക ബോട്ട് ജെട്ടിയും അനുബന്ധ സൗകര്യങ്ങളുമാണു പ്രഖ്യാപിച്ചിരുന്നത്. ഹൗസ് ബോട്ടുകൾക്കു സുരക്ഷിതമായി അടുക്കുവാനും യാത്രക്കാർക്കു വിശ്രമിക്കാനും ബോട്ട് ജീവനക്കാർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനുമുള്ള ആധുനിക ടെർമിനലാണു മുരുക്കുംപുഴ കടവിൽ നിർമിക്കു ന്നത്. നിലവിൽ പണികൾ നിർത്തുകയും നിർമാണ സാമഗ്രികളുമായി കരാറുകാരൻ സ്ഥലം വിടുകയും ചെയ്തു. ഇതോടെ യാണ് പദ്ധതി അനിശ്ചിതത്തിലായത്. കോവളം-ബേക്കൽ വെസ്റ്റ് കോസ്റ്റ് ജലപാതയുടെ ഒന്നാംഘട്ടം 2027-ൽ നിർമാണം പൂർത്തിയാക്കാനാണു തീരുമാനിച്ചിരുന്നതാണ്. നിലവിൽ ആക്കുളം - വർക്കല വരെയുള്ള ജലപാത ആഴംകൂട്ടിയും ശുചീകരിച്ചും ഗതാഗതയോഗ്യമാക്കിട്ടുണ്ട്. ആക്കുളം-കഠിനംകുളം ടൂറിസത്തിന്റെ ഭാഗമായി നിരവധി പ്രധാന വികസന പ്രവർത്തനങ്ങളാണു മുരുക്കുംപുഴയിൽ സർക്കാർ വിഭാവനം ചെയ്തി രുന്നത്. അതിനായി ആലപ്പുഴ മാതൃകയിൽ തിരുവനന്തപുരം ജില്ലയിലെ പ്രധാന കായലോര വിനോദസഞ്ചാരകേന്ദ്രമായി മുരുക്കുംപുഴ കടവ് മാറ്റാനായിരുന്നു ലക്ഷ്യം.
പദ്ധതി അനിശ്ചിതത്വത്തിലായതോടെ നിക്ഷേപ പദ്ധതികൾ ആസൂത്രണം ചെയ് ത സ്വകാര്യ നിക്ഷേപകരും പ്രതിസന്ധിയിലായിരിക്കു കയാണ്. പദ്ധതിയുടെ പ്രാധാന്യം മനസിലാക്കി അടിയന്തിരമായി ഇതിന്റെ പ്രവർത്തനം മുന്നോട്ടു കൊണ്ടു പോകണമെന്നാണു നാട്ടുകാരുടെ ആവശ്യം.