x
ad
Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മുരുക്കുംപുഴയിൽ ജ​ല​പാ​ത​യു​ടെ വി​ക​സ​ന പ്ര​വൃത്തികൾ നിർത്തിവച്ചു

വെബ് ഡെസ്ക്
Published: November 10, 2026 12:44 AM IST | Updated: November 10, 2026 12:44 AM IST

ആ​റ്റി​ങ്ങ​ൽ: ജ​ല​പാ​ത​യു​ടെ ഭാ​ഗ​മാ​യ മു​രു​ക്കും​പു​ഴ​യി​ലെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​ർ​ത്തി​വ​ച്ചു. വ​രാ​ൻ പോ​കു​ന്ന സാ​ധ്യ​ത​ക​ൾ മു​ന്നി​ൽ​ക​ണ്ടg നി​ക്ഷേ​പമി​റ​ക്കി​യ സ്വ​കാ​ര്യ നി​ക്ഷേ​പ​ക​ർ പ്ര​തി​സ​ന്ധി​യിലെന്ന് ആക്ഷേപം.

ക​ഠി​നം​കു​ളം കാ​യ​ലി​ൽ മു​രു​ക്കും​പു​ഴ ക​ട​വി​ലെ ബൃ​ഹ​ത്താ​യ വി​ക​സ​ന പ​ദ്ധ​തി​ക​ളാ​ണ് അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​യി രി​ക്കു​ന്ന​ത്. ഇ​വി​ടെ ആ​ധു​നി​ക ബോ​ട്ട് ജെ​ട്ടി​യും അ​നു​ബ​ന്ധ സൗ​ക​ര്യ​ങ്ങ​ളു​മാ​ണു പ്ര​ഖ്യാ​പി​ച്ചി​രു​ന്ന​ത്. ഹൗ​സ് ബോ​ട്ടു​ക​ൾ​ക്കു സു​ര​ക്ഷി​ത​മാ​യി അ​ടു​ക്കു​വാ​നും യാ​ത്ര​ക്കാ​ർ​ക്കു വി​ശ്ര​മി​ക്കാ​നും ബോ​ട്ട് ജീ​വ​ന​ക്കാ​ർ​ക്ക് ആ​വ​ശ്യ​മാ​യ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കാ​നു​മു​ള്ള ആ​ധു​നി​ക ടെ​ർ​മി​ന​ലാ​ണു മുരു​ക്കും​പു​ഴ ക​ട​വി​ൽ നി​ർ​മി​ക്കു ന്ന​ത്. നി​ല​വി​ൽ പ​ണി​ക​ൾ നി​ർ​ത്തു​ക​യും നി​ർ​മാ​ണ സാ​മ​ഗ്രി​ക​ളു​മാ​യി ക​രാ​റു​കാ​ര​ൻ സ്ഥ​ലം വി​ടു​ക​യും ചെ​യ്തു. ഇ​തോ​ടെ യാ​ണ് പ​ദ്ധ​തി അ​നി​ശ്ചി​ത​ത്തി​ലാ​യ​ത്. കോ​വ​ളം-​ബേ​ക്ക​ൽ വെ​സ്റ്റ് കോ​സ്റ്റ് ജ​ല​പാ​ത​യു​ടെ ഒ​ന്നാം​ഘ​ട്ടം 2027-ൽ ​നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കാ​നാ​ണു തീ​രു​മാ​നി​ച്ചി​രു​ന്ന​താ​ണ്. നി​ല​വി​ൽ ആ​ക്കു​ളം - വ​ർ​ക്ക​ല വ​രെ​യു​ള്ള ജ​ല​പാ​ത ആ​ഴം​കൂ​ട്ടി​യും ശു​ചീ​ക​രി​ച്ചും ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കി​ട്ടു​ണ്ട്. ആ​ക്കു​ളം-​ക​ഠി​നം​കു​ളം ടൂ​റി​സ​ത്തി​ന്‍റെ ഭാ​ഗ​മാ​യി നി​ര​വ​ധി പ്ര​ധാ​ന വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണു മു​രു​ക്കും​പു​ഴ​യി​ൽ സ​ർ​ക്കാ​ർ വി​ഭാ​വ​നം ചെ​യ്തി രു​ന്ന​ത്. അ​തി​നാ​യി ആ​ല​പ്പു​ഴ മാ​തൃ​ക​യി​ൽ തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ പ്ര​ധാ​ന കാ​യ​ലോ​ര വി​നോ​ദ​സ​ഞ്ചാ​ര​കേ​ന്ദ്ര​മാ​യി മു​രു​ക്കും​പു​ഴ ക​ട​വ് മാ​റ്റാ​നാ​യി​രു​ന്നു ല​ക്ഷ്യം.

പ​ദ്ധ​തി അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​യ​തോ​ടെ നി​ക്ഷേ​പ പ​ദ്ധ​തി​ക​ൾ ആ​സൂ​ത്ര​ണം ചെ​യ് ത ​സ്വ​കാ​ര്യ നി​ക്ഷേ​പ​ക​രും പ്ര​തി​സ​ന്ധി​യി​ലാ​യി​രി​ക്കു ക​യാ​ണ്. പ​ദ്ധ​തി​യു​ടെ പ്രാ​ധാ​ന്യം മ​ന​സി​ലാ​ക്കി അ​ടി​യ​ന്തി​ര​മാ​യി ഇ​തി​ന്‍റെ പ്ര​വ​ർ​ത്ത​നം മു​ന്നോ​ട്ടു കൊ​ണ്ടു പോ​ക​ണ​മെ​ന്നാ​ണു നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Tags : Development works Nattuvishesham Districtnews

Recent News

Corehub Up