x
ad
Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ക​സ​ന പ്ര​വൃ​ത്തി​ക​ള്‍ വേ​ഗ​ത്തി​ല്‍ പൂ​ര്‍​ത്തീ​ക​രി​ക്ക​ണം: ജി​ല്ലാ വി​ക​സ​നസ​മി​തി


Published: March 1, 2026 08:35 AM IST | Updated: March 1, 2026 08:35 AM IST

കോ​ഴി​ക്കോ‌​ട്: ഭ​ര​ണാ​നു​മ​തി ല​ഭ്യ​മാ​യ ജി​ല്ല​യി​ലെ വി​ക​സ​ന പ്ര​വൃ​ത്തി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി​ക​ള്‍ വേ​ഗ​ത്തി​ലാ​ക്ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ സ്നേ​ഹി​ല്‍​കു​മാ​ര്‍ സിം​ഗ്.

ജി​ല്ലാ വി​ക​സ​ന സ​മി​തി​യു​ടെ അ​ഞ്ച് വ​ര്‍​ഷ കാ​ല​യ​ള​വി​ലെ അ​വ​സാ​ന യോ​ഗ​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ക​ള​ക്ട​ര്‍. ന​വ​കേ​ര​ള സ​ദ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല​യി​ല്‍ അ​നു​മ​തി ല​ഭ്യ​മാ​യ 23 പ​ദ്ധ​തി​ക​ളി​ല്‍ 19 പ്ര​വൃ​ത്തി​ക​ളു​ടെ ടെ​ന്‍​ഡ​ര്‍ പൂ​ര്‍​ത്തി​യാ​യ​താ​യി ഉ​ദ്യോ​ഗ​സ്ഥ​ര്‍ യോ​ഗ​ത്തി​ല്‍ അ​റി​യി​ച്ചു. ഇ​തി​ല്‍ 15 പ്ര​വൃ​ത്തി​ക​ള്‍ ആ​രം​ഭി​ച്ചു. പേ​രാ​മ്പ്ര പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ്ര​വൃ​ത്തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട മ​ണ്ണ് പ​രി​ശോ​ധ​ന ന​ട​പ​ടി​ക​ള്‍ പു​രോ​ഗ​മി​ക്കു​ന്ന​താ​യി പി​ഡ​ബ്യൂ​ഡി കെ​ട്ടി​ട വി​ഭാ​ഗം എ​ൻ​ജി​നീ​യ​ര്‍ അ​റി​യി​ച്ചു.

കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ചു​റ്റു​മ​തി​ല്‍ നി​ര്‍​മാ​ണ പ്ര​വൃ​ത്തി​യി​ലെ ത​ട​സ​ങ്ങ​ള്‍ നീ​ക്കി വേ​ഗ​ത്തി​ല്‍ പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ തോ​ട്ട​ത്തി​ല്‍ ര​വീ​ന്ദ്ര​ന്‍ എം​എ​ല്‍​എ ആ​വ​ശ്യ​പ്പെ​ട്ടു. പാ​ച്ചാ​ക്ക​ല്‍ തോ​ട് ന​വീ​ക​ര​ണ​ത്തി​ന്‍റെ ത​ട​സ​ങ്ങ​ള്‍ നീ​ക്കാ​ന്‍ കോ​ര്‍​പ​റേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് ശ്ര​മ​ങ്ങ​ള്‍ ന​ട​ത്ത​ണ​മെ​ന്നും ശാ​ന്തി​ന​ഗ​ര്‍ കോ​ള​നി​യി​ലെ പ​ട്ട​യ​വി​ത​ര​ണ ന​ട​പ​ടി​ക​ള്‍ വേ​ഗ​ത്തി​ലാ​ക്ക​ണ​മെ​ന്നും എം​എ​ല്‍​എ നി​ര്‍​ദേ​ശി​ച്ചു. മാ​വൂ​ര്‍ സ​ബ് ര​ജി​സ്ട്രാ​ര്‍ ഓ​ഫീ​സ് കെ​ട്ടി​ട നി​ര്‍​മാ​ണ​ത്തി​ന് പു​തി​യ സ്ഥ​ലം ക​ണ്ടെ​ത്താ​നു​ള്ള ന​ട​പ​ടി​ക​ള്‍ വേ​ഗ​ത്തി​ലാ​ക്ക​ണ​മെ​ന്ന് പി.​ടി.​എ. റ​ഹീം എം​എ​ല്‍​എ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വ് ല​ഭ്യ​മാ​കു​ന്ന മു​റ​ക്ക് തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്ന് ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ അ​റി​യി​ച്ചു.

കി​ഫ്ബി പ​ദ്ധ​തി​യി​ല്‍ നി​ര്‍​മി​ക്കു​ന്ന മാ​വൂ​ര്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ കെ​ട്ടി​ട​ത്തി​ന്‍റെ പ്ര​വൃ​ത്തി ത​ട​സ​പ്പെ​ട്ട​തി​നാ​ല്‍ ക​രാ​റു​കാ​ര​നെ ടെ​ര്‍​മി​നേ​റ്റ് ചെ​യ്യാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ഡെ​സ്റ്റി​നേ​ഷ​ന്‍ ച​ല​ഞ്ചി​ല്‍ ചാ​ത്ത​മം​ഗ​ലം പ​ഞ്ചാ​യ​ത്തി​ലെ കൂ​ളി​മാ​ട് പാ​ലം മു​ത​ല്‍ ചെ​ട്ടി​ക്ക​ട​വ് പാ​ലം വ​രെ​യു​ള്ള പ്ര​വൃ​ത്തി​യു​ടെ ക​രാ​ര്‍ ഒ​രാ​ഴ്ച​ക്ക​കം പൂ​ര്‍​ത്തീ​ക​രി​ക്ക​ണ​മെ​ന്നും എം​എ​ല്‍​എ നി​ര്‍​ദേ​ശി​ച്ചു.
വാ​ണി​മേ​ല്‍ പു​ഴ ശു​ചീ​ക​ര​ണ ന​ട​പ​ടി​ക​ള്‍ എ​ത്ര​യും വേ​ഗം പൂ​ര്‍​ത്തി​യാ​ക്ക​ണ​മെ​ന്ന് ഇ. ​കെ. വി​ജ​യ​ന്‍ എം​എ​ല്‍​എ ആ​വ​ശ്യ​പ്പെ​ട്ടു. ടെ​ണ്ട​ര്‍ ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​യ​താ​യും ര​ണ്ടാ​ഴ്ച​ക്ക​കം പ്ര​വൃ​ത്തി ആ​രം​ഭി​ക്കു​മെ​ന്നും ഇ​റി​ഗേ​ഷ​ന്‍ വ​കു​പ്പ് എ​ൻ​ജി​നീ​യ​ര്‍ അ​റി​യി​ച്ചു.

വി​ല​ങ്ങാ​ട് അ​ടു​പ്പി​ല്‍ കോ​ള​നി​യി​ലെ കു​ടി​വെ​ള്ള പ്ര​ശ്നം പ​രി​ഹ​രി​ക്കു​ന്ന​തി​നു​ള്ള നി​ര്‍​മാ​ണം വേ​ഗ​ത്തി​ല്‍ പൂ​ര്‍​ത്തീ​ക​രി​ക്കാ​നും എം​എ​ല്‍​എ നി​ര്‍​ദേ​ശം ന​ല്‍​കി. ടാ​ങ്ക് നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​യ​താ​യും ഒ​രു​മാ​സം കൊ​ണ്ട് പ​ദ്ധ​തി പൂ​ര്‍​ത്തീ​ക​രി​ക്കു​മെ​ന്നും വാ​ട്ട​ര്‍ അ​ഥോ​റി​റ്റി എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ര്‍ അ​റി​യി​ച്ചു.

എ​ന്‍​ഐ​ടി​യി​ലെ മാ​ലി​ന്യ​പ്ര​ശ്നം സം​ബ​ന്ധി​ച്ച ത​ര്‍​ക്ക​ത്തി​ല്‍ സം​യു​ക്ത പ​രി​ശോ​ധ​ന ന​ട​ത്തി​യ​താ​യി ശു​ചി​ത്വ മി​ഷ​ന്‍ കോ​ഓ​ഡി​നേ​റ്റ​ര്‍ അ​റി​യി​ച്ചു. പ്ലാ​ന്‍റി​ല്‍ നി​ന്നു​ള്ള സാ​മ്പി​ള്‍ പ​രി​ശോ​ധ​ന​ക്ക​യ​ച്ച​താ​യും ഫ​ലം കി​ട്ടു​ന്ന മു​റ​ക്ക് തു​ട​ര്‍​ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കു​മെ​ന്നും കോ​ഓ​ഡി​നേ​റ്റ​ര്‍ അ​റി​യി​ച്ചു. പെ​രു​വ​ഴി​ക്ക​ട​വ് ലി​ഫ്റ്റ് ഇ​റി​ഗേ​ഷ​ന്‍ പ​ദ്ധ​തി പ്ര​വൃ​ത്തി​യു​ടെ സ്ഥ​ലം ക​ണ്ടെ​ത്തു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​യു​ക്ത പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്ന് മൈ​ന​ര്‍ ഇ​റി​ഗേ​ഷ​ന്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​റി​യി​ച്ചു.

സി​വി​ല്‍ സ്റ്റേ​ഷ​ന്‍ സ്‌​കൂ​ളി​ല്‍ ഒ​രു കോ​ടി രൂ​പ ചെ​ല​വി​ട്ടു​ള്ള കെ​ട്ടി​ട നി​ര്‍​മാ​ണ​ത്തി​ന്‍റെ ടെ​ണ്ട​ര്‍ ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ച​താ​യി പൊ​തു​മ​രാ​മ​ത്ത് കെ​ട്ടി​ട വി​ഭാ​ഗം എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ര്‍ അ​റി​യി​ച്ചു. തി​രു​വ​മ്പാ​ടി മ​ണ്ഡ​ല​ത്തി​ലെ മാ​ളി​യേ​ക്ക​ല്‍ ലി​ഫ്റ്റ് ഇ​റി​ഗേ​ഷ​ന്‍ പ്ര​വൃ​ത്തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഭൂ​മി കി​ട്ടാ​ത്ത പ്ര​ശ്നം പു​തി​യ ഭ​ര​ണ​സ​മി​തി​യു​ടെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്തി​യ​താ​യി ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​റി​യി​ച്ചു.
ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ന​ട​ന്ന യോ​ഗ​ത്തി​ല്‍ എ​ഡി​എം സി. ​മു​ഹ​മ്മ​ദ് റ​ഫീ​ഖ്, ജി​ല്ലാ പ്ലാ​നിം​ഗ് ഓ​ഫീ​സ​ര്‍ പി.​ആ​ര്‍. ര​ത്നേ​ഷ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : nattu visheshsam Development works District Development Committee

Recent News

Corehub Up