Sun, 25 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Diocese

Europe

പ​ത്താം വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ച് ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത

ല​ണ്ട​ൻ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത സ്ഥാ​പി​ത​മാ​യ​തി​ന്‍റെ പ​ത്താം വാ​ർ​ഷി​ക​വും കൃ​ത​ജ്ഞ​താ ബ​ലി​യ​ർ​പ്പ​ണ​വും ല​ണ്ട​നി​ലെ ടോ​ൾ​വ​ർ​ത്തി​ലു​ള്ള ഔ​ർ ലേ​ഡി ഇ​മ്മാ​ക്കു​ലേ​റ്റ് പ​ള്ളി​യി​ൽ ന​ട​ന്നു.

രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ലി​നോ​ടൊ​പ്പം രൂ​പ​ത​യി​ലെ ഇ​ട​വ​ക മി​ഷ​ൻ പ്രൊ​പ്പോ​സ​ഡ്‌ മി​ഷ​നു​ക​ളി​ൽ നി​ന്നു​ള്ള വൈ​ദി​ക​രും സ​ന്യ​സ്ത​രും അ​ല്മാ​യ പ്ര​തി​നി​ധി​ക​ളും പ​ങ്കെ​ടു​ത്ത കൃ​ത​ജ്ഞ​താ ബ​ലി​യ​ർ​പ്പ​ണ​ത്തി​ന് ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് കൂ​വ​ക്കാ​ട്ട് കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.

 

 

Kerala

കാഞ്ഞിരപ്പള്ളി രൂപത സീറോമലബാര്‍ സഭയ്ക്ക് നക്ഷത്രശോഭ പകരുന്നു: മാര്‍ റാഫേല്‍ തട്ടില്‍

കു​ട്ടി​ക്കാ​നം: സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ സ​മ​ഗ്ര​വ​ള​ര്‍ച്ച​യ്ക്ക് മാ​തൃ​ക​യും ദി​ശാ​ബോ​ധ​വും പ​ക​ര്‍ന്ന​തി​ല്‍ കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​താ വി​ശ്വാ​സ​മൂ​ഹ​ത്തി​ന്‍റെ​യും രൂ​പ​ത​യെ ന​യി​ച്ച പി​താ​ക്ക​ന്‍മാ​രു​ടെ​യും സേ​വ​ന​ശു​ശ്രൂ​ഷ​ക​ള്‍ ആ​ദ​ര​വോ​ടെ ബ​ഹു​മ​തി​ക്കു​ന്ന​താ​യി സീ​റോ മ​ല​ബാ​ര്‍ സ​ഭ മേ​ജ​ര്‍ ആ​ര്‍ച്ച് ബി​ഷ​പ് മാ​ര്‍ റാ​ഫേ​ല്‍ ത​ട്ടി​ല്‍.

കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത സു​വ​ര്‍ണ​ജൂ​ബി​ലി​യു​ടെ​യും എ​പ്പാ​ര്‍ക്കി​യ​ല്‍ അ​സം​ബ്ലി​യു​ടെ​യും ഉ​ദ്ഘാ​ട​നം നി​ര്‍വ​ഹി​ച്ച് സ​ന്ദേ​ശം ന​ല്‍കു​ക​യാ​യി​രു​ന്നു മാ​ര്‍ റാ​ഫേ​ല്‍ ത​ട്ടി​ല്‍. മാ​ര്‍ ജോ​സ​ഫ് പ​വ്വ​ത്തി​ല്‍, മാ​ര്‍ മാ​ത്യു വ​ട്ട​ക്കു​ഴി, മാ​ര്‍ മാ​ത്യു അ​റ​യ്ക്ക​ല്‍, മാ​ര്‍ ജോ​സ് പു​ളി​ക്ക​ല്‍ എ​ന്നീ പി​താ​ക്ക​ന്‍മാ​രു​ടെ സ​മ​ര്‍പ്പി​ത സേ​വ​ന​വും കാ​ഴ്ച​പ്പാ​ടും ആ​ത്മീ​യ​ത​യും രൂ​പ​ത​യു​ടെ അ​പാ​ര​മാ​യ വ​ള​ര്‍ച്ച​യ്ക്ക് നി​മി​ത്ത​മാ​യി.

വി​ദ്യാ​ഭ്യാ​സം, ആ​തു​ര​ശു​ശ്രൂ​ഷ, സാ​മൂ​ഹി​ക​സേ​വ​നം എ​ന്നി​വ​യി​ല്‍ രൂ​പ​ത ആ​ഗോ​ള​സ​ഭ​യ്ക്കു​ത​ന്നെ മാ​തൃ​ക​യാ​ണ്. സം​രം​ഭ​ങ്ങ​ളാ​യ പീ​രു​മേ​ട് ഡ​വ​ല​പ്‌​മെ​ന്‍റ് സൊ​സൈ​റ്റി​യു​ടെ​യും മ​ല​നാ​ട് ഡ​വ​ല​പ്‌​മെ​ന്‍റ് സൊ​സൈ​റ്റി​യു​ടെ​യും മ​രി​യ​ന്‍ കോ​ള​ജി​ന്‍റെ​യും അ​മ​ല്‍ജ്യോ​തി എ​ന്‍ജി​നി​യ​റിം​ഗ് കോ​ള​ജി​ന്‍റെ​യും പ്ര​വ​ര്‍ത്ത​ന​ശൈ​ലി സ​മൂ​ഹ​ത്തി​ന് പാ​ഠം മാ​ത്ര​മ​ല്ല പാ​ഠ​പു​സ്ത​ക​മാ​യി മാ​റേ​ണ്ട​താ​ണ്.

ന​ന്മ​യു​ടെ​യും ക​രു​ണ​യു​ടെ​യും ക​രു​ത​ലി​ന്‍റെ​യു​മാ​യ ശു​ശ്രൂ​ഷ​ക​ള്‍ക്കാ​ണ് കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത പ്ര​ധാ​ന്യം ന​ല്‍കു​ന്ന​തെ​ന്ന് അ​ധ്യ​ക്ഷ​പ്ര​സം​ഗ​ത്തി​ല്‍ കാ​ഞ്ഞി​ര​പ്പ​ള്ളി ബി​ഷ​പ് മാ​ര്‍ ജോ​സ് പു​ളി​ക്ക​ല്‍ പ​റ​ഞ്ഞു. ദൈ​വ​ജ​നം ഒ​രു​മ​യോ​ടെ വി​ശ്വാ​സ​ത്തി​ലും ഐ​ക്യ​ത്തി​ലും നി​ല​കൊ​ണ്ട​തി​ന്‍റെ അ​ട​യാ​ള​മാ​ണ് രൂ​പ​ത​യു​ടെ വ​ള​ര്‍ച്ച​യു​ടെ അ​ടി​സ്ഥാ​ന​മെ​ന്ന് കാ​ഞ്ഞി​ര​പ്പ​ള്ളി മു​ൻ ബി​ഷ​പ് മാ​ര്‍ മാ​ത്യു അ​റ​യ്ക്ക​ല്‍ അ​നു​സ്മ​രി​ച്ചു.

പ്രോ​ട്ടോ സി​ഞ്ചെ​ല്ലൂ​സ് ഫാ.​ഡോ. ജോ​സ​ഫ് വെ​ള്ള​മ​റ്റം, പാ​സ്റ്റ​റ​ല്‍ കൗ​ണ്‍സി​ല്‍ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി അ​ഡ്വ. ഷാ​ന്‍സി​മോ​ള്‍ ഫി​ലി​പ്പ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Kerala

കാഞ്ഞിരപ്പള്ളി രൂപത എപ്പാര്‍ക്കിയല്‍ അസംബ്ലിക്ക് തുടക്കമായി

കുട്ടി​ക്കാ​നം: കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത സു​വ​ര്‍ണ​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ള്‍ക്ക് തു​ട​ക്കം കു​റി​ച്ച് രൂ​പ​ത എ​പ്പാ​ര്‍ക്കി​യ​ല്‍ അ​സം​ബ്ലി​ക്ക് കു​ട്ടി​ക്കാ​നം മ​രി​യ​ന്‍ കോ​ള​ജി​ല്‍ തു​ട​ക്ക​മാ​യി. നാ​ലു ദി​വ​സ​ത്തെ അ​സം​ബ്ലി​യി​ല്‍ വൈ​ദി​ക​രു​ടെ​യും സ​ന്യ​സ്ത​രു​ടെ​യും അ​ല്‍മാ​യ​രു​ടെ​യും 175 പ്ര​തി​നി​ധി​ക​ളാ​ണ് പ​ങ്കെ​ടു​ക്കു​ന്ന​ത്.

ഇ​ന്ന​ലെ രാ​വി​ലെ ഫാ. ​ഡോ. സെ​ബാ​സ്റ്റ്യ​ന്‍ പാ​ല​മൂ​ട്ടി​ല്‍ ധ്യാ​ന​ചി​ന്ത​ക​ള്‍ പ​ങ്കു​വ​ച്ചു. തു​ട​ര്‍ന്ന് ബി​ഷ​പ് മാ​ര്‍ ജോ​സ് പു​ളി​ക്ക​ല്‍ വി​ശു​ദ്ധ കു​ര്‍ബാ​ന അ​ര്‍പ്പി​ച്ചു. സി​ഞ്ചെ​ല്ലൂ​സ് ഫാ. ​ബോ​ബി അ​ല​ക്‌​സ് മ​ണ്ണം​പ്ലാ​ക്ക​ലും പ്രോ​ട്ടോ സി​ഞ്ചെ​ല്ലൂ​സ് ഫാ. ​ഡോ. ജോ​സ് വെ​ള്ള​മ​റ്റ​വും പൊ​തു​നി​ര്‍ദേ​ശ​ങ്ങ​ള്‍ ന​ല്‍കി.

വി​ശ്വാ​സ​പ​രി​ശീ​ല​ന ജീ​വി​തം സം​ബ​ന്ധി​ച്ച് ഫാ. ​ഡോ. ആ​ന്‍ഡ്രൂ​സ് പാ​ണം​പ​റ​മ്പി​ലും, ദൈ​വ​വ​ച​നം വി​ശ്വാ​സ​ജീ​വി​ത​പ​രി​ശീ​ല​ന​ത്തി​ല്‍ എ​ന്ന​തി​ല്‍ ഫാ. ​ഡോ. ആ​ന്‍റ​ണി ചെ​ല്ലം​ത​റ​യി​ലും വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. ഫാ. ​ഡോ. വ​ര്‍ഗീ​സ് കൊ​ച്ചു​പ​റ​മ്പി​ല്‍ മോ​ഡ​റേ​റ്റ​റാ​യി​രു​ന്നു.

ദൈ​വാ​രാ​ധ​ന​യും ക്രൈ​സ്ത​വ​ജീ​വി​ത​വും എ​ന്ന​തി​ല്‍ ഫാ. ​ഡോ. ജേ​ക്ക​ബ് കി​ഴ​ക്കേ​വീ​ട് വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. ഫാ. ​ഡോ. ജ​യിം​സ് ച​വ​റ​പ്പു​ഴ മോ​ഡ​റേ​റ്റ​റാ​യി​രു​ന്നു. എ​പ്പാ​ര്‍ക്കി​യ​ല്‍ അ​സം​ബ്ലി​യു​ടെ ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​നം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​സീ​റോ മ​ല​ബാ​ര്‍ സ​ഭാ മേ​ജ​ര്‍ ആ​ര്‍ച്ച്ബി​ഷ​പ് മാ​ര്‍ റാ​ഫേ​ല്‍ ത​ട്ടി​ല്‍ നി​ര്‍വ​ഹി​ക്കും.

District News

കാഞ്ഞിരപ്പള്ളി രൂപത സു​വ​ർ​ണ ജൂ​ബി​ലി: നേ​തൃ​സം​ഗ​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി

കാ​ഞ്ഞി​ര​പ്പ​ള്ളി: കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത​യു​ടെ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് ആ​മു​ഖ​മാ​യി സം​ഘ​ടി​പ്പി​ക്ക​പ്പെ​ട്ട നേ​തൃ​സം​ഗ​മ​ങ്ങ​ൾ സ​മാ​പി​ച്ചു. രൂ​പ​ത​യി​ലെ 13 ഫൊ​റോ​ന​ക​ളെ​യും കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ന്ന സം​ഗ​മ​പ​ര​മ്പ​ര​യ്ക്ക് ഏ​പ്രി​ൽ 26ന് ​പൊ​ൻ​കു​ന്നം ഫൊ​റോ​ന​യി​ൽ ന​ട​ന്ന സ​മ്മേ​ള​ന​ത്തോ​ടെ​യാ​ണ് സ​മാ​പ​ന​മാ​യ​ത്. മാ​ർ​ച്ച് 14ന് ​വെ​ളി​ച്ചി​യാ​നി​യി​ലാ​രം​ഭി​ച്ച സം​ഗ​മ​ങ്ങ​ളി​ൽ രൂ​പ​ത​യി​ലെ വി​വി​ധ ഇ​ട​വ​ക​ക​ളി​ൽ നേ​തൃ​ത്വ​ശു​ശ്രൂ​ഷ നി​ർ​വ​ഹി​ക്കു​ന്ന ആ​യി​ര​ത്തി​ല​ധി​കം പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ത്തു.

ഇ​ട​വ​ക കൈ​ക്കാ​ര​ന്മാ​ർ, പാ​രി​ഷ് കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി​മാ​ർ, ജൂ​ബി​ലി ക​മ്മി​റ്റി ക​ൺ​വീ​ന​ർ​മാ​ർ, സ​ൺ​ഡേ സ്കൂ​ൾ പ്ര​ധാ​നാ​ധ്യാ​പ​ക​ർ, വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ അ​ധ്യ​ക്ഷ​ന്മാ​ർ, കു​ടും​ബ​കൂ​ട്ടാ​യ്മ ഏ​കോ​പ​ന ക​ൺ​വീ​ന​ർ​മാ​ർ, പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ൾ എ​ന്നി​വ​രു​ടെ സ​ജീ​വ സാ​ന്നി​ധ്യം സ​മ്മേ​ള​ന​ങ്ങ​ളെ ശ്ര​ദ്ധേ​യ​മാ​ക്കി.

വൈ​ദി​ക-​സ​ന്യ​സ്ത-​അ​ല്മാ​യ പ്ര​തി​നി​ധി സ​മി​തി​ക​ൾ വി​ഭാ​വ​നം ചെ​യ്ത ജൂ​ബി​ലി ക​ർ​മ​പ​ദ്ധ​തി​ക​ൾ വി​ശ​ദീ​ക​രി​ക്കു​ന്ന​തി​നും അ​വ ഇ​ട​വ​ക​ത​ല​ങ്ങ​ളി​ൽ കാ​ര്യ​ക്ഷ​മ​മാ​യി ന​ട​പ്പി​ലാ​ക്കു​ന്ന​തി​നു​മാ​യാ​ണ് സം​ഗ​മ​ങ്ങ​ൾ ക്ര​മീ​ക​രി​ച്ച​ത്. രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ ഫാ. ​ഡോ. സെ​ബാ​സ്റ്റ്യ​ൻ കൊ​ല്ലം​കു​ന്നേ​ൽ, പാ​സ്റ്റ​റ​ൽ അ​നി​മേ​ഷ​ൻ ഡ​യ​റ​ക്‌​ട​റും പി​ആ​ർ​ഒ​യു​മാ​യ ഫാ. ​സ്റ്റാ​ൻ​ലി പു​ള്ളോ​ലി​ക്ക​ൽ എ​ന്നി​വ​ർ സം​ഗ​മ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

രൂ​പ​ത​യു​ടെ സു​വ​ർ​ണ ജൂ​ബി​ലി വ​ർ​ഷാ​ച​ര​ണ​ത്തി​ന് 12ന് ​കു​ട്ടി​ക്കാ​നം മ​രി​യ​ൻ കോ​ള​ജി​ൽ തി​രി​തെ​ളി​യും. സീ​റോ​മ​ല​ബാ​ർ സ​ഭ മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ ആ​ഘോ​ഷ​ങ്ങ​ളു​ടെ ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. 12 മു​ത​ൽ 15 വ​രെ മ​രി​യ​ൻ കോ​ള​ജി​ൽ ന​ട​ക്കു​ന്ന എ​പ്പാ​ർ​ക്കി​യ​ൽ അ​സം​ബ്ലി​യോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്ത​പ്പെ​ടു​ന്ന ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ൽ എ​പ്പാ​ർ​ക്കി​യ​ൽ അ​സം​ബ്ലി പ്ര​തി​നി​ധി​ക​ൾ പ​ങ്കു​ചേ​രും.

District News

എം​സി​വൈ​എം പ​ത്ത​നം​തി​ട്ട ഭ​ദ്രാ​സ​ന പ്ര​വ​ർ​ത്ത​ന വ​ർ​ഷം ഉ​ദ്ഘാ​ട​നം

പെ​രു​നാ​ട്: മ​ല​ങ്ക​ര കാ​ത്ത​ലി​ക് യൂ​ത്ത് മൂ​വ്മെ​ന്‍റ് പ​ത്ത​നം​തി​ട്ട ഭ​ദ്രാ​സ​ന​ത്തി​ന്‍റെ 2026 പ്ര​വ​ർ​ത്ത​ന വ​ർ​ഷ ഉ​ദ്ഘാ​ട​ന​വും തീം ​പ​ഠ​ന സെ​മി​നാ​റും പെ​രു​നാ​ട് കു​രി​ശു​മ​ല തീ​ർ​ഥാ​ട​ന പ​ള്ളി​യി​ൽ ഭ​ദ്രാ​സ​ന പ്ര​ഥ​മ അ​ധ്യ​ക്ഷ​ൻ യൂ​ഹാ​നോ​ൻ മാ​ർ ക്രി​സോ​സ്റ്റം മെ​ത്രാ​പ്പോ​ലീ​ത്ത നി​ർ​വ​ഹി​ച്ചു.

ഭ​ദ്രാ​സ​ന പ്ര​സി​ഡ​ന്‍റ് സാം ​കോ​ശി അ​ധ്യ​ക്ഷ​ത വ​ഹി​ച്ച സ​മ്മേ​ള​ന​ത്തി​ൽ ഭ​ദ്രാ​സ​ന​ത്തി​ലെ വി​വി​ധ ഇ​ട​വ​ക​ക​ളി​ൽ നി​ന്നു​ള്ള യു​വ​ജ​ന പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ത്തു . കെ​സി​വൈ​എം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഷി​ബി​ൻ ഷാ​ജി മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ഭ​ദ്രാ​സ​ന ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ർ​ജ് വ​ർ​ഗീ​സ് പു​തു​പ്പ​റ​ന്പി​ൽ, സ​ഭാ ത​ല സ​മി​തി ട്ര​ഷ​റാ​ർ പ്രി​ൻ​സ് റെ​ജി, ഭ​ദ്രാ​സ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബി​ൻ പി. ​ബി​ജു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മു​ൻ ഭ​ദ്രാ​സ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​ബി​ൻ തോ​മ​സ് തീം ​പ​ഠ​ന സെ​മി​നാ​ർ ന​യി​ച്ചു. യു​വ​ജ​ന​ങ്ങ​ളു​ടെ ആ​ത്മീ​യ​വും സാ​മൂ​ഹി​ക​വു​മാ​യി വ​ള​ർ​ച്ച ല​ക്ഷ്യ​മി​ട്ടു​ള്ള വി​വി​ധ പ​ദ്ധ​തി​ക​ൾ​ക്ക് സ​മ്മേ​ള​ന​ത്തി​ൽ തു​ട​ക്ക​മാ​യി.

Latest News

Corehub Up