അഹമ്മദാബാദ്: പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ (പിഎം-കിസാൻ) ഇരുപത്തിനാലാം ഗഡു നാളെ കർഷകരുടെ അക്കൗണ്ടിലെത്തും.
ഗുജറാത്തിലെ ബനസ്കാന്തയിൽ നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തുക വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം നിർവഹിക്കുമെന്ന് സംസ്ഥാന കാർഷികമന്ത്രി ജിതു വഗ്ഹാനി അറിയിച്ചു.
വെള്ളി, ശനി ദിവസങ്ങളിലാണു പ്രധാനമന്ത്രിയുടെ ഗുജറാത്ത് സന്ദർശനം നിശ്ചയിച്ചിരിക്കുന്നത്.
രാജ്യത്തെ 9.34 കോടി കർഷക കുടുംബങ്ങളാണ് പിഎം കിസാൻ സഹായം ഏറ്റുവാങ്ങുന്നത്.