Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Discussion In Ettumanoor

Kottayam

രാ​​ജ​​ത്വ തി​​രു​​നാ​​ൾ: ഏറ്റുമാനൂരിൽ പ​​ട്ട​​ണ പ്ര​​ദ​​ക്ഷി​​ണം ഭ​​ക്തി​​നി​​ർ​​ഭ​​രം

ഏ​​റ്റു​​മാ​​നൂ​​ർ: ക്രി​​സ്തു​​രാ​​ജ പ​​ള്ളി​​യി​​ൽ മി​​ശി​​ഹാ​​യു​​ടെ രാ​​ജ​​ത്വ തി​​രു​​നാ​​ളി​​നോ​​ട​​നു​​ബ​​ന്ധി​​ച്ച് ഇ​​ന്ന​​ലെ ന​​ട​​ത്തി​​യ പ​​ട്ട​​ണ പ്ര​​ദ​​ക്ഷി​​ണം ഭ​​ക്തി​​നി​​ർ​​ഭ​​ര​​മാ​​യി. നൂ​​റു​​ക​​ണ​​ക്കി​​ന് വി​​ശ്വാ​​സി​​ക​​ൾ പ്ര​​ദ​​ക്ഷി​​ണ​​ത്തി​​ൽ സം​​ബ​​ന്ധി​​ച്ചു.

വൈ​​കു​​ന്നേ​​രം ഫാ. ​​ജോ​​സ് മു​​ക​​ളേ​​ൽ അ​​ർ​​പ്പി​​ച്ച വി​​ശു​​ദ്ധ കു​​ർ​​ബാ​​ന​​യ്ക്ക് ശേ​​ഷ​​മാ​​യി​​രു​​ന്നു പ്ര​​ദ​​ക്ഷി​​ണം. പ്ര​​ദ​​ക്ഷി​​ണ വീ​​ഥി​​ക​​ൾ കൊ​​ടി​​തോ​​ര​​ണ​​ങ്ങ​​ളാ​​ലും വൈ​​ദ്യു​​ത ദീ​​പ​​ങ്ങ​​ളാ​​ലും അ​​ലം​​കൃ​​ത​​മാ​​യി​​രു​​ന്നു.

പ​​ള്ളി​​യി​​ൽ​നി​​ന്നാ​രം​​ഭി​​ച്ച പ്ര​​ദ​​ക്ഷി​​ണം അ​​തി​​ര​​മ്പു​​ഴ റോ​​ഡി​​ലൂ​​ടെ കോ​​ട​​തി​​പ്പ​​ടി വ​​ഴി തു​​മ്പ​​ശേ​​രി ജം​​ഗ്ഷ​​നി​​ൽ എം​​സി റോ​​ഡി​​ൽ പ്ര​​വേ​​ശി​​ച്ച് കു​​രി​​ശു​​പ​​ള്ളി​​യി​​ൽ എ​​ത്തി​യ​പ്പോ​ൾ ഫാ. ​​മാ​​ർ​​ട്ടി​​ൻ നീ​​ളം​​പ​​റ​​മ്പി​​ലി​​ന്‍റെ കാ​​ർ​​മി​​ക​​ത്വ​​ത്തി​​ൽ ല​​ദീ​​ഞ്ഞ് ന​​ട​​ത്തി. തു​​ട​​ർ​​ന്ന് പ​​ള്ളി​​യി​​ൽ എ​​ത്തി പ്ര​​ദ​​ക്ഷി​​ണം സ​​മാ​​പി​​ച്ചു. പ്ര​​ധാ​​ന തി​​രു​​നാ​​ൾ ദി​​വ​​സ​​മാ​​യ ഇ​​ന്ന് രാ​​വി​​ലെ 5.30ന് ​​വി​​ശു​​ദ്ധ കു​​ർ​​ബാ​​ന. ഏ​​ഴി​​ന് ക്രി​​സ്തു​​രാ​​ജ പ്രാ​​ർ​​ഥ​​ന, വി​​ശു​​ദ്ധ കു​​ർ​​ബാ​​ന, പ്ര​​സം​​ഗം- ഫാ. ​​ജോ​​ബി​​ൻ വ​​ന്യം​​പ​​റ​​മ്പി​​ൽ. 9.30ന് ​​റാ​​സ കു​​ർ​​ബാ​​ന-​​ഫാ. മെ​​ൽ​​ബി​​ൻ ക​​ഴു​​ന്നു​​ക​​ണ്ട​​ത്തി​​ൽ. പ്ര​​സം​​ഗം- ഫാ. ​​സി​​ബി​​ൻ മു​​ള​​വ​​രി​​ക്ക​​ൽ. വൈ​​കു​​ന്നേ​​രം നാ​​ലി​​ന് വി​​ശു​​ദ്ധ കു​​ർ​​ബാ​​ന, പ്ര​​സം​​ഗം: ഫാ. ​​ജേ​​ക്ക​​ബ് ച​​ക്കാ​​ത്ര. ആ​​റി​​ന് പ​​ട്ട​​ണ പ്ര​​ദ​​ക്ഷി​​ണം ആ​​രം​​ഭി​​ക്കും.

പ​​ള്ളി​​യി​​ൽ​നി​​ന്ന് നീ​​ണ്ടൂ​​ർ റോ​​ഡി​​ലൂ​​ടെ മ​​ർ​​ത്ത്മ​​റി​​യം കു​​രി​​ശ​​ടി​​യി​​ൽ എ​​ത്തി ക​​ണ്ണാ​​റ​​മു​​ക​​ൾ റോ​​ഡി​​ലൂ​​ടെ എം​​സി റോ​​ഡി​​ൽ പ്ര​​വേ​​ശി​​ച്ച് കു​​രി​​ശു​​പ​​ള്ളി​​യി​​ൽ എ​​ത്തും. അ​​വി​​ടെ ഫാ. ​​ജി​​യോ പ​​റേ​​ക്കു​​ന്നേ​​ലി​​ന്‍റെ കാ​​ർ​​മി​​ക​​ത്വ​​ത്തി​​ൽ ല​​ദീ​​ഞ്ഞി​​നു​​ശേ​​ഷം പ​​ള്ളി​​യി​​ൽ എ​​ത്തി സ​​മാ​​പി​​ക്കും. തു​​ട​​ർ​​ന്ന് കൊ​​ടി​​യി​​റ​​ക്കും നേ​​ർ​​ച്ച വ​​സ്തു​​ക്ക​​ളു​​ടെ ലേ​​ല​​വും.

Latest News

Corehub Up