പത്തനംതിട്ട: ജില്ലയിലെ തിരുവല്ല, ആറന്മുള, അടൂര്‍ മണ്ഡലങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് പൊതു നിരീക്ഷകയായി ഒഡീഷ ഐസിഡിഎസ് ആന്‍ഡ് സാമൂഹിക ക്ഷേമ വനിത ശിശു വികസന വകുപ്പ് ഡയറക്ടര്‍ മോനിഷ ബാനര്‍ജി ചുമതലയേറ്റു.
കളക്ടറേറ്റിലെത്തിയ നിരീക്ഷകയെ ജില്ല തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ എസ്. പ്രേംകൃഷ്ണന്‍ സ്വീകരിച്ചു.
പൊതുജനങ്ങള്‍ക്കും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ക്കും തെരഞ്ഞെടുപ്പ് സംബന്ധിച്ച പരാതി പത്തനംതിട്ട പിഡബ്ല്യുഡി റസ്റ്റ് ഹൗസിലെ നിരീക്ഷകയുടെ ഓഫീസില്‍ നേരിട്ടും 9567902352 എന്ന നമ്പരിലും വൈകുന്നേരം നാല് മുതല്‍ ആറുവരെ അറിയിക്കാം. ഇ-മെയില്‍: genera lobserver2 pta [email protected]