പത്തനംതിട്ട: ജില്ലയിലെ നിയമസഭാ തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകനായി തെലങ്കാന അഡീഷണല്‍ ഇന്‍കം ടാക്സ് കമ്മീഷണര്‍ ഡോ. എം. മോഹന്‍ ബാബു ചുമതലയേറ്റു.
കളക്ടറേറ്റിലെത്തിയ അദ്ദേഹത്തെ ജില്ല തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ എസ്. പ്രേംകൃഷ്ണന്‍ സ്വീകരിച്ചു. പൊതുജനങ്ങള്‍ക്കും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ക്കും തെരഞ്ഞെടുപ്പു ചെലവ് സംബന്ധിച്ച പരാതി പത്തനംതിട്ട പിഡബ്ല്യുഡി റസ്റ്റ് ഹൗസിലെ ചെലവ് നിരീക്ഷകന്റെ ഓഫീസില്‍ നേരിട്ടും 9495612207 എന്ന നമ്പരിലും അറിയിക്കാം. ഇ-മെയില്‍: expobserverpta26 @gmail. com