ചിറ്റാരിക്കാൽ ഉപജില്ല സ്കൂൾ കായികമേളയുടെ ലോഗോ പ്രകാശനം ഈസ്റ്റ് എളേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസഫ് മുത്തോലി നിർവഹിക്കുന്നു.
ചിറ്റാരിക്കാൽ: ഒക്ടോബർ ആറ്, ഏഴ്, എട്ട് തീയതികളിൽ തോമാപുരം സെന്റ് തോമസ് എച്ച്എസ്എസിൽ നടക്കുന്ന ചിറ്റാരിക്കാൽ ഉപജില്ല സ്കൂൾ കായികമേളയുടെ ലോഗോ പ്രകാശനകർമം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസഫ് മുത്തോലി നിർവഹിച്ചു.
ചടങ്ങിൽ ലോഗോ തയാറാക്കിയ ബിനോയ് ജോസഫിനെ ആദരിച്ചു.
സ്കൂൾ മാനേജർ ഫാ. ഡോ. മാണി മേൽവെട്ടം, ചിറ്റാരിക്കാൽ എഇഒ ജോയ എം. ജോർജ്, പ്രിൻസിപ്പൽ ബിനു തോമസ്, മുഖ്യാധ്യാപകൻ സജി ജയിംസ് കണ്ണന്താനം, പിടിഎ പ്രസിഡന്റ് ബിജു പുല്ലാട്ട്, പ്രോഗ്രാം കമ്മിറ്റി കൺവീനർ ജോസുകുട്ടി തോമസ് എന്നിവർ നേതൃത്വം നൽകി.
Tags : NattuVishesham DistrictNews