മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന ഖരമാലിന്യ സംസ്കരണ ചട്ടം- 2026 പരിശീലന ശില്പശാല.
മലന്പുഴ: ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള ആറ് പഞ്ചായത്തുകളിൽ ഖരമാലിന്യ സംസ്കരണ ചട്ടം നടപ്പിലാക്കുന്നതിന്റെ ഭാഗമായി ജനപ്രതിനിധികൾക്കായി രണ്ടുദിവസത്തെ പരിശീലന ശില്പശാല സംഘടിപ്പിച്ചു.
ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന പരിശീലനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.സി. ഉദയകുമാർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കാർത്തികേയൻ സ്വാഗതപ്രസംഗം നടത്തി. ജനറൽ എക്സ്റ്റൻഷൻ ഓഫീസർ കെ.എ. ഷോബിത, ജോയിന്റ് ബിഡിഒ ഫൈസൽ, വിഇഒ മധുസൂദനൻ, അസിസ്റ്റന്റ് സെക്രട്ടറി അസൻ മുഹമ്മദ് എന്നിവർ പരിശീലന പരിപാടികൾക്ക് നേതൃത്വം നൽകി.
Tags : NattuVishesham DistrictNews