x
ad
Mon, 14 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജെ​ൻ​ഡ​ർ ബോ​ധ​വ​ത്ക​ര​ണ പ​രി​ശീ​ല​ന പ​രി​പാ​ടി

വെബ് ഡെസ്ക്
Published: September 14, 2026 05:41 AM IST | Updated: September 14, 2026 05:41 AM IST

ജെ​ൻ​ഡ​ർ അ​വ​ബോ​ധ പ​രി​ശീ​ല​ന പ​രി​പാ​ടി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്.​ബി. രാ​ജു ഉ​ദ്ഘാ​ട​നം ചെയ്യുന്നു.

പാ​ല​ക്കാ​ട്: കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ന്‍റേ​യും ജി​ല്ലാ ജെ​ൻ​ഡ​ർ റി​സോ​ഴ്സ് സെ​ന്‍റ​റി​ന്‍റേ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ "ജെ​ൻ​ഡ​ർ ടോ​ക്‌​സ് ടു​ഡേ' ജെ​ൻ​ഡ​ർ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു.

ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ൽ ന​ട​ന്ന പ​രി​ശീ​ല​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്.​ബി. രാ​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ൻ. സ​രി​ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കി​ല വി​മ​ൻ​സ് സ്റ്റ​ഡീ​സ് സ്പെ​ഷ​ലി​സ്റ്റ് ഡോ.​ആ​ർ.​എം. അ​മൃ​ത്‌​രാ​ജ്, ലൈ​ഫ് സ്കി​ൽ ആ​ൻ​ഡ് സോ​ഫ്റ്റ് സ്കി​ൽ ഫെ​സി​ലി​റ്റേ​റ്റ​ർ എം. ​പ്ര​സാ​ദ് എ​ന്നി​വ​ർ ക്ലാ​സു​ക​ൾ ന​യി​ച്ചു.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി കെ.​കെ. വി​മ​ൽ രാ​ജ്, ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ബി. ​സി​ന്ധു, ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ എ.​കെ. ഷീ​ലാ​ദേ​വി, ഫി​നാ​ൻ​സ് ഓ​ഫീ​സ​ർ പി. ​അ​നി​ൽ​കു​മാ​ർ, കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ൻ കോ- ​ഓ​ർ​ഡി​നേ​റ്റ​ർ പി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ് ജി​ല്ലാ വു​മ​ൺ എം​പ​വ​ർ​മെ​ന്‍റ് ഓ​ഫീ​സ​ർ എ. ​അ​ജി​ത, കു​ടും​ബ​ശ്രീ അ​സി​സ്റ്റ​ന്‍റ് ജി​ല്ലാ മി​ഷ​ൻ കോ-​ഓ​ർ​ഡി​നേ​റ്റ​ർ എ​സ്. അ​നു​രാ​ധ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ക​മ്യൂ​ണി​റ്റി കോ-​ഓ​ർ​ഡി​നേ​റ്റ​ർ​മാ​ർ, സ്നേ​ഹി​ത ജീ​വ​ന​ക്കാ​ർ, മ​റ്റ് കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Tags : NattuVishesham DistrictNews

Recent News

Corehub Up