x
ad
Mon, 14 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ര​ഞ്ഞി​മ​ന്ദ​ത്ത് നി​ര​ങ്ങി​നീ​ങ്ങി വാ​ഹ​ന​ങ്ങ​ൾ ഈ റോ​ഡി​നു ശാ​പ​മോ​ക്ഷ​മി​ല്ലേ..?

വെബ് ഡെസ്ക്
Published: September 14, 2026 05:35 AM IST | Updated: September 14, 2026 05:35 AM IST

ഇ​ര​ഞ്ഞി​മ​ന്ദം യോ​ഗി​നി​മാ​താ സ്‌​കൂ​ളി​നു മു​ന്നി​ലെ ത​ക​ർ​ന്ന റോ​ഡി​ൽ വാ​ഹ​ന​ങ്ങ​ൾ ഇ​ഴ​ഞ്ഞു നീ​ങ്ങു​ന്ന ദൃ​ശ്യം.

കൊ​ല്ല​ങ്കോ​ട്: കോ​വി​ല​കം​മൊ​ക്കി​നു സ​മീ​പ​ത്തെ ഇ​ര​ഞ്ഞി​മ​ന്ദ​ത്ത് ത​ക​ർ​ന്ന റോ​ഡ് വാ​ഹ​ന, കാ​ൽ​ന​ട യാ​ത്രി​ക​ർ​ക്കു ഭീ​ഷ​ണി​യാ​യി.

റോ​ഡി​ന്‍റെ തെ​ക്കു​ഭാ​ഗം പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. ഇ​രു​വ​ശ​ത്തേ​ക്കു​മു​ള്ള വാ​ഹ​ന​ങ്ങ​ൾ വ​ട​ക്കു​ഭാ​ഗം​കൂ​ടി​യാ​ണ് ക​ട​ന്നു​പോ​കു​ന്ന​ത്. അ​തി​നാ​ൽ ഗ​താ​ഗ​ത​ക്കു​രു​ക്കും പ​തി​വാ​യി​ട്ടു​ണ്ട്.

ഈ ​സ്ഥ​ല​ത്ത് റോ​ഡി​ന​ടി​യി​ലൂ​ടെ പോ​വു​ന്ന പ്ര​ധാ​ന കു​ടി​വെ​ള്ള പൈ​പ്പു​പൊ​ട്ടി ജ​ല​ചോ​ർ​ച്ച​യു​ണ്ടാ​കു​ന്ന​തു കാ​ര​ണ​മാ​ണ് പ​ല​ത​വ​ണ മെ​റ്റ​ലി​ട്ടി​ടും വീ​ണ്ടും ത​ക​രു​ന്ന​ത്. പ്ര​ദേ​ശ​ത്തേ​ത്ത് ഇ​ടു​ങ്ങി​യ റോ​ഡെ​ന്ന​തും യാ​ത്രാ​പ്ര​ശ്‌​നം സ​ങ്കീ​ർ​ണ​മാ​ക്കു​ക​യാ​ണ്.

ഈ ​സ്ഥ​ല​ത്താ​ണ് ആ​യി​ര​ത്തോ​ളം വി​ദ്യാ​ർ​ഥി​നി​ക​ൾ പ​ഠി​ക്കു​ന്ന യോ​ഗി​നി​മാ​താ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളു​ള്ള​ത്. റോ​ഡ് ത​ക​ർ​ച്ച കാ​ര​ണം വ​ള​ഞ്ഞും തി​രി​ഞ്ഞും വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്കി​ട​യി​ലൂ​ടെ വി​ദ്യാ​ർ​ഥി​നി​ക​ളു​ടെ കാ​ൽ​ന​ട​യാ​ത്ര ര​ക്ഷി​താ​ക്ക​ളു​ടെ ച​ങ്കി​ടി​പ്പ് കൂ​ട്ടു​ക​യാ​ണ്.

തൃ​ശൂ​ർ- പൊ​ള്ളാ​ച്ചി അ​ന്ത​ർ​സം​സ്ഥാ​ന പ്ര​ധാ​ന​പാ​ത​യെ​ന്ന​തി​നാ​ൽ യാ​ത്രാ​വാ​ഹ​ന​ങ്ങ​ൾ​ക്കു പു​റ​മെ നൂ​റു​ക​ണ​ക്കി​നു ച​ര​ക്കു​വാ​ഹ​ന​ങ്ങ​ളും രാ​പ്പ​ക​ൽ ഇതിലൂടെ പോകുന്നുണ്ട്.

ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ നി​യ​ന്ത്ര​ണം വി​ട്ടു​മ​റി​ഞ്ഞ് യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്കേ​റ്റ അ​പ​ക​ട​ങ്ങ​ളും ഇ​വി​ടെ ന​ട​ന്നി​ട്ടു​ണ്ട്.

പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് റോ​ഡി​ന്‍റെ ശോ​ച​നീ​യാ​വ​സ്ഥ അ​റി​യാ​മെ​ങ്കി​ലും പ​രി​ഹാ​ര​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​ൽ മൗ​നം തു​ട​രു​ന്ന​തി​ൽ നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധ​വും ഏ​റി​വ​രി​ക​യാ​ണ്.

ക​ഴി​ഞ്ഞ​മാ​സം സ്വ​കാ​ര്യ​ബ​സ് സ്‌​കൂ​ട്ട​റി​ലി​ടി​ച്ച് പ​ല്ല​ശ​ന സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു​പേ​ർ സം​ഭ​വ​സ്ഥ​ല​ത്തു ത​ന്നെ മ​രിച്ച അ​പ​ക​ട​വും ഇ​ര​ഞ്ഞി​മ​ന്ദ​ത്ത് ഉണ്ടായി.

Tags : NattuVishesham DistrictNews

Recent News

Corehub Up