x
ad
Mon, 14 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​ർ​ക്ക് ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ​സി​ൽ ഹെ​ൽ​ത്ത് ക്ല​ബ് പ്ര​ഖ്യാ​പ​നം

വെബ് ഡെസ്ക്
Published: September 14, 2026 05:50 AM IST | Updated: September 14, 2026 05:50 AM IST

ഹെ​ൽ​ത്ത് ക്ല​ബ് പ്ര​ഖ്യാ​പ​ന ച​ട​ങ്ങി​ൽ​നി​ന്ന്.

കോ​യ​മ്പ​ത്തൂ​ർ: അ​ധ്യാ​പ​ക​ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കോ​യ​മ്പ​ത്തൂ​ർ പാ​ർ​ക്ക് ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ​സി​ലെ മു​ഴു​വ​ൻ അ​ധ്യാ​പ​ക​ർ​ക്കും ജീ​വ​ന​ക്കാ​ർ​ക്കു​മാ​യി ആ​രോ​ഗ്യ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും ഹെ​ൽ​ത്ത് ക്ല​ബ് പ്ര​ഖ്യാ​പ​ന​വും ന​ട​ത്തി.

പാ​ർ​ക്ക് കു​ടും​ബാം​ഗ​ങ്ങ​ളു​ടെ സ​മ​ഗ്ര​മാ​യ ആ​രോ​ഗ്യ സം​ര​ക്ഷ​ണം ല​ക്ഷ്യ​മി​ട്ടാ​ണ് മാ​നേ​ജ്‌​മെ​ന്‍റ് ഈ ​പ്ര​ത്യേ​ക പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.

പൊ​ള്ളാ​ച്ചി മി​റാ​ക്കി​ൾ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ഹെ​ൽ​ത്ത് സെ​ന്‍റ​ർ മെ​ഡി​ക്ക​ൽ ഡ​യ​റ​ക്ട​റും ചീ​ഫ് സ​യ​ന്‍റി​സ്റ്റു​മാ​യ പ്ര​ഫ.​ഡോ. പ്ര​ദീ​പ് നാ​യ​ർ പ്ര​കൃ​തി​ദ​ത്ത ആ​രോ​ഗ്യ​ശീ​ല​ങ്ങ​ളെ​ക്കു​റി​ച്ച് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

പാ​ർ​ക്ക് ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ​സ് സി​ഇ​ഒ ഡോ. ​അ​നു​ഷ ര​വി ഹെ​ൽ​ത്ത് ക്ല​ബ് പ്ര​ഖ്യാ​പ​നം നി​ർ​വ​ഹി​ച്ചു.
പ്രി​ൻ​സി​പ്പ​ൽ ഡോ. ​ല​ക്ഷ്മ​ണ​ൻ ച​ട​ങ്ങി​ൽ സ്വാ​ഗ​തം പ​റ​ഞ്ഞു. പാ​ർ​ക്ക് ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ​സ് ജ​ന​റ​ൽ മാ​നേ​ജ​ർ സ​തീ​ഷ് കു​മാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​മു​ഖ​ർ ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Tags : NattuVishesham DistrictNews

Recent News

Corehub Up