ജില്ലാ അത്ലറ്റിക്സ് മീറ്റിൽ വിജയികളായ തലശേരി അത്ലറ്റിക് ക്ലബ് ടീം ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് പി.എം. അഖിലിൽ നിന്ന് ട്രോഫി സ്വീകരിക്കുന്നു.
തലശേരി: മൂന്ന് ദിവസങ്ങളിലായി തലശേരി മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്നു വന്ന ജില്ലാ അത്ലറ്റിക്സ് മീറ്റ് കായിക കിരീടം തലശേരി അത്ലറ്റിക് ക്ലബ്. 190 മത്സരങ്ങൾ പൂർത്തിയായപ്പോൾ 273 പോയിന്റുകൾ നേടിയാണ് തലശേരി അത്ലറ്റിക് ക്ലബ് ജേതാക്കളായത്. കണ്ണൂർ അത്ലറ്റിക് അക്കാഡമി 238 പോയിന്റകൾ നേടി റണ്ണേഴ്സ് അപ്പായി. 144 പോയിന്റുകൾ നേടിയ കണ്ണൂർ ജിവിഎച്ച്എസ്എസ് സ്പോർട്സ് മൂന്നാം സ്ഥാനവും 100 പോയിന്റകളോടെ തലശേരി ക്ലാസിക് അത്ലറ്റിക് ക്ലബ് നാലാം സ്ഥാനവും നേടി.
ചെറുപുഴ മീന്തുള്ളി ക്യാപ്റ്റൻ അക്കാഡമി 93 പോയിന്റും തലശേരി സായ് 85 പോയിന്റുകളു നേടി. സമാപന ദിവസമായ ഇന്നലെ പത്ത് മീറ്റ് റിക്കാർഡുകളടക്കം മൂന്നു ദിവസങ്ങളായി ആകെ 36 റിക്കാർഡുകളാണ് പിറന്നത്.
പുരുഷ വിഭാഗത്തിൽ കണ്ണൂർ അത്ലറ്റിക് അക്കാഡമിക്കാണ് ഒന്നാം സ്ഥാനം. മീന്തുള്ളി ക്യാപ്റ്റൻ അക്കാഡമി രണ്ടാം സ്ഥാനവും തലശേരി അത്ലറ്റിക് ക്ലബ് മൂന്നാം സ്ഥാനവും നേടി. വനിതാ വിഭാഗത്തിൽ തലശേരി അത്ലറ്റിക് ക്ലബ്, കണ്ണൂർ അത്ലറ്റിക് അക്കാഡമി, ക്യാപ്റ്റൻ മീന്തുള്ള എന്നിവ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
സമാപന സമ്മേളനവും സമ്മാനദാനവും സ്പോർട്സ് കൗൺസിൽ ജില്ലാ പ്രസിഡന്റ് പി.എം. അഖിൽ നിർവഹിച്ചു. ജില്ല അത്ലറ്റിക്സ് അസോസിയേഷൻ പ്രസിഡന്റ് ജോസ് മാത്യു അധ്യക്ഷത വഹിച്ചു. സ്പോർട്സ് കൗൺസിൽ ഒബ്സെർവർ പി. നാരായണൻ കുട്ടി, സെക്രട്ടറി യു.ഷാജി, ട്രഷറർ കെ.കെ ഷമിൻ എന്നിവർ പ്രസംഗിച്ചു.
മറ്റു വിഭാഗങ്ങളിലെ ജേതാക്കൾ ആദ്യത്തെ മൂന്നു സ്ഥാനക്രമത്തിൽ. അണ്ടർ 20 മെൻ: കണ്ണൂർ അത്ലറ്റിക് അക്കാഡമി,തലശേരി അത്ലറ്റിക് ക്ലബ്, ക്യാപ്റ്റൻ മീന്തുള്ളി. അണ്ടർ 20 വുമെൻ: കണ്ണൂർ അത്ലറ്റിക് അക്കാഡമി, ക്ലാസിക് അത്ലറ്റിക്സ് ക്ലബ് തലശേരി, തലശേരി അത്ലറ്റിക്സ് ക്ലബ്.. അണ്ടർ 18 ബോയ്സ്: തലശേരി അത്ലറ്റിക്സ് ക്ലബ്, ജിഎച്ച്എസ്എസ് കടന്നപ്പള്ളി, ഫാസറ്റ് അക്കാഡമി കങ്കോൽ. അണ്ടർ 18 ഗേൾസ്: ജിവിഎച്ച്എസ്എസ് സ്പോർട്സ് കണ്ണൂർ, തലശേരി അത്ലറ്റിക്സ് ക്ലബ്, സായി തലശേരി. അണ്ടർ 16 ബോയ്സ്: ക്ലാസിക് അത്ലറ്റിക്സ് ക്ലബ് തലശേരി, അൽഫോൻസ ഇംഗ്ലീഷ് മീഡിയം സ്കൂൾ കീഴ്പള്ളി, റിംസ് ഇന്റർനാഷണൽ സ്കൂൾ വാരംകടവ്. അണ്ടർ 16 ഗേൾസ്: സായി തലശേരി, ജിവിഎച്ച്എസ്എസ് സ്പോർട്സ് കണ്ണൂർ, തലശേരി അത്ലറ്റിക്സ് ക്ലബ്. അണ്ടർ 14 ബോയ്സ്: ക്ലാസിക് അത്ലറ്റിക്സ് ക്ലബ് തലശേരി, ജിഎച്ച്എസ്എസ് കടന്നപ്പള്ളി, കണ്ണൂർ അത്ലറ്റിക് അക്കാഡമി. അണ്ടർ 14 ഗേൾസ്: ജിവിഎച്ച്എസ്എസ് സ്പോർട്സ് കണ്ണൂർ, തലശേരി അത്ലറ്റിക്സ് ക്ലബ്, പിആർഎംഎച്ച്എസ്എസ് പാനൂർ.
Tags : NattuVishesham DistrictNews