പാൽചുരം ബോയ്സ് ടൗൺ റോഡിൽ ചെകുത്താൻ തോടിന് സമീപം തകരാറിലായ കെഎസ്ആർടിസി ബസ്.
പാൽച്ചുരം: കൊട്ടിയൂർ പാൽചുരം ബോയ്സ് ടൗൺ റോഡിൽ ചെകുത്താൻ തോടിന് സമീപം രണ്ടു കെഎസ്ആർടിസി ബസുകൾ യന്ത്രത്തകരാറ് കാരണം കുടുങ്ങി. ഇതേ തുടർന്ന് ചുരംപാതയിലൂടെയുള്ള ഗതാഗതം തടസപ്പെട്ടു. ഇന്നലെ വൈകുന്നേരം അഞ്ചരയോടെയാണ് സംഭവം.
ബസുകൾ റോഡിന് കുറുകെ നീക്കാൻ കഴിയാത്ത അവസ്ഥയിൽ കുടുങ്ങുകയായിരുന്നു.
തലപ്പുഴ പോലീസ് സ്ഥലത്തെത്തി വലിയ വാഹനങ്ങളെ മാനന്തവാടി - പേരിയ - നെടുംപൊയിൽചുരം വഴി തിരിച്ചുവിട്ടാണ് ഗതാഗതം ക്രമീകരിച്ചത്. രാത്രിയോടെ ബസുകൾ മാറ്റി ഗതാഗതം പുനസ്ഥാപിച്ചു.
Tags : NattuVishesham DistrictNews