മാരത്തണില്‍ ഓടുന്ന ജില്ലാ കളക്ടര്‍ അര്ജുന് പാണ്ഡ്യന്.
പെര്‍ള: പള്ളം സ്കൈബ്ലൂ സ്പോര്‍ട്സ് ആന്‍ഡ് ആര്‍ട്സ് ക്ലബിന്റെ വാര്‍ഷികാഘോഷങ്ങളുടെയും ഓപ്പറേഷന് തൂഫാൻ കാമ്പയിന്റെയും ഭാഗമായി സംഘടിപ്പിച്ച ആറാമത് മാരത്തണ്‍ റേസ് വേറിട്ട അനുഭവമായി. ജില്ലാ കളക്ടര്‍ അര്ജുന് പാണ്ഡ്യന് മാരത്തോണ്‍ ഉദ്ഘാടനം ചെയ്തതു കൂടാതെ പങ്കെടുത്ത് ആറു കിലോമീറ്റര്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. എന്മകജെ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിദ്ദിഖ് വൊളമുഗര്‍ മാരത്തണ്‍ ഫ്ലാഗ് ഓഫ് ചെയ്തു. ക്ലബ്ബിന്റെ പാലിയേറ്റീവ് പരിചരണ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയുമായി അബ്ദുൾ ഖാദര്‍ അരിയപ്പാടി സംഭാവന നല്കിയ ഉപകരണങ്ങള്‍ ജില്ലാ കളക്ടര്‍ സ്കൈബ്ലൂ പാലിയേറ്റീവ് കെയര്‍ സൊസൈറ്റി ഭാരവാഹികള്‍ക്ക് കൈമാറി. മാരത്തണ്‍ വിജയികളായ യൂസുഫ് ഷഹീം, മുഹമ്മദ് മുഹാസ്, ഹസന് മായിസ് എന്നിവര്‍ക്കും വില്ലേജ് അസിസ്റ്റന്റായി നിയമിതനായ നാട്ടുകാരനും കൂടിയായ വിശാല്‍ അരിയപ്പാടിയിക്കുള്ള ഉപഹാരങ്ങളും ജില്ലാ കളക്ടര്‍ വിതരണം ചെയ്തു.
ജില്ലയില്‍ നിന്ന് കൃഷിവകുപ്പിലേക്ക് സ്ഥലംമാറി പോകുന്ന ജില്ലാ കളക്ടര്‍ അര്ജുന് പാണ്ഡ്യന് ക്ലബ് അംഗങ്ങളുടെ നേതൃത്വത്തില്‍ യാത്രയയപ്പും നല്കി. വാര്‍ഡ് മെംബര്‍ എം.എച്ച്. മജീദ് അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം ലളിത സന്തോഷ്, പി.എം. ഫാറൂഖ്, ഷംസ് പാടലടുക്ക, സന്തോഷ് കുമാര്‍, ഇബ്രാഹിം, മുഹമ്മദ് മൈദാനി, മുഹമ്മദ് പാടലടുക്ക, എം.എ.എസ്. മടിക്കേരി, എ.എം. സിറാജ്, മുസ്തഫ ഒളമുഗര്‍, മസ്തൂക്, കമറുദ്ദീന് പാടലടുക്ക, ജാഫര്‍ പാടലടുക്ക, ഷരീഫ് വൊളമുഗര്‍, അസീസ് എന്നിവര്‍ പ്രസംഗിച്ചു.
Tags : NattuVishesham DistrictNews