സബ്ജൂനിയര് അണ്ടര്‍-17 വടംവലി മത്സരത്തില്‍ ഓവറോള്‍ ചാമ്പ്യന്മാരായ കുണ്ടംകുഴി ജിഎച്ച്എസ്എസ് ടീം.
കുണ്ടംകുഴി: ജില്ലാ വടംവലി അസോസിയേഷന്റെ സബ്ജൂനിയര് അണ്ടര്‍-17 വടംവലി മത്സരത്തില്‍ ആതിഥേയരായ കുണ്ടംകുഴി ജിഎച്ച്എസ്എസിന് ഓവറോള്‍ കിരീടം. ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും മത്സരത്തില്‍ ഒന്നാം സ്ഥാനവും മിക്സഡ് വിഭാഗത്തില്‍ മൂന്നാംസ്ഥാനവും നേടിയാണ് അവര്‍ ഓവറോള്‍ ചാമ്പ്യന്മാരായത്.
ആണ്, പെണ് വിഭാഗത്തില്‍ സ്പോര്‍ട്സ് സെന്റര്‍ കുണ്ടംകുഴി രണ്ടാംസ്ഥാനം നേടി. മിക്സഡ് വിഭാഗത്തില്‍ പരപ്പ ജിഎച്ച്എസ്എസ് ഒന്നാംസ്ഥാനവും വെള്ളരിക്കുണ്ട് സെന്റ് ജൂഡ്സ് രണ്ടാം സ്ഥാനവും നേടി. ആണ്‍കുട്ടിയുടെ മത്സരത്തില്‍ കോടോത്ത് ഡോ. എജിഎച്ച്എസ്എസും പെണ്‍കുട്ടിയുടെ മത്സരത്തില്‍ കാലിച്ചാനടുക്കം ജിഎച്ച്എസ്എസും മൂന്നാംസ്ഥാനങ്ങള് നേടി. 19, 20 തീയതികളില്‍ ഇടുക്കിയില്‍ നടക്കുന്ന സംസ്ഥാന ചാമ്പ്യന്‍ഷിപ്പിലേക്കുള്ള ജില്ലാ ടീമിന്റെ സെലക്ഷനും നടന്നു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. സോയ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ബി.സി. പ്രകാശന് അധ്യക്ഷത വഹിച്ചു.
പ്രിന്‍സിപ്പല്‍ എം. രാജന്, എസ്എംസി ചെയര്മാന് രാധാകൃഷ്ണന്, വടംവലി അസോസിയേഷന് ജില്ലാ സെക്രട്ടറി രതീഷ് വെള്ളച്ചാല്‍, ട്രഷറര്‍ മനോജ്കുമാര്‍ അമ്പലത്തറ, സുധീഷ് ബേത്തൂര്‍പാറ, രാജേഷ് പാണ്ടിക്കണ്ടം, അമീര്‍ പാഷ, രാധാകൃഷ്ണന്, എം. രഘുനാഥന്, എം.വി. വേണുഗോപാലന്‍, എ. അശോകന്, കെ. വാസന്തി, ബാബു കോട്ടപ്പാറ, കെ.എം. റീജു എന്നിവര്‍ പ്രസംഗിച്ചു.
Tags : NattuVishesham DistrictNews