x
ad
Mon, 14 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ല​യോ​രം ചു​ട്ടു​പൊ​ള്ളു​ന്നു

ഷെ​ൽ​മോ​ൻ പൈ​നാ​ട​ത്ത്
Published: September 14, 2026 05:02 AM IST | Updated: September 14, 2026 05:02 AM IST

ഇ​ല കൊ​ഴി​ഞ്ഞ മ​ല​യോ​ര​ത്തെ ഒ​രു റ​ബ​ർ തോ​ട്ടം.

പെ​രു​മ്പ​ട​വ്: വേ​ന​ലി​നെ വെ​ല്ലു​ന്ന ചൂ​ടി​ൽ മ​ല​യോ​രം പൊ​ള്ളു​ന്നു. ഇ​ട​വി​ട്ട് മ​ഴ പെ​യ്യേ​ണ്ട സ​മ​യ​ത്ത് കൊ​ടും​വ​ര​ൾ​ച്ച​യി​ൽ മ​ണ്ണ് തി​ള​യ്ക്കു​ക​യാ​ണ്. ന​ന​വു​കി​ട്ടാ​തെ വാ​ഴ​ക​ൾ ഒ​ടി​ഞ്ഞ് നി​ലം​പൊ​ത്തു​ന്നു. നാ​മ്പി​ട്ട പ​ച്ച​ക്ക​റി തൈ​ക​ൾ ക​രി​ഞ്ഞു​ണ​ങ്ങി. ജൂ​ൺ, ജൂ​ലൈ മാ​സ​ങ്ങ​ളി​ൽ ന​ട്ട കൃ​ഷി​ക​ൾ ഭൂ​രി​ഭാ​ഗ​വും മ​ഴ ല​ഭി​ക്കാ​തെ ഉ​ണ​ങ്ങി ന​ശി​ച്ചു. പ​ക​ൽ സ​മ​യ​ങ്ങ​ളി​ലെ അ​സ​ഹ്യ​മാ​യ ചൂ​ടി​നൊ​പ്പം രാ​ത്രി​യി​ലും താ​പ​നി​ല ഉ​യ​ർ​ന്നു നി​ൽ​ക്കു​ന്ന​ത് ക​ർ​ഷ​ക​രെ ത​ള​ർ​ത്തു​ക​യാ​ണ്. ചൂ​ട് ക​ടു​ത്ത​തോ​ടെ ചെ​ടി​ക​ളി​ലും വി​ള​ക​ളി​ലും വി​വി​ധ​ത​രം രോ​ഗ​ബാ​ധ​ക​ളു​ടെ തീ​വ്ര​ത​യും ഇ​ര​ട്ടി​യാ​യി​ട്ടു​ണ്ട്.

എ​ള​മ്പേ​രം പാ​റ, കൂ​വേ​രി പ്ര​ദേ​ശ​ങ്ങ​ളി​ൽ നെ​ൽ​ക്കൃ​ഷി​യെ​യും ച​പ്പാ​ര​പ്പ​ട​വ്, ന​ടു​വി​ൽ, ആ​ല​ക്കോ​ട്, എ​ര​മം കു​റ്റൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ പ​ച്ച​ക്ക​റി, കി​ഴ​ങ്ങു​കൃ​ഷി​ക​ളെ​യും വ​ര​ൾ​ച്ച ബാ​ധി​ച്ചു. ഉ​യ​ർ​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ വാ​ഴ​കൃ​ഷി ന​ട​ത്തി​യ പ​ല​ർ​ക്കും വ​ലി​യ ന​ഷ്‌​ടം ഉ​ണ്ടാ​യി​ട്ടു​ണ്ട്. പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലും തോ​ടു​ക​ളി​ലും പു​ഴ​ക​ളി​ലും കി​ണ​റു​ക​ളി​ലും വെ​ള്ളം കു​റ​ഞ്ഞു​തു​ട​ങ്ങി. വ​രും ദി​വ​സ​ങ്ങ​ളി​ൽ മ​ഴ പെ​യ്തി​ല്ലെ​ങ്കി​ൽ ക​ര​കൃ​ഷി​ക്ക് പി​ന്നാ​ലെ പാ​ട​ശേ​ഖ​ര​ങ്ങ​ളും ക​രി​യും. വാ​ണി​ജ്യ അ​ടി​സ്ഥാ​ന​ത്തി​ൽ കൃ​ഷി ചെ​യ്യു​ന്ന ക​ർ​ഷ​ക​ർ​ക്കാ​ണ് ഇ​ത്ത​വ​ണ വ​ലി​യ ന​ഷ്ടം നേ​രി​ടു​ന്ന​ത്. മാ​റി​യ കാ​ലാ​വ​സ്ഥ​യി​ൽ എ​ന്തു ചെ​യ്യ​ണ​മെ​ന്ന് കൃ​ഷി വ​കു​പ്പ് അ​ധി​കൃ​ത​ർ​ക്കും ധാ​ര​ണ​യി​ല്ല.

മ​ല​യോ​ര മേ​ഖ​ല​യി​ലെ ക​ർ​ഷ​ക​രു​ടെ പ്ര​ധാ​ന വ​രു​മാ​ന​മാ​ർ​ഗ​മാ​യ റ​ബ​ർ മേ​ഖ​ല​യും ത​ക​ർ​ച്ച​യി​ലാ​ണ്. ക​ടു​ത്ത ചൂ​ടു മൂ​ലം റ​ബ​ർ മ​ര​ങ്ങ​ൾ ഇ​ല​പൊ​ഴി​ക്കു​ന്നു. പാ​ൽ ഉ​ത്പാ​ദ​നം കു​റ​ഞ്ഞ​തും അ​സ​ഹ്യ​മാ​യ ചൂ​ടും ഒ​പ്പം കാ​ട്ടു​മൃ​ഗ​ങ്ങ​ളു​ടെ ശ​ല്യ​വും മൂ​ലം പ​ല​രും ടാ​പ്പിം​ഗ് തു​ട​രാ​ൻ മ​ടി​ക്കു​ക​യാ​ണ്.
അ​ന്ത​രീ​ക്ഷ താ​പ​നി​ല ഉ​യ​ർ​ന്ന​തോ​ടെ ക്ഷീ​ര​ക​ർ​ഷ​ക​രും പ്ര​തി​സ​ന്ധി​യി​ലാ​യി. പാ​ൽ ഉ​ത്പാ​ദ​നം കു​ത്ത​നെ ഇ​ടി​ഞ്ഞു. തീ​റ്റ​പ്പു​ല്ല് കൃ​ഷി​യെ​യും ചൂ​ട് ബാ​ധി​ച്ചി​ട്ടു​ണ്ട്. ക​ന​ത്ത ചൂ​ടി​ൽ ക​ന്നു​കാ​ലി​ക​ളും ത​ള​ർ​ന്നു​വീ​ഴു​ക​യാ​ണ്.

Tags : NattuVishesham DistrictNews

Recent News

Corehub Up