Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : DistrictFormation

ജില്ലാ രൂപീകരണം: യുഡിഎഫ് ചര്‍ച്ച ചെയ്തു തീരുമാനിക്കുമെന്ന് മന്ത്രി മോന്‍സ്

തൊ​ടു​പു​ഴ: സം​സ്ഥാ​ന​ത്ത് പു​തി​യ ജി​ല്ല, താ​ലൂ​ക്ക് എ​ന്നി​വ രൂ​പീ​ക​രി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ള്‍ യു​ഡി​എ​ഫ് ച​ര്‍ച്ച ചെ​യ്ത് തീ​രു​മാ​നി​ക്കു​മെ​ന്ന് മ​ന്ത്രി മോ​ന്‍സ് ജോ​സ​ഫ് തൊ​ടു​പു​ഴ​യി​ല്‍ പ​റ​ഞ്ഞു.

തൊ​ടു​പു​ഴ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തെ മ​റ്റൊ​രു ജി​ല്ല​യി​ലേ​ക്ക് മാ​റ്റു​ന്ന​ത് ഇ​ടു​ക്കി​യു​ടെ ഹൃ​ദ​യ​വും ആ​ത്മാ​വും പ​റി​ച്ചു​കൊ​ണ്ടു​പോ​കു​ന്ന​തി​നു തു​ല്യ​മാ​ണ്. പാ​ര്‍ട്ടി ചെ​യ​ര്‍മാ​ന്‍ പി.​ജെ.​ജോ​സ​ഫ് ഇ​ക്കാ​ര്യ​ത്തി​ലു​ള്ള വി​യോ​ജി​പ്പ് നേ​ര​ത്തേ അ​റി​യി​ച്ചി​ട്ടു​ള്ള​താ​ണ്.

നേ​ര​ത്തെ മു​ന്‍ എം​എ​ല്‍എ ജോ​സ​ഫ് വാ​ഴ​യ്ക്ക​ന്‍ മൂ​വാ​റ്റു​പു​ഴ ജി​ല്ലാ രൂ​പീ​ക​ര​ണം സം​ബ​ന്ധി​ച്ച വി​ഷ​യം നി​യ​മ​സ​ഭ​യി​ല്‍ അ​വ​ത​രി​പ്പി​ച്ച​പ്പോ​ള്‍ ഇ​തു ത​ള്ളി​ക്ക​ള​ഞ്ഞ​താ​ണ്. പു​തി​യ ജി​ല്ലാ രൂ​പീ​ക​ര​ണം സം​ബ​ന്ധി​ച്ച് പ​രി​ശോ​ധി​ക്കു​ന്ന​തി​ല്‍ വി​യോ​ജി​പ്പി​ല്ല.

മൂ​വാ​റ്റു​പു​ഴ എം​എ​ല്‍എ​യ്ക്ക് നി​ര്‍ദേ​ശം പ​റ​യു​ന്ന​തി​നും ഇ​ക്കാ​ര്യ​ത്തി​ല്‍ പ്ര​തി​ക​രി​ക്കു​ന്ന​തി​ന് മു​ഖ്യ​മ​ന്ത്രി​ക്കും സ്വാ​ത​ന്ത്ര്യ​മു​ണ്ട്. എ​ന്നാ​ല്‍, ഇ​ത്ത​രം വി​ഷ​യ​ങ്ങ​ള്‍ പ​രി​ശോ​ധി​ക്കേ​ണ്ട​ത് യു​ഡി​എ​ഫ് നേ​തൃ​ത്വ​മാ​ണ്.

യു​ഡി​എ​ഫി​ല്‍ ച​ര്‍ച്ച ചെ​യ്യു​മ്പോ​ള്‍ കേ​ര​ള കോ​ണ്‍ഗ്ര​സ് അ​ഭി​പ്രാ​യം വ്യ​ക്ത​മാ​ക്കും. ഇ​പ്പോ​ള്‍ ഇ​തു സം​ബ​ന്ധി​ച്ച ച​ര്‍ച്ച​യ്ക്ക് പ്ര​സ​ക്തി​യി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Latest News

Corehub Up