മന്ത്രി മോന്‍സ് ജോസഫ്
തൊടുപുഴ: സംസ്ഥാനത്ത് പുതിയ ജില്ല, താലൂക്ക് എന്നിവ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മന്ത്രി മോന്‍സ് ജോസഫ് തൊടുപുഴയില്‍ പറഞ്ഞു.
തൊടുപുഴ നിയോജകമണ്ഡലത്തെ മറ്റൊരു ജില്ലയിലേക്ക് മാറ്റുന്നത് ഇടുക്കിയുടെ ഹൃദയവും ആത്മാവും പറിച്ചുകൊണ്ടുപോകുന്നതിനു തുല്യമാണ്. പാര്‍ട്ടി ചെയര്മാന് പി.ജെ.ജോസഫ് ഇക്കാര്യത്തിലുള്ള വിയോജിപ്പ് നേരത്തേ അറിയിച്ചിട്ടുള്ളതാണ്.
നേരത്തെ മുന്‍ എംഎല്‍എ ജോസഫ് വാഴയ്ക്കന് മൂവാറ്റുപുഴ ജില്ലാ രൂപീകരണം സംബന്ധിച്ച വിഷയം നിയമസഭയില്‍ അവതരിപ്പിച്ചപ്പോള്‍ ഇതു തള്ളിക്കളഞ്ഞതാണ്. പുതിയ ജില്ലാ രൂപീകരണം സംബന്ധിച്ച് പരിശോധിക്കുന്നതില്‍ വിയോജിപ്പില്ല.
മൂവാറ്റുപുഴ എംഎല്‍എയ്ക്ക് നിര്‍ദേശം പറയുന്നതിനും ഇക്കാര്യത്തില്‍ പ്രതികരിക്കുന്നതിന് മുഖ്യമന്ത്രിക്കും സ്വാതന്ത്ര്യമുണ്ട്. എന്നാല്‍, ഇത്തരം വിഷയങ്ങള്‍ പരിശോധിക്കേണ്ടത് യുഡിഎഫ് നേതൃത്വമാണ്.
യുഡിഎഫില്‍ ചര്‍ച്ച ചെയ്യുമ്പോള്‍ കേരള കോണ്‍ഗ്രസ് അഭിപ്രായം വ്യക്തമാക്കും. ഇപ്പോള്‍ ഇതു സംബന്ധിച്ച ചര്‍ച്ചയ്ക്ക് പ്രസക്തിയില്ലെന്നും മന്ത്രി പറഞ്ഞു.
Tags : DistrictFormation MonsJoseph UDF Discus Decide Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash