Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Decide

ജില്ലാ രൂപീകരണം: യുഡിഎഫ് ചര്‍ച്ച ചെയ്തു തീരുമാനിക്കുമെന്ന് മന്ത്രി മോന്‍സ്

തൊ​ടു​പു​ഴ: സം​സ്ഥാ​ന​ത്ത് പു​തി​യ ജി​ല്ല, താ​ലൂ​ക്ക് എ​ന്നി​വ രൂ​പീ​ക​രി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ള്‍ യു​ഡി​എ​ഫ് ച​ര്‍ച്ച ചെ​യ്ത് തീ​രു​മാ​നി​ക്കു​മെ​ന്ന് മ​ന്ത്രി മോ​ന്‍സ് ജോ​സ​ഫ് തൊ​ടു​പു​ഴ​യി​ല്‍ പ​റ​ഞ്ഞു.

തൊ​ടു​പു​ഴ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തെ മ​റ്റൊ​രു ജി​ല്ല​യി​ലേ​ക്ക് മാ​റ്റു​ന്ന​ത് ഇ​ടു​ക്കി​യു​ടെ ഹൃ​ദ​യ​വും ആ​ത്മാ​വും പ​റി​ച്ചു​കൊ​ണ്ടു​പോ​കു​ന്ന​തി​നു തു​ല്യ​മാ​ണ്. പാ​ര്‍ട്ടി ചെ​യ​ര്‍മാ​ന്‍ പി.​ജെ.​ജോ​സ​ഫ് ഇ​ക്കാ​ര്യ​ത്തി​ലു​ള്ള വി​യോ​ജി​പ്പ് നേ​ര​ത്തേ അ​റി​യി​ച്ചി​ട്ടു​ള്ള​താ​ണ്.

നേ​ര​ത്തെ മു​ന്‍ എം​എ​ല്‍എ ജോ​സ​ഫ് വാ​ഴ​യ്ക്ക​ന്‍ മൂ​വാ​റ്റു​പു​ഴ ജി​ല്ലാ രൂ​പീ​ക​ര​ണം സം​ബ​ന്ധി​ച്ച വി​ഷ​യം നി​യ​മ​സ​ഭ​യി​ല്‍ അ​വ​ത​രി​പ്പി​ച്ച​പ്പോ​ള്‍ ഇ​തു ത​ള്ളി​ക്ക​ള​ഞ്ഞ​താ​ണ്. പു​തി​യ ജി​ല്ലാ രൂ​പീ​ക​ര​ണം സം​ബ​ന്ധി​ച്ച് പ​രി​ശോ​ധി​ക്കു​ന്ന​തി​ല്‍ വി​യോ​ജി​പ്പി​ല്ല.

മൂ​വാ​റ്റു​പു​ഴ എം​എ​ല്‍എ​യ്ക്ക് നി​ര്‍ദേ​ശം പ​റ​യു​ന്ന​തി​നും ഇ​ക്കാ​ര്യ​ത്തി​ല്‍ പ്ര​തി​ക​രി​ക്കു​ന്ന​തി​ന് മു​ഖ്യ​മ​ന്ത്രി​ക്കും സ്വാ​ത​ന്ത്ര്യ​മു​ണ്ട്. എ​ന്നാ​ല്‍, ഇ​ത്ത​രം വി​ഷ​യ​ങ്ങ​ള്‍ പ​രി​ശോ​ധി​ക്കേ​ണ്ട​ത് യു​ഡി​എ​ഫ് നേ​തൃ​ത്വ​മാ​ണ്.

യു​ഡി​എ​ഫി​ല്‍ ച​ര്‍ച്ച ചെ​യ്യു​മ്പോ​ള്‍ കേ​ര​ള കോ​ണ്‍ഗ്ര​സ് അ​ഭി​പ്രാ​യം വ്യ​ക്ത​മാ​ക്കും. ഇ​പ്പോ​ള്‍ ഇ​തു സം​ബ​ന്ധി​ച്ച ച​ര്‍ച്ച​യ്ക്ക് പ്ര​സ​ക്തി​യി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Kerala

പിണറായി തുടരണോയെന്ന് ജനം തീരുമാനിക്കുമെന്ന് ജി. സുധാകരൻ

അ​മ്പ​ല​പ്പു​ഴ: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​തി​രേ വീ​ണ്ടും വി​മ​ർ​ശ​ന​വു​മാ​യി ജി. ​സു​ധാ​ക​ര​ൻ. മു​ഖ്യ​മ​ന്ത്രി എ​നി​ക്ക് ചെ​റ്റ എ​ന്നു പേ​രി​ട്ടു. ഇ​ങ്ങ​നെ​യു​ള്ള ആ​ളു​ക​ൾ അ​ധി​കാ​ര​ത്തി​ൽ തു​ട​ര​ണോ- ഇ​ക്കാ​ര്യം ജ​നം ചി​ന്തി​ക്ക​ണം.

ഭ​ര​ണ​ഘ​ട​നാ സം​ര​ക്ഷ​ക​നാ​ണ് മു​ഖ്യ​മ​ന്ത്രി​യെ​ന്നും കേ​സി​ന് പോ​യാ​ൽ പ്ര​ശ്ന​മാ​ണെ​ന്നും ജി. ​സു​ധാ​ക​ര​ൻ പ​റ​ഞ്ഞു. ബി​ഷ​പ്പി​നെ നി​കൃ​ഷ്ട ജീ​വി എ​ന്ന് മു​ഖ്യ​മ​ന്ത്രി വി​ളി​ച്ചു. വെ​ളു​ത്ത് സു​മു​ഖ​നാ​യ പ്രേ​മ​ച​ന്ദ്ര​നെ പ​ര​നാ​റി എ​ന്ന് വി​ളി​ച്ചു.

എ​ത്ര​പേ​രെ​യാ​ണ് പാ​ർ​ട്ടി​ക്ക് എ​തി​രാ​ക്കു​ന്ന​ത്. കോ​ൺ​ഗ്ര​സു​കാ​ർ​ക്ക് ആ​ളെ കൂ​ട്ടി​ത്ത​രു​ന്നു​ണ്ട്. കോ​ൺ​ഗ്ര​സി​ൽ ആ​ള് കൂ​ടു​ന്ന​ത് ന​ല്ല പ്രവൃത്തികൊ​ണ്ട് മാ​ത്ര​മാ​ണ്. എ​സ്എ​ഫ്ഐ​യി​ലും ഡി​വൈ​എ​ഫ്ഐ​യി​ലും ന​ല്ല നേ​താ​ക്ക​ളി​ല്ല.

പ​ണ്ടൊ​ക്കെ നേ​തൃ​നി​ര ക​ണ്ട് കെ​എ​സ്‍യു​ക്കാ​ർ അ​സൂ​യ​പ്പെ​ട്ടി​രു​ന്നു. നാ​ലാ​ള​റി​യു​ന്ന ആ​രും ഇ​ന്ന് ഡി​വൈ​എ​ഫ്ഐ​യി​ലി​ല്ല. ഏ​രി​യ സെ​ക്ര​ട്ട​റി ക​ള്ളുഷാ​പ്പി​ലി​രു​ന്ന് ജി. ​സു​ധാ​ക​ര​ന്‍റെ ത​ന്ത​യ്ക്ക് വി​ളി​ക്കു​ന്നു.

പാ​ർ​ട്ടി​ക്കാ​ർ ക​ള്ളു​ഷാ​പ്പി​ലി​രു​ന്ന് ഫേ​സ്ബു​ക്കി​ൽ ത​നി​ക്കെ​തി​രേ പോ​സ്റ്റി​ടു​ന്നു. ഭാ​വി​യി​ൽ ഈ ​പ്ര​സ്ഥാ​ന​ത്തെ ന​യി​ക്കാ​ൻ ആ​ളി​ല്ലാ​തെ വ​രു​മെ​ന്നും കോ​ൺ​ഗ്ര​സും ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​യും ഈ ​നാ​ടി​ന് ആ​വ​ശ്യ​മാ​ണെ​ന്നും ജി. ​സു​ധാ​ക​ര​ൻ പ​റ​ഞ്ഞു.

Latest News

Corehub Up