Wed, 4 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Drop

സ്വ​ര്‍​ണ​വി​ല​യി​ലെ ഇ​ടി​വ്: ദീ​പാ​വ​ലി വി​പ​ണി​ക്ക് ആ​വേ​ശം പ​ക​രു​മെ​ന്ന് പ്ര​തീ​ക്ഷ

കൊ​​​​ച്ചി: സം​​​​സ്ഥാ​​​​ന​​​​ത്തു സ്വ​​​​ര്‍​ണ​​​​വി​​​​ല​​​​യി​​​ലു​​​​ണ്ടാ​​​​യ ഇ​​​​ടി​​​​വ് ദീ​​​​പാ​​​​വ​​​​ലി വി​​​​പ​​​​ണി​​​​ക്ക് ആ​​​​വേ​​​​ശം പ​​​​ക​​​​രു​​​​മെ​​​​ന്ന് പ്ര​​​​തീ​​​​ക്ഷ. വി​​​​ല​​​​ക്ക​​​​യ​​​​റ്റം മൂ​​​​ലം സ്വ​​​​ര്‍​ണം വാ​​​​ങ്ങു​​​​ന്ന​​​​ത് മാ​​​​റ്റി​​​​വ​​​​ച്ചി​​​​രു​​​​ന്ന ഉ​​​​പ​​​​ഭോ​​​​ക്താ​​​​ക്ക​​​​ള്‍​ക്ക് കു​​​​റ​​​​ഞ്ഞ വി​​​​ല​​​​യി​​​​ല്‍ ആ​​​​ഭ​​​​ര​​​​ണ​​​​ങ്ങ​​​​ള്‍ വാ​​​​ങ്ങാ​​​​നു​​​​ള്ള അ​​​​വ​​​​സ​​​​ര​​​​മാ​​​​യാ​​​​ണ് ദീ​​​​പാ​​​​വ​​​​ലി സീ​​​​സ​​​​ണ്‍ മാ​​​​റു​​​​ന്ന​​​​ത്.

സം​​​​സ്ഥാ​​​​ന​​​​ത്തെ ചെ​​​​റു​​​​തും വ​​​​ലു​​​​തു​​​​മാ​​​​യ എ​​​​ല്ലാ സ്വ​​​​ര്‍​ണ​​​വ്യാ​​​​പാ​​​​ര​​​​ശാ​​​​ല​​​​ക​​​​ളും ത​​​​ന്‍​തേ​​​​ര​​​​സ്, ദീ​​​​പാ​​​​വ​​​​ലി വി​​​​പ​​​​ണി​​​​യെ സ്വീ​​​​ക​​​​രി​​​​ക്കാ​​​​ന്‍ ഒ​​​​രു​​​​ങ്ങി​​​​ക്ക​​​​ഴി​​​​ഞ്ഞു. ദീ​​​​പാ​​​​വ​​​​ലി സീ​​​​സ​​​​ണി​​​​ലെ ഏ​​​​റ്റ​​​​വും പ്ര​​​​ധാ​​​​ന​​​​പ്പെ​​​​ട്ട വ്യാ​​​​പാ​​​​ര​​​​ദി​​​​ന​​​​മാ​​​​യ ശ​​​​നി​​​​യാ​​​​ഴ്ച വ​​​​ലി​​​​യ തി​​​​ര​​​​ക്കും മി​​​​ക​​​​ച്ച വി​​​​ല്‍​പ​​​​ന​​​​യും ഉ​​​​ണ്ടാ​​​​കു​​​​മെ​​​​ന്നാ​​​​ണ് പ്ര​​​​തീ​​​​ക്ഷ.

ക​​​​ഴി​​​​ഞ്ഞ വ​​​​ര്‍​ഷം ദീ​​​​പാ​​​​വ​​​​ലി​​​ദി​​​​ന​​​​മാ​​​​യ ഒ​​​​ക്ടോ​​​​ബ​​​​ര്‍ 20ന് ​​​​ഒ​​​​രു ഗ്രാം ​​​​സ്വ​​​​ര്‍​ണ​​​​ത്തി​​​​ന് 11,980 രൂ​​​​പ​​​​യാ​​​​യി​​​​രു​​​​ന്നു. പ​​​​വ​​​​ന് 95,840 രൂ​​​​പ​​​​യും. അ​​​​തേ​​​​സ​​​​മ​​​​യം, ക​​​​ഴി​​​​ഞ്ഞ വ​​​​ര്‍​ഷം ന​​​​വം​​​​ബ​​​​ര്‍ മൂ​​​​ന്നി​​​​ന് ഗ്രാ​​​​മി​​​​ന് 11,290 രൂ​​​​പ​​​​യും പ​​​​വ​​​​ന് 90,320 രൂ​​​​പ​​​​യു​​​​മാ​​​​യി​​​​രു​​​​ന്നു സ്വ​​​​ര്‍​ണ​​​​വി​​​​ല. ഇ​​​​ന്ന​​​​ലെ (2026 ന​​​​വം​​​​ബ​​​​ര്‍ മൂ​​​​ന്നി​​​​ന്) ഗ്രാ​​​​മി​​​​ന് 12,800 രൂ​​​​പ​​​​യും പ​​​​വ​​​​ന് 1,02,400 രൂ​​​​പ​​​​യു​​​​മാ​​​​യി​​​​ട്ടാ​​​​ണ് വി​​​​ല്പ​​​​ന ന​​​​ട​​​​ക്കു​​​​ന്ന​​​​ത്.

ക​​​​ഴി​​​​ഞ്ഞ വ​​​​ര്‍​ഷ​​​​ത്തെ ദീ​​​​പാ​​​​വ​​​​ലി വി​​​​ല​​​​യു​​​​മാ​​​​യി താ​​​​ര​​​​ത​​​​മ്യം ചെ​​​​യ്യു​​​​മ്പോ​​​​ള്‍ പ​​​​വ​​​​ന് 6,560 രൂ​​​​പ​​​​യു​​​​ടെ വ​​​​ര്‍​ധ​​​​ന മാ​​​​ത്ര​​​​മാ​​​​ണു​​​​ള്ള​​​​ത്. എ​​​​ന്നാ​​​​ല്‍, ക​​​​ഴി​​​​ഞ്ഞ വ​​​​ര്‍​ഷം ഇ​​​​തേ ദി​​​​വ​​​​സ​​​​മാ​​​​യ ന​​​​വം​​​​ബ​​​​ര്‍ മൂ​​​​ന്നി​​​​ലെ വി​​​​ല​​​​യു​​​​മാ​​​​യി താ​​​​ര​​​​ത​​​​മ്യം ചെ​​​​യ്യു​​​​മ്പോ​​​​ള്‍ പ​​​​വ​​​​ന് 12,080 രൂ​​​​പ​​​​യു​​​​ടെ വ​​​​ര്‍​ധ​​​​ന​​​വു​​​​ണ്ടാ​​​​യി. സ്വ​​​​ര്‍​ണ​​​​വി​​​​ല​​​​യി​​​​ലെ ഈ ​​​​വ്യ​​​​ത്യാ​​​​സം ക​​​​ണ​​​​ക്കി​​​​ലെ​​​​ടു​​​​ക്കു​​​​മ്പോ​​​​ള്‍ വി​​​​ല​​​​യി​​​​ല്‍ വ​​​​ര്‍​ധ​​​​ന​​​​യു​​​​ണ്ടാ​​​​യി​​​​ട്ടും ദീ​​​​പാ​​​​വ​​​​ലി സീ​​​​സ​​​​ണി​​​​ല്‍ സ്വ​​​​ര്‍​ണം വാ​​​​ങ്ങാ​​​​നു​​​​ള്ള ഉ​​​​പ​​​​ഭോ​​​​ക്താ​​​​ക്ക​​​​ളു​​​​ടെ താ​​​​ത്​​​​പ​​​​ര്യം ശ​​​​ക്ത​​​​മാ​​​​കു​​​​മെ​​​​ന്നാ​​​​ണ് വ്യാ​​​​പാ​​​​രി​​​​ക​​​​ളു​​​​ടെ പ്ര​​​​തീ​​​​ക്ഷ.

വി​​​​ല കു​​​​റ​​​​ഞ്ഞു​​​​നി​​​​ല്‍​ക്കു​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യം കൂ​​​​ടു​​​​ത​​​​ല്‍ അ​​​​ള​​​​വി​​​​ല്‍ സ്വ​​​​ര്‍​ണം വാ​​​​ങ്ങാ​​​​നും വി​​​​വാ​​​​ഹം, കു​​​​ടും​​​​ബാ​​​​ഘോ​​​​ഷ​​​​ങ്ങ​​​​ള്‍ തു​​​​ട​​​​ങ്ങി​​​​യ ആ​​​​വ​​​​ശ്യ​​​​ങ്ങ​​​​ള്‍​ക്കാ​​​​യി ആ​​​​ഭ​​​​ര​​​​ണ​​​​ങ്ങ​​​​ള്‍ വാ​​​​ങ്ങി​​​​വ​​​​യ്ക്കാ​​​​നും ഉ​​​​പ​​​​ഭോ​​​​ക്താ​​​​ക്ക​​​​ളെ പ്രേ​​​​രി​​​​പ്പി​​​​ച്ചേ​​​​ക്കാ​​​​മെ​​​​ന്നു കേ​​​​ര​​​​ള ഗോ​​​​ള്‍​ഡ് ആ​​​​ന്‍​ഡ് സി​​​​ല്‍​വ​​​​ര്‍ മ​​​​ര്‍​ച്ച​​​​ന്‍റ്സ് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ന്‍ സം​​​​സ്ഥാ​​​​ന ജ​​​​ന​​​​റ​​​​ല്‍ സെ​​​​ക്ര​​​​ട്ട​​​​റി അ​​​​ഡ്വ. എ​​​​സ്. അ​​​​ബ്‌​​​ദു​​​​ള്‍ നാ​​​​സ​​​​ര്‍ പ​​​​റ​​​​ഞ്ഞു.

District News

നാ​ളി​കേ​ര വി​ല താ​ഴോ​ട്ട്; മഴക്കാലത്ത് വില വീണ്ടും താഴുമെന്ന് ആശങ്ക

വ​ട​ക്ക​ഞ്ചേ​രി: കാ​ല​വ​ർ​ഷം അ​ടു​ത്തെ​ത്തി നി​ൽ​ക്കെ നാ​ളി​കേ​ര വി​ല​യി​ൽ വ​ലി​യ കു​റ​വ്.​ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​ർ, ന​വം​ബ​ർ മാ​സ​ങ്ങ​ളി​ൽ കി​ലോ​ക്ക് 75 രൂ​പ വ​രെ​യെ​ത്തി​യ നാ​ളി​കേ​ര വി​ല ഇ​പ്പോ​ൾ 35 രൂ​പ​യാ​യി താ​ഴ്ന്നു.

ത​മി​ഴ്നാ​ട്ടി​ൽ സീ​സ​ണ്‍ ആ​രം​ഭി​ച്ച​തി​നാ​ൽ നാ​ളി​കേ​ര വി​ല ഇ​നി​യും താ​ഴേ​ക്ക് പോ​കു​മെ​ന്നാ​ണ് നാ​ളി​കേ​ര ബി​സി​ന​സ് ന​ട​ത്തു​ന്ന വാ​ൽ​കു​ള​ന്പ് ക​ണ്ട​ത്തി​ൽ​പ​റ​ന്പി​ൽ സ​ജി പ​റ​ഞ്ഞു.​

മ​ഴ നേ​ര​ത്തെ കി​ട്ടി​യ​തി​നാ​ൽ ത​മി​ഴ്നാ​ട്ടി​ൽ ഇ​ക്കു​റി ന​ല്ല വി​ള​വു​ണ്ട്.​ ചി​ര​ട്ട വി​ല ഉ​യ​രു​ന്ന​താ​ണ് നാ​ളി​കേ​ര​ത്തി​ന്‍റെ വി​ല ഇ​ത്ര​യെ​ങ്കി​ലും ഉ​ള്ള​തെ​ന്നാ​ണ് ക​ച്ച​വ​ട​ക്കാ​ർ പ​റ​യു​ന്ന​ത്.​ജ​ല ശു​ചീ​ക​ര​ണ​ത്തി​നും മ​റ്റും ചി​ര​ട്ട​ക്ക​രി​യാ​ണ് വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ പോ​ലും ഉ​പ​യോ​ഗി​ക്കു​ന്ന​ത്.​ഇ​തി​നാ​ൽ ചി​ര​ട്ട​ക​യ​റ്റു​മ​തി​യും കൂ​ടി​യി​ട്ടു​ണ്ട്. നാ​ളി​കേ​ര വി​ല കു​റ​ഞ്ഞു കൊ​ണ്ടി​രി​ക്കു​ന്ന​തി​നാ​ൽ ഉ​യ​ർ​ന്ന വി​ല​യ്ക്ക് നാ​ളി​കേ​രം വാ​ങ്ങി സൂ​ക്ഷി​ക്കാ​ൻ ക​ച്ച​വ​ട​ക്കാ​ർ താ​ല്പ​ര്യ​പ്പെ​ടു​ന്നി​ല്ല.

മ​ഴ തു​ട​ങ്ങി​യാ​ൽ പി​ന്നെ ഉ​ണ​ക്ക​ലും കൊ​പ്ര​യും വെ​ളി​ച്ചെ​ണ്ണ​യാ​ക്ക​ലു​മൊ​ക്കെ കു​റ​യും.​ഇ​തി​നാ​ൽ മാ​ർ​ക്ക​റ്റി​ൽ നാ​ളി​കേ​ര വ​ര​വ് കൂ​ടും. നാ​ളി​കേ​രം തോ​ട്ട​ത്തി​ൽ സൂ​ക്ഷി​ച്ചാ​ൽ മ​ഴ​യി​ൽ എ​ല്ലാം മു​ള​ച്ച് ന​ശി​ക്കും.

ഇ​തി​നാ​ൽ കു​റ​ഞ്ഞവി​ല​യ്ക്കാ​യാ​ലും നാ​ളി​കേ​രം വി​ൽ​ക്കു​ക​യാ​ണ് ക​ർ​ഷ​ക​ർ. നാ​ളി​കേ​ര​വി​ല കു​റ​യു​ന്പോ​ഴും ക​യ​റ്റ​ക്കൂ​ലി, പൊ​ളി​ക്ക​ൽ കൂ​ലി, മ​റ്റു തെ​ങ്ങു പ​രി​ച​ര​ണ ചെ​ല​വു​ക​ളെ​ല്ലാം കൂ​ടി വ​രി​ക​യാ​ണ്. കു​റ​ച്ചു തെ​ങ്ങാ​ണെ​ങ്കി​ൽ ക​യ​റ്റ കൂ​ലി ഇ​പ്പോ​ൾ 70 രൂ​പ വ​രെ​യു​ണ്ട്. 100 രൂ​പ വാ​ങ്ങു​ന്ന വി​രു​ത​ന്മാ​രുമു​ണ്ട്. കൂ​ലി ചോ​ദി​ക്കു​ന്ന​ത് കൊ​ടു​ത്താലും ക​യ​റ്റ​ക്കാ​രെ കി​ട്ടാ​നാ​ണ് പ​ണി. പ​ല​ത​വ​ണ വി​ളി​ച്ചു​റ​പ്പി​ച്ചാ​ലേ ക​യ​റ്റ​ക്കാ​ർ വ​രൂ എ​ന്നാ​ണ് ക​ർ​ഷ​ക​ർ പ​റ​യു​ന്ന​ത്.

Business

ഉണർവു നിലച്ച് റബർ ; ഗ്വാ​ട്ടി​മാ​ല​യി​ൽ ഏലക്ക വി​ള​വ്‌ കു​ത്ത​നെ കു​റ​ഞ്ഞു

ജ​പ്പാ​ൻ ഒ​സാ​ക്ക എ​ക്‌​സ്‌​ചേ​ഞ്ചി​ൽ ഫ​ണ്ടു​ക​ൾ റ​ബ​റി​ൽ ന​ട​ത്തി​യ ലാ​ഭ​മെ​ടു​പ്പ്‌ വി​ല്പ​ന സ​മ്മ​ർ​ദ​ത്തി​ലേ​ക്കു വ​ഴു​തി​യെ​ങ്കി​ലും വ്യാ​പാ​രാ​ന്ത്യം 400 യെ​ന്നി​ലെ നി​ർ​ണാ​യ​ക താ​ങ്ങ്‌ നി​ല​നി​ർ​ത്തി​യ​ത്‌ ഉ​ത്പാ​ദ​ക രാ​ജ്യ​ങ്ങ​ളി​ലെ ല​ക്ഷ​ക്ക​ണ​ക്കി​നു ക​ർ​ഷ​ക​ർ​ക്ക്‌ താ​ത്കാ​ലി​ക ആ​ശ്വാ​സം പ​ക​രും.

കു​രു​മു​ള​കി​നെ ത​ള​ർ​ത്താ​ൻ ഉ​ത്ത​രേ​ന്ത്യ​ൻ ലോ​ബി ചുവടു​ക​ൾ പ​ല​തും മാ​റ്റി ച​വി​ട്ടി​യി​ട്ടും കാ​ർ​ഷി​ക മേ​ഖ​ല സ്‌​റ്റോ​ക്ക്‌ വി​ല്പ​ന​യ്‌​ക്ക്‌ ത​യാ​റാ​യി​ല്ല. നാ​ളി​കേ​രോ​ത്പ​ന്ന​ങ്ങ​ൾ തു​ട​ർ​ച്ച​യാ​യ വി​ലത്ത​ക​ർ​ച്ച​യ്‌​ക്ക്‌ ശേ​ഷം തി​രി​ച്ചു​വ​ര​വി​നു ശ്ര​മം തു​ട​ങ്ങി, കാ​ല​വ​ർ​ഷ​ത്തി​ന്‍റെ ക​ട​ന്നു​വ​ര​വ്‌ കൊ​പ്രാക്ക​ള​ങ്ങ​ളെ നി​ർ​ജീ​വ​മാ​ക്കും.

രാ​ജ്യാ​ന്ത​ര റ​ബ​ർ അ​വ​ധി വ്യാ​പാ​ര രം​ഗം മാ​സ​മ​ധ്യം ദൃ​ശ്യ​മാ​യ കു​തി​ച്ചു ചാ​ഞ്ചാ​ട്ടം ക​ണ്ട്‌ വ​ലി​യ പ​ങ്ക്‌ നി​ക്ഷേ​പ​ക​രും ലാ​ഭ​മെ​ടു​പ്പി​ലേ​ക്ക്‌ ചു​വ​ടു​മാ​റ്റു​ന്നു. എ​ട്ട്‌ മാ​സ​മാ​യി തു​ട​രു​ന്ന ബു​ൾ റാ​ലി അ​തി​ന്‍റെ അ​വ​സാ​ന​ഘ​ട്ട​ത്തി​ലേ​ക്ക്‌ അ​ടു​ക്കു​ന്ന​താ​യു​ള്ള സൂ​ച​ന​ക​ൾ വി​പ​ണി​യു​ടെ സാ​ങ്കേ​തി​ക വ​ശ​ങ്ങ​ളി​ൽ തെ​ളി​യു​ന്ന​ത്‌ തി​രു​ത്ത​ലി​ന് ഇ​ട​യാ​ക്കാം. ഒ​സാ​ക്ക​യി​ൽ റ​ബ​ർ വി​ല കി​ലോ 430 യെ​ൻ വ​രെ നേ​ര​ത്തേ ഉ​യ​ർ​ന്നി​രു​ന്നെ​ങ്കി​ലും ആ ​റേ​ഞ്ചി​ലേ​ക്ക്‌ തി​രി​ച്ചു​വ​ര​വി​നു പി​ന്നി​ട്ട വാ​രം റ​ബ​റി​നാ​യി​ല്ല. ക​ഴി​ഞ്ഞ വാ​രം റ​ബ​ർ 413 യെ​ന്നി​ൽ​നി​ന്നും 401ലേ​ക്ക്‌ ഇ​ടി​ഞ്ഞെ​ങ്കി​ലും താ​ഴ്‌​ന്ന റേ​ഞ്ചി​ലെ ഷോർട്ട് ക​വ​റിം​ഗി​ൽ അ​ല്പം ഉ​യ​ർ​ന്നു വാ​രാ​ന്ത്യം 406 യെ​ന്നി​ലാ​ണ്.

ഇ​തി​നി​ട​യി​ൽ താ​യ്‌​ല​ൻ​ഡി​ലെ പ​ല ഭാ​ഗ​ങ്ങ​ളി​ലും മ​ഴ അ​ല്പം കു​റ​ഞ്ഞ​ത്‌ റ​ബ​ർ ടാ​പ്പിം​ഗി​ന് അ​വ​സ​രം ഒ​രു​ക്കു​മെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണു വ്യ​വ​സാ​യി​ക​ൾ. കാ​ലാ​വ​സ്ഥ തെ​ളി​ഞ്ഞാ​ൽ ഉ​ത്പാ​ദ​ക​ർ തോ​ട്ട​ങ്ങ​ളി​ൽ പി​ടി​മു​റു​ക്കു​ന്ന​തോ​ടെ ഷീ​റ്റ് ല​ഭ്യ​ത ഉ​യ​രു​മെ​ന്ന ക​ണ​ക്കു​കൂ​ട്ട​ലി​ലാ​ണ് ചൈ​ന അ​ട​ക്ക​മു​ള്ള ഇ​റ​ക്കു​മ​തി രാ​ജ്യ​ങ്ങ​ൾ. ബാ​ങ്കോ​ക്കി​ൽ റ​ബ​ർ വി​ല കി​ലോ 279 രൂ​പ​യി​ലാ​ണ്.

തെ​ക്ക്‌ പ​ടി​ഞ്ഞാ​റ​ൻ കാ​ല​വ​ർ​ഷ​ത്തി​ന്‍റെ വ​ര​വ്‌ കാ​ർ​ഷി​ക മേ​ഖ​ല​യ്‌​ക്ക്‌ പു​തു​ജീ​വ​ൻ പ​ക​രും. പു​തി​യ സാ​ഹ​ച​ര്യ​ത്തി​ൽ ടാ​പ്പിം​ഗി​ന് അ​വ​സ​രം ക​ണ്ടെ​ത്താ​ൻ റെ​യി​ൻ ഗാ​ർ​ഡ്‌ ഒ​രു​ക്കു​ന്ന തി​ര​ക്കി​ലാ​ണ് ഉ​ത്പാ​ദ​ക​ർ. ട​യ​ർ നി​ർ​മാ​താ​ക്ക​ൾ ആ​ർ​എ​സ്‌​എ​സ്‌ നാ​ലാം ഗ്രേ​ഡ്‌ റ​ബ​ർ വി​ല 26,300 രൂ​പ​യി​ൽ​നി​ന്നും വാ​രാ​വ​സാ​നം 24,900ലേ​ക്ക്‌ ഇ​ടി​ച്ചു. വി​ലയി​ടി​വി​ന് ഇ​ട​യി​ലും റ​ബ​റി​നു വി​ല്പ​ന​ക്കാ​രി​ല്ലെ​ന്നു വ്യാ​പാ​ര രം​ഗം. അ​ഞ്ചാം ഗ്രേ​ഡ്‌ 25,900 രൂ​പ​യി​ൽനി​ന്ന് 24,500 രൂ​പ​യാ​യി.

ഇ​ന്ത്യ​ൻ ഏ​ലം മി​ക​വി​ൽ

അ​ന്താ​രാ​ഷ്‌​ട്ര വി​പ​ണി​യി​ൽ ഇ​ന്ത്യ​ൻ ഏ​ലം മി​ക​വി​ലാ​ണ്. കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ ഗ്വാ​ട്ടി​മ​ല​യി​ൽ വി​ള​വ്‌ കു​ത്ത​നെ കു​റ​ഞ്ഞ​ത്‌ ന​മ്മു​ടെ ഏ​ല​ത്തി​നു പി​ന്നി​ട്ട മാ​സ​ങ്ങ​ളി​ൽ ഡി​മാ​ൻ​ഡ് ശ​ക്ത​മാ​ക്കി. കീ​ട​ബാ​ധ​ക​ളും കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​ങ്ങ​ളും നി​മി​ത്തം ഗ്വാ​ട്ടി​മ​ല​യി​ൽ ക​ഴി​ഞ്ഞ സീ​സ​ണി​ൽ ഉ​ത്പാ​ദ​നം 50 ശ​ത​മാ​നം കു​റ​ഞ്ഞു.

സ്ഥി​തി​ഗ​തി​ക​ളി​ൽ മാ​റ്റ​ത്തി​നു സ​മ​യ​മെ​ടു​ക്കു​മെ​ന്ന​ത്‌ ഇ​ന്ത്യ​ൻ ച​ര​ക്കി​ന് ആ​വ​ശ്യം ഉ​യ​ർ​ത്താം. ഉ​ത്ത​രേ​ന്ത്യ​ൻ ഉ​ത്സ​വ സീ​സ​ൺ മു​ന്നി​ൽ ക​ണ്ടു​ള്ള വാ​ങ്ങ​ലു​ക​ൾ​ക്കു തു​ട​ക്കം കു​റി​ക്കു​ന്ന​തോ​ടെ വ്യാ​പാ​ര രം​ഗം സ​ജീ​വ​മാ​ക്കു​ന്ന​തു വി​ല വീ​ണ്ടും ഉ​യ​ർ​ത്താം. ആ​ഭ്യ​ന്ത​ര ആ​വ​ശ്യം വ​ർ​ധി​ക്കു​ന്ന​തി​നി​ട​യി​ൽ വി​ദേ​ശ ബ​യ​ർ​മാ​രും രം​ഗ​ത്ത്‌ ഇ​ടംപി​ടി​ച്ചാ​ൽ ഓ​ഗ​സ്‌​റ്റ്‌-സെ​പ്‌​റ്റം​ബ​റി​ൽ ഏ​ല​ക്ക വി​ല ആ​ക​ർ​ഷ​ക​മാ​കും.

കു​രു​മു​ള​ക് വ​ര​വു കു​റ​വ്

അ​ന്ത​ർ​സം​സ്ഥാ​ന വ്യാ​പാ​രി​ക​ൾ​ക്ക്‌ വ​ൻ​തോ​തി​ൽ കു​രു​മു​ള​ക്‌ ആ​വ​ശ്യ​മെ​ങ്കി​ലും ഡി​മാ​ൻ​ഡി​ന് അ​നു​സൃ​ത​മാ​യി ച​ര​ക്ക്‌ വി​ല്പ​ന​യ്‌​ക്ക്‌ ഇ​റ​ങ്ങു​ന്നി​ല്ല. വ​ൻ​കി​ട ക​ർ​ഷ​ക​രും തോ​ട്ട​ങ്ങ​ളും ഉ​യ​ർ​ന്ന വി​ല പ്ര​തീ​ക്ഷി​ച്ച്‌ മു​ള​ക്‌ പി​ടി​ക്കു​ന്ന​ത്‌ ഉ​ത്ത​രേ​ന്ത്യ​ൻ വ്യ​വ​സാ​യി​ക​ളു​ടെ ക​ണ​ക്ക്‌ കൂ​ട്ട​ലു​ക​ൾ തെ​റ്റി​ച്ചു. കൊ​ച്ചി​യി​ൽ അ​ൺഗാ​ർ​ബി​ൾ​ഡ്‌ കു​രു​മു​ള​ക്‌ കി​ലോ 702 രൂ​പ​യി​ലും ഗാ​ർ​ബി​ൾ​ഡ്‌ 722 രൂ​പ​യി​ലു​മാ​ണ്. അ​ന്താ​രാ​ഷ്‌​ട്ര മാ​ർ​ക്ക​റ്റി​ൽ മ​ല​ബാ​ർ മു​ള​ക്‌ വി​ല ട​ണ്ണി​ന് 7600 ഡോ​ള​ർ.

നാളികേരത്തിൽ പ്രതീക്ഷ

ത​മി​ഴ്‌​നാ​ട്ടി​ൽ നാ​ളി​കേ​രോ​ത്പ​ന്ന​ങ്ങ​ൾ തു​ട​ർ​ച്ച​യാ​യ വി​ലയി​ടി​വി​നു ശേ​ഷം നേ​രി​യ ഉ​ണ​ർ​വി​ൽ. വ​ൻ​കി​ട മി​ല്ലു​കാ​ർ കൊ​പ്ര ശേ​ഖ​രി​ക്കാ​ൻ രം​ഗ​ത്ത്‌ എ​ത്തി​യ​തോ​ടെ നി​ര​ക്ക്‌ ക്വി​ന്‍റ​ലി​ന് 13,600ലേ​ക്ക്‌ ക​യ​റി. എ​ന്നാ​ൽ, എ​ണ്ണ വി​ല​യി​ൽ മാ​റ്റ​മി​ല്ല. കൊ​ച്ചി​യി​ൽ എ​ണ്ണ വി​ല 24,500 രൂ​പ​യി​ലും കൊ​പ്ര 14,600ലു​മാ​ണ്.

Leader Page

ഒരു തുള്ളി വിഷവും ഒരു കുടം പാലും

ഒ​രു കു​ടം പാ​ലി​ലേ​ക്കു ഒ​രു​ തു​ള്ളി വി​ഷം ചേ​ർ​ത്താ​ൽ ആ ​പാ​ല് മു​ഴു​വ​നും വി​ഷ​മ​യ​മാ​യി ഉ​പ​യോ​ഗശൂ​ന്യ​മാ​കും. എ​ന്നാ​ൽ, ഒ​രു കു​ടം വി​ഷ​ത്തി​ലേ​ക്ക് ഒ​രു​തു​ള്ളി പാ​ൽ ചേ​ർ​ത്താ​ൽ, വി​ഷം ശു​ദ്ധീ​ക​രി​ക്ക​പ്പെ​ടു​ക​യോ ഉ​പ​യോ​ഗ​യോ​ഗ്യ​മാ​കു​ക​യോ ഇ​ല്ല. ഇ​തൊ​രു പ്ര​കൃ​തിനി​യ​മ​മാ​ണ്. സ​മൂ​ഹ​ത്തെ ദു​ഷി​പ്പി​ക്കാ​ൻ അ​സ​ത്യ​വും അ​നീ​തി​യും അ​ധ​ർ​മ​വും തി​ന്മ​യു​മൊ​ക്കെ അ​ല്പ​മാ​ത്രം മ​തി.

മ​നു​ഷ്യപു​രോ​ഗ​തി​യെ പി​റ​കോ​ട്ട​ടി​ക്കാ​ൻ വ​ലി​യ യു​ദ്ധ​ങ്ങ​ളു​ടെ ആ​വ​ശ്യ​മി​ല്ല; ചെ​റി​യ പ്രാ​ദേ​ശി​ക യു​ദ്ധ​ങ്ങ​ൾ മാ​ത്രം മ​തി. ചെ​റുയു​ദ്ധ​ങ്ങ​ളാ​കു​ന്ന വി​ഷ​ത്തു​ള്ളി​ക​ൾ​ക്കു സ​മാ​ധാ​ന​ത്തി​ന്‍റെ പാ​ൽ​ക്കു​ട​ത്തെ ദീ​ർ​ഘ​കാ​ല​ത്തേ​ക്കു മ​ലി​ന​മാ​ക്കാ​ൻ ക​ഴി​യും. കാ​ര​ണം, ആ​ഗോ​ള​വ​ത്ക​ര​ണ​ത്തി​നു ശേ​ഷം രാ​ഷ്‌​ട്രീ​യ​മാ​യും സൈ​നി​ക​മാ​യും രാ​ഷ്‌​ട്ര​ങ്ങ​ൾ പ​ല​താ​ണെ​ങ്കി​ലും, സ്വ​ത​ന്ത്ര വ്യാ​പാ​ര​വും വാ​ണി​ജ്യ​വും അ​വ​യെ​യെ​ല്ലാം കോ​ർ​ത്തി​ണ​ക്കി ഒ​ന്നാ​ക്കു​ന്നു. അ​തു​കൊ​ണ്ട് ലോ​ക​ത്തി​ന്‍റെ ഏ​തെ​ങ്കി​ലു​മൊ​രു കോ​ണി​ൽ ഒ​രു ചെ​റി​യ യു​ദ്ധം പൊ​ട്ടി​പ്പു​റ​പ്പെ​ട്ടാ​ൽ, പ്ര​ദാ​ന​ശൃം​ഖ​ല​ക​ളി​ൽ (Supply chain system) കൂ​ടി പ്ര​ത്യ​ക്ഷ​മാ​യോ പ​രോ​ക്ഷ​മാ​യോ, ഇ​ന്ന​ല്ലെ​ങ്കി​ൽ നാ​ളെ ഏ​തെ​ങ്കി​ലു​മൊ​ക്കെ രാ​ഷ്‌​ട്ര​ങ്ങ​ളെ അ​ത് പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കും.

അ​നൈ​ക്യ രാ​ഷ്‌‌​ട്ര​സ​ഭ

ര​ണ്ടാം ലോ​ക​യു​ദ്ധ​ത്തി​നു ശേ​ഷം 1945ൽ ​ഐ​ക്യ​രാ​ഷ്‌​ട്ര​സ​ഭ ഉ​ണ്ടാ​യ​ത്, ‘ഇ​നി മേ​ലി​ൽ മാ​ന​വ​രാ​ശി ഒ​രു യു​ദ്ധ​ക്കെ​ടു​തി​ക്കും ഇ​ട​യാ​ക​രു​ത്’ എ​ന്ന ‍ഉ​ദ്ദേ​ശ‍്യ​ത്തോ​ട​യാ​ണ്. അ​തി​നു​ശേ​ഷം അ​മേ​രി​ക്ക​യു​ടെ​യും സോ​വി​യ​റ്റ് യൂ​ണി​യ​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ എ​ത്ര​നാ​ൾ ആ​യു​ധ​ങ്ങ​ളി​ല്ലാ​തെ ശീ​ത​യു​ദ്ധം തു​ട​ർ​ന്നു? 1945നും 2021​നും ഇ​ട​യ്ക്കു​ള്ള 76 വ​ർ​ഷ​ങ്ങ​ളി​ൽ ചെ​റു​തും വ​ലു​തു​മാ​യ 478 യു​ദ്ധ​ങ്ങ​ൾ ന​ട​ന്നു. ഇ​തി​ൽ ആ​റോ ഏ​ഴോ യു​ദ്ധ​ങ്ങ​ൾ മാ​ത്ര​മാ​ണ് ആ​ളി​പ്പ​ട​രാ​തെ ത​ട​യാ​നോ അ​ല്ലെ​ങ്കി​ൽ ഒ​ഴി​വാ​ക്കാ​നോ ഐ​ക്യ​രാ​ഷ്‌​ട്ര​സ​ഭ​യ്ക്കു സാ​ധി​ച്ച​ത്. ക്യൂ​ബ​യി​ലെ മി​സൈ​ൽ പ്ര​തി​സ​ന്ധി (1962), മാ​സി​ഡോ​ണി​യ (1995), നൈ​ജീ​രി​യ-​കാ​മ​റൂ​ൺ (2006), ഗി​നി​യ (2010) എ​ന്നി​വ​യാ​ണ് അ​തി​ൽ പ്ര​ധാ​ന​പ്പെ​ട്ട​വ. ബാ​ക്കി​വ​രു​ന്ന നൂ​റു ക​ണ​ക്കി​ന് യു​ദ്ധ​ങ്ങ​ൾ ത​ട​യു​ന്ന​തി​ൽ സ​ഭ അ​മ്പേ പ​രാ​ജ​യ​പ്പെ​ട്ടി​രി​ക്കു​ന്നു. ഇ​പ്പോ​ഴ​ത്തെ ഇ​റാ​ൻ-​അ​മേ​രി​ക്ക-​ഇ​സ്ര​യേ​ൽ യു​ദ്ധ​വും യു​ക്രെ​യ്ൻ-​റ​ഷ്യ യു​ദ്ധ​വും ഇ​ക്ക​ഴി​ഞ്ഞ ഗാ​സ യു​ദ്ധ​വും വാ​സ്ത​വ​ത്തി​ൽ ഐ​ക്യ രാ​ഷ്‌​ട്ര‌​സ​ഭ​യു​ടെ നി​സ​ഹാ​യ​ത​യാ​ണ് കാ​ണി​ക്കു​ന്ന​ത്. യു​ദ്ധ​ങ്ങ​ൾ ത​ട​യാ​ൻ വേ​ണ്ടി​യു​ള്ള ഏ​തെ​ങ്കി​ലും ശ്ര​മ​ത്തി​ൽ ഐ​ക്യ​രാ​ഷ്‌​ട്ര​സ​ഭ​യു​ടെ സു​ര​ക്ഷാ കൗ​ൺ​സി​ലി​ന് ഐ​ക്യം ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല. ചു​രു​ക്കം പ​റ​ഞ്ഞാ​ൽ അ​നൈ​ക്യ​വും അ​ര​ക്ഷി​താ​വ​സ്ഥ​യു​മാ​ണ് ഇ​ത്ര നാ​ൾ ഐ​ക്യ​രാ​ഷ്‌​ട്ര ‌‌സ​ഭ ലോ​ക​ത്തി​നു ന​ൽ​കി​യ​ത്.

ലോ​കം പി​മ്പോ​ട്ടോ​ടു​ന്നു

ലോ​കം മു​മ്പോ​ട്ടു ന​ട​ക്കു​ന്നു​പോ​ലു​മി​ല്ല, പി​ന്പോ​ട്ടോ​ടു​ക​യാ​ണ് ഇ​പ്പോ​ൾ ചെ​യ്യു​ന്ന​ത്. അ​ല്ലെ​ങ്കി​ൽ ഇ​ത്ര​യും മ​നു​ഷ്യ​രെ​യും ക​ഷ്ട​പ്പെ​ട്ടും പ​ണം മു​ട​ക്കി​യും ഉ​ണ്ടാ​ക്കി​യ ഈ ​സ്ഥാ​വ​ര-​ജം​ഗ​മ വ​സ്തു​ക്ക​ളെ​യും ക​ത്തി​ച്ചു ചാ​മ്പ​ലാ​ക്കാ​ൻ എ​ങ്ങി​നെ ക​ഴി​യു​ന്നു? അ​ടു​പ്പി​ൽ ക​ത്തേ​ണ്ട​തും വാ​ഹ​ന​ങ്ങ​ളി​ൽ ക​ത്തേ​ണ്ട​തു​മാ​യ പെ​ട്രോ​ളി​യം ഉ​ത്പ​ന്ന​ങ്ങ​ൾ ആ​ളു​ക​ളെ​യും ന​ഗ​ര​ങ്ങ​ളെ​യും ക​ത്തി​ക്കാ​നു​ള്ള ഇ​ന്ധ​ന​മാ​യി​ത്തീ​രു​ന്ന​താ​ണ് ആ​ധു​നി​ക ലോ​ക​ത്തി​ന്‍റെ ശാ​പം.

മ​നു​ഷ്യ​ൻ കെ​ട്ടി​പ്പൊ​ക്കി​യ ആ​ധു​നി​ക പ​രി​ഷ്‌​കാ​ര​ത്തി​ന്‍റെ കൊ​ട്ടാ​ര​ങ്ങ​ളെ​ല്ലാം കൃ​ത്രി​മ ബു​ദ്ധി​യാ​ൽ നി​യ​ന്ത്രി​ക്ക​പ്പെ​ടു​ന്ന ഡ്രോ​ണു​ക​ളാ​ലും മി​സൈ​ലു​ക​ളാ​ലും ഏ​താ​നും നി​മി​ഷ​ങ്ങ​ൾ​കൊ​ണ്ട് പു​ക​യും പൊ​ടി​യു​മാ​യി അ​ന്ത​രീ​ക്ഷ​ത്തി​ലും മ​ണ്ണി​ലും അ​പ്ര​ത്യ​ക്ഷ​മാ​കു​ന്ന​ത് എ​ന്തു​ത​രം സ​മാ​ധാ​ന​മാ​ണ് ന​മു​ക്കു ന​ൽ​കു​ന്ന​ത്? എ​ന്തൊ​ക്കെ നീ​തീ​ക​ര​ണ​ങ്ങ​ൾ ന​ൽ​കി​യാ​ലും ഇ​തി​നെ പു​രോ​ഗ​തി​യെ​ന്നു വി​ളി​ക്കാ​നാ​കു​മോ? ആ​ണ​വാ​യു​ധ​ങ്ങ​ൾ നി​ർ​മി​ക്കു​ന്ന​ത് ത​ങ്ങ​ൾ​ക്കി​ഷ്ട​മി​ല്ലാ​ത്ത​വ​രെ ഉ​ന്മൂ​ല​നം ചെ​യ്യാ​നാ​ണെ​ന്ന് ഒ​രു​ളു​പ്പും കൂ​ടാ​തെ ഉ​റ​ക്കെ പ്ര​ഖ്യാ​പി​ക്കു​ന്ന​വ​രെ ഒ​രു നി​മി​ഷ​മെ​ങ്കി​ലും നേ​ര​ത്തേ ഈ ​ഭൂ​മി​യി​ൽ​നി​ന്ന് ഉ​ന്മൂ​ല​നം ചെ​യ്യാ​ന​ല്ലേ മ​റു ക​ക്ഷി​ക​ൾ ശ്ര​മി​ക്കൂ? എ​ന്താ​യാ​ലും ആ​ത്യ​ന്തി​ക ഫ​ലം ക​ഷ്ട​വും ന​ഷ്ട​വും ദുഃ​ഖ​വും ത​ന്നെ.

ലോ​ക സ​മാ​ധാ​ന സൂ​ചി​ക

2023ലെ​യും 2024ലെ​യും ലോ​ക സ​മാ​ധാ​ന സൂ​ചി​ക​ക​ളി​ൽ​നി​ന്നു ന​മു​ക്ക് അ​നു​മാ​നി​ക്കാ​വു​ന്ന ചി​ല വ​സ്തു​ത​ക​ൾ ന​മ്മു​ടെ ഉ​ള്ള സ​മാ​ധാ​ന​ത്തെ​യും കെ​ടു​ത്തി​ക്ക​ള​യും. അ​വ​യി​ൽ ചി​ല​ത് താ​ഴെ കൊ​ടു​ക്കു​ന്നു.

ഐ​ക്യ​രാ​ഷ്‌​ട്ര സ​ഭ​യി​ലെ അം​ഗ​ങ്ങ​ളാ​യി​ട്ടു​ള്ള 193 രാ​ഷ്‌​ട്ര​ങ്ങ​ളി​ൽ 108 രാ​ജ്യ​ങ്ങ​ളും ത​ങ്ങ​ളു​ടെ സൈ​നി​ക​ശേ​ഷി വ​ർ​ധി​പ്പി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു.

2025ലെ ​ആ​ഗോ​ള സ​മാ​ധാ​ന സൂ​ചി​കാ റി​പ്പോ​ർ​ട്ട​നു​സ​രി​ച്ചു 163 രാ​ജ്യ​ങ്ങ​ളി​ലു​ള്ള 99.7 ശ​ത​മാ​നം ആ​ളു​ക​ൾ യു​ദ്ധ​ങ്ങ​ളു​ടെ പ്ര​ത്യ​ക്ഷ​മാ​യും പ​രോ​ക്ഷ​മാ​യു​മു​ള്ള കെ​ടു​തി​ക​ൾ അ​നു​ഭ​വി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു. ഇ​ന്ന് ലോ​ക​ത്തി​ലെ 106 രാ​ജ്യ​ങ്ങ​ളി​ലെ സ​മാ​ധാ​നം അ​പ​ക​ടാ​വ​സ്ഥ​യി​ലാ​ണ്. 2024ൽ ​ലോ​ക വ​രു​മാ​ന​ത്തി​ന്‍റെ 12 ശ​ത​മാ​ന​മാ​യ ഏ​ക​ദേ​ശം 19.97 ട്രി​ല്ല‍്യ​ൺ (പ​ത്തൊ​ന്പ​തു ല​ക്ഷ​ത്തി തൊ​ണ്ണൂ​റ്റെ​ഴാ​യി​രം കോ​ടി) ഡോ​ള​ർ ലോ​ക​രാ​ഷ്‌​ട്ര​ങ്ങ​ൾ യു​ദ്ധ​ത്തി​നു വേ​ണ്ടി ചെ​ല​വ​ഴി​ച്ചു. അ​താ​യ​ത് ലോ​ക​ത്തെ ഓ​രോ മ​നു​ഷ്യ​നും ക​ഴി​ഞ്ഞ​വ​ർ​ഷം 2,400 ഡോ​ള​ർ വീ​തം യു​ദ്ധ​ത്തി​നു വേ​ണ്ടി ചെ​ല​വ​ഴി​ച്ചു. എ​ന്നാ​ൽ, ലോ​ക​ത്തി​ൽ ഒ​രാ​ളി​ന്‍റെ ശ​രാ​ശ​രി വാ​ർ​ഷി​ക വ​രു​മാ​നം വെ​റും 1200-1300 ഡോ​ള​ർ മാ​ത്ര​മാ​ണെ​ന്നോ​ർ​ക്കു​ക.

ഇ​തേ​സ​മ​യം നാ​മോ​ർ​ക്കേ​ണ്ട മ​റ്റൊ​രു കാ​ര്യം, ഇ​തേ കാ​ല​ത്തു സ​മാ​ധാ​ന ശ്ര​മ​ങ്ങ​ൾ​ക്കു​വേ​ണ്ടി വെ​റും 49.6 ബി​ല്യ​ൺ ഡോ​ള​റാ​ണ് അ​ഥ​വാ ആ​കെ സൈ​നി​ക ചെ​ല​വി​ന്‍റെ 0.6 ശ​ത​മാ​നം മാ​ത്ര​മാ​ണ് ചെ​ല​വ​ഴി​ച്ച​തെ​ന്നാ​ണ്. അ​പ്പോ​ൾ യു​ദ്ധ​മാ​ണോ അ​തോ സ​മാ​ധാ​ന​മാ​ണോ ആ​ധു​നി​ക മ​നു​ഷ്യ​ന് ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട കാ​ര്യം? വി​ശേ​ഷ ബു​ദ്ധി​യു​ണ്ടെ​ന്ന​വ​കാ​ശ​പ്പെ​ടു​ന്ന മ​നു​ഷ്യ​ൻ സ്വ​ന്തം വ​ർ​ഗ​ഹ​ത്യ ന​ട​ത്താ​ന​ല്ലേ ത​ന്‍റെ ക​ണ്ടു​പി​ടി​ത്ത​ങ്ങ​ളും പ​ണ​വും വി​നി​യോ​ഗി​ക്കു​ന്ന​ത്? വാ​സ്ത​വ​ത്തി​ൽ മൃ​ഗ​ങ്ങ​ൾ​പോ​ലും ചെ​യ്യാ​ത്ത കാ​ര്യ​ങ്ങ​ള​ല്ലേ മ​നു​ഷ്യ​ൻ ചെ​യ്തു​കൊ​ണ്ടി​രി​ക്കു​ന്ന​ത്?

ക​ഴി​ഞ്ഞ ദ​ശ​ക​ത്തി​ലെ (2014-2023) പ​ത്തി​ൽ ഒ​ന്പ​തു വ​ർ​ഷ​ങ്ങ​ളി​ലും സ​മാ​ധാ​നം കു​റ​ഞ്ഞു എ​ന്നാ​ണു പ​ഠ​ന റി​പ്പോ​ർ​ട്ടു​ക​ൾ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​ത്. ഒ​പ്പം​ത​ന്നെ 2018-2023 കാ​ല​ഘ​ട്ട​ത്തി​ൽ യു​ദ്ധ​ത്തി​നു വേ​ണ്ടി ഡ്രോ​ൺ ഉ​പ​യോ​ഗി​ക്കു​ന്ന രാ​ഷ്‌​ട്ര​ങ്ങ​ളു​ടെ എ​ണ്ണം 16ൽ​നി​ന്ന് 40 (150 ശ​ത​മാ​നം) ആ​യി വ​ർ​ധി​ച്ചു എ​ന്ന​തും നാം ​ഓ​ർ​ക്കേ​ണ്ട​തു​ണ്ട്.

മ​ന​സാ​ണ് പ്ര​ധാ​നം

സ്നേ​ഹ​വും ദ്വേ​ഷ​വും സാ​ന്ത്വ​ന​വും സ​ഹ​ന​വും സ​ഹ​ക​ര​ണ​വും മ​ത്സ​ര​വും അ​സൂ​യ​യും അ​ഹ​ങ്കാ​ര​വു​മെ​ല്ലാം ആ​ദ്യം പൊ​ട്ടി​മു​ള​യ്ക്കു​ന്ന​ത് മ​നു​ഷ്യ മ​ന​സു​ക​ളി​ലാ​ണ്. മ​ന​സി​ലു​ണ്ടാ​കു​ന്ന ചി​ന്ത​യാ​ണ് വാ​ക്കാ​യും പി​ന്നീ​ട് പ്ര​വൃ​ത്തി​യാ​യും പ​രി​ണ​മി​ക്കു​ന്ന​ത്. യു​ദ്ധ​വും സ​മാ​ധാ​ന​വും ജ​നി​ക്കു​ന്ന​തും മ​നു​ഷ്യ മ​ന​സു​ക​ളി​ലാ​ണ്. പ്ര​കൃ​തി​യു​ടെ അ​നു​ഗ്ര​ഹ നി​ഗ്ര​ഹ ശ​ക്തി​ക​ൾ എ​ല്ലാ മ​നു​ഷ്യ​ർ​ക്കും ഒ​രേ​പോ​ലെ ബാ​ധ​ക​മാ​ണെ​ന്നു ന​മു​ക്കെ​ല്ലാം അ​റി​യാം. അ​താ​യ​ത് നാ​മെ​ല്ലാം പ്ര​കൃ​തി​യു​ടെ മു​ന്നി​ൽ ഒ​ന്നാ​ണെ​ന്ന്. മ​ത​ത്തി​നും രാ​ഷ്‌​ട്രീ​യ​ത്തി​നും അ​തീ​ത​മാ​യി ഈ ​ഒ​രു​മ​യു​ടെ സ​ന്ദേ​ശം പ്ര​ച​രി​പ്പി​ക്കു​ന്ന​തി​ൽ ആ​ധു​നി​ക വി​ദ്യാ​ഭ്യാ​സം അ​മ്പേ പ​രാ​ജ​യ​പ്പെ​ട്ടി​രി​ക്കു​ന്നു. ഏ​തു യു​ദ്ധ​ത്തി​ൽ ജ​യി​ച്ചാ​ലും, പ്ര​കൃ​തി പ​ഠി​പ്പി​ക്കു​ന്ന തി​രി​ച്ച​റി​വി​ന്‍റെ അ​ഭാ​വം, എ​ല്ലാ യു​ദ്ധ വി​ജ​യ​ങ്ങ​ളെ​യും ക്ഷ​ണി​ക​വും അ​ൽ​പ്പ​വു​മാ​ക്കു​ന്നു

Latest News

Corehub Up