Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Durandhar

മ​ദ്യം നി​ർ​ബ​ന്ധി​ച്ച് കു​ടി​പ്പി​ച്ചു, രാ​ത്രി മു​ഴു​വ​ൻ ത​ട​വി​ലാ​ക്കി; ധു​ര​ന്ധ​ർ പ്രൊ​ഡ​ക്ഷ​ൻ ഡി​സൈ​ന​ർ​ക്കെ​തി​രെ പീ​ഡ​ന​പ​രാ​തി

ധു​ര​ന്ധ​ർ സി​നി​മ​യു​ടെ പ്രൊ​ഡ​ക്ഷ​ൻ ഡി​സൈ​ന​ർ സൈ​നി എ​സ്.​ജോ​ഹ്‌​റേ​ക്കെ​തി​രെ പീ​ഡ​ന പ​രാ​തി. ഡ​ല്‍​ഹി സ്വ​ദേ​ശി​നി​യാ​യ യു​വ​തി ന​ല്‍​കി​യ പ​രാ​തി​യി​ൽ ച​ണ്ഡീ​ഗ​ഡ് പോ​ലീ​സ് എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്തു.

രേ​ഖാ​മൂ​ല​മു​ള്ള പ​രാ​തി​യി​ൽ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം ന​ട​ത്തി​യ ശേ​ഷ​മാ​ണ് സെ​ക്ട​ർ-17 പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. ധു​ര​ന്ധ​റി​ല്‍ ജോ​ഹ്റേ നി​ര്‍​മി​ച്ച ല​യാ​രി ടൗ​ണി​ന്‍റെ മാ​തൃ​ക ശ്ര​ദ്ധ നേ​ടി​യി​രു​ന്നു

2025ലാ​ണ് യു​വ​തി ധു​ര​ന്ധ​ര്‍ ടീ​മി​നൊ​പ്പം ചേ​ര്‍​ന്ന​ത്. പി​ന്നാ​ലെ സി​നി​മ​യു​ടെ ച​ര്‍​ച്ച​ക​ള്‍​ക്കെ​ന്ന വ്യാ​ജേ​ന ച​ണ്ഡീ​ഗ​ഡി​ലെ താ​ജ് ഹോ​ട്ട​ലി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് യു​വ​തി ന​ല്‍​കി​യ പ​രാ​തി​യി​ല്‍ പ​റ​യു​ന്ന​ത്. ഹോ​ട്ട​ല്‍ മു​റി​യി​ലെ​ത്തി​യ​പ്പോ​ള്‍ മ​റ്റ് അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ ആ​രും ഉ​ണ്ടാ​യി​രു​ന്നി​ല്ല. 

ജോ​ഹ്‌​റേ ത​ന്നെ നി​ര്‍​ബ​ന്ധി​പ്പി​ച്ച് മ​ദ്യം ക​ഴി​പ്പി​ച്ചു. മ​ദ്യ​ത്തി​ൽ ല​ഹ​രി​പ​ദാ​ർ​ത്ഥം ക​ല​ർ​ത്തി​യി​രു​ന്നു. ഇ​തി​നു​ശേ​ഷം അ​ര മ​ണി​ക്കൂ​റോ​ളം ശ​ര്‍​ദി​ച്ചു. ശു​ചി​മു​റി​യി​ല്‍ ശ​ര്‍​ദി​ച്ചു​കൊ​ണ്ടി​രി​ക്കു​മ്പോ​ള്‍ ജോ​ഹ്റേ അ​നു​ചി​ത​മാ​യി സ്പ​ര്‍​ശി​ച്ചു. നി​ര്‍​ബ​ന്ധി​ച്ച് ക​ട്ടി​ലി​ല്‍ കി​ട​ത്തി. എ​തി​ർ​ത്ത​പ്പോ​ൾ ശാ​രീ​രി​ക​മാ​യി ഉ​പ​ദ്ര​വി​ച്ച​താ​യും യു​വ​തി ആ​രോ​പി​ച്ചു. 

മു​റി​യി​ല്‍ നി​ന്നും പു​റ​ത്തു​പോ​കാ​ന്‍ അ​നു​വ​ദി​ച്ചി​ല്ല. പി​റ്റേ​ന്ന് രാ​വി​ലെ ര​ക്ഷ​പ്പെ​ടു​ന്ന​ത് വ​രെ ത​ന്നെ മു​റി​യി​ൽ ത​ട​വി​ലാ​ക്കി​യ​താ​യും പ​രാ​തി​യി​ൽ പ​റ​യു​ന്നു. പീ​ഡ​ന​വി​വ​രം പു​റ​ത്ത് പ​റ​യ​രു​തെ​ന്നും മ​റി​ച്ച് ചെ​യ്താ​ല്‍ പ്ര​ത്യാ​ഘാ​ത​ങ്ങ​ളു​ണ്ടാ​കു​മെ​ന്നും ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നും പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​തി​നെ​ത്തു​ട​ർ​ന്ന് ജോ​ഹ്‌​റേ ജി​ല്ലാ കോ​ട​തി​യെ സ​മീ​പി​ച്ച് മു​ൻ​കൂ​ർ ജാ​മ്യം നേ​ടി. 

 

Latest News

Corehub Up