x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ച​രി​ത്രം കു​റി​ച്ച് ധു​ര​ന്ധ​ർ; 3000 കോ​ടി ക്ല​ബ്ബി​ൽ ഇ​ടം പി​ടി​ച്ച ആ​ദ്യ ഇ​ന്ത്യ​ൻ ചി​ത്രം  


Published: April 16, 2026 09:53 AM IST | Updated: April 16, 2026 09:53 AM IST

ച​രി​ത്രം തി​രു​ത്തി​ക്കു​റി​ച്ച് ര​ൺ​വീ​ർ സിം​ഗ് ചി​ത്രം ധു​ര​ന്ധ​ർ. ചി​ത്ര​ത്തി​ന്‍റെ ര​ണ്ടു ഭാ​ഗ​ങ്ങ​ളു​ടെ​യും ആ​ഗോ​ള ഗ്രോ​സ് ബോ​ക്സ് ഓ​ഫി​സ് ക​ള​ക്ഷ​ൻ 3000 കോ​ടി ക​വി​ഞ്ഞു.

ഒ​രു ഇ​ന്ത്യ​ൻ സി​നി​മ ഇ​തു​വ​രെ നേ​ടു​ന്ന ഏ​റ്റ​വും ഉ​യ​ർ​ന്ന ക​ള​ക്ഷ​ൻ ആ​ണി​ത്. ജി​യോ സ്റ്റു​ഡി​യോ​സ്, ബി62 ​സ്റ്റു​ഡി​യോ​സ് എ​ന്നി​വ​യു​ടെ ബാ​ന​റി​ൽ ജ്യോ​തി ദേ​ശ്പാ​ണ്ഡെ, ആ​ദി​ത്യ ധ​ർ, ലോ​കേ​ഷ് ധ​ർ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ചി​ത്രം നി​ർ​മി​ച്ച​ത്.

ഏ​റ്റ​വും വേ​ഗ​ത്തി​ൽ 1000 കോ​ടി ക്ല​ബി​ൽ ഇ​ടം നേ​ടു​ന്ന ഇ​ന്ത്യ​ൻ സി​നി​മ​യാ​യ ധു​ര​ന്ധ​ർ: ദ് ​റി​വ​ഞ്ച്. ആ​ദി​ത്യ ധ​ര്‍ ര​ച​ന​യും സം​വി​ധാ​ന​വും നി​ര്‍​വ​ഹി​ച്ച ചി​ത്ര​മാ​ണ് ധു​ര​ന്ധ​ർ.

2026 മാ​ർ​ച്ച് 19നാ​ണ് ര​ണ്ടാം ഭാ​ഗം റി​ലീ​സി​നെ​ത്തു​ന്ന​ത്. ഇ​ന്ത്യ​യി​ൽ നി​ന്നും 814 കോ​ടി​യും ഓ​വ​ർ​സീ​സി​ൽ നി​ന്ന് 274 കോ​ടി​യും ആ​ദ്യ ആ​ഴ്ച ചി​ത്രം വാ​രി​ക്കൂ​ട്ടി.

ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ൽ റി​ലീ​സ് ഇ​ല്ലാ​തെ​യാ​ണ് ധു​ര​ന്ധ​റി​ന്‍റെ ഈ ​വ​ലി​യ വി​ജ​യ​മെ​ന്ന​തും ശ്ര​ദ്ധേ​യം. നി​ർ​മാ​താ​ക്ക​ളി​ലൊ​രാ​ളാ​യ ജി​യോ സ്റ്റു​ഡി​യോ​സ് ആ​ണ് ക​ണ​ക്ക് പു​റ​ത്തു​വി​ട്ട​ത്. 550 കോ​ടി​യാ​ണ് ചി​ത്രം ഇ​ന്ത്യ​യി​ൽ നി​ന്ന് നാ​ല് ദി​നം കൊ​ണ്ട് നേ​ടി​യ ഗ്രോ​സ് ക​ല​ക്‌​ഷ​ൻ. വി​ദേ​ശ​ത്തു നി​ന്നും ചി​ത്രം നാ​ല് ദി​നം കൊ​ണ്ട് സ്വ​ന്ത​മാ​ക്കി​യ​ത് 211 കോ​ടി. കേ​ര​ള​ത്തി​ലും ചി​ത്രം13 കോ​ടി ക​ല​ക്‌​ഷ​ൻ സ്വ​ന്ത​മാ​ക്കി.

ആ​ദി​ത്യ ധ​ർ സം​വി​ധാ​നം ചെ​യ്ത ധു​ര​ന്ധ​ർ പ​ര​മ്പ​ര ഇ​ന്ത്യ​ൻ ആ​ക്‌​ഷ​ൻ സി​നി​മ​ക​ളു​ടെ നി​ർ​മാ​ണ രീ​തി​യെ ത​ന്നെ മാ​റ്റി​മ​റി​ച്ചു. ബാ​ഹു​ബ​ലി 1, 2 (2438 കോ​ടി), പു​ഷ്പ 1, 2(2092 കോ​ടി) എ​ന്നീ വ​ലി​യ ഫ്രാ​ഞ്ചൈ​സി​ക​ളെ മ​റി​ക​ട​ന്നാ​ണ് ധു​ര​ന്ധ​ർ ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി​യ​ത്.

Tags : Durandhar first Indian film 3000 crore club

Recent News

Corehub Up