x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ ​രാ​ഹു​ൽ ഗാ​ന്ധി​യാ​ണോ ഈ ​രാ​ഹു​ൽ ഗാ​ന്ധി...​ധു​ര​ന്ധ​റി​ലെ ആ ​പേ​ര് ച​ർ​ച്ച​യാ​കു​ന്നു


Published: February 3, 2026 10:02 AM IST | Updated: February 3, 2026 10:02 AM IST

നെ​റ്റ്ഫ്ലി​ക്സി​ൽ റി​ലീ​സ് ചെ​യ്ത ധു​ര​ന്ധ​ർ സി​നി​മ​യു​ടെ ടൈ​റ്റി​ൽ കാ​ർ​ഡി​ലെ ഒ​രു പേ​രാ​ണ് ഇ​പ്പോ​ൾ ആ​രാ​ധ​ക​രു​ടെ​യി​ട​യി​ൽ ച​ർ​ച്ച. ര​ൺ​വീ​ർ സിം​ഗ് നാ​യ​ക​നാ​യെ​ത്തി​യ ചി​ത്രം ബോ​ക്സ്ഓ​ഫീ​സി​ൽ വ​ൻ ഹി​റ്റാ​യി​രു​ന്നു.

ഇ​പ്പോ​ൾ ഒ​ടി​ടി​യി​ൽ ചി​ത്രം റി​ലീ​സ് ചെ​യ്ത​പ്പോ​ഴാ​ണ് പേ​രി​ലെ കൗ​തു​കം ച​ർ​ച്ച​യാ​കു​ന്ന​ത്.

ധു​ര​ന്ധ​ർ സി​നി​മ​യു​ടെ എ​ക്‌​സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​റി​ന്‍റെ സ്ഥാ​ന​ത്താ​ണ് രാ​ഹു​ൽ ഗാ​ന്ധി എ​ന്ന പേ​ര് ന​ൽ​കി​യി​രി​ക്കു​ന്ന​ത് പ​ല​രു​ടെ​യും ശ്ര​ദ്ധ​യി​ൽ പ​തി​ഞ്ഞ​ത്. കോ​ൺ​ഗ്ര​സ് നേ​താ​വ്, ലോ​ക്‌​സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് എ​ന്നീ നി​ല​ക​ളി​ൽ സു​പ​രി​ചി​ത​നാ​യ രാ​ഹു​ൽ ഗാ​ന്ധി ത​ന്നെ​യാ​ണോ അ​തെ​ന്നാ​യി​രു​ന്നു പ്രേ​ക്ഷ​ക​ർ തി​ര​ഞ്ഞ​ത്.

കോ​ൺ​ഗ്ര​സ് നേ​താ​വാ​യ രാ​ഹു​ലി​ന് ധു​ര​ന്ധ​റു​മാ​യി എ​ന്താ​ണ് ബ​ന്ധ​മെ​ന്നാ​യി​രു​ന്നു അ​വ​രു​ടെ ചോ​ദ്യ​ങ്ങ​ൾ.

എ​ന്നാ​ൽ സി​നി​മ​യു​ടെ ക്രെ​ഡി​റ്റി​ൽ പേ​ര് പ​രാ​മ​ർ​ശി​ച്ചി​ട്ടു​ള്ള രാ​ഹു​ൽ ഗാ​ന്ധി ലോ​ക്സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ​ല്ലെ​ന്നും മ​റി​ച്ച് നി​ര​വ​ധി വി​ജ​യ ചി​ത്ര​ങ്ങ​ളു​ടെ നി​ർ​മാ​താ​വാ​യ വ്യ​ക്തി​യാ​ണെ​ന്നു​മാ​ണ് എ​ൻ​ഡി​ടി​വി റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത്.

ദ ​ഫാ​മി​ലി മാ​ൻ, റോ​ക്ക​റ്റ് ബോ​യ്‌​സ്, ല​ക്കി ഭാ​സ്‌​ക​ർ തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളു​ടെ​യും ഏ​താ​നും പ​ര​മ്പ​ര​ക​ളു​ടെ​യും എ​ക്‌​സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​റാ​യി പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ള്ള വ്യ​ക്തി​യാ​ണ് ധു​ര​ന്ധ​റി​ന്‍റെ​യും ഭാ​ഗ​മാ​യ ഈ ​രാ​ഹു​ൽ ഗാ​ന്ധി.

ഏ​താ​യാ​ലും ച​ർ​ച്ച​ക​ളി​ൽ ഇ​പ്പോ​ൾ നി​റ​ഞ്ഞി​രി​ക്കു​ക​യാ​ണ് ര​ണ്ട് രാ​ഹു​ൽ ഗാ​ന്ധി​മാ​രും.

Tags : Rahul Gandhi EXECUTIVE PRODUCER DURANDHAR

Recent News

Corehub Up