Wed, 24 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : E20 Fuel

എ​ഥ​നോ​ൾ ക​ല​ർ​ത്തി​യ ഇ​ന്ധ​നം സു​ര​ക്ഷി​തം; വാ​ഹ​ന ഇ​ൻ​ഷു​റ​ൻ​സി​നെ ബാ​ധി​ക്കി​ല്ലെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ

ന്യൂ​ഡ​ൽ​ഹി: ഇ20 ​പെ​ട്രോ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​ത് വാ​ഹ​ന​ങ്ങ​ളു​ടെ ഇ​ൻ​ഷു​റ​ൻ​സ് പ​രി​ര​ക്ഷ ഇ​ല്ലാ​താ​ക്കു​മെ​ന്ന ത​ര​ത്തി​ൽ പ്ര​ച​രി​ക്കു​ന്ന വാ​ർ​ത്ത​ക​ൾ തെ​റ്റാ​ണെ​ന്ന് വ്യ​ക്ത​മാ​ക്കി കേ​ന്ദ്ര പെ​ട്രോ​ളി​യം-​പ്ര​കൃ​തി​വാ​ത​ക മ​ന്ത്രാ​ല​യം. ഇ​ന്ത്യ​യു​ടെ എ​ഥ​നോ​ൾ മി​ശ്രി​ത പ​ദ്ധ​തി ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് പൂ​ർ​ണ​മാ​യും സു​ര​ക്ഷി​ത​മാ​ണെ​ന്നും ഇ​ത് രാ​ജ്യ​ത്തി​ന് വ​ലി​യ സാ​മ്പ​ത്തി​ക നേ​ട്ട​മാ​ണ് ഉ​ണ്ടാ​ക്കു​ന്ന​തെ​ന്നും സ​ർ​ക്കാ​ർ ചൊ​വ്വാ​ഴ്ച അ​റി​യി​ച്ചു.

എ​ഥ​നോ​ൾ ക​ല​ർ​ന്ന ഇ​ന്ധ​നം ഉ​പ​യോ​ഗി​ക്കു​ന്ന​ത് ഇ​ൻ​ഷു​റ​ൻ​സ് ക്ലെ​യി​മു​ക​ളെ ബാ​ധി​ക്കു​മെ​ന്ന പ്ര​ചാ​ര​ണം മ​ന്ത്രാ​ല​യം ബ​ന്ധ​പ്പെ​ട്ട പ​ങ്കാ​ളി​ക​ളു​മാ​യി പ​രി​ശോ​ധി​ച്ച് വ്യാ​ജ​മാ​ണെ​ന്ന് ഉ​റ​പ്പു​വ​രു​ത്തി​യി​ട്ടു​ണ്ട്. പെ​ട്രോ​ളി​ൽ എ​ഥ​നോ​ൾ ചേ​ർ​ക്കു​ന്ന​ത് ആ​ഗോ​ള​ത​ല​ത്തി​ൽ അം​ഗീ​ക​രി​ക്ക​പ്പെ​ട്ട രീ​തി​യാ​ണ്. അ​മേ​രി​ക്ക, ബ്ര​സീ​ൽ, ജ​പ്പാ​ൻ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ൽ ഇ​ത് വി​ജ​യ​ക​ര​മാ​യി ന​ട​പ്പാ​ക്കി​യി​ട്ടു​ണ്ട്. ബ്ര​സീ​ലി​ൽ വ​ർ​ഷ​ങ്ങ​ളാ​യി ഇ27 ​ആ​ണ് സാ​ധാ​ര​ണ പെ​ട്രോ​ൾ മി​ശ്രി​ത​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

എ​ഥ​നോ​ൾ മി​ശ്രി​ത പ​ദ്ധ​തി​യി​ലൂ​ടെ അ​സം​സ്കൃ​ത എ​ണ്ണ ഇ​റ​ക്കു​മ​തി കു​റ​യ്ക്കാ​ൻ ഇ​ന്ത്യ​ക്ക് സാ​ധി​ച്ചു. ഇ​തി​ലൂ​ടെ ഇ​തു​വ​രെ 1.4 ല​ക്ഷം കോ​ടി​യി​ല​ധി​കം രൂ​പ​യു​ടെ വി​ദേ​ശ​നാ​ണ്യം ലാ​ഭി​ക്കാ​ൻ രാ​ജ്യ​ത്തി​ന് ക​ഴി​ഞ്ഞു. എ​ഥ​നോ​ൾ ഉ​ത്പാ​ദ​ന​ത്തി​നാ​യി കാ​ർ​ഷി​ക അ​സം​സ്കൃ​ത വ​സ്തു​ക്ക​ൾ വ​ൻ​തോ​തി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന​ത് വ​ഴി ഗ്രാ​മീ​ണ സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യ്ക്കും ക​ർ​ഷ​ക​ർ​ക്കും സ്ഥി​ര​മാ​യ വ​രു​മാ​ന മാ​ർ​ഗം ഉ​റ​പ്പാ​ക്കാ​ൻ ഈ ​പ​ദ്ധ​തി​ക്ക് സാ​ധി​ച്ചി​ട്ടു​ണ്ട്.

രാ​ജ്യ​ത്തി​ന്‍റെ ഊ​ർ​ജ സു​ര​ക്ഷ വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും കാ​ർ​ബ​ൺ പു​റ​ന്ത​ള്ള​ൽ കു​റ​ച്ച് ഹ​രി​ത ഇ​ന്ധ​ന​ങ്ങ​ളി​ലേ​ക്ക് മാ​റു​ന്ന​തി​നും എ​ഥ​നോ​ൾ മി​ശ്രി​ത പ​ദ്ധ​തി അ​ത്യ​ന്തം നി​ർ​ണാ​യ​ക​മാ​ണെ​ന്നാ​ണ് സ​ർ​ക്കാ​ർ വീ​ണ്ടും വ്യ​ക്ത​മാ​ക്കു​ന്ന​ത്.

Latest News

Corehub Up