Wed, 15 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : E20 Petrol

ഇ-20 ​പെ​ട്രോ​ൾ, എ​ൻ​ഡി​എ വോ​ട്ട​ർ​മാ​ർ പോ​ലും എ​തി​രെ​ന്ന് സീ ​വോ​ട്ട​ർ സ​ർ​വേ 

ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കു​ന്ന ഇ-20 ​എ​ഥ​നോ​ൾ പെ​ട്രോ​ൾ ഉ​പ​യോ​ഗ​ത്തോ​ട് ഭൂ​രി​ഭാ​ഗം ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കും എ​തി​ർ​പ്പ്. സി-​വോ​ട്ട​ർ ന​ട​ത്തി​യ പു​തി​യ സ​ർ​വേ​യി​ലാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​യ​ത്. എ​ൻ​ഡി​എ വോ​ട്ട​ർ​മാ​രി​ൽ പോ​ലും 53 ശ​ത​മാ​നം പേ​ർ ത​ങ്ങ​ളു​ടെ വാ​ഹ​ന​ങ്ങ​ളി​ൽ ഇ-20 ​ഉ​പ​യോ​ഗി​ക്കാ​ൻ താ​ത്പ​ര്യ​പെ​ടു​ന്നി​ല്ല. 

ഇ-20 ​പെ​ട്രോ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​ത് വാ​ഹ​ന​ങ്ങ​ളു​ടെ മൈ​ലേ​ജ് കു​റ​യ്ക്കു​മെ​ന്നും എ​ൻ​ജി​ന് ത​ക​രാ​റു​ക​ൾ വ​രു​ത്തു​മെ​ന്നും ജ​ന​ങ്ങ​ൾ ഭ​യ​പ്പെ​ടു​ന്നു. സാ​ധാ​ര​ണ പെ​ട്രോ​ളും എ​ഥ​നോ​ൾ ക​ല​ർ​ത്തി​യ പെ​ട്രോ​ളും ഒ​രേ​സ​മ​യം ല​ഭ്യ​മാ​ക്ക​ണ​മെ​ന്നാ​ണ് 76 ശ​ത​മാ​നം പേ​രും ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. കു​റ​ഞ്ഞ വി​ല​യ്ക്ക് ഇ-20 ​ല​ഭി​ച്ചാ​ലും 40.8 ശ​ത​മാ​നം പേ​ർ മാ​ത്ര​മേ അ​ത് ഉ​പ​യോ​ഗി​ക്കാ​ൻ ത​യ്യാ​റു​ള്ളൂ. 

വേ​ണ്ട​ത്ര ഗ​വേ​ഷ​ണ​മി​ല്ലാ​തെ​യാ​ണ് സ​ർ​ക്കാ​ർ ഈ ​പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​തെ​ന്ന് 60 ശ​ത​മാ​ന​ത്തോ​ളം പേ​രും വി​ശ്വ​സി​ക്കു​ന്നു. മ​തി​യാ​യ വി​വ​ര​ങ്ങ​ൾ സ​ർ​ക്കാ​ർ ന​ൽ​കു​ന്നി​ല്ലെ​ന്നും പ​രാ​തി​യു​ണ്ട്. പ​ഴ​യ വാ​ഹ​ന​ങ്ങ​ളി​ൽ ഇ-20 ​നി​ർ​ബ​ന്ധ​മാ​ക്കു​ന്ന​ത് അ​നീ​തി​യാ​ണെ​ന്ന് 56.3 ശ​ത​മാ​നം പേ​ർ അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു.  

Latest News

Corehub Up