Wed, 7 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ED Raids

സം​സ്ഥാ​ന​ത്ത് മൂ​ന്ന് ജി​ല്ല​ക​ളി​ൽ ഇ​ഡി റെ​യ്ഡ്; പ​രി​ശോ​ധ​ന സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളി​ലും ബ​ന്ധ​പ്പെ​ട്ട​വ​രു​ടെ വീ​ടു​ക​ളി​ലും 

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് മൂ​ന്ന് ജി​ല്ല​ക​ളി​ൽ എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ (ഇ​ഡി) വ്യാ​പ​ക പ​രി​ശോ​ധ​ന. തൃ​ശൂ​ർ, എ​റ​ണാ​കു​ളം, കോ​ഴി​ക്കോ​ട് എ​ന്നീ ജി​ല്ല​ക​ളി​ലാ​യി സ​ഹ​ക​ര​ണ ബാ​ങ്ക് ഓ​ഫീ​സു​ക​ളി​ലും ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും വ​സ​തി​ക​ളി​ലു​മാ​ണ് റെ​യ്ഡ് ന​ട​ക്കു​ന്ന​ത്.

തൃ​ശൂ​രി​ൽ അ​ഞ്ചി​ട​ങ്ങ​ളി​ലാ​ണ് ഇ​ഡി സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. കൂ​ടാ​തെ എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ അ​ങ്ക​മാ​ലി അ​ർ​ബ​ൻ സ​ഹ​ക​ര​ണ ബാ​ങ്കു​മാ​യി ബ​ന്ധ​പ്പെ​ട്ട് നാ​ല് കേ​ന്ദ്ര​ങ്ങ​ളി​ലും റെ​യ്ഡ് പു​രോ​ഗ​മി​ക്കു​ക​യാ​ണ്. വ്യാ​ജ വാ​യ്പ​ക​ൾ വ​ഴി അ​ങ്ക​മാ​ലി അ​ർ​ബ​ൻ ബാ​ങ്കി​ൽ 121 കോ​ടി രൂ​പ​യു​ടെ ക്ര​മ​ക്കേ​ട് ന​ട​ന്ന​താ​യി ഇ​ഡി നേ​ര​ത്തെ ക​ണ്ടെ​ത്തി​യി​രു​ന്നു.

ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ൾ, ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​രു​ടെ വീ​ടു​ക​ളി​ലേ​ക്ക് അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ ത​ട​യ​ൽ നി​യ​മ​പ്ര​കാ​രം ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സു​ക​ളു​ടെ തു​ട​ര​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പ​രി​ശോ​ധ​ന എ​ന്നാ​ണ് ഇ​ഡി വൃ​ത്ത​ങ്ങ​ൾ ന​ൽ​കു​ന്ന വി​വ​രം.

Latest News

Corehub Up