x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മെഡിക്കൽ കോളജ് കോഴ ; പത്തു സംസ്ഥാനങ്ങളിൽ ഇഡി റെയ്ഡ്


Published: November 28, 2025 02:57 AM IST | Updated: November 28, 2025 02:57 AM IST

ന്യൂ​​​ഡ​​​ൽ​​​ഹി: ദേ​​​ശീ​​​യ മെ​​​ഡി​​​ക്ക​​​ൽ ക​​​മ്മീ​​​ഷ​​​നി​​​ലെ​​​യും (എ​​​ൻ​​​എം​​​സി) ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ലെ​​​യും ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്കു കോ​​​ഴ ന​​​ൽ​​​കി​​​യെ​​​ന്ന കേ​​​സി​​​ൽ പ​​​ത്തു സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ ഇ​​​ഡി റെ​​​യ്ഡ് ന​​​ട​​​ത്തി. മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജു​​​ക​​​ളി​​​ലെ പ​​​രി​​​ശോ​​​ധ​​​ന സം​​​ബ​​​ന്ധി​​​ച്ച ര​​​ഹ​​​സ്യ​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്കു പ​​​ക​​​ര​​​മാ​​​യി ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്ക് പ​​​ണം ന​​​ൽ​​​കി​​​യെ​​​ന്ന ക​​​ണ്ടെ​​​ത്ത​​​ലി​​​നെ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണ് റെ​​​യ്ഡ് ന​​​ട​​​ത്തി​​​യ​​​ത്.

ആ​​​ന്ധ്ര​​​പ്ര​​​ദേ​​​ശ്, തെ​​​ലു​​​ങ്കാ​​​ന, മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര, മ​​​ധ്യ​​​പ്ര​​​ദേ​​​ശ്, ഛത്തീ​​​സ്ഗ​​​ഡ്, ഗു​​​ജ​​​റാ​​​ത്ത്, രാ​​​ജ​​​സ്ഥാ​​​ൻ, ബി​​​ഹാ​​​ർ, ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശ്, ഡ​​​ൽ​​​ഹി എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലാ​​​യി 15 ഇ​​​ട​​​ത്താ​​​യി​​​രു​​​ന്നു റെ​​​യ്ഡ്. എ​​​ൻ​​​എം​​​സി​​​യി​​​ലെ​​​യും ആ​​​രോ​​​ഗ്യ മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ലെ​​​യും ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ, ഇ​​​ട​​​നി​​​ല​​​ക്കാ​​​ർ, സ്വ​​​കാ​​​ര്യ കോ​​​ള​​​ജു​​​ക​​​ളി​​​ലെ മാ​​​നേ​​​ജ​​​ർ​​​മാ​​​ർ തു​​​ട​​​ങ്ങി 35 പേ​​​ർ​​​ക്കെ​​​തി​​​രേ ക​​​ഴി​​​ഞ്ഞ ജൂ​​​ണി​​​ൽ സി​​​ബി​​​ഐ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത കേ​​​സി​​​ലാ​​​ണു ന​​​ട​​​പ​​​ടി.

200 കോ​​​ടി​​​യി​​​ല​​​ധി​​​കം രൂ​​​പ​​​യു​​​ടെ ഇ​​​ട​​​പാ​​​ട് ഇ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ന​​​ട​​​ന്നി​​​ട്ടു​​​ണ്ടെ​​​ന്നാ​​​ണ് ആ​​​രോ​​​പ​​​ണം. അ​​​ന​​​ധി​​​കൃ​​​ത​​​മാ​​​യി മെ​​​ഡി​​​ക്ക​​​ൽ സീ​​​റ്റു​​​ക​​​ൾ ല​​​ഭി​​​ക്കു​​​ന്ന​​​തി​​​നാ​​​ണ് വ​​​ലി​​​യ തോ​​​തി​​​ൽ കോ​​​ഴ ന​​​ൽ​​​കി​​​യ​​​തെ​​​ന്നാ​​​ണു ക​​​ണ്ടെ​​​ത്ത​​​ൽ.

മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജു​​​ക​​​ളി​​​ൽ മെ​​​ഡി​​​ക്ക​​​ൽ സീ​​​റ്റു​​​ക​​​ൾ അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കി​​​ടെ​​​യാ​​​ണു കോ​​​ള​​​ജ് അ​​​ധി​​​കൃ​​​ത​​​ർ​​​ക്ക് ര​​​ഹ​​​സ്യ​​​വി​​​വ​​​രം ചോ​​​ർ​​​ത്തി ന​​​ൽ​​​കി​​​യ​​​ത്. ഇ​​​തോ​​​ടെ, കൃ​​​ത്രി​​​മ രോ​​​ഗി​​​ക​​​ളെ സൃ​​​ഷ്‌​​​ടി​​​ച്ചും അ​​​ധ്യാ​​​പ​​​ക​​​രെ​ വ​​​ച്ചും കോ​​​ള​​​ജ് അ​​​ധി​​​കൃ​​​ത​​​ർ മെ​​​ഡി​​​ക്ക​​​ൽ സീ​​​റ്റു​​​ക​​​ൾ നേ​​​ടി​​​യെ​​​ടു​​​ത്തു​​​വെ​​​ന്നാ​​​ണ് ആ​​​രോ​​​പ​​​ണം.

Tags : Medical college bribery ED raids ED raids in ten states Medical Seat

Recent News

Corehub Up