Tue, 28 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : EDRaid

ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച കേ​സ്; ഒ​ന്നാം പ്ര​തി​യു​ടെ ജാ​മ്യാ​പേ​ക്ഷ കോ​ട​തി ത​ള്ളി

തി​രു​വ​ന​ന്ത​പു​രം: പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ന്‍റെ വീ​ട്ടി​ൽ പ​രി​ശോ​ധ​ന​യ്ക്കെ​ത്തി​യ ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച കേ​സി​ലെ ഒ​ന്നാം പ്ര​തി നി​ധി​ൻ രാ​ജി​ന്‍റെ ജാ​മ്യാ​പേ​ക്ഷ കോ​ട​തി ത​ള്ളി. തി​രു​വ​ന​ന്ത​പു​രം പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി​യു​ടേ​താ​ണ് ഉ​ത്ത​ര​വ്. കേ​സി​ൽ അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ളി​ൽ ഒ​രാ​ൾ​ക്ക് ഒ​ഴി​കെ മ​റ്റാ​ർ​ക്കും ഇ​തു​വ​രെ ജാ​മ്യം ല​ഭി​ച്ചി​ട്ടി​ല്ല.

ഒ​മ്പ​താം പ്ര​തി ഹ​രീ​ഷ് കു​മാ​റി​ന് മാ​ത്ര​മാ​ണ് നേ​ര​ത്തെ ജാ​മ്യം ല​ഭി​ച്ച​ത്. പോ​ലീ​സ് റി​പ്പോ​ർ​ട്ടി​ന് വി​രു​ദ്ധ​മാ​യ നി​ല​പാ​ടാ​ണ് പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ സ്വീ​ക​രി​ച്ച​തെ​ന്നും അ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഹ​രീ​ഷ് കു​മാ​റി​ന് ജാ​മ്യം ല​ഭി​ച്ച​തെ​ന്നു​മാ​ണ് പ്രോ​സി​ക്യൂ​ഷ​ന്‍റെ വാ​ദം. മ​റ്റ് പ്ര​തി​ക​ൾ ര​ണ്ട് മാ​സ​ത്തി​ലേ​റെ​യാ​യി ജു​ഡീ​ഷ്യ​ൽ ക​സ്റ്റ​ഡി​യി​ൽ തു​ട​രു​ക​യാ​ണ്.

പി​ണ​റാ​യി വി​ജ​യ​ന്‍റെ തി​രു​വ​ന​ന്ത​പു​രം ബേ​ക്ക​ർ ജം​ഗ്ഷ​നി​ലെ വ​സ​തി​യി​ൽ മേ​യ് 27നാ​ണ് ഇ​ഡി പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. മാ​സ​പ്പ​ടി കേ​സി​ലെ ഇ​ഡി അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ണ്ടാ​യി​രു​ന്ന നി​യ​മ​ത​ട​സ​ങ്ങ​ൾ ഹൈ​ക്കോ​ട​തി നീ​ക്കി​യ​തി​ന് പി​ന്നാ​ലെ​യാ​യി​രു​ന്നു പ​രി​ശോ​ധ​ന. പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷം മ​ട​ങ്ങു​ക​യാ​യി​രു​ന്ന ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വാ​ഹ​ന​ങ്ങ​ൾ പ്ര​തി​ഷേ​ധ​ക്കാ​ർ ത​ക​ർ​ത്തി​രു​ന്നു.

 

Latest News

Corehub Up