Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : EPIDEMIC

പ​ക​ർ​ച്ച​വ്യാ​ധി​; ആ​രോ​പ​ണ പ്ര​ത്യാ​രോ​പ​ണ​വു​മാ​യി ഭ​ര​ണ- പ്ര​തി​പ​ക്ഷം

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: പ​​​​ക​​​​ർ​​​​ച്ച വ്യാ​​​​ധി പ​​​​ട​​​​ർ​​​​ന്നു പി​​​​ടി​​​​ച്ചു​​​​വെ​​​​ന്നാ​​​​രോ​​​​പി​​​​ച്ച് നി​​​​യ​​​​മ​​​​സ​​​​ഭ​​​​യി​​​​ൽ ഭ​​​​ര​​​​ണ- പ്ര​​​​തി​​​​പ​​​​ക്ഷ ആ​​​​രോ​​​​പ​​​​ണം. അ​​​​ടി​​​​യ​​​​ന്തര പ്ര​​​​മേ​​​​യ നോ​​​​ട്ടീ​​​​സി​​​​ന് അ​​​​വ​​​​ത​​​​ര​​​​ണാ​​​​നു​​​​മ​​​​തി തേ​​​​ടി​​​​യ മു​​​​ഹ​​​​മ്മ​​​​ദ് റി​​​​യാ​​​​സും ആ​​​​രോ​​​​ഗ്യ​​​​മ​​​​ന്ത്രി കെ. ​​​​മു​​​​ര​​​​ളീ​​​​ധ​​​​ര​​​​നും ത​​​​മ്മി​​​​ലാ​​​​ണ് ആ​​​​രോ​​​​ഗ്യ​​​​മേ​​​​ഖ​​​​ല​​​​യി​​​​ലെ പ്ര​​​​ശ്ന​​​​ങ്ങ​​​​ൾ സം​​​​ബ​​​​ന്ധി​​​​ച്ച് വാ​​​​ദപ്ര​​​​തി​​​​വാ​​​​ദ​​​​ങ്ങ​​​​ൾ ന​​​​ട​​​​ന്ന​​​​ത്.

ആ​​​​രോ​​​​ഗ്യ​​​​മേ​​​​ഖ​​​​ല ക​​​​ടു​​​​ത്ത പ്ര​​​​തി​​​​സന്ധി​​​​നേ​​​​രി​​​​ടു​​​​ക​​​​യാ​​​​ണെ​​​​ന്നും പ​​​​ക​​​​ർ​​​​ച്ച​​​​വ്യാ​​​​ധി​​​​ക​​​​ൾ വ്യാ​​​​പി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്നു​​​​മു​​​​ള്ള മു​​​​ഹ​​​​മ്മ​​​​ദ് റി​​​​യാ​​​​സി​​​​ന്‍റെ പ​​​​രാ​​​​മ​​​​ർ​​​​ശ​​​​ത്തി​​​​ന് മ​​​​റു​​​​പ​​​​ടി​​​​യാ​​​​യി ക​​​​ഴി​​​​ഞ്ഞ 10 വ​​​​ർ​​​​ഷ​​​​ക്കാ​​​​ല​​​​ത്തെ റീ​​​​ൽ​​​​സും അ​​​​വ​​​​സാ​​​​ന​​​​ത്തെ അ​​​​ഞ്ചു വ​​​​ർ​​​​ഷ​​​​ത്തെ വീ​​​​ണ​​​​മീ​​​​ട്ട​​​​ലു​​​​മാ​​​​യി​​​​രു​​​​ന്നു​​​​ആ​​​​രോ​​​​ഗ്യവ​​​​കു​​​​പ്പി​​​​ൽ ന​​​​ട​​​​ന്ന​​​​തെ​​​​ന്ന് ആ​​​​രോ​​​​ഗ്യ​​​​മ​​​​ന്ത്രി കെ. ​​​​മു​​​​ര​​​​ളീ​​​​ധ​​​​ര​​​​ൻ പ​​​​രി​​​​ഹ​​​​സി​​​​ച്ചു.

നി​​​​പ സ്ഥി​​​​രീ​​​​ക​​​​ര​​​​ണം സം​​​​ബ​​​​ന്ധി​​​​ച്ച് മ​​​​ന്ത്രി​​​​യു​​​​ടേ​​​​യും ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രു​​​​ടേ​​​​യും പ്ര​​​​തി​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ളി​​​​ലെ വൈ​​​​രു​​​​ധ്യം റി​​​​യാ​​​​സ് സ​​​​ഭ​​​​യി​​​​ൽ ഉ​​​​ന്ന​​​​യി​​​​ച്ച​​​​പ്പോ​​​​ൾ ഉ​​​​ള്ള മ​​​​റു​​​​പ​​​​ടി​​​​യി​​​​ലാ​​​​യി​​​​രു​​​​ന്നു സ​​​​ർ​​​​ക്കാ​​​​രി​​​​നെ വി​​​​മ​​​​ർ​​​​ശി​​​​ച്ച​​​​ത്. ഇ​​​​തി​​​​നു മ​​​​റു​​​​പ​​​​ടി​​​​യാ​​​​യാ​​​​ണ് മു​​​​ര​​​​ളീ​​​​ധ​​​​ര​​​​ന്‍റെ വി​​​​മ​​​​ർ​​​​ശ​​​​നം. ചി​​​​ല ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ൻ​​​​മാ​​​​ർ ഭ​​​​ര​​​​ണം മാ​​​​റി​​​​യ​​​​ത് അ​​​​റി​​​​യാ​​​​തെ ക​​​​ഴി​​​​ഞ്ഞ സ​​​​ർ​​​​ക്കാ​​​​രി​​​​നോ​​​​ട് കൂ​​​​റു​​​​കാ​​​​ണി​​​​ക്കു​​​​ന്ന പ്ര​​​​വ​​​​ർ​​​​ത്ത​​​​നം ന​​​​ട​​​​ത്തി​​​​യ​​​​പ്പോ​​​​ൾ അ​​​​വ​​​​രു​​​​ടെ ക​​​​സേ​​​​ര ഒ​​​​ന്നു മാ​​​​റ്റി ഇ​​​​രു​​​​ത്തി​​​​യെ​​​​ന്നേ​​​​യു​​​​ള്ളൂ​​​​വെ​​​​ന്നാ​​​​യി​​​​രു​​​​ന്നു ഡി​​​​എ​​​​ച്ച്എ​​​​സി​​​​ന്‍റെ സ്ഥ​​​​ലം​​​​മാ​​​​റ്റ​​​​ത്തെ​​​​ക്കു​​​​റി​​​​ച്ചു​​​​ള്ള മ​​​​ന്ത്രി​​​​യു​​​​ടെ പ്ര​​​​തി​​​​ക​​​​ര​​​​ണം.

രോ​​​​ഗ​​​​ങ്ങ​​​​ൾ മ​​​​റ​​​​ച്ചു​​​​വ​​​​ച്ച് എ​​​​ല്ലാം ശ​​​​രി​​​​യാ​​​​ണെ​​​​ന്നു പ​​​​റ​​​​യു​​​​ന്ന സ​​​​മീ​​​​പ​​​​ന​​​​മ​​​​ല്ല സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​രി​​​​നു​​​​ള്ള​​​​ത്. രോ​​​​ഗ​​​​ങ്ങ​​​​ളെ​​​​ക്കു​​​​റി​​​​ച്ച് പൊ​​​​തു​​​​ജ​​​​ന​​​​ങ്ങ​​​​ളെ അ​​​​റി​​​​യി​​​​ക്കു​​​​ക​​​​യും ശാ​​​​സ്ത്രീ​​​​യ​​​​മാ​​​​യ പ​​​​രി​​​​ഹാ​​​​ര​​​​മാ​​​​ർ​​​​ഗ​​​​ങ്ങ​​​​ൾ ക​​​​ണ്ടെ​​​​ത്തു​​​​ക​​​​യു​​​​മാ​​​​ണ് സ​​​​ർ​​​​ക്കാ​​​​ർ ല​​​​ക്ഷ്യ​​​​മി​​​​ടു​​​​ന്ന​​​​തെ​​​​ന്നും മ​​​​ന്ത്രി കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു. ആ​​​​ശു​​​​പ​​​​ത്രി​​​​ക​​​​ളി​​​​ലെ വി​​​​ദ​​​​ഗ്ധ ഡോ​​​​ക്ട​​​​ട​​​​ർ​​​​മാ​​​​രു​​​​ടെ കു​​​​റ​​​​വ് പ​​​​രി​​​​ഹ​​​​രി​​​​ക്കു​​​​ന്ന​​​​തിനു പ്ര​​​​ത്യേ​​​​ക പ​​​​രി​​​​ഗ​​​​ണ​​​​ന ന​​​​ല്കും. മ​​​​ഴ​​​​ക്കാ​​​​ല പൂ​​​​ർ​​​​വ ശു​​​​ചീ​​​​ക​​​​ര​​​​ണ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ ആ​​​​രം​​​​ഭി​​​​ക്കു​​​​ന്ന കാ​​​​ര്യ​​​​ത്തി​​​​ൽ മു​​​​ൻ സ​​​​ർ​​​​ക്കാ​​​​ർ ഗു​​​​രു​​​​ത​​​​ര വീ​​​​ഴ്ച്ച വ​​​​രു​​​​ത്തി​​​​യെ​​​​ന്നും ആ​​​​രോ​​​​ഗ്യ​​​​മ​​​​ന്ത്രി ആ​​​​രോ​​​​പി​​​​ച്ചു.

ഫെ​​​​ബ്രു​​​​വ​​​​രി മാ​​​​സം മു​​​​ത​​​​ലാ​​​​ണ് മ​​​​ഴ​​​​ക്കാ​​​​ല പൂ​​​​ർ​​​​വ ശു​​​​ചീ​​​​ക​​​​ര​​​​ണ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ ന​​​​ട​​​​ത്തേ​​​​ണ്ടി​​​​യി​​​​രു​​​​ന്ന​​​​ത്. എ​​​​ന്നാ​​​​ൽ ക​​​​ഴി​​​​ഞ്ഞ സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ കാ​​​​ല​​​​ത്ത് ഇ​​​​ക്കാ​​​​ര്യ​​​​ത്തി​​​​ൽ വീ​​​​ഴ്്ച ഉ​​​​ണ്ടാ​​​​യി. ഫെ​​​​ബ്രു​​​​വ​​​​രി മു​​​​ത​​​​ൽ ഒ​​​​രു പ്ര​​​​തി​​​​രോ​​​​ധ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​​​​​ങ്ങ​​​​ളും ന​​​​ട​​​​ത്തി​​​​യി​​​​ട്ടി​​​​ല്ല. ക​​​​ഴി​​​​ഞ്ഞ മേ​​​​യി​​​​ൽ യു​​​​ഡി​​​​എ​​​​ഫ് അ​​​​ധി​​​​കാ​​​​ര​​​​മേ​​​​റ്റ ശേ​​​​ഷ​​​​മാ​​​​ണ് പ്ര​​​​തി​​​​രോ​​​​ധ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ ആ​​​​രം​​​​ഭി​​​​ച്ച​​​​ത്.

ജി​​​​ല്ലാ മെ​​​​ഡി​​​​ക്ക​​​​ൽ ഓ​​​​ഫീ​​​​സ​​​​ർ​​​​മാ​​​​രി​​​​ല്ലാ​​​​ത്ത അ​​​​വ​​​​സ്ഥ​​​​യാ​​​​യി​​​​രു​​​​ന്നു. മു​​​​ൻ സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ കാ​​​​ല​​​​ത്ത് 2018-ൽ ​​​​നി​​​​പാ വൈ​​​​റ​​​​സ് ബാ​​​​ധ​​​​മൂ​​​​ലം 16 പേ​​​​ർ മ​​​​ര​​​​ണ​​​​പ്പെ​​​​ട്ട​​​​താ​​​​യി ചോ​​​​ദ്യ​​​​ങ്ങ​​​​ൾ​​​​ക്ക് സ​​​​ഭ​​​​യി​​​​ൽ ത​​​​ന്നെ മ​​​​റു​​​​പ​​​​ടി ന​​​​ല്കി​​​​യി​​​​ട്ടു​​​​ണ്ട്. എ​​​​ന്നാ​​​​ൽ ഇ​​​​പ്പോ​​​​ൾ ഒ​​​​രാ​​​​ൾ​​​​ക്ക് രോ​​​​ഗം ബാ​​​​ധി​​​​ച്ച​​​​പ്പോ​​​​ൾ ത​​​​ന്നെ സം​​​​സ്ഥാ​​​​ന​​​​ത്ത് നി​​​​പാ വ്യാ​​​​പ​​​​ന​​​​മെ​​​​ന്ന രീ​​​​തി​​​​യി​​​​ലു​​​​ള്ള പ്ര​​​​ചാ​​​​ര​​​​ണ​​​​മാ​​​​ണ് ന​​​​ട​​​​ത്തു​​​​ന്ന​​​​ത്. 10 വ​​​​ർ​​​​ഷ​​​​മാ​​​​യി ത​​​​ക​​​​ർ​​​​ന്നു കി​​​​ട​​​​ന്ന ഒ​​​​രു സി​​​​സ്റ്റ​​​​ത്തെ ശ​​​​രി​​​​യാ​​​​ക്കാ​​​​നാ​​​​ണ് സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​ർ ശ്ര​​​​മി​​​​ക്കു​​​​ന്ന​​​​തെ​​​​ന്നും ആ​​​​രോ​​​​ഗ്യ​​​​മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു.

ഒ​​​​രു സ​​​​ർ​​​​ക്കാ​​​​രി​​​​നെ വി​​​​ല​​​​യി​​​​രു​​​​ത്താ​​​​ൻ 35 ദി​​​​വ​​​​സം മ​​​​തി​​​​യാ​​​​വി​​​​ല്ലെ​​​​ന്നും എ​​​​ന്നാ​​​​ൽ സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ ദി​​​​ശ എ​​​​ങ്ങോ​​​​ട്ടാ​​​​ണ് പോ​​​​കു​​​​ന്ന​​​​തെ​​​​ന്ന​​​​റി​​​​യാ​​​​ൻ ഈ ​​​​ദി​​​​വ​​​​സ​​​​ങ്ങ​​​​ൾ മാ​​​​ത്രം മ​​​​തി ധാ​​​​രാ​​​​ള​​​​മെ​​​​ന്നും അ​​​​ടി​​​​യ​​​​ന്ത​​​​ര പ്ര​​​​മേ​​​​യ​​​​ത്തി​​​​ന് അ​​​​വ​​​​ത​​​​ര​​​​ണാ​​​​നു​​​​മ​​​​തി തേ​​​​ടി​​​​യ മു​​​​ഹ​​​​മ്മ​​​​ദ് റി​​​​യാ​​​​സ് പ​​​​റ​​​​ഞ്ഞു. കേ​​​​ര​​​​ളാ മോ​​​​ഡ​​​​ൽ ത​​​​ക​​​​ർ​​​​ക്കാ​​​​നു​​​​ള്ള യു​​​​ഡി​​​​എ​​​​ഫി​​​​ന്‍റെ നീ​​​​ക്കം അ​​​​നു​​​​വ​​​​ദി​​​​ക്കി​​​​ല്ലെ​​​​ന്നും പ​​​​ക​​​​ർ​​​​ച്ച വ്യാ​​​​ധി​​​​ക​​​​ൾ പ​​​​ട​​​​ർ​​​​ന്നു പി​​​​ടി​​​​ച്ച​​​​പ്പോ​​​​ൾ സ​​​​ർ​​​​ക്കാ​​​​ർ ഒ​​​​ഴി​​​​ഞ്ഞു മാ​​​​റു​​​​ക​​​​യാ​​​​ണെ​​​​ന്നും മു​​​​ഹ​​​​മ്മ​​​​ദ് റി​​​​യാ​​​​സ് ആ​​​​രോ​​​​പി​​​​ച്ചു. അ​​​​ഞ്ചു ജി​​​​ല്ല​​​​ക​​​​ളി​​​​ൽ മെ​​​​ഡി​​​​ക്ക​​​​ൽ ഓ​​​​ഫീ​​​​സ​​​​ർ​​​​മാ​​​​രി​​​​ല്ലെ​​​​ന്നും അ​​​​ദ്ദേ​​​​ഹം ആ​​​​രോ​​​​പി​​​​ച്ചു.

വ​​​​ള​​​​രെ ഗൗ​​​​ര​​​​വ​​​​മാ​​​​യ പ്ര​​​​ശ്ന​​​​ത്തെ എ​​​​ങ്ങ​​​​നെ ലാ​​​​ഘ​​​​വ​​​​മാ​​​​യി കാ​ണു​മെ​ന്നാ​ണ് മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞ​​​​തെ​​​​ന്നു പ്ര​​​​തി​​​​പ​​​​ക്ഷ നേ​​​​താ​​​​വ് പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ൻ വി​​​​മ​​​​ർ​​​​ശി​​​​ച്ചു. നി​​​​പ മാ​​​​ര​​​​ക​​​​ശേ​​​​ഷി​​​​യു​​​​ള്ള ഒ​​​​രു രോ​​​​ഗ​​​​മാ​​​​ണെ​​​​ന്നു​​​​ള്ള​​​​ത് എ​​​​ല്ലാ​​​​വ​​​​ർ​​​​ക്കും ബോ​​​​ധ്യ​​​​മു​​​​ള്ള കാ​​​​ര്യ​​​​മാ​​​​ണ്.

എ​​​​ല്ലാ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ​​​​ക്കും ഏ​​​​കോ​​​​പ​​​​നം ന​​​​ട​​​​ത്തേ​​​​ണ്ട ആ​​​​രോ​​​​ഗ്യ മ​​​​ന്ത്രി എ​​​​ത്ര​​​​ ദി​​​​വ​​​​സ​​​​ത്തി​​​​നു ശേ​​​​ഷ​​​​മാ​​​​ണ് നി​​​​പ ബാ​​​​ധി​​​​ച്ച കോ​​​​ഴി​​​​ക്കോ​​​​ട് എത്തിയത്‌.രോ​​​​ഗി​​​​ക്ക് നി​​​​പ സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ച സ​​​​മ​​​​യ​​​​ത്ത് ആ​​​​രോ​​​​ഗ്യ​​​​മ​​​​ന്ത്രി തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​ര​​​​ത്താ​​​​യി​​​​രു​​​​ന്നു. എ​​​​ന്തു​​​​കൊ​​​​ണ്ടാ​​​​ണ് ഉ​​​​ട​​​​ൻ അ​​​​വി​​​​ടെ എ​​​​ത്താ​​​​തി​​​​രു​​​​ന്ന​​​​ത്.

സാ​​​​ധാ​​​​ര​​​​ണ ഗ​​​​തി​​​​യി​​​​ൽ ചെ​​​​യ്യേ​​​​ണ്ട​​​​ത് ചെ​​​​യ്തി​​​​ല്ലെ​​​​ന്നും പ്ര​​​​തി​​​​രോ​​​​ധ ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​ൽ സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ ഭാ​​​​ഗ​​​​ത്തു നി​​​​ന്നു വ​​​​ലി​​​​യ കാ​​​​ല​​​​താ​​​​മ​​​​സ​​​​മു​​​​ണ്ടാ​​​​യ​​​​താ​​​​യും പ്ര​​​​തി​​​​പ​​​​ക്ഷ നേ​​​​താ​​​​വ് കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു. മ​​​​ന്ത്രി​​​​യു​​​​ടെ മ​​​​റു​​​​പ​​​​ടി​​​​യെ തു​​​​ട​​​​ർ​​​​ന്ന് സ്പീ​​​​ക്ക​​​​ർ അ​​​​ടി​​​​യ​​​​ന്ത​​​​ര​​​​പ്ര​​​​മേ​​​​യ​​​​ത്തി​​​​ന് അ​​​​വ​​​​ത​​​​ര​​​​ണാ​​​​നു​​​​മ​​​​തി നി​​​​ഷേ​​​​ധി​​​​ച്ച​​​​തി​​​​നു പി​​​​ന്നാ​​​​ലെ പ്ര​​​​തി​​​​പ​​​​ക്ഷം സ​​​​ഭ​​​​യി​​​​ൽ നി​​​​ന്ന് ഇ​​​​റ​​​​ങ്ങി​​​​പ്പോ​​​​യി.

Kerala

നി​പ്പ​യു​ടെ നാ​ള്‍വ​ഴി

 

2018 മേ​​​​​യ് മാ​​​​​സ​​​​​ത്തി​​​​​ല്‍ കോ​​​​​ഴി​​​​​ക്കോ​​​​​ടാ​​​​​ണ് സം​​​​​സ്ഥാ​​​​​ന​​​​​ത്ത് ആ​​​​​ദ്യ​​​​​മാ​​​​​യി നി​​​​​പ്പ റി​​​​​പ്പോ​​​​​ര്‍​ട്ട് ചെ​​​​​യ്ത​​​​​ത്. ഇ​​​​​രു​​​​​പ​​​​​തോ​​​​​ളം പേ​​​​​ര്‍​ക്ക് വൈ​​​​​റ​​​​​സ് ബാ​​​​​ധ​​​​​യു​​​​​ണ്ടാ​​​​​വു​​​​​ക​​​​​യും അ​​​​​തി​​​​​ല്‍ 18 പേ​​​​​ര്‍​ക്ക് ജീ​​​​​വ​​​​​ന്‍ ന​​​​​ഷ്ട​​​​​പ്പെ​​​​​ടു​​​​​ക​​​​​യു​​​​​മു​​​​​ണ്ടാ​​​​​യി. പി​​​​​ന്നീ​​​​​ട് 2019 ജൂ​​​​​ണി​​​​​ല്‍ എ​​​​​റ​​​​​ണാ​​​​​കു​​​​​ള​​​​​ത്ത് നി​​​​​പ്പ സ്ഥി​​​​​രീ​​​​​ക​​​​​രി​​​​​ച്ചു. 2021 സ​​​​​പ്റ്റം​​​​​ബ​​​​​റി​​​​​ല്‍ കോ​​​​​ഴി​​​​​ക്കോ​​​​​ട് ചാ​​​​​ത്ത​​​​​മം​​​​​ഗ​​​​​ല​​​​​ത്ത് വൈ​​​​​റ​​​​​സ് ബാ​​​​​ധ​​​​​യു​​​​​ണ്ടാ​​​​​യി. 12 വ​​​​​യ​​​​​സു​​​​​കാ​​​​​ര​​​​​ന് ജീ​​​​​വ​​​​​ന്‍ ന​​​​​ഷ്ട​​​​​മാ​​​​​യി.
2023 ഓ​​​​​ഗ​​​​​സ്റ്റ് സെ​​​​​പ്റ്റം​​​​​ബ​​​​​ര്‍ മാ​​​​​സ​​​​​ങ്ങ​​​​​ളി​​​​​ലാ​​​​​യി കോ​​​​​ഴി​​​​​ക്കോ​​​​​ട് മ​​​​​രു​​​​​തോ​​​​​ങ്ക​​​​​ര, ആ​​​​​യ​​​​​ഞ്ചേ​​​​​രി​​​​​യി​​​​​ലും നി​​​​​പ്പ സ്ഥി​​​​​രീ​​​​​ക​​​​​രി​​​​​ച്ചു. ര​​​​​ണ്ടു​​​​​പേ​​​​​ര്‍ രോ​​​​​ഗ​​​​​ബാ​​​​​ധ​​​​​യെ തു​​​​​ട​​​​​ര്‍​ന്ന് മ​​​​​രി​​​​​ച്ചു.
2024 ജൂ​​​​​ലൈ 21ന് ​​​​​മ​​​​​ല​​​​​പ്പു​​​​​റം പാ​​​​​ണ്ടി​​​​​ക്കാ​​​​​ട് 14 വ​​​​​യ​​​​​സു​​​​​കാ​​​​​ര​​​​​നും നി​​​​​പ്പ​​​​​യി​​​​​ലൂ​​​​​ടെ ജീ​​​​​വ​​​​​ന്‍ ന​​​​​ഷ്ട​​​​​മാ​​​​​യി. 2025ല്‍ ​​​​​ജൂ​​​​​ലൈ ഒ​​​​​ന്നി​​​​​ന് മ​​​​​ല​​​​​പ്പു​​​​​റം മ​​​​​ങ്ക​​​​​ട സ്വ​​​​​ദേ​​​​​ശി​​​​​നി​​​​​യാ​​​​​യ 18കാ​​​​​രി രോ​​​​​ഗം മൂ​​​​​ര്‍​ച്ഛി​​​​​ച്ച​​​​​തി​​​​​നെ​​​​​ത്തു​​​​​ട​​​​​ര്‍​ന്ന് മ​​​​​രി​​​​​ച്ചു. 2025 ജൂ​​​​​ലൈ 12ന് ​​​​​മ​​​​​ണ്ണാ​​​​​ർ​​​​​ക്കാ​​​​​ട് സ്വ​​​​​ദേ​​​​​ശി നി​​​​​പ്പ ബാ​​​​​ധി​​​​​ച്ച് പെ​​​​​രി​​​​​ന്ത​​​​​ല്‍​മ​​​​​ണ്ണ സ്വ​​​​​കാ​​​​​ര്യ ആ​​​​​ശു​​​​​പ​​​​​ത്രി​​​​​യി​​​​​ൽ
മ​​​​​രി​​​​​ച്ചു.

Kerala

ഭീ​തി​യൊ​ഴി​യാ​തെ മ​ണ്ണാ​ർ​ക്കാ​ട്

ചെ​​​റി​​​യ പ​​​നി​​​വ​​​ന്നാ​​​ൽ​​​പ്പോ​​​ലും മ​​​ണ്ണാ​​​ർ​​​ക്കാ​​​ട് മേ​​​ഖ​​​ല​​​യി​​​ലു​​​ള്ള​​​വ​​​ർ ഭീ​​​തി​​​യി​​​ലാ​​​ണ്. നി​​​പ്പ ആ​​​ശ​​​ങ്ക വി​​​ട്ടൊ​​​ഴി​​​ഞ്ഞെ​​​ന്നു ആ​​​രോ​​​ഗ്യ​​​വ​​​കു​​​പ്പ് അ​​​ധി​​​കൃ​​​ത​​​ർ പ​​​റ​​​യും​​​വ​​​രെ ഇ​​​തു​ തു​​​ട​​​രും. ര​​​ണ്ടാ​​​മ​​​ത്തെ​​​യാ​​​ഴ്ച​​​യും ക​​​ട​​​ക്കു​​​ക​​​യാ​​​ണ് മേ​​​ഖ​​​ല​​​യി​​​ലെ നി​​​പ്പ​​​ രോ​​​ഗ​​​വ്യാ​​​പ​​​ന ഭീ​​​തി. അ​​​ധി​​​കൃ​​​ത​​​ർ ജാ​​​ഗ്ര​​​ത​​​യോ​​​ടെ രം​​​ഗ​​​ത്തു​​​ണ്ടെ​​​ങ്കി​​​ലും ഓ​​​രോ കു​​​ടും​​​ബ​​​ത്തി​​​ലും നി​​​റ​​​യു​​​ന്ന​​​ത് ആ​​​ശ​​​ങ്ക. ശ​​​നി​​​യാ​​​ഴ്ച പ​​​നി ബാ​​​ധി​​​ച്ച അ​​​ന്പ​​​ത്തി​​​യെ​​​ട്ടു​​​കാ​​​ര​​​ന്‍റെ മ​​​ര​​​ണം നി​​​പ്പ മൂ​​​ല​​​മാ​​​ണെ​​​ന്നു സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​തോ​​​ടെ മേ​​​ഖ​​​ല​​​യി​​​ലെ​​​ന്പാ​​​ടും അ​​​ശാ​​​ന്തി പ​​​ട​​​രു​​​ക​​​യാ​​​ണ്.


പെ​​​രി​​​ന്ത​​​ൽ​​​മ​​​ണ്ണ​​​യി​​​ലെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ചി​​​കി​​​ത്സ​​​യി​​​ലി​​​രി​​​ക്കേ​​​യാ​​​ണ് ശ​​​നി​​​യാ​​​ഴ്ച വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചോ​​​ടെ അ​​​ന്പ​​​ത്തി​​​യെ​​​ട്ടു​​​കാ​​​ര​​​ൻ മ​​​രി​​​ച്ച​​​ത്. നി​​​പ്പ​​​യു​​​ടെ ല​​​ക്ഷ​​​ണ​​​ങ്ങ​​​ൾ ക​​​ണ്ട​​​തി​​​നാ​​​ൽ സ്ര​​​വ സാം​​​പി​​​ൾ മ​​​ഞ്ചേ​​​രി മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് ലാ​​​ബി​​​ൽ പ​​​രി​​​ശോ​​​ധി​​​ച്ചി​​​രു​​​ന്നു. പോ​​​സി​​​റ്റീ​​​വാ​​​ണെ​​​ന്നു സ്ഥി​​​രീ​​​ക​​​ര​​​ണ​​​വും വ​​​ന്ന​​​തോ​​​ടെ കാ​​​ര്യ​​​ങ്ങ​​​ൾ കൂ​​​ടു​​​ത​​​ൽ സ​​​ങ്കീ​​​ർ​​​ണ​​​മാ​​​യി. മ​​​രി​​​ച്ച​​​യാ​​​ളു​​​ടെ സ്ര​​​വം വി​​​ദ​​​ഗ്ധ പ​​​രി​​​ശോ​​​ധ​​​ന​​​ക്കാ​​​യി പൂ​​ന​​​യി​​​ലെ വൈ​​​റോ​​​ള​​​ജി ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ടി​​​ലേ​​​ക്ക് അ​​​യ​​​ച്ചി​​​ട്ടു​​​ണ്ട്. ഒ​​​രാ​​​ഴ്ച മു​​​ന്പ് ഇ​​​യാ​​​ൾ പ്ര​​​ദേ​​​ശ​​​ത്തെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി‍​യി​​​ൽ ചി​​​കി​​​ത്സ തേ​​​ടി​​​യി​​​രു​​​ന്ന​​​താ​​​ണ് അ​​​ധി​​​കൃ​​​ത​​​രെ വെ​​​ട്ടി​​​ലാ​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. ഇ​​​യാ​​​ളു​​​ടെ റൂ​​​ട്ട്മാ​​​പ്പും മ​​​റ്റും ത​​​യാ​​​റാ​​​ക്കു​​​ന്ന തി​​​ര​​​ക്കി​​​ലാ​​​ണ് ആ​​​രോ​​​ഗ്യ​​​വ​​​കു​​​പ്പ്.


കു​​​മ​​​രം​​​പു​​​ത്തൂ​​​ർ ച​​​ങ്ങ​​​ലീ​​​രി​​​യി​​​ൽ മ​​​രി​​​ച്ച​​​യാ​​​ളു​​​ടെ വീ​​​ടി​​​നു മൂ​​​ന്നു​​​ കി​​​ലോ​​​മീ​​​റ്റ​​​ർ ചു​​​റ്റ​​​ള​​​വി​​​ൽ ക്വാ​​​റ​​​ന്‍റൈ​​​ൻ പ്ര​​​ഖ്യാ​​​പി​​​ച്ചു. സ​​​മ്പ​​​ർ​​​ക്ക​​​പ്പ​​​ട്ടി​​​ക​​​യി​​​ലു​​​ള്ള​​​വ​​​ർ ഹോം​​​ ക്വാറന്‍റൈൻ ചെ​​​യ്യ​​​ണ​​​മെ​​​ന്നും പൊ​​​തു ഇ​​​ട​​​ങ്ങ​​​ളി​​​ൽ മാ​​​സ്ക് ധ​​​രി​​​ക്ക​​​ണ​​​മെ​​​ന്നും ആ​​​രോ​​​ഗ്യ​​​വ​​​കു​​​പ്പ് നി​​​ർ​​​ദേ​​​ശി​​​ച്ചി​​​ട്ടു​​​ണ്ട്.

പരിശോധനയുമായി ആരോഗ്യവകുപ്പ്
ക​​​ണ്ടെ​​​യ്ൻ​​​മെ​​​ന്‍റ് സോ​​​ണി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ട എ​​​ല്ലാ വീ​​​ടു​​​ക​​​ളി​​​ലും ഇ​​​ന്ന​​​ലെ ആ​​​രോ​​​ഗ്യ​​​വ​​​കു​​​പ്പ് അ​​​ധി​​​കൃ​​​ത​​​രെ​​​ത്തി പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി. പ​​​നി​​​യോ മ​​​റ്റ് ആ​​​രോ​​​ഗ്യ​​​പ്ര​​​ശ്ന​​​ങ്ങ​​​ളോ ഉണ്ടോ എ​​​ന്നാ​​​ണ് പ​​​രി​​​ശോ​​​ധി​​​ച്ച​​​ത്. ക​​​ണ്ടെ​​​യ്ൻ​​​മെ​​​ന്‍റ് സോ​​​ൺ ഏ​​​രി​​​യ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള കാ​​​ര്യ​​​ങ്ങ​​​ളും തു​​​ട​​​ർ​​​ന​​​ട​​​പ​​​ടി​​​ക​​​ളും ഇ​​​ന്നു പ്ര​​​ഖ്യാ​​​പി​​​ക്കും.


ക​​​ഴി​​​ഞ്ഞ​​​യാ​​​ഴ്ച ത​​​ച്ച​​​നാ​​​ട്ടു​​​ക​​​ര​​​യി​​​ൽ മു​​​പ്പ​​​ത്തി​​​യെ​​​ട്ടു​​​കാ​​​രി​​​ക്കു നി​​​പ്പ സ്ഥി​​​രീ​​​ക​​​രി​​​ച്ചി​​​രു​​​ന്നു. എ​​​ന്നാ​​​ൽ, സ​​​മ്പ​​​ർ​​​ക്ക​​​പ്പ​​​ട്ടി​​​ക​​​യി​​​ലു​​​ള്ള​​​വ​​​ർ​​​ക്കെ​​​ല്ലാം നി​​​പ്പ നെ​​​ഗ​​​റ്റീ​​​വ് ആ​​​യ​​​തി​​​നാ​​​ൽ ആ​​​ശ്വാ​​​സ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു ജ​​​ന​​​ങ്ങ​​​ൾ. ഇ​​​തി​​​നി​​​ടെ​​​യാ​​​ണ് ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം വീ​​​ണ്ടും നി​​​പ്പ സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ടു വ​​​ന്ന​​​ത്. ത​​​ച്ച​​​നാ​​​ട്ടു​​​ക​​​ര​​​യി​​​ൽ​​​നി​​​ന്ന് എ​​​ട്ടു​ കി​​​ലോ​​​മീ​​​റ്റ​​​ർ അ​​ക​​ലെ​​യാ​​​ണ് ച​​​ങ്ങ​​​ലീ​​​രി. ത​​​ച്ച​​​നാ​​​ട്ടു​​​ക​​​ര​​​യി​​​ൽ നി​​​പ്പ സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​യാ​​​ളു​​​ടെ സ​​​മ്പ​​​ർ​​​ക്ക​​​പ്പ​​​ട്ടി​​​ക​​​യി​​​ൽ​​​പ്പെ​​​ട്ട​​​യാ​​​ളു​​​മ​​​ല്ല ച​​​ങ്ങ​​​ലീ​​​രി​​​യി​​​ൽ നി​​​പ്പ ബാ​​​ധി​​​ച്ച് മ​​​രി​​​ച്ച​​​യാ​​​ൾ. ആ​​​രോ​​​ഗ്യ​​​വ​​​കു​​​പ്പി​​​നും ആ​​​ശ​​​യ​​​ക്കു​​​ഴ​​​പ്പം നി​​​ല​​​നി​​​ൽ​​​ക്കു​​​ന്പോ​​​ൾ നി​​​പ്പ​​​രോ​​​ഗം മ​​​ണ്ണാ​​​ർ​​​ക്കാ​​​ട്ട് വ്യാ​​​പ​​​ക​​​മാ​​​വു​​​മോ​​​യെ​​​ന്ന ആ​​​ശ​​​ങ്ക​​​യാ​​​ണു ജ​​​ന​​​ങ്ങ​​​ൾ പ​​​ങ്കു​​​വ​​​യ്ക്കു​​​ന്ന​​​ത്.

 

Kerala

മ​​​​ല​​​​പ്പു​​​​റ​​​​ത്ത് ഒ​​​​രു​​​​വ​​​​ർ​​​​ഷ​​​​ത്തി​​​​നി​​​​ടെ നാ​​​​ലു കേ​​​​സു​​​​ക​​​​ൾ

വി. ​​​​മ​​​​നോ​​​​ജ്

നി​​​​പ്പ രോ​​​​ഗബാ​​​​ധ​​​​യെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ക​​​​ഴി​​​​ഞ്ഞ ഒ​​​​രു വ​​​​ർ​​​​ഷ​​​​ത്തി​​​​നി​​​​ടെ മ​​​​ല​​​​പ്പു​​​​റ​​​​ത്ത് റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്യ​​​​പ്പെ​​​​ട്ട​​​​ത് നാ​​​​ല് കേ​​​​സു​​​​ക​​​​ൾ. പാ​​​​ണ്ടി​​​​ക്കാ​​​​ട്, വ​​​​ണ്ടൂ​​​​ർ ന​​​​ടു​​​​വ​​​​ത്ത്, വ​​​​ളാ​​​​ഞ്ചേ​​​​രി, മ​​​​ക്ക​​​​ര​​​​പ്പ​​​​റ​​​​ന്പ് എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ലാ​​​​ണ് നി​​​​പ്പ സ്ഥി​​​​രീ​​​​ക​​​​രി​​​​ക്ക​​​​പ്പെ​​​​ട്ട​​​​ത്. ക​​​​ഴി​​​​ഞ്ഞ വ​​​​ർ​​​​ഷം ജൂ​​​​ലൈ​​​​യി​​​​ൽ പാ​​​​ണ്ടി​​​​ക്കാ​​​​ട് ചെ​​​​ന്പ്ര​​​​ശേ​​​​രി സ്വ​​​​ദേ​​​​ശി​​​​യാ​​​​യ 14 വ​​​​യ​​​​സു​​​​കാ​​​​ര​​​​ൻ നി​​​​പ്പ ബാ​​​​ധി​​​​ച്ചു മ​​​​രി​​​​ച്ചി​​​​രു​​​​ന്നു. ചെ​​​​ന്പ്ര​​​​ശേ​​​​രി​​​​യി​​​​ൽ​​​​നി​​​​ന്ന് ഏ​​​​ക​​​​ദേ​​​​ശം 10 കി​​​​ലോ​​​​മീ​​​​റ്റ​​​​ർ അ​​​​ക​​​​ലെ തി​​​​രു​​​​വാ​​​​ലി ന​​​​ടു​​​​വ​​​​ത്ത് സെ​​​​പ്റ്റം​​​​ബ​​​​റി​​​​ൽ 24 വ​​​​യ​​​​സു​​​​കാ​​​​ര​​​​ൻ നി​​​​പ്പ ബാ​​​​ധി​​​​ച്ചു മ​​​​രി​​​​ച്ചു. വ​​​​ണ്ടൂ​​​​രി​​​​ന​​​​ടു​​​​ത്ത് തി​​​​രു​​​​വാ​​​​ലി ന​​​​ടു​​​​വ​​​​ത്ത് യു​​​​വാ​​​​വ് മ​​​​രി​​​​ച്ച​​​​ത് നി​​​​പ്പ ബാ​​​​ധ​​​​യെ ത്തു​​​​ട​​​​ർ​​​​ന്നാ​​​​ണെ​​​​ന്ന് സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ച​​​​ത് പൂ​​​​ന വൈ​​​​റോ​​​​ള​​​​ജി ലാ​​​​ബി​​​​ൽ ന​​​​ട​​​​ത്തി​​​​യ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യി​​​​ലാ​​​​ണ്. ബം​​​​ഗ​​​​ളൂ​​​​രു​​​​വി​​​​ൽ എം​​​​എ​​​​സ്‌​​​​സി​​​​ക്കു പ​​​​ഠി​​​​ച്ചി​​​​രു​​​​ന്ന 24കാ​​​​ര​​​​ൻ പെ​​​​രി​​​​ന്ത​​​​ൽ​​​​മ​​​​ണ്ണ​​​​യി​​​​ലെ സ്വ​​​​കാ​​​​ര്യാ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലാ​​​​ണ് മ​​​​രി​​​​ച്ച​​​​ത്. പ​​​​നി ബാ​​​​ധി​​​​ച്ച് ദി​​​​വ​​​​സ​​​​ങ്ങ​​​​ൾ​​​​ക്കു​​​​ള്ളി​​​​ലാ​​​​ണ് യു​​​​വാ​​​​വി​​​​ന്‍റെ മ​​​​ര​​​​ണം സം​​​​ഭ​​​​വി​​​​ച്ച​​​​ത്. ബം​​​​ഗ​​​​ളൂ​​​​രു​​​​വി​​​​ലെ കോ​​​​ള​​​​ജി​​​​ൽ പ​​​​ന്തു​​​​ക​​​​ളി​​​​ക്കു​​​​ന്ന​​​​തി​​​​നി​​​​ടെ കാ​​​​ലി​​​​നു പ​​​​രി​​​​ക്കേ​​​​റ്റാ​​​​ണ് യു​​​​വാ​​​​വ് ന​​​​ടു​​​​വ​​​​ത്തെ വീ​​​​ട്ടി​​​​ലെ​​​​ത്തു​​​​ന്ന​​​​ത്. പി​​​​ന്നാ​​​​ലെ പ​​​​നി ബാ​​​​ധി​​​​ച്ചു. ന​​​​ടു​​​​വ​​​​ത്തെ സ്വ​​​​കാ​​​​ര്യ​​​​ക്ലി​​​​നി​​​​ക്കി​​​​ലും വ​​​​ണ്ടൂ​​​​ർ കാ​​​​ളി​​​​കാ​​​​വ് റോ​​​​ഡി​​​​ലെ സ്വ​​​​കാ​​​​ര്യ ക്ലി​​​​നി​​​​ക്കി​​​​ലും ചി​​​​കി​​​​ത്സ തേ​​​​ടി. രോ​​​​ഗം കൂ​​​​ടി​​​​യ​​​​തോ​​​​ടെ പെ​​​​രി​​​​ന്ത​​​​ൽ​​​​മ​​​​ണ്ണ​​​​യി​​​​ലേ​​​​ക്ക് മാ​​​​റ്റേ​​​​ണ്ടി​​​​വ​​​​ന്നു.


എം​​​​ഇ​​​​എ​​​​സ് മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജി​​​​ൽ ചി​​​​കി​​​​ത്സ​​​​യി​​​​ലി​​​​രി​​​​ക്കേയാ​​​​ണ് മ​​​​ര​​​​ണം. മ​​​​ര​​​​ണ​​​​ശേ​​​​ഷ​​​​മു​​​​ള്ള പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യി​​​​ലാ​​​​ണ് യു​​​​വാ​​​​വി​​​​ന് രോ​​​​ഗം സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ച​​​​ത്. സ്വ​​​​കാ​​​​ര്യ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ മ​​​​രി​​​​ച്ച യു​​​​വാ​​​​വ് മ​​​​സ്തി​​​​ഷ്ക ജ്വ​​​​ര​​​​ത്തി​​​​ന്‍റെ ല​​​​ക്ഷ​​​​ണ​​​​ങ്ങ​​​​ൾ പ്ര​​​​ക​​​​ടി​​​​പ്പി​​​​ച്ചി​​​​രു​​​​ന്നു​​​​വെ​​​​ന്ന് ബോ​​​​ധ്യ​​​​പ്പെ​​​​ട്ട​​​​തി​​​​നെ ത്തു​​​​ട​​​​ർ​​​​ന്ന് മെ​​​​ഡി​​​​ക്ക​​​​ൽ ഓ​​​​ഫീ​​​​സ​​​​ർ ന​​​​ട​​​​ത്തി​​​​യ ഡെ​​​​ത്ത് ഇ​​​​ൻ​​​​വെ​​​​സ്റ്റി​​​​ഗേ​​​​ഷ​​​​നി​​​​ലാ​​​​ണ് നി​​​​പ്പ വൈ​​​​റ​​​​സ് സം​​​​ശ​​​​യി​​​​ച്ച​​​​ത്. ഉ​​​​ട​​​​ൻ ജി​​​​ല്ലാ മെ​​​​ഡി​​​​ക്ക​​​​ൽ ഓ​​​​ഫീ​​​​സ​​​​ർ വ​​​​ഴി ല​​​​ഭ്യ​​​​മാ​​​​യ സാ​​​​ന്പി​​​​ളു​​​​ക​​​​ൾ കോ​​​​ഴി​​​​ക്കോ​​​​ട് മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജി​​​​ൽ അ​​​​യ​​​​ച്ചു. ഈ ​​​​പ​​​​രി​​​​ശോ​​​​ധ​​​​നാ ഫ​​​​ലം പോ​​​​സി​​​​റ്റീ​​​​വ് ആ​​​​യി​​​​രു​​​​ന്നു.
പി​​​​ന്നീ​​​​ട് പെ​​​​രി​​​​ന്ത​​​​ൽ​​​​മ​​​​ണ്ണ​​​​യി​​​​ലെ സ്വ​​​​കാ​​​​ര്യ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ ചി​​​​കി​​​​ത്സ​​​​യി​​​​ലാ​​​​യി​​​​രു​​​​ന്ന വ​​​​ളാ​​​​ഞ്ചേ​​​​രി സ്വ​​​​ദേ​​​​ശി​​​​യാ​​​​യ വീ​​​​ട്ട​​​​മ്മ​​​​യ്ക്കാ​​​​ണ് നി​​​​പ്പ സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ച​​​​ത്. ആ​​​​രോ​​​​ഗ്യ​​​​നി​​​​ല ഗു​​​​രു​​​​ത​​​​ര​​​​മാ​​​​യി ഇ​​​​വ​​​​ർ വെ​​​​ന്‍റി​​​​ലേ​​​​റ്റ​​​​റി​​​​ലാ​​​​യി​​​​രു​​​​ന്നു. പ​​​​നി​​​​യെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് വ​​​​ളാ​​​​ഞ്ചേ​​​​രി​​​​യി​​​​ലെ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ ചി​​​​കി​​​​ത്സ തേ​​​​ടി​​​​യി​​​​രു​​​​ന്നു. ഭേ​​​​ദ​​​​മാ​​​​കാ​​​​ത്ത​​​​തി​​​​നാ​​​​ൽ പെ​​​​രി​​​​ന്ത​​​​ൽ​​​​മ​​​​ണ്ണ​​​​യി​​​​ലെ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ അ​​​​ഡ്മി​​​​റ്റാ​​​​യി. പ​​​​നി​​​​യും ത​​​​ല​​​​വേ​​​​ദ​​​​ന​​​​യും ചു​​​​മ​​​​യും ശ്വാ​​​​സ​​​​ത​​​​ട​​​​സ​​​​വു​​​​മാ​​​​ണ് അ​​​​നു​​​​ഭ​​​​വ​​​​പ്പെ​​​​ട്ട​​​​ത്. ഡെ​​​​ങ്കി​​​​പ്പ​​​​നി, മ​​​​ഞ്ഞ​​​​പ്പി​​​​ത്ത പ​​​​രി​​​​ശോ​​​​ധ​​​​ന​​​​ക​​​​ൾ ന​​​​ട​​​​ത്തി. സം​​​​ശ​​​​യ​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്നാ​​​​ണു സ്ര​​​​വ സാം​​​​പി​​​​ൾ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യ്ക്ക​​​​യ​​​​ച്ച​​​​ത്. പ​​​​തു​​​​ക്കെ ആ​​​​രോ​​​​ഗ്യ​​​​നി​​​​ല വീ​​​​ണ്ടെ​​​​ടു​​​​ത്ത​​​​തോ​​​​ടെ ഇ​​​​വ​​​​രെ പി​​​​ന്നീ​​​​ട് ഡി​​​​സ്ചാ​​​​ർ​​​​ജ് ചെ​​​​യ്തു.


അ​​​​തേ​​​​സ​​​​മ​​​​യം, പാ​​​​ണ്ടി​​​​ക്കാ​​​​ട് ചെ​​​​ന്പ്ര​​​​ശേ​​​​രി​​​​യി​​​​ൽ പ​​​​തി​​​​നാ​​​​ലു​​​​കാ​​​​ര​​​​നാ​​​​യ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക്ക് ഏ​​​​ങ്ങ​​​​നെ​​​​യാ​​​​ണ് രോ​​​​ഗം പ​​​​ക​​​​ർ​​​​ന്ന​​​​തെ​​​​ന്ന് ആ​​​​ദ്യം വ്യ​​​​ക്ത​​​​മാ​​​​യി​​​​രു​​​​ന്നി​​​​ല്ല. കു​​​​ട്ടി​​​​യു​​​​ടെ യാ​​​​ത്ര​​​​ക​​​​ളെ​​​​യും ക​​​​ഴി​​​​ച്ച ഭ​​​​ക്ഷ​​​​ണ​​​​ങ്ങ​​​​ളെ​​​​യും​​​​കു​​​​റി​​​​ച്ച് വി​​​​വ​​​​ര​​​​ങ്ങ​​​​ൾ ശേ​​​​ഖ​​​​രി​​​​ച്ചി​​​​രു​​​​ന്നു. ഇ​​​​തി​​​​നി​​​​ടെ കു​​​​ട്ടി സ​​​​മീ​​​​പ​​​​ത്തെ പ​​​​റ​​​​ന്പി​​​​ൽ​​​​നി​​​​ന്ന് അ​​​​ന്പ​​​​ഴ​​​​ങ്ങ ക​​​​ഴി​​​​ച്ച​​​​താ​​​​യി കൂ​​​​ട്ടു​​​​കാ​​​​ർ പ​​​​റ​​​​ഞ്ഞി​​​​രു​​​​ന്നു. അ​​​​വി​​​​ടെ വ​​​​വ്വാ​​​​ലു​​​​ക​​​​ളു​​​​ടെ സാ​​​​ന്നി​​​​ധ്യം സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ചി​​​​രു​​​​ന്നു. തു​​​​ട​​​​ർ​​​​ന്ന് വ​​​​വ്വാ​​​​ലു​​​​ക​​​​ളി​​​​ൽ​​​​നി​​​​ന്നു സാ​​​​ന്പി​​​​ൾ ശേ​​​​ഖ​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി പൂ​​​​ന എ​​​​ൻ​​​​ഐ​​​​വി​​​​യി​​​​ൽനി​​​​ന്നു​​​​ള്ള വി​​​​ദ​​​​ഗ്ധ സം​​​​ഘമെത്തി നി​​​​പ്പ ബാ​​​​ധി​​​​ത മേ​​​​ഖ​​​​ല​​​​ക​​​​ൾ സ​​​​ന്ദ​​​​ർ​​​​ശി​​​​ച്ച് വൈ​​​​റ​​​​സി​​​​ന്‍റെ ജീ​​​​നോ​​​​മി​​​​ക് സ​​​​ർ​​​​വേ ന​​​​ട​​​​ത്തി.
ഏ​​​​റ്റ​​​​വു​​​​മൊ​​​​ടു​​​​വി​​​​ൽ അ​​​​തി​​​​ഗു​​​​രു​​​​ത​​​​രാ​​​​വ​​​​സ്ഥ​​​​യി​​​​ൽ കോ​​​​ഴി​​​​ക്കോ​​​​ട്ടെ സ്വ​​​​കാ​​​​ര്യ​​​​ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ ചി​​​​കി​​​​ത്സ​​​​യി​​​​ലാ​​​​യി​​​​രു​​​​ന്ന മ​​​​ക്ക​​​​ര​​​​പ്പ​​​​റ​​​​ന്പ് സ്വ​​​​ദേ​​​​ശി​​​​നി മ​​​​രി​​​​ച്ച​​​​ത് നിപ്പ ​​​​മൂ​​​​ല​​​​മെ​​​​ന്ന് വ്യ​​​​ക്ത​​​​മാ​​​​യി. പോ​​​​സ്റ്റ്മോ​​​​ർ​​​​ട്ട​​​​ത്തി​​​​ന് ശേ​​​​ഷം കോ​​​​ഴി​​​​ക്കോ​​​​ട് മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജ് ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ ന​​​​ട​​​​ത്തി​​​​യ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​ാഫ​​​​ലം പോ​​​​സി​​​​റ്റീ​​​​വാ​​​​യി​​​​രു​​​​ന്നു. തു​​​​ട​​​​ർ​​​​ന്ന് പോ​​​​സ്റ്റ്മോ​​​​ർ​​​​ട്ടം ന​​​​ട​​​​ത്തി​​​​യ ഡോ​​​​ക്ട​​​​ർ​​​​മാ​​​​ർ ഉ​​​​ൾ​​​​പ്പെ​​​​ടെ ക്വാ​​​​റ​​​​ന്‍റൈനി​​​​ലാ​​​​യി. ജൂ​​​​ണ്‍ 28നാ​​​​ണ് 18കാ​​​​രി​​​​യെ അ​​​​തി​​​​ഗു​​​​രു​​​​ത​​​​രാ​​​​വ​​​​സ്ഥ​​​​യി​​​​ൽ കോ​​​​ഴി​​​​ക്കോ​​​​ട്ടെ സ്വ​​​​കാ​​​​ര്യ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ എ​​​​ത്തി​​​​ച്ച​​​​ത്. ജൂ​​​​ലൈ ഒ​​​​ന്നി​​​​ന് മ​​​​ര​​​​ണം സം​​​​ഭ​​​​വി​​​​ച്ചു. സാ​​​​ന്പി​​​​ൾ മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജി​​​​ലെ ലെ​​​​വ​​​​ൽ ടു ​​​​ലാ​​​​ബി​​​​ൽ ന​​​​ട​​​​ത്തി​​​​യ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യി​​​​ലാ​​​​ണ് നി​​​​പ്പ പോ​​​​സി​​​​റ്റീ​​​​വ് റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്ത​​​​ത്. യു​​​​വ​​​​തി മ​​​​രി​​​​ച്ച​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് മ​​​​ക്ക​​​​ര​​​​പ്പ​​​​റ​​​​ന്പി​​​​ലും സ​​​​മീ​​​​പ പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ലും പ്ര​​​​തി​​​​രോ​​​​ധ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ളു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യി ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തി​​​​യ നി​​​​യ​​​​ന്ത്ര​​​​ണ​​​​ങ്ങ​​​​ൾ നീ​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ട്. പു​​​​തി​​​​യ കേ​​​​സു​​​​ക​​​​ൾ റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്യ​​​​പ്പെ​​​​ടാ​​​​ത്ത സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ലാ​​​​ണ് ന​​​​ട​​​​പ​​​​ടി.


പ്ര​​​​തി​​​​രോ​​​​ധം
ഏ​​​​കോ​​​​പി​​​​പ്പിക്കാ​​​​ൻ
കേ​​​​ന്ദ്ര​​​​സം​​​​ഘ​​​​മെ​​​​ത്തി
നി​​​​പ്പ ബാ​​​​ധി​​​​ത പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ൾ സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കാ​​​​നും പ്ര​​​​തി​​​​രോ​​​​ധ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ ഏ​​​​കോ​​​​പി​​​​പ്പി​​​​ക്കാ​​​​നു​​​​മാ​​​​യി കേ​​​​ന്ദ്ര സം​​​​ഘം മ​​​​ല​​​​പ്പു​​​​റ​​​​ത്തെ​​​​ത്തി. കേ​​​​ന്ദ്ര ആ​​​​രോ​​​​ഗ്യ കു​​​​ടും​​​​ബ ക്ഷേ​​​​മ മ​​​​ന്ത്രാ​​​​ല​​​​യം നി​​​​യോ​​​​ഗി​​​​ച്ച നാ​​​​ഷ​​​​ണ​​​​ൽ ജോ​​​​യി​​​​ന്‍റ് ഔ​​​​ട്ട്ബ്രേ​​​​ക്ക് റെ​​​​സ്പോ​​​​ണ്‍​സ് ടീ​​​​മാ​​​​ണ് ക​​​​ഴി​​​​ഞ്ഞ​​​​ദി​​​​വ​​​​സം മ​​​​ല​​​​പ്പു​​​​റ​​​​ത്തെ​​​​ത്തി​​​​യ​​​​ത്. നാ​​​​ഷ​​​​ണ​​​​ൽ സെ​​​​ന്‍റ​​​​ർ ഫോ​​​​ർ ഡി​​​​സീ​​​​സ് ക​​​​ണ്‍​ട്രോ​​​​ളി​​​​ലെ (എ​​​​ൻ​​​​സി​​​​ഡി​​​​സി) ജോ​​​​യി​​​​ന്‍റ് ഡ​​​​യ​​​​റ​​​​ക്ട​​​​റും പൊ​​​​തു​​​​ജ​​​​നാ​​​​രോ​​​​ഗ്യ സ്പെ​​​​ഷ​​​​ലി​​​​സ്റ്റു​​​​മാ​​​​യ ഡോ. ​​​​പ്ര​​​​ണാ​​​​യ് വ​​​​ർ​​​​മ​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലു​​​​ള്ള 10 പേ​​​​രാ​​​​ണ് സം​​​​ഘ​​​​ത്തി​​​​ലു​​​​ള്ള​​​​ത്. ഐ​​​​സി​​​​എം​​​​ആ​​​​ർ നാ​​​​ഷ​​​​ന​​​​ൽ ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ട് ഓ​​​​ഫ് വൈ​​​​റോ​​​​ജി പൂ​​​​നയി​​​​ൽ നി​​​​ന്നു​​​​ള്ള ശാ​​​​സ്ത്ര​​​​ജ്ഞ​​​​ർ, വ​​​​ന്യ​​​​ജീ​​​​വി സ്പെ​​​​ഷ​​​​ലി​​​​സ്റ്റ്, വെ​​​​റ്റ​​​​റി​​​​ന​​​​റി ക​​​​ണ്‍​സ​​​​ൾ​​​​ട്ട​​​​ന്‍റ്, മൃ​​​​ഗ​​​​സം​​​​ര​​​​ക്ഷ വ​​​​കു​​​​പ്പി​​​​ലെ വി​​​​ദ​​​​ഗ്ധ​​​​ർ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​രും സം​​​​ഘ​​​​ത്തി​​​​ലു​​​​ണ്ട്. സം​​​​ഘം ജി​​​​ല്ലാ മെ​​​​ഡി​​​​ക്ക​​​​ൽ ഓ​​​​ഫീ​​​​സ​​​​ർ ഡോ. ​​​​ആ​​​​ർ. രേ​​​​ണു​​​​ക​​​​യു​​​​മാ​​​​യി കൂ​​​​ടി​​​​ക്കാ​​​​ഴ്ച ന​​​​ട​​​​ത്തി.
വ​​​​വ്വാ​​​​ലു​​​​ക​​​​ളു​​​​ടെ നി​​​​രീ​​​​ക്ഷ​​​​ണ​​​​ത്തി​​​​നും സ​​​​ർ​​​​വേ​​​​ക്കു​​​​മാ​​​​യി ഡോ. ​​​​ഇ. ദി​​​​ലീ​​​​പ് പാ​​​​ട്ടീ​​​​ലി​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലു​​​​ള്ള എ​​​​ട്ട് പേ​​​​ര​​​​ട​​​​ങ്ങു​​​​ന്ന മ​​​​റ്റൊ​​​​രു എ​​​​ൻ​​​​ഐ​​​​വി സം​​​​ഘ​​​​വും ഉ​​​​ട​​​​ൻ മ​​​​ല​​​​പ്പു​​​​റ​​​​ത്തെ​​​​ത്തും. നി​​​​ല​​​​വി​​​​ൽ പാ​​​​ല​​​​ക്കാ​​​​ടാ​​​​ണ് ഈ ​​​​സം​​​​ഘ​​​​മു​​​​ള്ള​​​​ത്.

Kerala

നിപ്പ: പിടിതരാത്ത മഹാമാരിയെ പിടിച്ചുകെട്ടണം

ഇ. ​​​​അ​​​​നീ​​​​ഷ്
നി​​​​പ്പ​​​​യെ​​​​ന്ന മ​​​​ഹാ​​​​മാ​​​​രി​​​​യു​​​​ടെ നീ​​​​രാ​​​​ളി​​​​പ്പി​​​​ടു​​​​ത്ത​​​​ത്തി​​​​ല്‍ കു​​​​ടു​​​​ങ്ങി​​​​യി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ് ആ​​​​രോ​​​​ഗ്യ​​​​മേ​​​​ഖ​​​​ല.​ ക​​​​ന​​​​ത്ത ജാ​​​​ഗ്ര​​​​ത​​​​ക്കി​​​​ട​​​​യി​​​​ലും വ​​​​ര്‍​ഷം​​​​തോ​​​​റും "മു​​​​ട​​​​ങ്ങാ​​​​തെ' എ​​​​ത്തു​​​​ന്ന നി​​​​പ്പ​​​​യെ പി​​​​ടി​​​​ച്ചു​​​​കെ​​​​ട്ടാ​​​​ന്‍ ക​​​​യ്യും മെ​​​​യ്യും മ​​​​റ​​​​ന്ന് നാ​​​​ടൊ​​​​ന്നാ​​​​കെ ശ്ര​​​​മി​​​​ക്കു​​​​ക​​​​യാ​​​​ണ്. ന​​​​മ്പ​​​​ര്‍ വ​​​​ണ്‍ ആ​​​​രോ​​​​ഗ്യ കേ​​​​ര​​​​ള​​​​ത്തി​​​​ല്‍ പി​​​​ടി​​​​ത​​​​രാ​​​​തെ ന​​​​മ്പ​​​​ര്‍ വ​​​​ണ്‍ മ​​​​ഹാ​​​​മാ​​​​രി​​​​യാ​​​​യി നി​​​​ല്‍​ക്കു​​​​ക​​​​യാ​​​​ണ് നി​​​​പ്പ. 70 ശ​​​​ത​​​​മാ​​​​നം മ​​​​ര​​​​ണ നി​​​​ര​​​​ക്ക് എ​​​​ന്ന​​​​തു​​​​ത​​​​ന്നെ​​​​യാ​​​​ണ് നി​​​​പ്പ​​​​യെ ഭീ​​​​തി​​​​ജ​​​​ന​​​​ക​​​​മാ​​​​ക്കു​​​​ന്ന​​​​ത്.​ കേ​​​​ര​​​​ള​​​​ത്തി​​​​ല്‍ ഉ​​​​ണ്ടാ​​​​യി​​​​ട്ടു​​​​ള്ള എ​​​​ല്ലാ നി​​​​പ്പ കേ​​​​സു​​​​ക​​​​ളും മേ​​​​യ് മാ​​​​സം മു​​​​ത​​​​ല്‍ സെപ്റ്റം​​​​ബ​​​​ര്‍ വ​​​​രെ​​​​യു​​​​ള്ള കാ​​​​ല​​​​യ​​​​ള​​​​വി​​​​ലാ​​​​ണെ​​​​ന്ന് ആ​​​​രോ​​​​ഗ്യ വ​​​​കു​​​​പ്പ് പ​​​​ഠ​​​​ന​​​​ങ്ങ​​​​ള്‍ വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​ന്നു.


ന​​​​മ്മു​​​​ടെ നാ​​​​ട്ടി​​​​ല്‍ എ​​​​ല്ലാ പ​​​​ഴ​​​​വ​​​​ര്‍​ഗ​​​​ങ്ങ​​​​ളും പാ​​​​ക​​​​മാ​​​​കു​​​​ന്ന​​​​ത് ഏ​​​​താ​​​​ണ്ട് ഈ ​​​​സ​​​​മ​​​​യ​​​​ത്താ​​​​ണ്. മാ​​​​ത്ര​​​​മ​​​​ല്ല വ​​​​വ്വാ​​​​ലു​​​​ക​​​​ളു​​​​ടെ ഇ​​​​ണ​​​​ചേ​​​​ര​​​​ലും പ്ര​​​​ജ​​​​ന​​​​ന​​​​വും ന​​​​ട​​​​ക്കു​​​​ന്ന സ​​​​മ​​​​യ​​​​മാ​​​​ണ് ഇ​​​​ത്. പ്ര​​​​ജ​​​​ന​​​​ന​​​​കാ​​​​ല​​​​ത്ത് വ​​​​വ്വാ​​​​ലു​​​​ക​​​​ളി​​​​ല്‍ നി​​​​പ്പ വൈ​​​​റ​​​​സി​​​​ന്‍റെ സാ​​​​ന്നി​​​​ധ്യം വ​​​​ള​​​​രെ കൂ​​​​ടു​​​​ത​​​​ലാ​​​​വു​​​​ക​​​​യും അ​​​​ത് നേ​​​​രി​​​​ട്ടോ വ​​​​വ്വാ​​​​ലു​​​​ക​​​​ള്‍ ക​​​​ടി​​​​ച്ച് ഉ​​​​പേ​​​​ക്ഷി​​​​ക്കു​​​​ന്ന പ​​​​ഴ​​​​ങ്ങ​​​​ള്‍ വ​​​​ഴി​​​​യോ, അ​​​​വ​​​​യു​​​​ടെ വി​​​​സ​​​​ര്‍​ജ്യം വ​​​​ഴി​​​​യോ, വാ​​​​ഴ​​​​ക്കൂ​​​​മ്പു​​​​ക​​​​ളി​​​​ലെ തേ​​​​ന്‍ പോ​​​​ലെ​​​​യു​​​​ള്ള വ​​​​സ്തു​​​​ക്ക​​​​ള്‍ വ​​​​ഴി​​​​യോ, ഇ​​​​ട​​​​നി​​​​ല​​​​ക്കാ​​​​രാ​​​​യി നി​​​​ല്‍​ക്കു​​​​ന്ന മൃ​​​​ഗ​​​​ങ്ങ​​​​ള്‍ വ​​​​ഴി​​​​യോ മ​​​​നു​​​​ഷ്യ​​​​രി​​​​ലേ​​​​ക്ക് എ​​​​ത്തി​​​​ച്ചേ​​​​രു​​​​ക​​​​യു​​​​മാ​​​​ണ് ചെ​​​​യ്യു​​​​ന്ന​​​​ത്. എ​​​​ന്താ​​​​ണ് ഇ​​​​തി​​​​നൊ​​​​രു പ്ര​​​​തി​​​​വി​​​​ധി. കേ​​​​ര​​​​ള​​​​ത്തി​​​​ല്‍ ആ​​​​ദ്യ​​​​മാ​​​​യി രോ​​​​ഗി​​​​യി​​​​ല്‍ നി​​​​പ്പ രോ​​​​ഗല​​​​ക്ഷ​​​​ണം ക​​​​ണ്ടെ​​​​ത്തു​​​​ക​​​​യും നി​​​​പ്പ പ്ര​​​​തി​​​​രോ​​​​ധ പ്ര​​​​വ​​​​ര്‍​ത്ത​​​​ന​​​​ത്തി​​​​ലെ മു​​​​ന്‍ നി​​​​ര പോ​​​​രാ​​​​ളി​​​​യു​​​​മാ​​​​യ ഡോ. ​​​​എ.​​​​എ​​​​സ്. അ​​​​നൂ​​​​പ് കു​​​​മാ​​​​ര്‍ "ദീ​​​​പി​​​​ക' യോ​​​​ട് സം​​​​സാ​​​​രി​​​​ക്കു​​​​ന്നു.

നി​​​​പ്പ വീ​​​​ണ്ടു​​​​മെ​​​​ത്തു​​​​മ്പോ​​​​ള്‍
ഞാ​​​​ന്‍ മു​​​​ന്‍​പ് ജോ​​​​ലി ചെ​​​​യ്ത ഹോ​​​​സ്പി​​​​റ്റ​​​​ലി​​​​ലെ ക്രി​​​​ട്ടി​​​​ക്ക​​​​ല്‍ കെ​​​​യ​​​​ര്‍ മെ​​​​ഡി​​​​സി​​​​ന്‍ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ന്‍റെ​​​​യും യൂ​​​​റോ​​​​ള​​​​ജി വി​​​​ഭാ​​​​ഗ​​​​ത്തി​​​​ന്‍റെ​​​​യും കൂ​​​​ട്ടാ​​​​യ പ്ര​​​​വ​​​​ര്‍​ത്ത​​​​ന​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യാ​​​​ണ് നി​​​​പ്പ വൈ​​​​റ​​​​സ് അ​​​​ണു​​​​ബാ​​​​ധ കേ​​​​ര​​​​ള​​​​ത്തി​​​​ല്‍ ആ​​​​ദ്യ​​​​മാ​​​​യി റി​​​​പ്പോ​​​​ര്‍​ട്ട് ചെ​​​​യ്യു​​​​ന്ന​​​​ത്. അ​​​​ന്ന് ഒ​​​​രേ​​​​സ​​​​മ​​​​യം ഒ​​​​രേ ല​​​​ക്ഷ​​​​ണ​​​​ത്തോ​​​​ടെ എ​​​​ത്തി​​​​യ രോ​​​​ഗി​​​​ക​​​​ളി​​​​ല്‍ നി​​​​ന്നാ​​​​ണ് നി​​​​പ്പ രോ​​​​ഗം സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ച​​​​ത്. പ്രാ​​​​ഥ​​​​മി​​​​ക പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യി​​​​ല്‍ തോ​​​​ന്നി​​​​യ സം​​​​ശ​​​​യം മ​​​​ണി​​​​പ്പാ​​​​ല്‍ വേ​​​​റോ​​​​ള​​​​ജി ഇ​​​​ന്‍​സ്റ്റി​​​റ്റ്യൂ​​​ട്ടി​​​​ലെ ഡോ​​​​ക്ട​​​​ര്‍ അ​​​​രു​​​​ണു​​​​മാ​​​​യി സം​​​​സാ​​​​രി​​​​ക്കു​​​​ക​​​​യും നി​​​​ഗ​​​​മ​​​​ന​​​​ത്തി​​​​ലേ​​​​ക്ക് എ​​​​ത്തു​​​​ക​​​​യു​​​​മാ​​​​യി​​​​രു​​​​ന്നു.
ഒ​​​​രു രോ​​​​ഗി മാ​​​​ത്ര​​​​മാ​​​​യി​​​​രു​​​​ന്നു അ​​​​ന്ന് എ​​​​ന്‍റെ അ​​​​ടു​​​​ത്ത് ചി​​​​കി​​​​ത്സ​​​​തേ​​​​ടി എ​​​​ത്തി​​​​യി​​​​രു​​​​ന്ന​​​​തെ​​​​ങ്കി​​​​ല്‍ ഒ​​​​രുപ​​​​ക്ഷേ നി​​​​പ്പ​​​​യി​​​​ലേ​​​​ക്ക് എ​​​​ത്താ​​​​ന്‍ ക​​​​ഴി​​​​യു​​​​മാ​​​​യി​​​​രു​​​​ന്നി​​​​ല്ല. ഒ​​​​രു കൂ​​​​ട്ടം രോ​​​​ഗി​​​​ക​​​​ള്‍ ഒ​​​​രു​​​​മി​​​​ച്ച് ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ല്‍ ചി​​​​കി​​​​ത്സ​​​​തേ​​​​ടി​​​യെ​​​​ത്തി എ​​​​ന്ന​​​​താ​​​​ണ് പ്രാ​​​​ഥ​​​​മി​​​​ക​​​​മാ​​​​യി നി​​​​പ്പ​​​​യി​​​​ലേ​​​​ക്ക് എ​​​​ത്തു​​​​ന്ന​​​​തി​​​​നു ച​​​​വി​​​​ട്ടു​​​​പ​​​​ടി​​​​യാ​​​​യ​​​​ത്. എ​​​​ന്നാ​​​​ല്‍, വ​​​​ര്‍​ഷ​​​​ങ്ങ​​​​ള്‍​ക്കി​​​​പ്പു​​​​റം രോ​​​​ഗ​​​​ല​​​​ക്ഷ​​​​ണ​​​​ങ്ങ​​​​ള്‍ മാ​​​​റു​​​​ക​​​​യാ​​​​ണ്. മ​​​​സ്തി​​​​ഷ്ക വ്യ​​​​തി​​​​യാ​​​​ന​​​​ങ്ങ​​​​ള്‍​ക്ക​​​​പ്പു​​​​റം ശ്വാ​​​​സം മു​​​​ട്ട​​​​ല്‍, ശ്വാ​​​​സ ത​​​​ട​​​​സം, ചു​​​​മ, പ​​​​നി തു​​​​ട​​​​ങ്ങി​​​​യ ല​​​​ക്ഷ​​​​ണ​​​​ങ്ങ​​​​ളും രോ​​​​ഗ​​​​ബാ​​​​ധി​​​​ത​​​​ര്‍ പ്ര​​​​ക​​​​ടി​​​​പ്പി​​​​ക്കു​​​​ന്നു. അ​​​​തു​​​​കൊ​​​​ണ്ടു​​​​ത​​​​ന്നെ ഡോ​​​​ക്ട​​​​ര്‍​മാ​​​​ര്‍​ക്കും ജാ​​​​ഗ്ര​​​​ത വേ​​​​ണം.
മേ​​​​യ് മു​​​​ത​​​​ല്‍ സെ​​​​പ്റ്റം​​​​ബ​​​​ര്‍


വ​​​​രെ സൂ​​​​ക്ഷി​​​​ക്ക​​​​ണം
വ​​​​വ്വാ​​​​ലു​​​​ക​​​​ളു​​​​ടെ പ്ര​​​​ജ​​​​ന​​​​ന​​​​സ​​​​മ​​​​യ​​​​മാ​​​​യ മേ​​​​യ് മാ​​​​സം മു​​​​ത​​​​ല്‍ സെ​​​​പ്റ്റം​​​​ബ​​​​ര്‍ മാ​​​​സം വ​​​​രെ​​​​യു​​​​ള്ള കാ​​​​ല​​​​യ​​​​ള​​​​വി​​​​ലാ​​​​ണ്. ഇ​​​​തു​​​​വ​​​​രെ റി​​​​പ്പോ​​​​ര്‍​ട്ട് ചെ​​​​യ്യ​​​​പ്പെ​​​​ട്ട നി​​​​പ്പ വൈ​​​​റ​​​​സ് ബാ​​​​ധ​​​​ക​​​​ളെ​​​​ല്ലാം ഉ​​​​ണ്ടാ​​​​യ​​​​ത്. നി​​​​പ്പ ആ​​​​ദ്യം റി​​​​പ്പോ​​​​ര്‍​ട്ട് ചെ​​​​യ്യ​​​​പ്പെ​​​​ട്ട സ​​​​മ​​​​യ​​​​ത്തു​​​​ത​​​​ന്നെ തു​​​​ട​​​​ക്ക​​​​ത്തി​​​​ലേ പ​​​​റ​​​​ഞ്ഞ​​​​താ​​​​ണ്. പ​​​​ഴം തീ​​​​നി​​​​വ​​​​വ്വാ​​​​ലു​​​​ക​​​​ളി​​​​ല്‍ മ​​​​നു​​​​ഷ്യ​​​​നി​​​​ല്‍ രോ​​​​ഗ​​​​മു​​​​ണ്ടാ​​​​ക്കു​​​​ന്ന ജ​​​​നി​​​​ത​​​​ക ഘ​​​​ട​​​​ന​​​​യു​​​​ള്ള​​​​വ കാ​​​​ഷ്മീ​​​​രി​​​​ന്‍റെ ചി​​​​ല ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ല്‍ ഒ​​​​ഴി​​​​ച്ച് രാ​​​​ജ്യ​​​​ത്ത് എ​​​​ല്ലാ​​​​യി​​​​ട​​​​ത്തും ഉ​​​​ണ്ട്. ചി​​​​ല പാരി​​​​സ്ഥി​​​​തി​​​​ക മാ​​​​റ്റ​​​​ങ്ങ​​​​ള്‍ വ​​​​രു​​​​മ്പോ​​​​ള്‍ അ​​​​തി​​​​ന്‍റെ അ​​​​ള​​​​വ് വ​​​​ര്‍​ധി​​​​ക്കു​​​​ക​​​​യും അ​​​​ത് മ​​​​നു​​​​ഷ്യ​​​​രി​​​​ലേ​​​​ക്ക് പ​​​​ല വ​​​​ഴി എ​​​​ത്ത​​​​പ്പെ​​​​ടാ​​​​നു​​​​ള്ള സാ​​​​ഹ​​​​ച​​​​ര്യം ഉ​​​​ണ്ടാ​​​​കു​​​​ക​​​​യും ചെ​​​​യ്യു​​​​ന്നു. ഇ​​​​ത് നി​​​​ശ്ചി​​​​ത കാ​​​​ല​​​​യ​​​​ള​​​​വി​​​​ലാ​​​​ണ് സം​​​​ഭ​​​​വി​​​​ക്കു​​​​ന്ന​​​​ത്. ആ ​​​​കാ​​​​ല​​​​യ​​​​ള​​​​വി​​​​ലാ​​​​ണ് നി​​​​പ്പ റി​​​​പ്പോ​​​​ര്‍​ട്ട് ചെ​​​​യ്യ​​​​പ്പെ​​​​ടു​​​​ന്ന​​​​ത്.


മൂ​​​​ലസ്രോ​​​​ത​​​​സു​​​​ക​​​​ള്‍
വ​​​​വ്വാ​​​​ലു​​​​ക​​​​ള്‍ ത​​​​ന്നെ
ആ​​​​രോ​​​​ഗ്യ വ​​​​കു​​​​പ്പ് ന​​​​ട​​​​ത്തി​​​​യ വി​​​​വി​​​​ധ പ​​​​ഠ​​​​ന​​​​ങ്ങ​​​​ളി​​​​ല്‍ നി​​​​പ്പ​​​​യു​​​​ടെ മൂ​​​​ല​​​​കാ​​​​ര​​​​ണം പ​​​​ഴംതീ​​​​നി വ​​​​വ്വാ​​​​ലു​​​​ക​​​​ളാ​​​​ണെ​​​​ന്ന് വ്യ​​​​ക്ത​​​​മാ​​​​ണ്. എ​​​​ന്നാ​​​​ല്‍ മ​​​​ന​​​​സി​​​​ലാ​​​​കാ​​​​ത്ത​​​​തും ഏ​​​​റെ പ​​​​ഠ​​​​ന​​​​ങ്ങ​​​​ള്‍ വേ​​​​ണ്ട​​​​തു​​​​മാ​​​​യ കാ​​​​ര്യം ആ​​​​വാ​​​​സ വ്യ​​​​വ​​​​സ്ഥ​​​​യി​​​​ലെ ഏ​​​​ത് മാ​​​​റ്റ​​​​ങ്ങ​​​​ളി​​​​ലാ​​​​ണ് വൈ​​​​റ​​​​സ് കൂ​​​​ടു​​​​ത​​​​ല്‍ അ​​​​പ​​​​ക​​​​ട​​​​കാ​​​​രി​​​​യാ​​​​കു​​​​ന്ന​​​​ത് എ​​​​ന്നതാ​​​​ണ്. ഏ​​​​തെല്ലാം ഘ​​​​ട​​​​ക​​​​ങ്ങ​​​​ളാ​​​​ണ് വ​​​​വ്വാ​​​​ലു​​​​ക​​​​ളി​​​​ലെ വൈ​​​​റ​​​​സി​​​​നെ കൂ​​​​ടു​​​​ത​​​​ല്‍ മാ​​​​ര​​​​ക​​​​മാ​​​​ക്കു​​​​ന്ന​​​​തും മ​​​​നു​​​​ഷ്യ ജീ​​​​വ​​​​നെ അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ലേ​​​​ക്ക് എ​​​​ത്തി​​​​ക്കു​​​​ന്ന​​​​തു​​​​മെ​​​​ന്ന​​​​താ​​​​ണ് ഇ​​​​പ്പോ​​​​ഴും പ​​​​ഠ​​​​നവി​​​​ധേ​​​​യ​​​​മാ​​​​ക്കിക്കൊ​​​​ണ്ടി​​​​രി​​​​ക്കു​​​​ന്ന​​​​ത്. മാ​​​​ര​​​​ക വൈ​​​​റ​​​​സ് പു​​​​റ​​​​ത്തെ​​​​ത്തി​​​​യാ​​​​ല്‍ അ​​​​ത് അ​​​​ട​​​​യ്ക്ക, പ​​​​ഴ​​​​ങ്ങ​​​​ള്‍ ഉ​​​​ള്‍​പ്പെ​​​​ടെ​​​​യു​​​​ള്ള​​​​വ ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന​​​​തു​​​​വ​​​​ഴി മ​​​​നു​​​​ഷ്യ​​​​രി​​​​ലേ​​​​ക്ക് എ​​​​ത്തും എ​​​​ന്ന് പ​​​​റ​​​​യാ​​​​മെ​​​​ങ്കി​​​​ലും മ​​​​നു​​​​ഷ്യ​​​​നെ​​​​യും വൈ​​​​റ​​​​സി​​​​നെ​​​​യും ത​​​​മ്മി​​​​ല്‍ ബ​​​​ന്ധി​​​​പ്പി​​​​ക്കു​​​​ന്ന ​സോ​​​​ഴ്സ്’ എ​​​​താ​​​​ണെ​​​​ന്ന് കൃ​​​​ത്യ​​​​മാ​​​​യി ന​​​​മു​​​​ക്ക് ക​​​​ണ്ടെ​​​​ത്താ​​​​ന്‍ ക​​​​ഴി​​​​യു​​​​ന്നി​​​​ല്ല. അ​​​​ത് പ​​​​ഠ​​​​നം ന​​​​ട​​​​ത്താ​​​​ത്ത​​​​തു​​​​കൊ​​​​ണ്ട​​​​ല്ല. ന​​​​മു​​​​ക്ക് പ​​​​രി​​​​മി​​​​തി​​​​ക​​​​ളു​​​​ണ്ട്.


ഹോ​​​​ട്ട്സ്പോ​​​​ട്ടു​​​​ക​​​​ള്‍ ക​​​​ണ്ടു​​​പി​​​​ടി​​​​ക്ക​​​​ണം
വ​​​​വ്വാ​​​​ലു​​​​ക​​​​ളി​​​​ല്‍ വൈ​​​​റ​​​​സ് സാ​​​​ധ്യ​​​​ത കൂ​​​​ടു​​​​ത​​​​ലു​​​​ള്ള സ്ഥ​​​​ല​​​​ങ്ങ​​​​ള്‍ ക​​​​ണ്ടെ​​​​ത്തി അ​​​​തി​​​​നെ ഹോ​​​​ട്ട്സ്പോ​​​​ട്ടു​​​​ക​​​​ളാ​​​​യി പ്ര​​​​ഖ്യാ​​​​പി​​​​ക്ക​​​​ണം. ഇ​​​​ങ്ങ​​​​നെ വ്യാ​​​​പ​​​​ന സാ​​​​ധ്യ​​​​ത​​​​യു​​​​ള്ള സ്ഥ​​​​ല​​​​ങ്ങ​​​​ളി​​​​ല്‍ ന​​​​മ്മ​​​​ള്‍ ശ്ര​​​​ദ്ധ കേ​​​​ന്ദ്രീ​​​​ക​​​​രി​​​​ക്ക​​​​ണം. ഇ​​​​ത്ത​​​​രം സ്ഥ​​​​ല​​​​ങ്ങ​​​​ളി​​​​ല്‍നി​​​​ന്നും രോ​​​​ഗി​​​​ക​​​​ള്‍ എ​​​​ത്തു​​​​മ്പോ​​​​ള്‍ അ​​​​വ​​​​രെ കാ​​​​ര്യ​​​​മാ​​​​യി നീ​​​​രി​​​​ക്ഷി​​​​ക്കാ​​​​ന്‍ ക​​​​ഴി​​​​യ​​​​ണം. അ​​​​തു​​​​വ​​​​ഴി നേ​​​​രത്തേ രോ​​​​ഗം ക​​​​ണ്ടു പി​​​​ടി​​​​ക്കാ​​​​ന്‍ സാ​​​​ധി​​​​ക്കും. അ​​​​ത് വ​​​​ള​​​​രെ പ്ര​​​​ധാ​​​​ന​​​​മാ​​​​ണ്.


ക​​​​ഴി​​​​ഞ്ഞ
ദി​​​​വ​​​​സ​​​​ങ്ങ​​​​ളിൽ...
ഒ​​​​രേ​​​സ​​​​മ​​​​യം പോ​​​​സ​​​​റ്റീ​​​​വാ​​​​യ​​​​തും നെ​​​​ഗ​​​​റ്റീ​​​​വാ​​​​യ​​​​തു​​​​മാ​​​​യ കാ​​​​ര്യ​​​​ങ്ങ​​​​ളാ​​​​ണ് ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സം കോ​​​​ഴി​​​​ക്കോ​​​​ട്ടു​​​​ണ്ടാ​​​​യ​​​​ത്. കോ​​​​ഴി​​​​ക്കോ​​​​ട് സ്വ​​​​കാ​​​​ര്യ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ല്‍ ചി​​​​കി​​​​ത്സ​​​​തേ​​​​ടി​​​​യ യു​​​​വ​​​​തി ഒ​​​​രാ​​​​ഴ്ച​​​​യി​​​​ല​​​​ധി​​​​കം ചി​​​​കി​​​​ത്സ​​​​യി​​​​ല്‍ ക​​​​ഴി​​​​ഞ്ഞി​​​​ട്ടും രോ​​​​ഗം കാ​​​​ണ്ടെ​​​​ത്താ​​​​നാ​​​​യി​​​​ല്ലെ​​​​ന്ന​​​​ത് വീ​​​​ഴ്ച​​​​യാ​​​​ണ്.
നി​​​​പ്പ ഇ​​​​തു​​​​വ​​​​രെ സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ച​​​​തെ​​​​ല്ലാം സ്വ​​​​കാ​​​​ര്യ ആ​​​​ശു​​​​പ്ര​​​​തി​​​​ക​​​​ളി​​​​ലാ​​​​ണ് എ​​​​ന്ന​​​​ത് പ്ര​​​​ത്യേ​​​​കം ഓ​​​​ര്‍​ക്ക​​​​ണം. എ​​​​ന്നാ​​​​ല്‍ ഇ​​​​ത്ത​​​​വ​​​​ണ സ്വ​​​​കാ​​​​ര്യ ആ​​​​ശു​​​​പ​​​​ത്രി​​​​യു​​​​ടെ ഭാ​​​​ഗ​​​​ത്ത് വീ​​​​ഴ്ച​​​​യു​​​​ണ്ടാ​​​​യി. അ​​​​തേ​​​​സ​​​​മ​​​​യം മെ​​​​ഡി​​​​ക്ക​​​​ല്‍ കോ​​​​ള​​​​ജി​​​​ലെ പോ​​​​സ്റ്റ്മോ​​​​ര്‍​ട്ട​​​​ത്തി​​​​ല്‍ ഡോ​​​​ക്ട​​​​ര്‍​ക്ക് ഇ​​​​ത് ക​​​​ണ്ടെ​​​​ത്താ​​​​ന്‍ ക​​​​ഴി​​​​ഞ്ഞു​​​​വെ​​​​ന്ന​​​​ത് ഏ​​​​റെ അ​​​​ഭി​​​​ന​​​​ന്ദ​​​​ന​​​​മ​​​​ര്‍​ഹി​​​​ക്കു​​​​ന്നു. കേ​​​​ര​​​​ള​​​​ത്തി​​​​ലെ സ​​​​ര്‍​ക്കാ​​​​ര്‍ സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ള്‍​ക്കാ​​​​കെ ഊ​​​​ര്‍​ജം പ​​​​ക​​​​രു​​​​ന്ന​​​​താ​​​​ണി​​​​ത്. പോ​​​​സ്റ്റ്മോ​​​​ര്‍​ട്ട​​​​ത്തി​​​​ല്‍ ത​​​​ല​​​​ച്ചോ​​​​റി​​​​ലെ ചി​​​​ല വ്യ​​​​തി​​​​യാ​​​​ന​​​​ങ്ങ​​​​ള്‍ ക​​​​ണ്ട​​​​തു​​​​കൊ​​​​ണ്ടാ​​​​ണ് അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന് നി​​​​പ്പ സം​​​​ശ​​​​യ​​​​മു​​​​ണ്ടാ​​​​യ​​​​ത്. ഒ​​​​രു ഫോ​​​​റ​​​​ന്‍​സി​​​​ക് സ​​​​ര്‍​ജ​​​​ന് ഇ​​​​ത്ത​​​​ര​​​​മൊ​​​​രു സം​​​​ശ​​​​യ​​​​മു​​​​ണ്ടാ​​​​കു​​​​ന്ന​​​​തുത​​​​ന്നെ അ​​​​പൂ​​​​ര്‍​വ​​​​മാ​​​​ണ്. ഇ​​​​ത്ത​​​​ര​​​​മൊ​​​​രു​​​​ സം​​​​ശ​​​​യം ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്നി​​​​ല്ലെ​​​​ങ്കി​​​​ല്‍ സാ​​​​ധാരണ മ​​​​ര​​​​ണ​​​​മാ​​​​യി ഇ​​​​ത് ക​​​​ണ​​​​ക്കാ​​​​ക്ക​​​​പ്പെ​​​​ട്ടേ​​​​നെ.


വാ​​​​ക്സി​​​​നേ​​​​ഷ​​​​ന്‍
നി​​​​പ്പ​​​​രോ​​​​ഗി​​​​ക​​​​ളു​​​​ടെ എ​​​​ണ്ണം വ​​​​ള​​​​രെ കു​​​​റ​​​​വു​​​​മാ​​​​ത്രം റി​​​​പ്പോ​​​​ര്‍​ട്ട് ചെ​​​​യ്യു​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ല്‍ എ​​​​ല്ലാ​​​​വ​​​​രി​​​​ലും വാ​​​​ക്സി​​​​നേ​​​​ഷ​​​​ന്‍ എ​​​​ന്ന​​​​ത് അ​​​​പ്രാ​​​​യോ​​​​ഗി​​​​ക​​​​മാ​​​​ണ്. 2018 മു​​​​ത​​​​ല്‍ കേ​​​​ര​​​​ള​​​​ത്തി​​​​ല്‍ നി​​​​പ്പ റി​​​​പ്പോ​​​​ര്‍​ട്ട് ചെ​​​​യ്യ​​​​പ്പെ​​​​ടു​​​​ന്നു​​​​ണ്ട്. അ​​​​തി​​​​ന് പ്ര​​​​തി​​​​രോ​​​​ധ​​​​വും ആ​​​​വ​​​​ശ്യ​​​​മാ​​​​ണ്. വാ​​​​ക്സി​​​​നു​​​​ക​​​​ളെക്കുറി​​​​ച്ച് വ​​​​ള​​​​രെ പോ​​​​സ​​​​റ്റീ​​​​വാ​​​​യ പ​​​​ഠ​​​​ന​​​​ങ്ങ​​​​ളാ​​​​ണ് ന​​​​ട​​​​ക്കു​​​​ന്ന​​​​ത്. ര​​​​ണ്ട് വാ​​​​ക്സി​​​​നു​​​​ക​​​​ള്‍ ഇ​​​​തി​​​​ന​​​​കം വി​​​ക​​​സി​​​പ്പി​​​ച്ചുക​​​​ഴി​​​​ഞ്ഞു. ഒ​​​​ന്നാം​ ഘ​​​​ട്ട​ പ​​​​ഠ​​​​നം ക​​​​ഴി​​​​ഞ്ഞു. ര​​​​ണ്ടാം ഘ​​​​ട്ടം ന​​​​ട​​​​ന്നു​​​​കൊ​​​​ണ്ടി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്. വ​​​​ലി​​​​യ രീ​​​​തി​​​​യി​​​​ലു​​​​ള്ള വ്യാ​​​​പ​​​​ന​​​​മു​​​​ണ്ടാ​​​​കു​​​​മ്പോ​​​​ള്‍ മാ​​​​ത്ര​​​​മേ വാ​​​​ക്സി​​​​നെ ആ​​​​ശ്ര​​​​യി​​​​ക്കാ​​​​ന്‍ ക​​​​ഴി​​​​യൂ. വ​​​​വ്വാ​​​​ലു​​​​ക​​​​ളി​​​​ല്‍ ഈ ​​​​വൈ​​​​റ​​​​സ് ഉ​​​​ള്ളി​​​​ട​​​​ത്തോ​​​​ളം​​​കാ​​​​ലം നി​​​​പ്പ​​​​യെ ന​​​​മു​​​​ക്ക് പൂ​​​​ര്‍​ണ​​​​മാ​​​​യും തു​​​​ട​​​​ച്ചുനീ​​​​ക്കാ​​​​ന്‍ പ​​​​റ്റി​​​​ല്ല.


ഡോ​​​​ക്ട​​​​ര്‍​മാ​​​​ര്‍​ക്കും ബോ​​​​ധ​​​​വ​​​​ത്ക​​​​ര​​​​ണം വേ​​​​ണം
നി​​​​പ്പ രോ​​​​ഗ​​​നി​​​​ര്‍​ണ​​​​യ​​​​ത്തി​​​​ന് ഡോ​​​​ക്ട​​​​ര്‍​മാ​​​​ര്‍​ക്കും ബോ​​​​ധ​​​​വ​​​​ത്ക​​​​ര​​​​ണം ആ​​​​വ​​​​ശ്യ​​​​മാ​​​​ണ്. സാ​​​​ധാ​​​​ര​​​​ണ പ​​​​നി, ന്യൂ​​​​മോ​​​​ണി​​​​യ, ഒ​​​​പ്പം മ​​​​സ്തി​​​​ഷ്ക വ്യ​​​​തി​​​​യാ​​​​ന​​​​ങ്ങ​​​​ള്‍, ശ്വാ​​​​സം മു​​​​ട്ട​​​​ല്‍, ചു​​​​മ തു​​​​ട​​​​ങ്ങി​​​​യ​​​​വ ക​​​​ണ്ടാ​​​​ല്‍ നി​​​​പ്പ സാ​​​​ധ്യ​​​​ത​​​​കൂ​​​​ടി മു​​​​ന്‍​കൂ​​​​ട്ടി കാ​​​​ണാ​​​​ന്‍ ക​​​​ഴി​​​​യ​​​​ണം. അ​​​​തി​​​​ന് ക്ലാ​​​​സു​​​​ക​​​​ള്‍ ഉ​​​​ള്‍​പ്പെ​​​​ടെ​ ന​​​​ല്‍​കി ഡോ​​​​ക്ട​​​​ര്‍​മാ​​​​രെ ആ​​​​രോ​​​​ഗ്യ വ​​​​കു​​​​പ്പ് പ്രാ​​​​പ്ത​​​​രാ​​​​ക്ക​​​​ണം. നി​​​​ല​​​​വി​​​​ല്‍ മ​​​​ഹാ​​​​മാ​​​​രി പ്ര​​​​തി​​​​രോ​​​​ധ പ്ര​​​​വ​​​​ര്‍​ത്ത​​​​ന​​​​ങ്ങ​​​​ളി​​​​ല്‍ കേ​​​​ര​​​​ളം മാ​​​​തൃ​​​​ക​​​​യാ​​​​ണ്. അ​​​​ത് കൂ​​​​ടു​​​​ത​​​​ല്‍ ക​​​​രു​​​​ത്തോ​​​​ടെ മു​​​​ന്നോ​​​​ട്ടു​​​​കൊ​​​​ണ്ടു​​​​പോ​​​​കു​​​​ക എ​​​​ന്ന​​​​താ​​​​യി​​​​രി​​​​ക്ക​​​​ണം ല​​​​ക്ഷ്യം.

വെ​​​​ല്ലു​​​​വി​​​​ളി
നി​​​​പ്പ വൈ​​​​റ​​​​സു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് യാ​​​​തൊ​​​​രു നി​​​​യ​​​​ന്ത്ര​​​​ണ​​​​വുമി​​​​ല്ലാ​​​​ത്ത പ​​​​ഠ​​​​ന​​​​ങ്ങ​​​​ള്‍ ന​​​​ട​​​​ത്താ​​​​ന്‍​ ന​​​​മു​​​​ക്ക് ക​​​​ഴി​​​​യി​​​​ല്ല. ബ​​​​യോ ടെ​​​​റ​​​​റി​​​​സ​​​​ത്തി​​​​ന് സാ​​​​ധ്യ​​​​ത​​​​യു​​​​ള്ള ഒ​​​​രു വൈ​​​​റ​​​​സാ​​​​ണി​​​​ത്. ഇ​​​​ത് ദു​​​​രു​​​​പ​​​​യോ​​​​ഗം ചെ​​​​യ്യ​​​​പ്പെ​​​​ടാ​​​​ന്‍ സാ​​​​ധ്യ​​​​ത​​​​യു​​​​ണ്ട്. അ​​​​തി​​​​നാ​​​​ല്‍ കേ​​​​ന്ദ്രം നി​​​​ഷ്ക​​​​ര്‍​ഷി​​​​ക്കു​​​​ന്ന ച​​​​ട്ട​​​​ക്കൂ​​​​ടു​​​​ക​​​​ള്‍​ക്കു​​​​ള്ളി​​​​ല്‍ നി​​​​ന്നു​​​​ള്ള പ​​​​ഠ​​​​ന​​​​മേ ന​​​​ട​​​​ത്താ​​​​നാ​​​​കൂ. പ​​​​രി​​​​മി​​​​തി​​​​ക​​​​ള്‍​ക്കു​​​​ള്ളി​​​​ല്‍ നി​​​​ന്നു​​​​കൊ​​​​ണ്ട് കൂ​​​​ടു​​​​ത​​​​ല്‍​ ഫ​​​​ല​​​​പ്ര​​​​ദ​​​​മാ​​​​യ പ​​​​ഠ​​​​ന​​​​ങ്ങ​​​​ള്‍ ന​​​​ട​​​​ത്തു​​​​ക എ​​​​ന്ന​​​​താ​​​​ണ് പോം​​​​വ​​​​ഴി. സം​​​​സ്ഥാ​​​​ന​​​​ത്തി​​​​ന് ഒ​​​​റ്റ​​​​യ്ക്ക് ചെ​​​​യ്യാ​​​​ന്‍ ക​​​​ഴി​​​​യു​​​​ന്ന കാ​​​​ര്യ​​​​മ​​​​ല്ല ഇ​​​​ത്. വി​​​​പ​​​​രീ​​​​ത ഫ​​​​ലു​​​​മു​​​​ണ്ടാ​​​​കും എ​​​​ന്ന​​​​തു​​​​ത​​​​ന്നെ​​​​യാ​​​​ണ് ഇ​​​​തി​​​​ന് കാ​​​​ര​​​​ണം.

Latest News

Corehub Up