Fri, 3 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ESAF Small Finance Bank

ഇ​എ​സ്ജി റേ​റ്റിം​ഗി​ൽ മി​ക​വ് പു​ല​ർ​ത്തി ഇ​സാ​ഫ് ബാ​ങ്ക്

കൊ​​​ച്ചി: പാ​​​രി​​​സ്ഥി​​​തി​​​ക, സാ​​​മൂ​​​ഹി​​​ക, ഭ​​​ര​​​ണ​​​നി​​​ർ​​​വ​​​ഹ​​​ണ​​​രം​​​ഗ​​​ത്തെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്ക് ഇ​​​സാ​​​ഫ് സ്മോ​​​ൾ ഫി​​​നാ​​​ൻ​​​സ് ബാ​​​ങ്കി​​​ന് ഉ​​​യ​​​ർ​​​ന്ന ഇ​​​എ​​​സ്ജി റേ​​​റ്റിം​​​ഗ്. സെ​​​ബി​​​യു​​​ടെ മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ൾ​​​ക്ക് അ​​​നു​​​സൃ​​​ത​​​മാ​​​യി, കെ​​​യ​​​ർ​​​എ​​​ഡ്ജ് ഏ​​​ജ​​​ൻ​​​സി​​​യാ​​​ണ് ഉ​​​യ​​​ർ​​​ന്ന റേ​​​റ്റിം​​​ഗാ​​​യ 75.4 ന​​​ൽ​​​കി​​​യ​​​ത്. ക​​​ഴി​​​ഞ്ഞ​​​വ​​​ർ​​​ഷം 68.1 ആ​​​യി​​​രു​​​ന്നു റേ​​​റ്റിം​​​ഗ്.

എ​​​ല്ലാ വി​​​ഭാ​​​ഗ​​​ങ്ങ​​​ളെ​​​യും ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി സാ​​​ന്പ​​​ത്തി​​​ക​​​സേ​​​വ​​​ന​​​ങ്ങ​​​ൾ ന​​​ൽ​​​കു​​​ന്ന​​​തി​​​ൽ ഇ​​​സാ​​​ഫ് ബാ​​​ങ്ക് സ്ഥി​​​ര​​​ത പു​​​ല​​​ർ​​​ത്തി​​​യെ​​​ന്ന് ഏ​​​ജ​​​ൻ​​​സി വി​​​ല​​​യി​​​രു​​​ത്തി. സാ​​​മൂ​​​ഹി​​​ക ഉ​​​ന്ന​​​മ​​​നം ല​​​ക്ഷ്യ​​​മി​​​ട്ട് ബാ​​​ങ്ക് ന​​​ട​​​ത്തു​​​ന്ന പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്ക് 82.6 റേ​​​റ്റിം​​​ഗ് ല​​​ഭി​​​ച്ചു.

അ​​​ടി​​​സ്ഥാ​​​ന​​​ജ​​​ന​​​വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ​​​ക്കു​​​ള്ള വാ​​​യ്പാ​​​വി​​​ത​​​ര​​​ണം, സ്ത്രീ​​​കേ​​​ന്ദ്രീ​​​കൃ​​​ത സാ​​​ന്പ​​​ത്തി​​​ക ​ശ​​​ക്തീ​​​ക​​​ര​​​ണം എ​​​ന്നി​​​വ​​​യി​​​ലും മി​​​ക​​​വു​​​പു​​​ല​​​ർ​​​ത്തി.

ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ ബാ​​​ങ്കിം​​​ഗ് പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളോ​​​ടും എ​​​ല്ലാ​​​വ​​​രെ​​​യും ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യു​​​ള്ള വി​​​ക​​​സ​​​ന കാ​​​ഴ്ച​​​പ്പാ​​​ടി​​​നോ​​​ടു​​​മു​​​ള്ള ഇ​​​സാ​​​ഫ് ബാ​​​ങ്കി​​​ന്‍റെ പ്ര​​​തി​​​ബ​​​ദ്ധ​​​ത​​​യാ​​​ണ് ഉ​​​യ​​​ർ​​​ന്ന ഇ​​​എ​​​സ്ജി റേ​​​റ്റിം​​​ഗി​​​ലൂ​​​ടെ പ്ര​​​തി​​​ഫ​​​ലി​​​ക്കു​​​ന്ന​​​തെ​​​ന്ന് ഇ​​​സാ​​​ഫ് സ്മോ​​​ൾ ഫി​​​നാ​​​ൻ​​​സ് ബാ​​​ങ്കി​​​ന്‍റെ എം​​​ഡി​​​യും സി​​​ഇ​​​ഒ​​​യു​​​മാ​​​യ ഡോ. ​​​കെ. പോ​​​ൾ തോ​​​മ​​​സ് പ​​​റ​​​ഞ്ഞു.

Latest News

Corehub Up