Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : EU

Europe

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് യൂറോപ്യൻ യൂണിയൻ പൂട്ടിടുന്നു; 13 വയസ്സിൽ താഴെയുള്ളവർക്ക് കർശന നിയന്ത്രണം

ബ്ര​സ്സ​ൽ​സ്: കു​ട്ടി​ക​ളു​ടെ ഓ​ൺ​ലൈ​ൻ സു​ര​ക്ഷ മു​ൻ​നി​ർ​ത്തി, യൂ​റോ​പ്യ​ൻ യൂ​ണി​യ​നി​ൽ ഉ​ട​നീ​ളം ചെ​റി​യ കു​ട്ടി​ക​ളു​ടെ സോ​ഷ്യ​ൽ മീ​ഡി​യ ഉ​പ​യോ​ഗ​ത്തി​ന് ക​ർ​ശ​ന​മാ​യ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്താ​ൻ യൂ​റോ​പ്യ​ൻ ക​മ്മീ​ഷ​ന്‍റെ പ്ര​ത്യേ​ക വി​ദ​ഗ്ദ്ധ സ​മി​തി ശു​പാ​ർ​ശ ചെ​യ്തു.‌

വ​രും മാ​സ​ങ്ങ​ളി​ൽ ഇ​ത് സം​ബ​ന്ധി​ച്ച പു​തി​യ നി​യ​മ​നി​ർ​മാ​ണ നി​ർ​ദ്ദേ​ശ​ങ്ങ​ൾ യൂ​റോ​പ്യ​ൻ ക​മ്മീ​ഷ​ൻ ഔ​ദ്യോ​ഗി​ക​മാ​യി അ​വ​ത​രി​പ്പി​ക്കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.ഡോ​ക്ട​ർ​മാ​ർ, അ​ധ്യാ​പ​ക​ർ, മ​ന​ശാ​സ്ത്ര​ജ്ഞ​ർ, ര​ക്ഷി​താ​ക്ക​ൾ എ​ന്നി​വ​ര​ട​ങ്ങു​ന്ന വി​ദ​ഗ്ദ്ധ സ​മി​തി സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ലെ പ്ര​ധാ​ന നി​ർ​ദ്ദേ​ശ​ങ്ങ​ൾ ഇ​വ​യാ​ണ്:

കൊ​ച്ചു​കു​ട്ടി​ക​ളെ​യും മു​ല​കു​ടി​ക്കു​ന്ന പ്രാ​യ​ത്തി​ലു​ള്ള കു​ട്ടി​ക​ളെ​യും യാ​തൊ​രു കാ​ര​ണ​വ​ശാ​ലും മൊ​ബൈ​ലോ മ​റ്റ് ഡി​ജി​റ്റ​ൽ സ്ക്രീ​നു​ക​ളോ കാ​ണി​ക്കാ​ൻ അ​നു​വ​ദി​ക്ക​രു​ത്. മൂ​ന്ന് മു​ത​ൽ പ​ന്ത്ര​ണ്ട് വ​യ​സ് വ​രെ​യു​ള്ള കു​ട്ടി​ക​ൾ​ക്ക് സ്കൂ​ളു​ക​ളി​ലോ അ​ല്ലെ​ങ്കി​ൽ മാ​താ​പി​താ​ക്ക​ളു​ടെ​യോ മു​തി​ർ​ന്ന​വ​രു​ടെ​യോ പൂ​ർ​ണ​മാ​യ മേ​ൽ​നോ​ട്ട​ത്തി​ൽ മാ​ത്ര​മേ സോ​ഷ്യ​ൽ മീ​ഡി​യ​യും ഡി​ജി​റ്റ​ൽ ഉ​പ​ക​ര​ണ​ങ്ങ​ളും ഉ​പ​യോ​ഗി​ക്കാ​ൻ അ​നു​മ​തി ന​ല്കാ​വു.

13 മു​ത​ൽ 18 വ​യ​സ്സ് വ​രെ​യു​ള്ള കൗ​മാ​ര​ക്കാ​ർ​ക്ക് സ്വ​യം​ഭ​ര​ണാ​ധി​കാ​ര​ത്തോ​ടെ സോ​ഷ്യ​ൽ മീ​ഡി​യ ഉ​പ​യോ​ഗി​ക്കാം. എ​ന്നാ​ൽ സു​ര​ക്ഷാ ഫീ​ച്ച​റു​ക​ൾ കൃ​ത്യ​മാ​യി പാ​ലി​ക്കു​ന്ന പ്ലാ​റ്റ്‌​ഫോ​മു​ക​ൾ മാ​ത്ര​മാ​യി​രി​ക്ക​ണം .

റി​പ്പോ​ർ​ട്ട് പു​റ​ത്തു​വി​ട്ടു​കൊ​ണ്ട് യൂ​റോ​പ്യ​ൻ ക​മ്മീ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ഉ​ർ​സു​ല വോ​ൺ ഡെ​ർ ലെ​യ്ൻ ന​ട​ത്തി​യ പ്ര​സ്താ​വ​ന ഏ​റെ ശ്ര​ദ്ധേ​യ​മാ​ണ്, "ന​മ്മു​ടെ കു​ട്ടി​ക​ൾ​ക്ക് യ​ഥാ​ർ​ഥ ലോ​ക​ത്ത് ജീ​വി​ക്കാ​ൻ സ​മ​യം ആ​വ​ശ്യ​മു​ണ്ട്. അ​വ​ർ​ക്ക് ക​ളി​ക്കാ​നും സൗ​ഹൃ​ദ​ങ്ങ​ൾ സ്ഥാ​പി​ക്കാ​നും തെ​റ്റു​ക​ൾ വ​രു​ത്തി പ​ഠി​ക്കാ​നും സ​മ​യം വേ​ണം.

ഒ​രു ക​മ്പ്യൂ​ട്ട​ർ അ​ൽ​ഗോ​രി​തം അ​വ​രു​ടെ വ്യ​ക്തി​ത്വം രൂ​പ​പ്പെ​ടു​ത്തു​ന്ന​തി​ന് മു​ൻ​പ്, അ​വ​ർ സ്വ​യം ത​ങ്ങ​ളു​ടെ വ്യ​ക്തി​ത്വം ക​ണ്ടെ​ത്തേ​ണ്ട​തു​ണ്ട്. ഇ​ത് കു​ട്ടി​ക​ൾ​ക്ക് സോ​ഷ്യ​ൽ മീ​ഡി​യ ല​ഭ്യ​മാ​കു​ന്ന​തി​നെ​ക്കു​റി​ച്ച​ല്ല, മ​റി​ച്ച് സോ​ഷ്യ​ൽ മീ​ഡി​യ​യ്ക്ക് ന​മ്മു​ടെ കു​ട്ടി​ക​ളി​ലേ​ക്ക് എ​പ്പോ​ൾ, എ​ങ്ങ​നെ പ്ര​വേ​ശ​നം ല​ഭി​ക്കു​ന്നു എ​ന്ന​തി​നെ​ക്കു​റി​ച്ചാ​ണ്. ഈ ​വേ​ന​ൽ​ക്കാ​ല അ​വ​ധി​ക്ക് ശേ​ഷം ഇ​ത് സം​ബ​ന്ധി​ച്ച പു​തി​യ നി​യ​മ​ങ്ങ​ൾ കൊ​ണ്ടു​വ​രു​മെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

ജ​ർ​മ​നി ഉ​ൾ​പ്പെ​ടെ​യു​ള്ള പ​ല യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളും കു​ട്ടി​ക​ളു​ടെ സോ​ഷ്യ​ൽ മീ​ഡി​യ ഉ​പ​യോ​ഗ​ത്തി​ന് പ്രാ​യ​പ​രി​ധി കൊ​ണ്ടു​വ​രാ​ൻ ആ​ലോ​ചി​ക്കു​ന്നു​ണ്ടെ​ങ്കി​ലും, ഇ​ത് നി​യ​മ​പ​ര​മാ​യി കൂ​ടു​ത​ൽ ശ​ക്ത​മാ​കാ​ൻ യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ ത​ല​ത്തി​ൽ ത​ന്നെ നി​യ​മം വ​രേ​ണ്ട​തു​ണ്ട്.

2025ന്‍റെ അ​വ​സാ​ന​ത്തോ​ടെ കു​ട്ടി​ക​ളു​ടെ സോ​ഷ്യ​ൽ മീ​ഡി​യ ഉ​പ​യോ​ഗ​ത്തി​ന് പ്രാ​യ​പ​രി​ധി നി​ശ്ച​യി​ച്ച ലോ​ക​ത്തി​ലെ ആ​ദ്യ രാ​ജ്യ​മാ​യി ഓ​സ്‌​ട്രേ​ലി​യ മാ​റി​യി​രു​ന്നു. ഈ ​മാ​തൃ​ക യൂ​റോ​പ്പി​ലും ന​ട​പ്പി​ലാ​ക്കാ​നാ​ണ് ഇ​യു ല​ക്ഷ്യ​മി​ടു​ന്ന​ത്.

യൂ​റോ​പ്യ​ൻ യൂ​ണി​യ​ന്‍റെ 'ഡി​ജി​റ്റ​ൽ സ​ർ​വീ​സ​സ് ആ​ക്ട്' പ്ര​കാ​രം കു​ട്ടി​ക​ളെ സം​ര​ക്ഷി​ക്കാ​ൻ സോ​ഷ്യ​ൽ മീ​ഡി​യ ക​മ്പ​നി​ക​ൾ ബാ​ധ്യ​സ്ഥ​രാ​ണെ​ങ്കി​ലും, പ​ല​രും ഇ​ത് കൃ​ത്യ​മാ​യി പാ​ലി​ക്കു​ന്നി​ല്ല.

ഫേ​സ്ബു​ക്ക്, ഇ​ൻ​സ്റ്റാ​ഗ്രാം, വാ​ട്സാ​പ്പ് എ​ന്നി​വ​യു​ടെ മാ​തൃ ക​മ്പ​നി​യാ​യ മെ​റ്റാ ത​ങ്ങ​ളു​ടെ ആ​പ്പു​ക​ളു​ടെ അ​ഡി​ക്റ്റീ​വ് ഡി​സൈ​ൻ വ​ഴി കു​ട്ടി​ക​ൾ​ക്ക് ദോ​ഷം വ​രു​ത്തു​ന്നു​വെ​ന്ന് ക​ണ്ടെ​ത്തി യൂ​റോ​പ്യ​ൻ ക​മ്മീ​ഷ​ൻ ക​ഴി​ഞ്ഞ ആ​ഴ്ച നി​യ​മ​ലം​ഘ​ന​ത്തി​ന് നോ​ട്ടീ​സ് ന​ൽ​കി​യി​രു​ന്നു.

യൂ​റോ​പ്പി​ൽ വ​ള​രു​ന്ന പു​തി​യ ത​ല​മു​റ​യി​ലെ മ​ല​യാ​ളി കു​ട്ടി​ക​ളി​ൽ മൊ​ബൈ​ൽ, സോ​ഷ്യ​ൽ മീ​ഡി​യ ഉ​പ​യോ​ഗം ക​ടു​ത്ത രീ​തി​യി​ൽ വ​ർ​ദ്ധി​ച്ചു​വ​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ ഈ ​പു​തി​യ നി​യ​മം വ​ലി​യൊ​രു മാ​റ്റ​ത്തി​ന് വ​ഴി​തു​റ​ക്കും. കു​ട്ടി​ക​ളു​ടെ സ്ക്രീ​ൻ ടൈം ​കു​റ​യ്ക്കാ​നും അ​വ​രെ മാ​ന​സി​ക സ​മ്മ​ർ​ദ്ദ​ങ്ങ​ളി​ൽ നി​ന്ന് ഒ​ഴു​വാ​ക്കാ​നും ഈ ​നി​യ​മ​നി​ർ​മ്മാ​ണം സ​ഹാ​യി​ക്കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്.

National

ഇന്ത്യ- യൂറോപ്യൻ യൂണിയൻ വ്യാപാരക്കരാർ ചരിത്രമാകും


ന്യൂ​​​​ഡ​​​​ൽ​​​​ഹി: അ​​​​ടു​​​​ത്ത​​​​യാ​​​​ഴ്ച യാ​​​​ഥാ​​​​ർ​​​​ഥ്യ​​​​മാ​​​​കു​​​​ന്ന ഇ​​​​ന്ത്യ- യൂ​​​​റോ​​​​പ്യ​​​​ൻ യൂ​​​​ണി​​​​യ​​​​ൻ സ്വ​​​​ത​​​​ന്ത്ര വ്യാ​​​​പാ​​​​രക്ക​​​​രാ​​​​ർ ച​​​​രി​​​​ത്രം കു​​​​റി​​​​ക്കും. ലോ​​​​ക​​​​ത്ത് ഇ​​​​ന്നേ​​​​വ​​​​രെ​​​​യു​​​​ള്ള വ്യാ​​​​പാ​​​​ര ഇ​​​​ട​​​​പാ​​​​ടു​​​​ക​​​​ളു​​​​ടെ മാ​​​​താ​​​​വ് (മ​​​​ദ​​​​ർ ഓ​​​​ഫ് ഓ​​​​ൾ ഡീ​​​​ൽ​​​​സ്) എ​​​​ന്നാ​​​​ണു യൂ​​​​റോ​​​​പ്യ​​​​ൻ ക​​​​മ്മീ​​​​ഷ​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് ഉ​​​​ർ​​​​സു​​​​ല ഫോ​​​​ണ്‍ ഡെ​​​​ർ ലെ​​​​യ്ൻ ക​​​​രാ​​​​റി​​​​നെ ഡാ​​​​വോ​​​​സി​​​​ലെ ലോ​​​​ക സാ​​​​ന്പ​​​​ത്തി​​​​ക ഫോ​​​​റ​​​​ത്തി​​​​ൽ വി​​​​ശേ​​​​ഷി​​​​പ്പി​​​​ച്ച​​​​ത്.

ഡ​​​​ൽ​​​​ഹി​​​​യി​​​​ൽ തി​​​​ങ്ക​​​​ളാ​​​​ഴ്ച ന​​​​ട​​​​ക്കു​​​​ന്ന 77-ാം റി​​​​പ്പ​​​​ബ്ലി​​​​ക് ദി​​​​നാ​​​​ഘോ​​​​ഷ​​​​ങ്ങ​​​​ളി​​​​ൽ യൂ​​​​റോ​​​​പ്യ​​​​ൻ കൗ​​​​ണ്‍സി​​​​ൽ പ്ര​​​​സി​​​​ഡ​​​​ന്‍റ് അ​​​​ന്‍റോ​​​​ണി​​​​യോ കോ​​​​സ്റ്റ​​​​യും യൂ​​​​റോ​​​​പ്യ​​​​ൻ ക​​​​മ്മീ​​​​ഷ​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് ഉ​​​​ർ​​​​സു​​​​ല​​​​യു​​​​മാ​​​​ണ് മു​​​​ഖ്യാ​​​​തി​​​​ഥി​​​​ക​​​​ൾ. തി​​​​ങ്ക​​​​ളും ചൊ​​​​വ്വ​​​​യു​​​​മാ​​​​യി ഡ​​​​ൽ​​​​ഹി​​​​യി​​​​ൽ ന​​​​ട​​​​ക്കു​​​​ന്ന ഇ​​​​ന്ത്യ- യൂ​​​​റോ​​​​പ്യ​​​​ൻ യൂ​​​​ണി​​​​യ​​​​ൻ(​​​​ഇ​​​​യു) ഉ​​​​ച്ച​​​​കോ​​​​ടി​​​​യി​​​​ൽ സ്വ​​​​ത​​​​ന്ത്ര വ്യാ​​​​പാ​​​​ര​​​​ക്ക​​​​രാ​​​​ർ (ഫ്രീ ​​​​ട്രേ​​​​ഡ് എ​​​​ഗ്രി​​​​മെ​​​​ന്‍റ്- എ​​​​ഫ്ടി​​​​എ) ഒ​​​​പ്പു​​​​വ​​​​യ്ക്കു​​​​മെ​​​​ന്നാ​​​​ണ് പ്ര​​​​തീ​​​​ക്ഷ.

ഇ​​​​ന്ത്യ​​​​യും യൂ​​​​റോ​​​​പ്യ​​​​ൻ യൂ​​​​ണി​​​​യ​​​​നു​​​​മാ​​​​യു​​​​ള്ള സു​​​​ര​​​​ക്ഷ, പ്ര​​​​തി​​​​രോ​​​​ധ പ​​​​ങ്കാ​​​​ളി​​​​ത്ത ക​​​​രാ​​​​ർ മു​​​​ത​​​​ൽ യൂ​​​​റോ​​​​പ്യ​​​​ൻ രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ലെ ഇ​​​​ന്ത്യ​​​​ൻ തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ളു​​​​ടെ ജോ​​​​ലി​​​​ക​​​​ൾ​​​​ക്കു​​​​ള്ള ച​​​​ട്ട​​​​ക്കൂ​​​​ട് വ​​​​രെ​​​​യു​​​​ള്ള​​​​വ ഉ​​​​ച്ച​​​​കോ​​​​ടി​​​​യി​​​​ൽ പ്ര​​​​ഖ്യാ​​​​പി​​​​ച്ചേ​​​​ക്കും. യൂ​​​​റോ​​​​പ്യ​​​​ൻ യൂ​​​​ണി​​​​യ​​​​നി​​​​ലെ ചെ​​​​റി​​​​യ സൈ​​​​നി​​​​ക​​​​സം​​​​ഘം റി​​​​പ്പ​​​​ബ്ലി​​​​ക് ദി​​​​ന പ​​​​രേ​​​​ഡി​​​​ൽ പ​​​​ങ്കാ​​​​ളി​​​​ക​​​​ളു​​​​മാ​​​​കും.

ലോ​​​​ക​​​​ത്തി​​​​ലെ ഏ​​​​റ്റ​​​​വും വേ​​​​ഗ​​​​ത്തി​​​​ൽ വ​​​​ള​​​​രു​​​​ന്ന പ്ര​​​​ധാ​​​​ന സ​​​​ന്പ​​​​ദ്‌​​​​വ്യ​​​​വ​​​​സ്ഥ​​​​യെ ഏ​​​​റ്റ​​​​വും വി​​​​ക​​​​സി​​​​ത​​​​മാ​​​​യ 27 രാ​​​​ജ്യ​​​​ങ്ങ​​​​ളു​​​​ടെ വ്യാ​​​​പാ​​​​ര ബ്ലോ​​​​ക്കു​​​​മാ​​​​യി ബ​​​​ന്ധി​​​​പ്പി​​​​ക്കു​​​​ന്ന നാ​​​​ഴി​​​​ക​​​​ക്ക​​​​ല്ലാ​​​​കും ക​​​​രാ​​​​ർ. 2007 മു​​​​ത​​​​ൽ ര​​​​ണ്ടു പ​​​​തി​​​​റ്റാ​​​​ണ്ടോ​​​​ള​​​​മാ​​​​യി ന​​​​ട​​​​ത്തി​​​​യ ശ്ര​​​​മ​​​​ങ്ങ​​​​ൾ​​​​ക്കൊ​​​​ടു​​​​വി​​​​ലാ​​​​ണ് ഇ​​​​ന്ത്യ- ഇ​​​​യു ക​​​​രാ​​​​ർ യാ​​​​ഥാ​​​​ർ​​​​ഥ്യ​​​​മാ​​​​കു​​​​ന്ന​​​​ത്. 2013ൽ ​​​​സ്തം​​​​ഭി​​​​ച്ച​​​​തി​​​​നു​​​​ശേ​​​​ഷം 2022 ജൂ​​​​ണി​​​​ലാ​​​​ണ് ച​​​​ർ​​​​ച്ച​​​​ക​​​​ൾ പു​​​​ന​​​​രാ​​​​രം​​​​ഭി​​​​ച്ച​​​​ത്.

ലോ​​​​ക ജി​​​​ഡി​​​​പി​​​​യു​​​​ടെ 25%

ലോ​​​​ക ജി​​​​ഡി​​​​പി​​​​യു​​​​ടെ 25 ശ​​​​ത​​​​മാ​​​​ന​​​​വും 200 കോ​​​​ടി ആ​​​​ളു​​​​ക​​​​ളു​​​​ടെ സം​​​​യോ​​​​ജി​​​​ത വി​​​​പ​​​​ണി​​​​യു​​​​മാ​​​​കും ഇ​​​​ന്ത്യ- യൂ​​​​റോ​​​​പ്യ​​​​ൻ യൂ​​​​ണി​​​​യ​​​​ൻ വ്യാ​​​​പാ​​​​രക്കരാ​​​​ർ. ഇ​​​​ന്ത്യ​​​​യും 27 വി​​​​ക​​​​സി​​​​ത​​​​രാ​​​​ജ്യ​​​​ങ്ങ​​​​ളു​​​​ള്ള യൂ​​​​റോ​​​​പ്യ​​​​ൻ യൂ​​​​ണി​​​​യ​​​​നും ത​​​​മ്മി​​​​ൽ നി​​​​ല​​​​വി​​​​ൽ ശ​​​​ക്ത​​​​മാ​​​​യ വാ​​​​ണി​​​​ജ്യ​​​​ബ​​​​ന്ധ​​​​മു​​​​ണ്ട്. ക​​​​ഴി​​​​ഞ്ഞ സാ​​​​ന്പ​​​​ത്തി​​​​ക​​​​വ​​​​ർ​​​​ഷ​​​​ത്തി​​​​ൽ 135 ബി​​​​ല്യ​​​​ണ്‍ ഡോ​​​​ള​​​​ർ മൂ​​​​ല്യ​​​​മു​​​​ള്ള​​​​താ​​​​ണ് ഉ​​​​ഭ​​​​യ​​​​ക​​​​ക്ഷി വ്യാ​​​​പാ​​​​രം. 2026ൽ ​​​​ഇ​​​​യു രാ​​​​ജ്യ​​​​ങ്ങ​​​​ളു​​​​ടെ മൊ​​​​ത്തം ജി​​​​ഡി​​​​പി 22.52 ട്രി​​​​ല്യ​​​​ണ്‍ ഡോ​​​​ള​​​​റാ​​​​ണ്. ആ​​​​ഗോ​​​​ള സ​​​​ന്പ​​​​ദ്‌​​​​വ്യ​​​​വ​​​​സ്ഥ​​​​യു​​​​ടെ ആ​​​​റി​​​​ലൊ​​​​ന്നാ​​​​ണി​​​​ത്.

വ്യാ​​​​പാ​​​​ര​​​​ക്ക​​​​രാ​​​​ർ പ​​​​ങ്കാ​​​​ളി​​​​ത്തം പ​​​​ര​​​​സ്പ​​​​ര​​​​ പൂ​​​​ര​​​​ക​​​​മാ​​​​ണ്. ലോ​​​​ക​​​​ത്തി​​​​ലെ ഏ​​​​റ്റ​​​​വും വേ​​​​ഗ​​​​ത്തി​​​​ൽ വ​​​​ള​​​​രു​​​​ന്ന സ​​​​ന്പ​​​​ദ്‌​​​​വ്യ​​​​വ​​​​സ്ഥ​​​​ക​​​​ളി​​​​ൽ ഒ​​​​ന്നാ​​​​ണ് ഇ​​​​ന്ത്യ.

Business

ഇന്ത്യ - യൂറോപ്യൻ യൂണിയൻ വ്യാപാര ക​രാ​ർ; ട്രം​പി​നു​ള്ള മ​റു​പ​ടി

ന്യൂ​​​​ഡ​​​​ൽ​​​​ഹി: അ​​​​ടു​​​​ത്ത​​​​യാ​​​​ഴ്ച യാ​​​​ഥാ​​​​ർ​​​​ഥ്യ​​​​മാ​​​​കു​​​​ന്ന ഇ​​​​ന്ത്യ- യൂ​​​​റോ​​​​പ്യ​​​​ൻ യൂ​​​​ണി​​​​യ​​​​ൻ സ്വ​​​​ത​​​​ന്ത്ര വ്യാ​​​​പാ​​​​ര ക​​​​രാ​​​​ർ അ​​​​മേ​​​​രി​​​​ക്ക​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോ​​​​ണ​​​​ൾ​​​​ഡ് ട്രം​​​​പ് ഉ​​​​യ​​​​ർ​​​​ത്തു​​​​ന്ന തീ​​​​രു​​​​വ ഭീ​​​​ഷ​​​​ണി അ​​​​ട​​​​ക്ക​​​​മു​​​​ള്ള വെ​​​​ല്ലു​​​​വി​​​​ളി​​​​ക​​​​ൾ​​​​ക്കും സ​​​​മ്മ​​​​ർ​​​​ദ​​​​ങ്ങ​​​​ൾ​​​​ക്കു​​​​മു​​​​ള്ള ഇ​​​​ന്ത്യ​​​​യു​​​​ടെ​​​​യും യൂ​​​​റോ​​​​പ്യ​​​​ൻ രാ​​​​ജ്യ​​​​ങ്ങ​​​​ളു​​​​ടെ​​​​യും മ​​​​റു​​​​പ​​​​ടി​​​​യാ​​​​കും. ക​​​​ഴി​​​​ഞ്ഞ ഫെ​​​​ബ്രു​​​​വ​​​​രി​​​​യി​​​​ൽ ച​​​​ർ​​​​ച്ച​​​​ക​​​​ൾ ആ​​​​രം​​​​ഭി​​​​ച്ച ഇ​​​​ന്ത്യ- അ​​​​മേ​​​​രി​​​​ക്ക സ്വ​​​​ത​​​​ന്ത്ര വ്യാ​​​​പാ​​​​ര ക​​​​രാ​​​​ർ വ​​​​ഴി​​​​മു​​​​ട്ടി നി​​​​ൽ​​​​ക്കു​​​​ക​​​​യു​​​​മാ​​​​ണ്.

ഇ​​​​ന്ത്യ​​​ക്കെ​​​​തി​​​​രാ​​​​യ തീ​​​​രു​​​​വ മു​​​​ത​​​​ൽ ഗ്രീ​​​​ൻ​​​​ലാ​​​​ൻ​​​​ഡ് പി​​​​ടി​​​​ച്ചെ​​​​ടു​​​​ക്കാ​​​​നു​​​​ള്ള ട്രം​​​​പി​​​​ന്‍റെ ന​​​​ട​​​​പ​​​​ടി​​​​ക​​​​ളാ​​​​ണ് ഇ​​​​ന്ത്യ- ഇ​​​​യു ക​​​​രാ​​​​ർ വേ​​​​ഗ​​​​ത്തി​​​​ലാ​​​​ക്കി​​​​യ​​​​ത്. ഇ​​​​ന്ത്യ​​​​യി​​​​ൽ​​​നി​​​​ന്നു​​​​ള്ള എ​​​​ല്ലാ ഇ​​​​റ​​​​ക്കു​​​​മ​​​​തി​​​​ക​​​​ൾ​​​​ക്കും 50 ശ​​​​ത​​​​മാ​​​​നം തീ​​​​രു​​​​വ ചു​​​​മ​​​​ത്തു​​​​ക​​​​യും യൂ​​​​റോ​​​​പ്യ​​​​ൻ യൂ​​​​ണി​​​​യ​​​​ൻ ഇ​​​​റ​​​​ക്കു​​​​മ​​​​തി​​​​ക​​​​ൾ​​​​ക്ക് 20 ശ​​​​ത​​​​മാ​​​​നം അ​​​​ടി​​​​സ്ഥാ​​​​ന തീ​​​​രു​​​​വ ചു​​​​മ​​​​ത്തു​​​​ക​​​​യും ചെ​​​​യ്തി​​​​രു​​​​ന്നു.

ചൈ​​​​ന​​​​യു​​​​ടെ വെ​​​​ല്ലു​​​​വി​​​​ളി​​​​യും പ്ര​​​​ധാ​​​​ന ഘ​​​​ട​​​​ക​​​​മാ​​​​യി​​​​രു​​​​ന്നു. ഉ​​​​ത്പാ​​​​ദ​​​​ന​​​മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ലെ ചൈ​​​​ന​​​​യു​​​​ടെ ആ​​​​ധി​​​​പ​​​​ത്യ​​​​ത്തെ​​​​ക്കു​​​​റി​​​​ച്ച് ഇ​​​​യു കൂ​​​​ടു​​​​ത​​​​ൽ ആ​​​​ശ​​​​ങ്കാ​​​​കു​​​​ല​​​​രാ​​​​ണ്. ചൈ​​​​നീ​​​​സ് എ​​​​തി​​​​രാ​​​​ളി​​​​ക​​​​ളു​​​​മാ​​​​യി മ​​​​ത്സ​​​​രി​​​​ക്കു​​​​ക ഇ​​​​ന്ത്യ​​​​ക്കും യൂ​​​​റോ​​​​പ്യ​​​​ൻ യൂ​​​​ണി​​​​യ​​​​നും പ്ര​​​​യാ​​​​സ​​​​മാ​​​​ണ്.

 കൃ​​​​ഷി, പാ​​​​ൽ ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ൾ​​​​ക്ക് ആ​​​​ശ​​​​ങ്ക

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ഇ​​​​ന്ത്യ​​​​യും യൂ​​​​റോ​​​​പ്യ​​​​ൻ യൂ​​​​ണി​​​​യ​​​​നും ത​​​​മ്മി​​​​ൽ വ​​​​രു​​​​ന്ന സ്വ​​​​ത​​​​ന്ത്ര വ്യാ​​​​പാ​​​​ര ക​​​​രാ​​​​ർ വ​​​​ൻ​​​​കി​​​​ട വ്യ​​​​വ​​​​സാ​​​​യ​​​​ങ്ങ​​​​ൾ​​​​ക്ക് ക​​​​രു​​​​ത്തേ​​​​കും. എ​​​​ന്നാ​​​​ൽ കൃ​​​​ഷി, പാ​​​​ൽ ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ൾ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​യി​​​​ൽ ഇ​​​​ന്ത്യ​​​​ക്കു ഭീ​​​​ഷ​​​​ണി​​​​യു​​​​ണ്ട്. കേ​​​​ര​​​​ള​​​​ത്തി​​​​ലെ ക​​​​ർ​​​​ഷ​​​​ക​​​​ർ​​​​ക്ക് പ്ര​​​​ത്യേ​​​​കി​​​​ച്ചു ക്ഷീ​​​​ര ക​​​​ർ​​​​ഷ​​​​ക​​​​ർ​​​​ക്ക് ക​​​​രാ​​​​ർ തി​​​​രി​​​​ച്ച​​​​ടി​​​​യാ​​​​കു​​​​മോ​​​​യെ​​​​ന്ന ആ​​​​ശ​​​​ങ്ക​​​​യു​​​​ണ്ട്.

യൂ​​​​റോ​​​​പ്യ​​​​ൻ രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ലെ പാ​​​​ൽ, ചോ​​​ക്ലേ​​​​റ്റ് ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ളും അ​​​​നി​​​​യ​​​​ന്ത്രി​​​​ത​​​​മാ​​​​യി ഇ​​​​ന്ത്യ​​​​ൻ വി​​​​പ​​​​ണി​​​​ക​​​​ളി​​​​ലേ​​​​ക്ക് ഒ​​​​ഴു​​​​കി​​​​യാ​​​​ൽ ഇ​​​​ന്ത്യ​​​​യി​​​​ലെ കൊ​​​​ക്കോ, ക്ഷീ​​​​ര ക​​​​ർ​​​​ഷ​​​​ക​​​​ർ​​​​ക്ക് ആ​​​​രു സം​​​​ര​​​​ക്ഷ​​​​ണം ന​​​​ൽ​​​​കു​​​​മെ​​​​ന്ന​​​​തി​​​​ൽ വ്യ​​​​ക്ത​​​​ത​​​​യി​​​​ല്ല. ലോ​​​​ക​​​​ത്തി​​​​ലെ​​​ത​​​​ന്നെ ഏ​​​​റ്റ​​​​വും മി​​​​ക​​​​ച്ച പാ​​​​ൽ, ചോ​​​ക്ലേ​​​​റ്റ്, ബി​​​​സ്ക​​​​റ്റ് നി​​​​ർ​​​​മാ​​​​താ​​​​ക്ക​​​​ൾ യൂ​​​​റോ​​​​പ്യ​​​​ൻ രാ​​​​ജ്യ​​​​ങ്ങ​​​​ളാ​​​​ണ്.

എ​​​​ന്നാ​​​​ൽ ഫാ​​​​ർ​​​​മ​​​​സ്യൂ​​​​ട്ടി​​​​ക്ക​​​​ൽ​​​​സ്, എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ് സാ​​​​ധ​​​​ന​​​​ങ്ങ​​​​ൾ, ഓ​​​​ട്ടോ​​​​മോ​​​​ട്ടീ​​​​വ് ഘ​​​​ട​​​​ക​​​​ങ്ങ​​​​ൾ, ഇ​​​​ല​​​​ക്‌​​​ട്രോ​​​​ണി​​​​ക്സ് തു​​​​ട​​​​ങ്ങി​​​​യ മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ലെ ക​​​​യ​​​​റ്റു​​​​മ​​​​തി വ​​​​ർ​​​​ധി​​​​പ്പി​​​​ക്കു​​​​ന്ന​​​​ത് ഇ​​​​ന്ത്യ​​​​ക്കു നേ​​​​ട്ട​​​​മാ​​​​കും. അ​​​​മേ​​​​രി​​​​ക്ക​​​​ൻ തീ​​​​രു​​​​വ ബാ​​​​ധി​​​​ച്ച തു​​​​ണി​​​​ത്ത​​​​ര​​​​ങ്ങ​​​​ൾ, ആ​​​​ഭ​​​​ര​​​​ണ​​​​ങ്ങ​​​​ൾ, തു​​​​ക​​​​ൽ വ​​​​സ്തു​​​​ക്ക​​​​ൾ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​യ്ക്ക് 27 വി​​​​ക​​​​സി​​​​ത രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ൽ ബ​​​​ദ​​​​ൽ വി​​​​പ​​​​ണി തു​​​​റ​​​​ക്കും. നി​​​​ല​​​​വി​​​​ൽ ബം​​​​ഗ്ലാ​​​​ദേ​​​​ശി തു​​​​ണി​​​​ത്ത​​​​ര​​​​ങ്ങ​​​​ൾ​​​​ക്ക് പൂ​​​​ജ്യം തീ​​​​രു​​​​വ​​​​യു​​​​ള്ള​​​​പ്പോ​​​​ൾ ഇ​​​​ന്ത്യ​​​​ൻ തു​​​​ണി​​​​ത്ത​​​​ര​​​​ങ്ങ​​​​ൾ​​​​ക്ക് ഇ​​​​യു​​​​വി​​​​ൽ പ​​​ത്തു ശ​​​​ത​​​​മാ​​​​നം തീ​​​​രു​​​​വ​​​​യു​​​​ണ്ട്. ക​​​​രാ​​​​ർ ന​​​​ട​​​​പ്പാ​​​​യാ​​​​ൽ ഇ​​​​ന്ത്യ​​​​ക്കും തീ​​​​രു​​​​വ​​​​യി​​​​ല്ലാ​​​​താ​​​​കും.

ഇ​​​​ന്ത്യ​​​​ൻ ഐ​​​​ടി, സേ​​​​വ​​​​ന ക​​​​യ​​​​റ്റു​​​​മ​​​​തി​​​​ക്കും വി​​​​ദ​​​​ഗ്ധ പ്ര​​​​ഫ​​​​ഷ​​​​ണ​​​​ലു​​​​ക​​​​ളു​​​​ടെ കു​​​​ടി​​​​യേ​​​​റ്റ​​​​ത്തി​​​​നും ക​​​​രാ​​​​ർ സ​​​​ഹാ​​​​യ​​​​ക​​​​മാ​​​​കും. അ​​​​മേ​​​​രി​​​​ക്ക​​​​യെ ആ​​​​ശ്ര​​​​യി​​​​ക്കു​​​​ന്ന​​​​ത് കു​​​​റ​​​​യു​​​​ക​​​​യും ചെ​​​​യ്യും. സോ​​​​ളാ​​​​ർ അ​​​​ട​​​​ക്കം പു​​​​ന​​​​രു​​​​പ​​​​യോ​​​​ഗ ഊ​​​​ർ​​​​ജ​​​ഘ​​​​ട​​​​ക​​​​ങ്ങ​​​​ൾ പോ​​​​ലു​​​​ള്ള ഇ​​​​ന്ത്യ​​​​ൻ വ്യ​​​​വ​​​​സാ​​​​യ​​​​ങ്ങ​​​​ൾ​​​​ക്കും അ​​​​നു​​​​കൂ​​​​ല വി​​​​പ​​​​ണി ല​​​​ഭി​​​​ക്കും.

വി​​​​മാ​​​​നം, ഓ​​​​ട്ടോ​​​​മൊ​​​​ബൈ​​​​ൽ​​​​സ്, ഇ​​​​ല​​​ക്‌​​​ട്രി​​​​ക്ക​​​​ൽ മെ​​​​ഷി​​​ന​​​​റി​​​​ക​​​​ൾ, പാ​​​​നീ​​​​യ​​​​ങ്ങ​​​​ൾ, കെ​​​​മി​​​​ക്ക​​​​ൽ​​​​സ് തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​യു​​​​ടെ ഇ​​​​ന്ത്യ​​​​യി​​​​ലേ​​​​ക്കു​​​​ള്ള ക​​​​യ​​​​റ്റു​​​​മ​​​​തി​​​​യാ​​​​ണ് യൂ​​​​റോ​​​​പ്യ​​​​ൻ യൂ​​​​ണി​​​​യ​​​​ന്‍റെ ല​​​​ക്ഷ്യം. വി​​​​മാ​​​​ന​​​ഭാ​​​​ഗ​​​​ങ്ങ​​​​ൾ, വ​​​​ജ്ര​​​​ങ്ങ​​​​ൾ, ആ​​​​ഡം​​​​ബ​​​​ര​​​വ​​​​സ്തു​​​​ക്ക​​​​ൾ തു​​​​ട​​​​ങ്ങി​​​​യ ബ്രാ​​​​ൻ​​​​ഡ​​​​ഡ് ഉ​​​​ത്​​​​പ​​​​ന്ന​​​​ങ്ങ​​​​ൾ​​​​ക്ക് ഇ​​​​ന്ത്യ​​​​യി​​​​ൽ പു​​​​തി​​​​യ വി​​​​പ​​​​ണി ക​​​​ണ്ടെ​​​​ത്താ​​​​നാ​​​​കും.

ഇ​​​​ന്ത്യ​​​​യി​​​​ലേ​​​​ക്കു​​​​ള്ള ഇ​​​​റ​​​​ക്കു​​​​മ​​​​തി​​​​യു​​​​ടെ തീ​​​​രു​​​​വ ഇ​​​​ല്ലാ​​​​താ​​​​കു​​​​ക​​​​യോ തീ​​​​ർ​​​​ത്തും കു​​​​റ​​​​യു​​​​ക​​​​യോ ചെ​​​​യ്യു​​​​ന്ന​​​​തോ​​​​ടെ വി​​​​ദേ​​​​ശ​​​​മ​​​​ദ്യ​​​​വും വൈ​​​​നു​​​​ക​​​​ളും മു​​​​ത​​​​ൽ ആ​​​​ഡം​​​​ബ​​​​ര കാ​​​​റു​​​​ക​​​​ൾ വ​​​​രെ​​​​യു​​​​ള്ള​​​​വ​​​​യി​​​​ൽ യൂ​​​​റോ​​​​പ്യ​​​​ൻ യൂ​​​​ണി​​​​യ​​​​ന് കാ​​​​ര്യ​​​​മാ​​​​യ നേ​​​​ട്ട​​​​മു​​​​ണ്ടാ​​​​കും.

International

ഗ്രീന്‍ലാന്‍ഡ് ഉള്‍പ്പെടുത്തിയ ഭൂപടം പങ്കുവെച്ച് ട്രംപിന്‍റെ പരിഹാസം; നാറ്റോ സഖ്യകക്ഷികളെ ചൊടിപ്പിച്ച് യുഎസ് പ്രസിഡന്‍റ്

വാഷിംഗ്ടണ്‍: ഡെന്മാര്‍ക്കിന്‍റെ സ്വയംഭരണ പ്രദേശമായ ഗ്രീന്‍ലാന്‍ഡിനെ അമേരിക്കയുടെ ഭാഗമായി ചിത്രീകരിക്കുന്ന ഭൂപടം പങ്കുവെച്ച് യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് വീണ്ടും വിവാദത്തിൽ. നാറ്റോ സഖ്യകക്ഷികളെ പരിഹസിക്കുന്ന രീതിയില്‍ ഗ്രീന്‍ലാന്‍ഡ് ഉള്‍പ്പെടുത്തിയ യുഎസ് ഭൂപടം ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്ഫോമിലൂടെയാണ് അദ്ദേഹം പങ്കുവെച്ചത്.

യുഎസ് ഭൂപടത്തിന്‍റെ വടക്കുഭാഗത്ത് ഗ്രീന്‍ലാന്‍ഡിനെ കൂടി ചേര്‍ത്തുകൊണ്ടുള്ള എഡിറ്റ് ചെയ്ത ചിത്രമാണ് ട്രംപ് പോസ്റ്റ് ചെയ്തത്. ഗ്രീന്‍ലാന്‍ഡ് അമേരിക്കയുടെ ഭാഗമാണെന്ന തന്‍റെ നിലപാട് അദ്ദേഹം ഇതിലൂടെ ഒരിക്കല്‍ കൂടി ആവര്‍ത്തിച്ചു.

ട്രംപിന്‍റെ ഈ നടപടി നാറ്റോ സഖ്യകക്ഷികള്‍ക്കിടയില്‍ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. എന്നാൽ, ഇതിനോട് യൂറോപ്യന്‍ യൂണിയന്‍ കടുത്ത രീതിയില്‍ പ്രതികരിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ട്രംപിന്‍റെ പ്രസ്താവനകളെ വെറും പരിഹാസമായോ പ്രകോപനമായോ മാത്രം കാണാനാണ് യൂറോപ്യന്‍ രാജ്യങ്ങള്‍ താത്പര്യപ്പെടുന്നത്.

2026 ജൂണ്‍ ഒന്നിനകം ഗ്രീന്‍ലാന്‍ഡ് അമേരിക്കയ്ക്ക് വിട്ടുനല്‍കണമെന്ന രീതിയിലുള്ള പരാമര്‍ശങ്ങള്‍ ട്രംപ് നേരത്തെ നടത്തിയിരുന്നു. അല്ലാത്തപക്ഷം ഡെന്മാര്‍ക്കിന് മേല്‍ കടുത്ത നികുതികള്‍ ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം ഭീഷണിപ്പെടുത്തിയിട്ടുണ്ട്.
അമേരിക്കയുടെ ദേശീയ സുരക്ഷയ്ക്കും പ്രതിരോധത്തിനും ഗ്രീന്‍ലാന്‍ഡ് അത്യന്താപേക്ഷിതമാണെന്നാണ് ട്രംപിന്‍റെ വാദം. റഷ്യയും ചൈനയും ഈ മേഖലയില്‍ സ്വാധീനം ഉറപ്പിക്കുന്നത് തടയാന്‍ അമേരിക്ക ഗ്രീന്‍ലാന്‍ഡ് ഏറ്റെടുക്കണമെന്നും അദ്ദേഹം വിശ്വസിക്കുന്നു.

അതേസമയം 'ഗ്രീന്‍ലാന്‍ഡ് വില്‍പ്പനയ്ക്കുള്ളതല്ല' എന്ന നിലപാടില്‍ ഡെന്മാര്‍ക്കും ഗ്രീന്‍ലാന്‍ഡ് സര്‍ക്കാരും ഉറച്ചുനില്‍ക്കുകയാണ്. ഒരു നാറ്റോ സഖ്യകക്ഷിയോട് അമേരിക്ക സ്വീകരിക്കുന്ന ഈ സമീപനം നാറ്റോയുടെ നിലനില്‍പ്പിന് തന്നെ ഭീഷണിയാണെന്ന് പല രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നു. ആര്‍ട്ടിക് മേഖലയിലെ പ്രകൃതിവിഭവങ്ങളും തന്ത്രപരമായ സ്ഥാനവും ലക്ഷ്യമിട്ടാണ് ട്രംപ് ഈ നീക്കം നടത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇത് രാജ്യാന്തര തലത്തില്‍ വലിയ നയതന്ത്ര പ്രതിസന്ധിക്ക് കാരണമായിരിക്കുകയാണ്.

International

ട്രം​പി​നെ​തി​രേ യൂ​റോ​പ്പ് ഒ​ന്നി​ക്കു​ന്നു; ഗ്രീ​ൻ​ലാ​ൻ​ഡി​ന്‍റെ പ​ര​മാ​ധി​കാ​രം പ്ര​ധാ​നം

ബ്ര​​​​സ​​​​ൽ​​​​സ്: ഗ്രീ​​​​ൻ​​​​ലാ​​​​ൻ​​​​ഡ് വി​​​​ഷ​​​​യ​​​​ത്തി​​​​ൽ യു​​​​എ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോ​​​​ണ​​​​ൾ​​​​ഡ് ട്രം​​​​പി​​​​നെ​​​​തി​​​​രേ യൂ​​​​റോ​​​​പ്യ​​​​ൻ രാ​​​​ജ്യ​​​​ങ്ങ​​​​ൾ ഒ​​​​ന്നി​​​​ക്കു​​​​ന്നു.

ഗ്രീ​​​​ൻ​​​​ലാ​​​​ൻ​​​​ഡി​​​​ന്‍റെ​​​​യും ഡെ​​​​ന്മാ​​​​ർ​​​​ക്കി​​​​ന്‍റെ​​​​യും പ​​​​ര​​​​മാ​​​​ധി​​​​കാ​​​​രം ഉ​​​​യ​​​​ർ​​​​ത്തി​​​​പ്പി​​​​ടി​​​​ക്കാ​​​​ൻ ത​​​​ങ്ങ​​​​ൾ പ്ര​​​​തി​​​​ജ്ഞാ​​​​ബ​​​​ദ്ധ​​​​രാ​​​​ണെ​​​​ന്ന് ബ്ര​​​​സ​​​​ൽ​​​​സി​​​​ൽ ന​​​​ട​​​​ന്ന അ​​​​ടി​​​​യ​​​​ന്ത​​​​ര യോ​​​​ഗ​​​​ത്തി​​​​നു​​​​ശേ​​​​ഷം യൂ​​​​റോ​​​​പ്യ​​​​ൻ ക​​​​മ്മീ​​​​ഷ​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് ഉ​​​​ർ​​​​സു​​​​ല ഫോൺ ദെ​​​​ർ ലെ​​​​യെ​​​​ൻ വ്യ​​​​ക്ത​​​​മാ​​​​ക്കി.

ഗ്രീൻ​​​​ലാ​​​​ൻ​​​​ഡ് വി​​​​ഷ​​​​യം നാ​​​​റ്റോ സെ​​​​ക്ര​​​​ട്ട​​​​റി ജ​​​​ന​​​​റ​​​​ൽ മാ​​​​ർ​​​​ക്ക് റു​​​​ട്ടെ, ഫ്ര​​​​ഞ്ച് പ്ര​​​​സി​​​​ഡ​​​​ന്‍റ് എ​​​​മ്മാ​​​​നു​​​​വ​​​​ൽ മ​​​​ക്രോ​​​​ൺ, ഇ​​​​റ്റാ​​​​ലി​​​​യ​​​​ൻ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ജോ​​​​ർ​​​​ജി​​​​യ മെ​​​​ലോ​​​​ണി, യു​​​​കെ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി കെ​​​​യ്‌​​​​ർ സ്റ്റാ​​​​ർ​​​​മ​​​​ർ, ജ​​​​ർ​​​​മ​​​​ൻ ചാ​​​​ൻ​​​​സ​​​​ല​​​​ർ ഫ്രി​​​​യെ​​​​ഡ്രി​​​​ച് മെ​​​​ർ​​​​സ് എ​​​​ന്നി​​​​വ​​​​രു​​​​മാ​​​​യി ച​​​​ർ​​​​ച്ച ചെ​​​​യ്തെ​​​​ന്നും ഉ​​​​ർ​​​​സു​​​​ല വ്യ​​​​ക്ത​​​​മാ​​​​ക്കി.

യൂ​​​​റോ​​​​പ്യ​​​​ൻ യൂ​​​​ണി​​​​യ​​​​ൻ എ​​​​ല്ലാ​​​​യ്പ്പോ​​​​ഴും അ​​​​തി​​​​ന്‍റെ ത​​​​ന്ത്ര​​​​പ്ര​​​​ധാ​​​​ന​​​​മാ​​​​യ സാ​​​​ന്പ​​​​ത്തി​​​​ക-​​​​സു​​​​ര​​​​ക്ഷാ താ​​​​ത്പ​​​​ര്യ​​​​ങ്ങ​​​​ൾ സം​​​​ര​​​​ക്ഷി​​​​ക്കും. വെ​​​​ല്ലു​​​​വി​​​​ളി​​​​ക​​​​ളെ ഒ​​​​റ്റ​​​​ക്കെ​​​​ട്ടാ​​​​യും നി​​​​ശ്ച​​​​യ​​​​ദാ​​​​ർ​​​​ഢ്യ​​​​ത്തോ​​​​ടെ​​​​യും പ്ര​​​​തി​​​​ബ​​​​ദ്ധ​​​​ത​​​​യോ​​​​ടെ​​​​യും നേ​​​​രി​​​​ടും. നാ​​​​റ്റോ സൈ​​​​നി​​​​ക സ​​​​ഖ്യ​​​​ത്തി​​​​ലെ അം​​​​ഗ​​​​ങ്ങ​​​​ൾ എ​​​​ന്ന നി​​​​ല​​​​യി​​​​ൽ ആ​​​​ർ​​​​ട്ടി​​​​ക് ഉ​​​​റ​​​​പ്പു​​​​വ​​​​രു​​​​ത്താ​​​​ൻ ത​​​​ങ്ങ​​​​ൾ പ്ര​​​​തി​​​​ജ്ഞാ​​​​ബ​​​​ദ്ധ​​​​രാ​​​​ണെ​​​​ന്നും ഉ​​​​ർ​​​​സു​​​​ല വ്യ​​​​ക്ത​​​​മാ​​​​ക്കി.

ഗ്രീ​​​​ൻ​​​​ലാ​​​​ൻ​​​​ഡ് അ​​​​മേ​​​​രി​​​​ക്ക ഏ​​​​റ്റെ​​​​ടു​​​​ക്കു​​​​ന്ന​​​​തി​​​​നെ എ​​​​തി​​​​ർ​​​​ക്കു​​​​ന്ന രാ​​​​ജ്യ​​​​ങ്ങ​​​​ൾ​​​​ക്കു​​​​മേ​​​​ൽ പ​​​​ത്തു ശ​​​​ത​​​​മാ​​​​നം തീ​​​​രു​​​​വ ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്താ​​​​നു​​​​ള്ള നീ​​​​ക്ക​​​​ത്തി​​​​നി​​​​ടെ​​​​യാ​​​​ണ് യൂ​​​​റോ​​​​പ്യ​​​​ൻ രാ​​​​ജ്യ​​​​ങ്ങ​​​​ൾ ഒ​​​​റ്റ​​​​ക്കെ​​​​ട്ടാ​​​​യി രം​​​​ഗ​​​​ത്തു​​​​വ​​​​ന്നി​​​​ട്ടു​​​​ള്ള​​​​ത്.

International

യുക്രെയ്ന് യൂറോപ്യൻ യൂണിയനിൽ പരിമിത അംഗത്വം പരിഗണനയിൽ

ബ്ര​​​സ​​​ൽ​​​സ്: ​​​യു​​​ക്രെ​​​യ്ന് യൂ​​​റോ​​​പ്യ​​​ൻ യൂ​​​ണി​​​യ​​​നി​​​ൽ (ഇ​​​യു) അ​​​തി​​​വേ​​​ഗ അം​​​ഗ​​​ത്വം ന​​​ൽകു​​​ന്ന​​​തി​​​ൽ ആ​​​ലോ​​​ച​​​ന. പൂ​​​ർ​​​ണ അം​​​ഗ​​​ത്വം വ​​​ർ​​​ഷ​​​ങ്ങ​​​ൾ നീ​​​ണ്ട പ്ര​​​ക്രി​​​യ ആ​​​യ​​​തി​​​നാ​​​ൽ യു​​​ക്രെ​​​യ്ന്‍റെ കാ​​​ര്യ​​​ത്തി​​​ൽ പ്ര​​​ത്യേ​​​ക​​​മാ​​​യി പ​​​രി​​​മി​​​ത അം​​​ഗ​​​ത്വം അ​​​നു​​​വ​​​ദി​​​ക്കാ​​​നാ​​​ണ് നീ​​​ക്കം.

റ​​​ഷ്യ-​​​യു​​​ക്രെ​​​യ്ൻ സ​​​മാ​​​ധാ​​​ന​​​ക​​​രാ​​​റി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി​​​ട്ടാ​​​ണ് ഈ ​​​ആ​​​ലോ​​​ച​​​ന. യു​​​ദ്ധാ​​​ന​​​ന്ത​​​രം സാ​​​ന്പ​​​ത്തി​​​ക സ്ഥി​​​ര​​​ത ഉ​​​റ​​​പ്പാ​​​ക്കാ​​​ൻ ഇ​​​യു അം​​​ഗ​​​ത്വം വേ​​​ണ​​​മെ​​​ന്ന് യു​​​ക്രെ​​​യ്ൻ നേ​​​തൃ​​​ത്വം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ട്.

അ​​​മേ​​​രി​​​ക്ക മു​​​ന്നോ​​​ട്ടു വ​​​ച്ചി​​​രി​​​ക്കു​​​ന്ന സ​​​മാ​​​ധാ​​​ന ക​​​രാ​​​റി​​​ൽ ഇ​​​ക്കാ​​​ര്യ​​​വും ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ടെ​​​ന്നാ​​​ണ് സൂ​​​ച​​​ന. 2027ൽ ​​​യു​​​ക്രെ​​​യ്ന് ഇ​​​യു അം​​​ഗ​​​ത്വം ന​​​ല്ക​​​ണ​​​മെ​​​ന്നാ​​​ണ് നി​​​ർ​​​ദേ​​​ശം. അ​​​മേ​​​രി​​​ക്ക​​​യും യൂ​​​റോ​​​പ്യ​​​ൻ യൂ​​​ണി​​​യ​​​നും ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ ച​​​ർ​​​ച്ച ന​​​ട​​​ത്തു​​​ന്നു​​​ണ്ട്.

സാ​​​ധാ​​​ര​​​ണ നി​​​ല​​​യി​​​ൽ ഒ​​​രു രാ​​​ജ്യ​​​ത്തി​​​ന് അം​​​ഗ​​​ത്വം ല​​​ഭി​​​ക്കാ​​​ൻ യൂ​​​റോ​​​പ്യ​​​ൻ യൂ​​​ണി​​​യ​​​ൻ നി​​​ശ്ച​​​യി​​​ക്കു​​​ന്ന മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ൾ പാ​​​ലി​​​ക്കേ​​​ണ്ട​​​തു​​​ണ്ട്. ഇ​​​തി​​​ന് വ​​​ർ​​​ഷ​​​ങ്ങ​​​ൾ എ​​​ടു​​​ക്കും.

International

യുക്രെയ്ൻ വെടിനിർത്തൽ: യുഎസ് പദ്ധതി മുഴുവനോടെ അംഗീകരിക്കാൻ പുടിനു മടി

മോ​​​സ്കോ: യു​​​ക്രെ​​​യ്ൻ‌ യു​​​ദ്ധം അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാ​​​ൻ അ​​​മേ​​​രി​​​ക്ക ത​​​യാ​​​റാ​​​ക്കി​​​യ പ​​​ദ്ധ​​​തി​​​യി​​​ലെ ചി​​​ല നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ റ​​​ഷ്യ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് വ്ലാ​​​ദി​​​മി​​​ർ പു​​​ടി​​​ൻ അം​​​ഗീ​​​ക​​​രി​​​ച്ച​​​താ​​​യി ക്രെം​​​ലി​​​ൻ വ​​​ക്താ​​​വ് ദി​​​മി​​​ത്രി പെ​​​സ്കോ​​​വ് അ​​​റി​​​യി​​​ച്ചു. ചി​​​ല നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ പു​​​ടി​​​ൻ ത​​​ള്ളി​​​ക്ക​​​ള​​​ഞ്ഞു. വെ​​​ടി​​​നി​​​ർ​​​ത്ത​​​ലി​​​നാ​​​യി അ​​​മേ​​​രി​​​ക്ക​​​ൻ വൃ​​​ത്ത​​​ങ്ങ​​​ളു​​​മാ​​​യി എ​​​ത്ര ത​​​വ​​​ണ ച​​​ർ​​​ച്ച ന​​​ട​​​ത്താ​​​നും റ​​​ഷ്യ ത​​​യാ​​​റാ​​​ണ്.

മോ​​​സ്കോ​​​യി​​​ലെ​​​ത്തി​​​യ യു​​​എ​​​സ് പ്ര​​​തി​​​നി​​​ധി സ്റ്റീ​​​വ് വി​​​റ്റ്കോ​​​ഫ്, പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പി​​​ന്‍റെ മ​​​രു​​​മ​​​ക​​​ൻ ജാ​​​ര​​​ദ് കു​​​ഷ്ന​​​ർ എ​​​ന്നി​​​വ​​​രു​​​മാ​​​യി പു​​​ടി​​​ൻ കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി​​​യ​​​ശേ​​​ഷ​​​മാ​​​ണു പെ​​​സ്കോ​​​വ് ഇ​​​ക്കാ​​ര്യം അ​​റി​​​യി​​​ച്ച​​​ത്. കൂ​​​ടി​​​ക്കാ​​​ഴ്ച​​​യി​​​ൽ ധാ​​​ര​​​ണ​​​ക​​​ൾ ഉ​​​ണ്ടാ​​​യി​​​ല്ലെ​​​ന്നാ​​​ണു റ​​​ഷ്യ​​​ൻ വൃ​​​ത്ത​​​ങ്ങ​​​ൾ നേ​​​ര​​​ത്തേ സൂ​​​ചി​​​പ്പി​​​ച്ച​​​ത്.

അ​​​മേ​​​രി​​​ക്ക​​​ൻ സ​​​മാ​​​ധാ​​​ന പ​​​ദ്ധ​​​തി പു​​​ടി​​​ൻ അ​​​പ്പാ​​​ടെ ത​​​ള്ളി​​​ക്ക​​​ള​​​ഞ്ഞു​​​വെ​​​ന്ന വാ​​​ർ​​​ത്ത ശ​​​രി​​​യ​​​ല്ലെ​​​ന്ന് പെ​​​സ്കോ​​​വ് വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു. ചി​​​ല കാ​​​ര്യ​​​ങ്ങ​​​ൾ അം​​​ഗീ​​​ക​​​രി​​​ക്കു​​​ന്ന​​​തും ചി​​​ല​​​ത് നി​​​ര​​​സി​​​ക്കു​​​ന്ന​​​തും ച​​​ർ​​​ച്ച​​​യി​​​ൽ സ്വാ​​​ഭാ​​​വി​​​ക​​​മാ​​​ണ്.

യു​​​ദ്ധം അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാ​​​ൻ ട്രം​​​പ് ന​​​ട​​​ത്തു​​​ന്ന ശ്ര​​​മ​​​ങ്ങ​​​ളി​​​ൽ റ​​​ഷ്യ​​​ക്കു ന​​​ന്ദി​​​യു​​​ണ്ട്. കൂ​​​ടി​​​ക്കാ​​​ഴ്ച​​​ക​​​ളു​​​ടെ വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ൾ പു​​​റ​​​ത്തു​​​വി​​​ടു​​​ന്ന​​​ത് ഗു​​​ണ​​​ക​​​ര​​​മാ​​കി​​​ല്ലെ​​​ന്നാ​​ണു റ​​​ഷ്യ​​​ൻ നി​​​ല​​​പാ​​​ടെ​​​ന്നും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

ട്രം​​​പ് ഭ​​​ര​​​ണ​​​കൂ​​​ടം ക​​​ഴി​​​ഞ്ഞ മാ​​​സ​​​മാ​​​ണ് യു​​​ദ്ധം അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാ​​​നു​​​ള്ള പ​​​ദ്ധ​​​തി മു​​​ന്നോ​​​ട്ടു​​​ വ​​​ച്ച​​​ത്. ഇ​​​തി​​​ലെ ഭൂ​​​രി​​​ഭാ​​​ഗം നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ളും റ​​​ഷ്യ​​​ക്ക് അ​​​നു​​​കൂ​​​ല​​​മാ​​​യി​​​രു​​​ന്നു. യു​​​ക്രെ​​​യ്ൻ സ്വ​​​ന്തം ഭൂ​​​മി റ​​​ഷ്യ​​​ക്കു വി​​​ട്ടു​​​കൊ​​​ടു​​​ക്ക​​​ണ​​​മെ​​​ന്ന വ്യ​​​വ​​​സ്ഥ​​​യും പ​​​ദ്ധ​​​തി​​​യി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ൽ, യു​​​ക്രെ​​​യ്നെ പി​​​ന്തു​​​ണ​​​യ്ക്കു​​​ന്ന യൂ​​​റോ​​​പ്യ​​​ൻ ശ​​​ക്തി​​​ക​​​ൾ ഇ​​​ട​​​പെ​​​ട്ട് പ​​​ദ്ധ​​​തി​​​യി​​​ലെ പ​​​ല വ്യ​​​വ​​​സ്ഥ​​​ക​​​ളി​​​ലും മാ​​​റ്റം വ​​​രു​​​ത്തി​​​യി​​​ട്ടു​​​ണ്ട്.

റ​​​ഷ്യ​​​ക്ക് അം​​​ഗീ​​​ക​​​രി​​​ക്കാ​​​ൻ പ​​​റ്റാ​​​ത്ത വ്യ​​​വ​​​സ്ഥ​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യ യൂ​​​റോ​​​പ്യ​​​ൻ ശ​​​ക്തി​​​ക​​​ളു​​​ടെ നീ​​​ക്കം സ​​​മാ​​​ധാ​​​ന​​നീ​​​ക്ക​​​ങ്ങ​​​ൾ​​​ക്കു തു​​​ര​​​ങ്കം വ​​​യ്ക്കു​​​മെ​​​ന്നു പു​​​ടി​​​ൻ ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം പ​​​റ​​​ഞ്ഞി​​​രു​​​ന്നു.

International

യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കൻ റഷ്യ-അമേരിക്ക പുതിയ പദ്ധതി

കീ​​​വ്: യു​​​ക്രെ​​​യ്ൻ യു​​​ദ്ധം അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാ​​​നാ​​​യി റ​​​ഷ്യ​​​യും അ​​​മേ​​​രി​​​ക്ക​​​യും പു​​​തി​​​യ പ​​​ദ്ധ​​​തി ത​​​യാ​​​റാ​​​ക്കി​​​യ​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ട്. യു​​​ക്രെ​​​യ്ൻ സേ​​​ന​​​യു​​​ടെ നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ലു​​​ള്ള ഭൂ​​​മികൂ​​​ടി റ​​​ഷ്യ​​​ക്കു വി​​​ട്ടു​​​കൊ​​​ടു​​​ക്ക​​​ണ​​​മെ​​​ന്ന നി​​​ർ​​​ദേ​​​ശം പ​​​ദ്ധ​​​തി​​​യി​​​ലു​​​ണ്ട്. യു​​​ക്രെ​​​യ്ൻ സേ​​​ന​​​യു​​​ടെ വ​​​ലി​​​പ്പം കു​​​റ​​​യ്ക്ക​​​ണ​​​മെ​​​ന്ന​​​താ​​​ണ് മ​​​റ്റൊ​​​രു നി​​​ർ​​​ദേ​​​ശം.

പ​​​ദ്ധ​​​തി ച​​​ർ​​​ച്ച ചെ​​​യ്യാ​​​നാ​​​യി അ​​​മേ​​​രി​​​ക്ക​​​ൻ ആ​​​ർ​​​മി സെ​​​ക്ര​​​ട്ട​​​റി ഡാ​​​ൻ ഡ്രി​​​സ്കോ​​​ളി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള സൈ​​​നി​​​കസം​​​ഘം ബു​​​ധ​​​നാ​​​ഴ്ച യു​​​ക്രെ​​​യ്നി​​​ലെ​​​ത്തി. ഇ​​​ന്ന​​​ലെ യു​​​ക്രെ​​​യ്ൻ പ്ര​​​സി​​​ഡ​​​ന്‍റ് സെ​​​ല​​​ൻ​​​സ്കി​​​യു​​​മാ​​​യി സം​​​ഘം ച​​​ർ​​​ച്ച ന​​​ട​​​ത്തി.

അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പി​​​ന്‍റെ പ്ര​​​ത്യേ​​​ക പ്ര​​​തി​​​നി​​​ധി സ്റ്റീ​​​വ് വി​​​റ്റ്കോ​​​ഫും റ​​​ഷ്യ​​​യു​​​ടെ പ്ര​​​ത്യേ​​​ക പ്ര​​​തി​​​നി​​​ധി കി​​​റി​​​ൾ ദി​​​മി​​​ത്രി​​​യേ​​​വും ചേ​​​ർ​​​ന്നാ​​​ണ് പ​​​ദ്ധ​​​തി ത​​​യാ​​​റാ​​​ക്കി​​​യ​​​ത്. അ​​​മേ​​​രി​​​ക്ക​​​യോ റ​​​ഷ്യ​​​യോ ഇ​​​ക്കാ​​​ര്യം ഔ​​​ദ്യോ​​​ഗി​​​ക​​​മാ​​​യി സ്ഥി​​​രീ​​​ക​​​രി​​​ച്ചി​​​ട്ടി​​​ല്ല. എ​​​ന്നാ​​​ൽ ദീ​​​ർ​​​ഘ​​​കാ​​​ല സ​​​മാ​​​ധാ​​​ന​​​ത്തി​​​ന് ഇ​​​രുകൂ​​​ട്ട​​​രും വി​​​ട്ടു​​​വീ​​​ഴ്ച​​​യ്ക്കു ത​​​യാ​​​റാ​​​കേ​​​ണ്ടിവ​​​രു​​​മെ​​​ന്ന് അ​​​മേ​​​രി​​​ക്ക​​​ൻ സ്റ്റേ​​​റ്റ് സെ​​​ക്ര​​​ട്ട​​​റി മാ​​​ർ​​​ക്കോ റൂ​​​ബി​​​യോ സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ​​​യി​​​ൽ പ​​​റ​​​ഞ്ഞു.

അ​​​മേ​​​രി​​​ക്ക​​​യും റ​​​ഷ്യ​​​യും ചേ​​​ർ​​​ന്ന് പ​​​ദ്ധ​​​തി ത​​​യാ​​​റാ​​​ക്കി​​​യ​​​തി​​​ൽ യൂ​​​റോ​​​പ്യ​​​ൻ യൂ​​​ണി​​​യ​​​ൻ എ​​​തി​​​ർ​​​പ്പ് പ്ര​​​ക​​​ടി​​​പ്പി​​​ച്ചു. ഏ​​​തു പ​​​ദ്ധ​​​തി​​​യും ന​​​ട​​​പ്പാ​​​ക​​​ണ​​​മെ​​​ങ്കി​​​ൽ യു​​​ക്രെ​​​യ്നെ​​​യും യൂ​​​റോ​​​പ്യ​​​ൻ യൂ​​​ണി​​​യ​​​നെ​​​യും ച​​​ർ​​​ച്ച​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്ത​​​ണ​​​മെ​​​ന്ന് യൂ​​​റോ​​​പ്യ​​​ൻ യൂ​​​ണി​​​യ​​​ൻ വി​​​ദേ​​​ശ​​​ന​​​യ മേ​​​ധാ​​​വി കാ​​​യാ ക​​​ല്ലാ​​​സ് പ​​​റ​​​ഞ്ഞു. റ​​​ഷ്യ​​​യോ​​​ട് അ​​​ടി​​​യ​​​റ​​​വു പ​​​റ​​​യാ​​​ൻ യു​​​ക്രെ​​​യ്ൻ ത​​​യാ​​​റ​​​ല്ലെ​​​ന്ന് ഫ്ര​​​ഞ്ച് വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രി ഷോ​​​ൺ നോ​​​യ​​​ൽ ബാ​​​ര​​​റ്റും പ​​​റ​​​ഞ്ഞു.

യു​​​ദ്ധ​​​കാര്യങ്ങളും വെ​​​ടി​​​നി​​​ർ​​​ത്ത​​​ലും ച​​​ർ​​​ച്ച ചെ​​​യ്യാ​​​നാ​​​ണ് അ​​​മേ​​​രി​​​ക്ക​​​ൻ സം​​​ഘം എ​​​ത്തി​​​യ​​​തെ​​​ന്ന് യു​​​ക്രെ​​​യ്ൻ വൃ​​​ത്ത​​​ങ്ങ​​​ൾ വെ​​​ളി​​​പ്പെ​​​ടു​​​ത്തി. നി​​​ല​​​വി​​​ൽ ഏ​​​റ്റു​​​മു​​​ട്ട​​​ൽ ന​​​ട​​​ക്കു​​​ന്ന സ്ഥ​​​ല​​​ത്തു​​​വ​​​ച്ച് യു​​​ദ്ധം നി​​​ർ​​​ത്താ​​​ൻ ത​​​യാ​​​റാ​​​ണെ​​​ന്ന് പ്ര​​​സി​​​ഡ​​​ന്‍റ് സെ​​​ല​​​ൻ​​​സ്കി ട്രം​​​പി​​​നോ​​​ട് സ​​​മ്മ​​​തി​​​ച്ചി​​​ട്ടു​​​ള്ള​​​താ​​​ണെ​​​ന്നും വൃ​​​ത്ത​​​ങ്ങ​​​ൾ കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

NRI

ആ​ജീ​വ​നാ​ന്ത ലൈ​സ​ൻ​സു​ക​ൾ ഇ​ല്ല, മെ​ഡി​ക്ക​ല്‍ പ​രി​ശോ​ധ​ന​യും നി​ര്‍​ബ​ന്ധ​മാ​ക്കി; ഡ്രൈ​വിം​ഗ് നി​യ​മ​ങ്ങ​ൾ ക​ടു​പ്പി​ച്ച് ഇ​യു

ബ്ര​സ​ൽ​സ്: യൂ​റോ​പ്പി​ൽ ഡ്രൈ​വിം​ഗ് മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന​ക​ൾ നി​ർ​ബ​ന്ധ​മാ​ക്കു​ന്ന​തി​നും ആ​ജീ​വ​നാ​ന്ത ലൈ​സ​ൻ​സു​ക​ൾ അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​നു​മു​ള്ള പു​തി​യ നി​യ​മം പാ​സാ​യി. പു​തി​യ ഇ​യു നി​യ​മ​ത്തി​ൽ ലൈ​സ​ൻ​സു​ക​ൾ ഇ​നി ആ​ജീ​വ​നാ​ന്ത സാ​ധു​ത​യു​ള്ള​ത​ല്ല.

യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ ന​ൽ​കു​ന്ന ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സു​ക​ൾ വെ​റും 15 വ​ർ​ഷ​ത്തേ​ക്ക് സാ​ധു​ത​യു​ള്ള​താ​ക്കു​ന്ന ഒ​രു പു​തി​യ നി​യ​മം യൂ​റോ​പ്യ​ൻ പാ​ർ​ല​മെ​ന്‍റ് അം​ഗീ​ക​രി​ച്ചു. പു​തു​ക്കു​ന്ന​തി​ന് മു​മ്പ് ഡ്രൈ​വ​ർ​മാ​ർ മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​ക​ണ​മെ​ന്ന് നി​ർ​ബ​ന്ധ​മാ​ക്കു​ന്നു.

ഡ്രൈ​വ​ർ​മാ​ർ​ക്ക് നി​ർ​ബ​ന്ധി​ത മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്ന​തി​ൽ വ​ർ​ഷ​ങ്ങ​ളാ​യി ഇ​യു​വി​ൽ ച​ർ​ച്ച ന​ട​ക്കു​ന്നു​ണ്ട്. പ്രാ​യ​മാ​യ ഡ്രൈ​വ​ർ​മാ​ർ ഇ​പ്പോ​ഴും സു​ര​ക്ഷി​ത​മാ​യി വാ​ഹ​ന​മോ​ടി​ക്കാ​ൻ യോ​ഗ്യ​രാ​ണെ​ന്ന് ഉ​റ​പ്പാ​ക്കാ​ൻ ഇ​ത് സ​ഹാ​യി​ക്കു​മെ​ന്ന് അ​ഭി​ഭാ​ഷ​ക​ർ പ​റ​യു​ന്നു.

ഒ​ക്‌ടോ​ബ​ർ 21ന് ​യൂ​റോ​പ്യ​ൻ പാ​ർ​ല​മെ​ന്‍റി​ലെ എം​പി​മാ​ർ റോ​ഡ് സു​ര​ക്ഷ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും അ​പ​ക​ട​ങ്ങ​ളു​ടെ എ​ണ്ണം കു​റ​യ്ക്കു​ന്ന​തി​നും ല​ക്ഷ്യ​മി​ട്ടു​ള്ള പു​തി​യ നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ ഒ​രു പാ​ക്കേ​ജ് അം​ഗീ​ക​രി​ക്കു​ന്ന​തി​ന് വോ​ട്ട് ചെ​യ്തു.

നി​ല​വി​ൽ, എ​ല്ലാ വ​ർ​ഷ​വും ഏ​ക​ദേ​ശം 20,000 പേ​ർ​ക്ക് യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ റോ​ഡു​ക​ളി​ൽ ജീ​വ​ൻ ന​ഷ്ട​പ്പെ​ടു​ന്നു. 2050 ആ​കു​മ്പോ​ഴേ​ക്കും റോ​ഡ് അ​പ​ക​ടം മൂ​ല​മു​ള്ള മ​ര​ണ​ങ്ങ​ൾ പൂ​ജ്യ​മാ​ക്കാ​ൻ യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ ശ്ര​മി​ക്കു​ന്നു.

ലൈ​സ​ൻ​സ് ന​ഷ്‌ടപ്പെ​ടു​ന്ന ഡ്രൈ​വ​ർ​മാ​ർ​ക്ക് യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ വ്യാ​പ​ക​മാ​യ വി​ല​ക്കു​ക​ൾ ഏ​ർ​പ്പെ​ടു​ത്തു​ന്ന​തും ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു. എ​ന്നാ​ൽ രാ​ജ്യ​ങ്ങ​ൾ ആ​ജീ​വ​നാ​ന്ത ലൈ​സ​ൻ​സു​ക​ൾ ന​ൽ​കു​ന്ന രീ​തി​യും അ​വ​സാ​നി​പ്പി​ക്കും.

പ​ക​രം ഒ​രു യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ രാ​ജ്യ​ത്ത് ന​ൽ​കു​ന്ന ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് 15 വ​ർ​ഷ​ത്തേ​ക്ക് സാ​ധു​ത​യു​ള്ള​താ​യി​രി​ക്കും, തു​ട​ർ​ന്ന് ഡ്രൈ​വ​ർ​മാ​ർ അ​ത് പു​തു​ക്കേ​ണ്ട​തു​ണ്ട്.

എ​ന്നി​രു​ന്നാ​ലും, ലൈ​സ​ൻ​സ് പു​തു​ക്കു​ന്ന​തി​ന് രാ​ജ്യ​ങ്ങ​ൾ ഒ​രു മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന കൂ​ടി ചേ​ർ​ക്ക​ണ​മെ​ന്ന് യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ നി​ർ​ദേ​ശി​ക്കു​മ്പോ​ൾ, പു​തു​ക്കു​ന്ന​തി​നു​ള്ള കൃ​ത്യ​മാ​യ പ്ര​ക്രി​യ​യെ​ക്കു​റി​ച്ചു​ള്ള അ​ന്തി​മ തീ​രു​മാ​നം ഓ​രോ രാ​ജ്യ​ത്തി​നും അ​വ​കാ​ശ​പ്പെ​ട്ട​താ​ണ്.

ഉ​ദാ​ഹ​ര​ണ​ത്തി​ന്, മെ​ഡി​ക്ക​ൽ പ​രീ​ക്ഷ​യ്ക്ക് പ​ക​രം സ്വ​യം വി​ല​യി​രു​ത്ത​ൽ ഫോ​മു​ക​ളോ ദേ​ശീ​യ ത​ല​ത്തി​ൽ രൂ​പ​ക​ൽ​പ​ന ചെ​യ്ത മ​റ്റ് വി​ല​യി​രു​ത്ത​ൽ സം​വി​ധാ​ന​ങ്ങ​ളോ ഉ​പ​യോ​ഗി​ക്കാ​ൻ അ​വ​ർ​ക്ക് തെര​ഞ്ഞെ​ടു​ക്കാം.

65 വ​യ​സി​നു മു​ക​ളി​ലു​ള്ള ഡ്രൈ​വ​ർ​മാ​ർ​ക്ക് കൂ​ടു​ത​ൽ ത​വ​ണ മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന​ക​ളും റി​ഫ്ര​ഷ​ർ കോ​ഴ്സു​ക​ളും ന​ട​ത്തു​ന്ന​തി​ന് സാ​ധു​ത കാ​ല​യ​ള​വ് കു​റ​യ്ക്കാ​നും ക​ഴി​യും. വീ​ണ്ടും, ഇ​ത് ഓ​രോ രാ​ജ്യ​ത്തി​നും ഇ​ഷ്ട​മു​ള്ള​താ​യി​രി​ക്കും.

ഓ​രോ ഇ​യു അം​ഗ​രാ​ജ്യ​ത്തി​നും ഇ​പ്പോ​ൾ അ​വ​ർ ഉ​പ​യോ​ഗി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന പ്ര​ക്രി​യ തീ​രു​മാ​നി​ക്കാ​നും സി​സ്റ്റം അ​വ​ത​രി​പ്പി​ക്കാ​നും മൂ​ന്ന് വ​ർ​ഷ​മു​ണ്ട്. ചി​ല ഇ​യു രാ​ജ്യ​ങ്ങ​ൾ ഇ​തി​ന​കം ത​ന്നെ പ്രാ​യ​മാ​യ ഡ്രൈ​വ​ർ​മാ​ർ​ക്ക് മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന​ക​ൾ ആ​വ​ശ്യ​പ്പെ​ടു​ന്നു.

അ​തേ​സ​മ​യം, യു​കെ പോ​ലു​ള്ള യൂ​റോ​പ്പി​ലെ മ​റ്റ് രാ​ജ്യ​ങ്ങ​ൾ പ്രാ​യ​മാ​യ ഡ്രൈ​വ​ർ​മാ​ർ ലൈ​സ​ൻ​സ് പു​തു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ന്നു, പ​ക്ഷേ മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന ഏ​ർ​പ്പെ​ടു​ത്തു​ന്നി​ല്ല.

നെ​ത​ർ​ല​ൻ​ഡ്‌​സ്, ഡെ​ൻ​മാ​ർ​ക്ക്, സ്പെ​യി​ൻ, ഇ​റ്റ​ലി, ഫി​ൻ​ലാ​ൻ​ഡ്, ഗ്രീ​സ്, ചെ​ക്ക് റി​പ്പ​ബ്ലി​ക് എ​ന്നി​വ​യെ​ല്ലാം ലൈ​സ​ൻ​സ് നി​ല​നി​ർ​ത്തു​ന്ന​തി​ന് പ്രാ​യ​മാ​യ ഡ്രൈ​വ​ർ​മാ​ർ വൈ​ദ്യ​പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ന്നു.

പ​രി​ശോ​ധ​ന പ്രാ​യം 50 മു​ത​ൽ 70 വ​രെ വ്യ​ത്യാ​സ​പ്പെ​ടു​ന്നു. അ​തേ​സ​മ​യം, ബെ​ൽ​ജി​യം എ​ല്ലാ പ്രാ​യ​ത്തി​ലു​മു​ള്ള ഡ്രൈ​വ​ർ​മാ​ർ​ക്കും പ​തി​വ് പ​രി​ശോ​ധ​ന​ക​ൾ ആ​വ​ശ്യ​മാ​ണ്. ഇ​ത് 2028 മു​ത​ൽ ന​ട​പ്പി​ലാ​ക്കും.

ഇ​യു​വി​ലു​ട​നീ​ളം, കാ​റു​ക​ളു​ടെ​യും മോ​ട്ട​ർ സൈ​ക്കി​ളു​ക​ളു​ടെ​യും ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സു​ക​ൾ​ക്ക് 15 വ​ർ​ഷ​ത്തേ​ക്ക് സാ​ധു​ത​യു​ണ്ടാ​കും. അ​തേ​സ​മ​യം ട്ര​ക്ക്, ബ​സ് ലൈ​സ​ൻ​സു​ക​ൾ​ക്ക് അ​ഞ്ച് വ​ർ​ഷ​ത്തേ​ക്ക് സാ​ധു​ത​യു​ണ്ടാ​കും.

കൂ​ടാ​തെ, ഗു​രു​ത​ര​മാ​യ ഗ​താ​ഗ​ത ലം​ഘ​ന​ങ്ങ​ൾ ഇ​യു​വി​ലു​ട​നീ​ളം ഡ്രൈ​വിം​ഗ് നി​രോ​ധ​ന​ത്തി​ലേ​ക്ക് ന​യി​ക്കും. ഏ​റ്റ​വും പു​തി​യ​ത് 2030ഓ​ടെ ഡി​ജി​റ്റ​ൽ ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് ആ​സൂ​ത്ര​ണം ചെ​യ്തി​ട്ടു​ണ്ട്.

1999നും 2001​നും ഇ​ട​യി​ൽ ന​ൽ​കി​യ ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സു​ക​ൾ​ക്ക് നി​ല​വി​ൽ ഒ​രു കൈ​മാ​റ്റ കാ​ല​യ​ള​വ് ഉ​ണ്ട്. ഇ​വ 2026 ജ​നു​വ​രി 19ന​കം കൈ​മാ​റ്റം ചെ​യ്യ​ണം.

യൂ​റോ​പ്യ​ൻ യൂ​ണി​യ​നി​ലു​ട​നീ​ളം മാ​റ്റ​ങ്ങ​ൾ സാ​ധു​ത: ക്ലാ​സ് എ, ​ബി ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സു​ക​ൾ (മോ​ട്ട​ർ സൈ​ക്കി​ളു​ക​ളും കാ​റു​ക​ളും) 15 വ​ർ​ഷ​ത്തേ​ക്ക് സാ​ധു​ത​യു​ള്ള​താ​യി​രി​ക്കും. അ​തേ​സ​മ​യം, ട്ര​ക്ക്, ബ​സ് ലൈ​സ​ൻ​സു​ക​ൾ (ക്ലാ​സു​ക​ൾ സി, ​ഡി) അ​ഞ്ച് വ​ർ​ഷ​ത്തേ​ക്ക് സാ​ധു​ത​യു​ള്ള​താ​യി​രി​ക്കും.

ഡ്രൈ​വിം​ഗ് നി​രോ​ധ​ന​ങ്ങ​ൾ

മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ക്കു​ക, അ​മി​ത വേ​ഗ​ത പോ​ലു​ള്ള ഗു​രു​ത​ര​മാ​യ ലം​ഘ​ന​ങ്ങ​ൾ യൂ​റോ​പ്യ​ൻ യൂ​ണി​യ​നി​ലു​ട​നീ​ളം നി​രോ​ധി​ക്കും.

ഡി​ജി​റ്റ​ൽ ഡ്രൈ​വിംഗ് ലൈ​സ​ൻ​സ് ‌2030ഓ​ടെ യൂ​റോ​പ്യ​ൻ യൂ​ണി​യ​നി​ലു​ട​നീ​ളം ഒ​രു ഏ​കീ​കൃ​ത ഡി​ജി​റ്റ​ൽ ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് അ​വ​ത​രി​പ്പി​ക്കും.

ജ​ർ​മ​നി​യി​ലെ ലൈ​സ​ൻ​സ് നി​യ​മ​ങ്ങ​ളി​ലും മാ​റ്റം

ജ​ർ​മ​നി​യി​ലെ പു​തി​യ ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് ച​ട്ട​ങ്ങ​ളി​ൽ ക്ലാ​സ് ബി ​ലൈ​സ​ൻ​സ് ഉ​പ​യോ​ഗി​ച്ച് 4.25 ട​ൺ വ​രെ ഭാ​ര​മു​ള്ള മോ​ട്ട​ർ​ഹോ​മു​ക​ൾ ഓ​ടി​ക്കു​ന്ന​തി​നു​ള്ള സാ​ധ്യ​ത ഉ​ൾ​പ്പെ​ടു​ന്നു. മു​മ്പ്, പ​രി​ധി 3.5 ട​ൺ ആ​യി​രു​ന്നു.

ജ​ർ​മ​നി - നി​ർ​ദ്ദി​ഷ്ട മാ​റ്റ​ങ്ങ​ൾ മോ​ട്ട​ർ​ഹോ​മു​ക​ൾ: 2028 മു​ത​ൽ, ക്ലാ​സ് ബി ​ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് ഉ​പ​യോ​ഗി​ച്ച് അ​നു​വ​ദ​നീ​യ​മാ​യ പ​ര​മാ​വ​ധി ഭാ​രം 4.25 ട​ൺ ഭാ​ര​മു​ള്ള മോ​ട്ട​ർ​ഹോ​മു​ക​ൾ ഓ​ടി​ക്കാ​ൻ സാ​ധി​ക്കും. മു​ൻ​പ്, പ​രി​ധി 3.5 ട​ൺ ആ​യി​രു​ന്നു. ∙

ട്ര​ക്കു​ക​ൾ/​ബ​സു​ക​ൾ​ക്കു​ള്ള പ്രാ​യ​പ​രി​ധി: ട്ര​ക്ക് ഡ്രൈ​വി​ങ് ലൈ​സ​ൻ​സി​നു​ള്ള ഏ​റ്റ​വും കു​റ​ഞ്ഞ പ്രാ​യം 21 ൽ ​നി​ന്ന് 18 വ​ർ​ഷ​മാ​യി കു​റ​യ്ക്കും. ബ​സ് ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സി​ന്, പ്രാ​യ​പ​രി​ധി 24 ൽ ​നി​ന്ന് 21 വ​ർ​ഷ​മാ​യി കു​റ​യ്ക്കും.

Latest News

Corehub Up