പ്ലാസ്റ്റിക് മലിനീകരണത്തിന് പരിഹാരം തേടി ലോകം തലപുകയ്ക്കുമ്പോൾ, അയർലണ്ടിൽ നിന്ന് ഒരു 18 കാരി അസാധ്യമായൊരു ഉത്തരവുമായി എത്തിയിരിക്കുന്നു.
Eco Purge എന്നാണ് ആ അത്ഭുത മെറ്റീരിയലിന്റെ പേര്.സാധാരണ ബയോപ്ലാസ്റ്റിക് സ്വയം അലിഞ്ഞു ചേരും, അത്രേയുള്ളൂ. എന്നാൽ Eco Purge അങ്ങനെയല്ല. അത് അലിയുമ്പോൾ തന്നെ, പരിസരത്തുള്ള മൈക്രോപ്ലാസ്റ്റിക്കുകളെ കൂടി ഇല്ലാതാക്കും.ഈ കണ്ടുപിടുത്തത്തിന് പിന്നിൽ ലെറ്റർകെന്നി സ്വദേശി ആര്യ സതീഷ് ആണ്.
എങ്ങനെ പ്രവർത്തിക്കുന്നു?
ചെടികളിൽ നിന്നുണ്ടാക്കിയ ഈ ബയോപ്ലാസ്റ്റിക്കിനുള്ളിൽ പ്രത്യേക എൻസൈമുകളെ ഒളിപ്പിച്ചു വെച്ചിരിക്കും.ഈ പ്ലാസ്റ്റിക് മണ്ണിലോ വെള്ളത്തിലോ അലിഞ്ഞു തുടങ്ങുമ്പോൾ, ഉള്ളിലെ എൻസൈമുകൾ പുറത്തു വരും. അവ അടുത്തുള്ള PET മൈക്രോപ്ലാസ്റ്റിക്കുകളെ കുപ്പികളിലും കവറുകളിലും ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിനെ തിന്നു തീർക്കും.മണ്ണിലും ശുദ്ധജലത്തിലും കടൽവെള്ളത്തിലും ആറ് ആഴ്ച നടത്തിയ പരീക്ഷണത്തിൽ ഇത് വിജയിച്ചതായി The Earth Prize പറയുന്നു.ലോകം അംഗീകരിച്ച കണ്ടുപിടുത്തം. ഈ ആശയത്തിന് ആര്യയ്ക്ക് ലോകത്തിലെ ഏറ്റവും വലിയ വിദ്യാർത്ഥി പരിസ്ഥിതി പുരസ്കാരമായ The Earth Prize 2026 European Winner ലഭിച്ചു. കൂടാതെ 12,500 ഡോളർ ഗ്രാന്റും കിട്ടി. UCD, ATU Letterkenny, BiOrbic Research Centre എന്നിവിടങ്ങളിലെ ഗവേഷകരുടെ സഹായത്തോടെയാണ് പ്രോട്ടോടൈപ്പ് ഉണ്ടാക്കിയത്.ഇനി ലക്ഷ്യം പാക്കേജിംഗ്, കമ്പോസ്റ്റ് കവറുകൾ എന്നിവയിൽ ഇത് ഉപയോഗിക്കുക എന്നതാണ്. വെറുതെ പ്ലാസ്റ്റിക് ഒഴിവാക്കുകയല്ല, ഉള്ള പ്ലാസ്റ്റിക്കിനെ കൂടി വൃത്തിയാക്കുക എന്നതാണ് Eco Purgeന്റെ മാജിക്.ഇപ്പോൾ പ്രോട്ടോടൈപ്പ് ഘട്ടത്തിലാണെങ്കിലും, ഇത് വലിയ പ്രതീക്ഷയാണ് നൽകുന്നത്.