x
ad
Sat, 7 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​രി​സ്ഥി​തി ലോ​ല മേ​ഖ​ല​യു​ടെ അ​തി​ർ​ത്തി നി​ർ​ണ​യം

വെബ് ഡെസ്ക്
Published: September 23, 2026 03:03 AM IST | Updated: September 23, 2026 03:03 AM IST

പ്രതീകാത്മക ചിത്രം

ആ​ശ​ങ്ക ഒ​ഴി​യാ​തെ മ​ല​യോ​ര മേ​ഖ​ല​യി​ലെ ക​ര്‍​ഷ​ക​ര്‍

കൂ​രാ​ച്ചു​ണ്ട്: ഇ​എ​സ്എ ക​ര​ട് വി​ജ്ഞാ​പ​ന​ത്തി​ലെ പ​രി​സ്ഥി​തി ലോ​ല മേ​ഖ​ല​യു​ടെ അ​തി​ർ​ത്തി നി​ർ​ണ​യ​ത്തി​ലു​ള്ള അ​വ്യ​ക്ത​ത​യി​ൽ കൂ​രാ​ച്ചു​ണ്ട് മ​ല​യോ​ര മേ​ഖ​ല​യി​ലെ ക​ർ​ഷ​ക സ​മൂ​ഹം ആ​ശ​ങ്ക​യി​ൽ. കാ​ല​ങ്ങ​ളാ​യി കൃ​ഷി​ചെ​യ്ത് ഭൂ​മി കൈ​വ​ശം​വ​ച്ച് വ​രു​ന്ന നൂ​റു​ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ളാ​ണ് ആ​ശ​ങ്ക​യോ​ടെ ക​ഴി​യു​ന്ന​ത്.

ക​ര​ട് വി​ജ്ഞാ​പ​ന​ത്തി​ൽ കൂ​രാ​ച്ചു​ണ്ട് വി​ല്ലേ​ജ് ഉ​ൾ​പ്പെ​ടു​ന്നി​ല്ലെ​ങ്കി​ലും സ​മീ​പ പ​ഞ്ചാ​യ​ത്താ​യ ച​ക്കി​ട്ട​പാ​റ വി​ല്ലേ​ജി​ലു​ൾ​പ്പെ​ട്ട് കി​ട​ക്കു​ന്ന​തും ജ​ല​സേ​ച​ന വ​കു​പ്പി​ന്‍റെ ഡാം ​റി​സ​ർ​വോ​യ​ർ വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന പ്ര​ദേ​ശ​ങ്ങ​ൾ കൂ​രാ​ച്ചു​ണ്ട് പ​ഞ്ചാ​യ​ത്തി​ലു​ൾ​പ്പെ​ട്ടി​ട്ടു​ള്ള​തും ആ​ശ​ങ്ക വ​ർ​ധി​പ്പി​ച്ചി​ട്ടു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ പ​ഞ്ചാ​യ​ത്തി​ലെ മു​ഴു​വ​ൻ വാ​ർ​ഡു​ക​ളി​ലും പ്ര​ത്യേ​ക ഗ്രാ​മ​സ​ഭ വി​ളി​ച്ചു​ചേ​ർ​ക്കു​ക​യും ചെ​യ്തു. ഇ​എ​സ്എ അ​തി​ർ​ത്തി വ​ന​ത്തി​ൽ നി​ല​നി​ർ​ത്ത​ണ​മെ​ന്നും ഇ​തി​ൽ നി​ന്നും ജ​ന​വാ​സ മേ​ഖ​ല​ക​ളെ പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്ക​ണ​മെ​ന്നു​മാ​ണ് ആ​വ​ശ്യം ഉ​യ​രു​ന്ന​ത്.

പറയേണ്ടതും തിരുത്തേണ്ടതും...

‘ഇ​എ​സ്എ വ​ന​ത്തി​നു​ള്ളി​ൽ നി​ജ​പ്പെ​ടു​ത്തണം’

പ​ശ്ചി​മ​ഘ​ട്ടം സം​ര​ക്ഷി​ക്കേ​ണ്ട​ത് ന​മ്മു​ടെ ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണ്. എ​ന്നാ​ൽ കൂ​രാ​ച്ചു​ണ്ട് പ​ഞ്ചാ​യ​ത്തി​ലു​ള്ള ഹൈ​ഡ​ൽ ടൂ​റി​സം, തോ​ണി​ക്ക​ട​വ്, ക​രി​യാ​ത്തും​പാ​റ തു​ട​ങ്ങി​യ വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​യെ മു​ഴു​വ​ൻ ബാ​ധി​ക്കു​ന്ന ത​ര​ത്തി​ലാ​ണ് ക​ര​ട് വി​ജ്ഞാ​പ​ന​ത്തി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​എ​സ്എ വ​ന​ത്തി​നു​ള്ളി​ൽ നി​ജ​പ്പെ​ടു​ത്തി​യാ​ൽ മാ​ത്ര​മേ ഈ ​പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​ര​മാ​കു​ക​യു​ള്ളൂ. വ​നാ​തി​ർ​ത്തി​ക്ക് പു​റ​മെ ഒ​രി​ഞ്ച് ഭൂ​മി​പോ​ലും ഇ​എ​സ്എ​യി​ൽ പെ​ടാ​തെ സം​ര​ക്ഷി​ക്ക​ണം.

അ​രു​ൺ ജോ​സ്. (ബാ​ലു​ശേ​രി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം)

‘ഇ​എ​സ്എ ഗ്രാ​മ​ങ്ങ​ളു​ടെ എ​ണ്ണം ഉ​യ​ർ​ന്ന​ത് ആ​ശ​ങ്കാ​ജ​ന​കം’

പ​രി​സ്ഥി​തി ലോ​ല മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​ന്ദ്ര​സ​ർ​ക്കാ​ർ പു​റ​ത്തി​റ​ക്കി​യ ക​ര​ട് വി​ജ്ഞാ​പ​നം കൂ​രാ​ച്ചു​ണ്ട് ഉ​ൾ​പ്പെ​ടെ മ​ല​യോ​ര മേ​ഖ​ല​യെ നേ​രി​ട്ട് ബാ​ധി​ക്കു​ന്ന​താ​ണ്. ജ​ന​വാ​സ മേ​ഖ​ല​യെ പൂ​ർ​ണ​മാ​യി ഒ​ഴി​വാ​ക്കി അ​തി​രു​ക​ൾ പു​ന​ർ​നി​ർ​ണ​യി​ക്ക​ണ​മെ​ന്ന ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യ​ത്തെ നി​രാ​ക​രി​ക്കു​ന്ന നി​ല​യി​ലാ​ണ് ഇ​പ്പോ​ൾ കാ​ര്യ​ങ്ങ​ൾ.
ഇ​എ​സ്എ ഗ്രാ​മ​ങ്ങ​ളു​ടെ എ​ണ്ണം 123ൽ ​നി​ന്നും 131 ആ​യി ഉ​യ​ർ​ന്ന​ത് ആ​ശ​ങ്കാ​ജ​ന​ക​മാ​ണ്. പ​ഞ്ചാ​യ​ത്തു​ക​ൾ നി​ർ​ദേ​ശി​ക്കു​ന്ന ജ​ന​വാ​സ മേ​ഖ​ല​ക​ളെ ഒ​ഴി​വാ​ക്കു​ന്ന​തി​ന് സം​സ്ഥാ​ന സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണം.

കെ.​ജി.​അ​രു​ൺ. (പൊ​തു​പ്ര​വ​ർ​ത്ത​ക​ൻ)

‘അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ ആ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രിക്ക് നിവേദനം കൈമാറി’

ഇ​എ​സ്എ ക​ര​ട് വി​ജ്ഞാ​പ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​ത്യേ​ക ഭ​ര​ണ​സ​മി​തി യോ​ഗം പ​ഞ്ചാ​യ​ത്തി​ലെ മു​ഴു​വ​ൻ വാ​ർ​ഡു​ക​ളി​ലും ഗ്രാ​മ​സ​ഭ​ക​ൾ വി​ളി​ച്ചു​ചേ​ർ​ത്തു. ജ​ന​വാ​സ മേ​ഖ​ല​ക​ൾ പ​രി​പൂ​ർ​ണ​മാ​യി ഇ​എ​സ്എ പ​രി​ധി​യി​ൽ​നി​ന്ന് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി പ്ര​മേ​യം പാ​സാ​ക്കി. കേ​ന്ദ്ര പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​ന് ക​ത്ത​യ​ക്കു​ക​യും അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ ആ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി​യെ​യും വ​കു​പ്പ് മ​ന്ത്രി​മാ​രെ​യും സ​ന്ദ​ർ​ശി​ച്ച് നി​വേ​ദ​ന​വും കൈ​മാ​റി. അ​ന്തി​മ വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ക്കു​ന്ന​തി​ന് മു​ന്പ് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും പ്ര​ദേ​ശ​വാ​സി​ക​ളു​ടെ​യും ആ​ശ​ങ്ക​ക​ൾ പ​രി​ഹ​രി​ക്ക​ണം.

സി​നി ജി​നോ. (പ്ര​സി​ഡ​ന്‍റ്, കൂ​രാ​ച്ചു​ണ്ട് പ​ഞ്ചാ​യ​ത്ത്‌ )

‘സാധാരണക്കാരുടെ ജീവിതത്തെ സാരമായി ബാധിക്കും’

കാ​ർ​ഷി​ക മേ​ഖ​ല​യെ ആ​ശ്ര​യി​ച്ച് ജീ​വി​ക്കു​ന്ന ജ​ന​ത​യാ​ണ് ക​രി​യാ​ത്തും​പാ​റ പ്ര​ദേ​ശ​ത്തെ ഭൂ​രി​ഭാ​ഗം കു​ടും​ബ​ങ്ങ​ളും അ​ത്ത​രം ആ​ളു​ക​ളു​ടെ ജീ​വി​ത​ത്തെ സാ​ര​മാ​യി ബാ​ധി​ക്കു​ന്ന​താ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​ർ പു​റ​ത്തി​റ​ക്കി​യ ഇ​എ​സ്എ ക​ര​ട് വി​ജ്ഞാ​പ​നം. പ​ശ്ചി​മ​ഘ​ട്ട മേ​ഖ​ല​യെ യു​നെ​സ്‌​കോ പൈ​തൃ​ക പ​ട്ടി​ക​യി​ൽ​നി​ന്ന് ഒ​ഴി​വാ​ക്ക​ണം. ഇ​എ​സ്എ പ​രി​ധി വ​നാ​തി​ർ​ത്തി​ക്കു​ള്ളി​ൽ നി​ല​നി​ർ​ത്ത​ണം.

ജോ​സ് വെ​ളി​യ​ത്ത് (ഏ​ഴാം വാ​ർ​ഡ് മെം​ബ​ർ)

Tags : Nattuvishesham DistrictNews DeepikaNews Eco

Recent News

Corehub Up